Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
നാരങ്ങനീരിൽ വെളുപ്പ് ഉറപ്പ്; പക്ഷേ ഫലം ഗുരുതരം
സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി പല മാർഗ്ഗങ്ങളും നമ്മൾ തേടുമ്പോൾ അത് പല വിധത്തിലുള്ള പ്രശ്നങ്ങൾ നിങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. കാരണം സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ബ്യൂട്ടിപാർലർ തേടുമ്പോൾ അത് ചർമ്മത്തിൽ നിരവധി പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. വെളുപ്പ് ലഭിക്കും എന്ന് വിചാരിച്ച് പലതും നമ്മൾ മുഖത്ത് വാരിത്തേക്കുന്നുണ്ട്.
എന്നാൽ ഇതെല്ലാം താൽക്കാലിക വെളുപ്പ് നൽകി പിന്നീട് അതിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ആണ് നമ്മുടെ ചർമ്മത്തിൽ ഉണ്ടാക്കുന്നത്. സൗന്ദര്യ സംരക്ഷണത്തിന്റ കാര്യത്തിൽ നാരങ്ങ നീര് കൊണ്ട് പല പരീക്ഷണങ്ങളും നടത്താറുണ്ട്. എന്നാൽ ഇത് ചർമ്മത്തിൽ ഉണ്ടാക്കുന്ന പ്രതിസന്ധികൾ പിന്നീടാണ് നമുക്ക് മനസ്സിലാവുന്നത്.
കാരണം പല ലേഖനങ്ങളിലും മാഗസിനുകളിലും കാണുന്നത് അനുസരിച്ച് നമ്മളിൽ പലരും നാരങ്ങ നീര് മുഖത്ത് തേക്കാറുണ്ട്. എന്നാൽ അത് പലപ്പോഴും ചർമ്മത്തിന് ഉണ്ടാക്കുന്ന അസ്വസ്ഥതകളെക്കുറിച്ച് നമ്മളാരും അറിയുന്നില്ല. ചർമസംരക്ഷണത്തിന് വില്ലനാവുന്ന അസ്വസ്ഥതയിൽ നാരങ്ങ കൂടി ചേർക്കുമ്പോൾ അത് കൂടുതൽ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ് എന്നതാണ് സത്യം.
ഇത്തരം കാര്യങ്ങളെക്കുറിച്ച് കൃത്യമായി അറിയാത്തത് പലപ്പോഴും കൂടുതൽ പ്രതിസന്ധികൾ നിങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. നാരങ്ങ നീര് മുഖത്ത് തേക്കുമ്പോള്‍ അത് എന്തൊക്കെ പാര്‍ശ്വഫലങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം.

അസിഡിക് ആണ് നാരങ്ങ
നാരങ്ങ നീര് ചര്‍മ്മത്തിൽ പലപ്പോഴും പല വിധത്തിലുള്ള മാജിക്കുകളും കാണിക്കുന്നുണ്ട്. ചിലപ്പോൾ വെളുപ്പ് നിറം നൽകുന്നു അല്ലെങ്കിൽ സൗന്ദര്യ പ്രശ്നങ്ങളെ പാടേ ഇല്ലാതാക്കുന്നു. എന്നാൽ ഇതിൽ പി എച്ച് ലെവൽ വളരെ കുറവാണ്. മാത്രമല്ല വളരെയധികം അസിഡിക് ആയിട്ടുള്ള ഒന്നുമാണ് ഇത്. ഇത് മുഖത്ത് നേരിട്ട് തേക്കുമ്പോൾ അത് ചർമ്മത്തില്‍ കാണിക്കുന്ന അസ്വസ്ഥതകൾ പ്രശ്നങ്ങൾ ഒന്നും ചില്ലറയല്ല.

സെന്‍സിറ്റീവ് ചർമ്മക്കാർ
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ വില്ലനാവുന്നത് പലപ്പോഴും സെൻസിറ്റീവ് ചർമ്മക്കാര്‍ക്കാണ്. ഇവരിൽ പലപ്പോഴും പ്രശ്നങ്ങൾ വളരെയധികം കൂടുതലായിരിക്കും. ചർമ്മത്തിൽ നാരങ്ങ നീര് തേക്കുമ്പോള്‍ ഇവരിൽ പലപ്പോഴുെ അത് ചുവന്ന് തിണർത്ത പാടുകൾ ഉണ്ടാക്കുന്നു. സെൻസിറ്റീവ് ചർമ്മക്കാരാണ് ഇതിൻറെ ഫലം കൂടുതലായി അനുഭവിക്കുന്നത്. നാരങ്ങ നീര് ഇവരിൽ കാണിക്കുന്ന പ്രതിസന്ധികൾ അത്രക്കും തന്നെ വലുതാണ്.

ചൊറിച്ചിൽ ഉണ്ടാവുന്നു
നാരങ്ങ നീര് അസിഡിക് ആയത് കൊണ്ട് തന്നെ പലപ്പോഴും ചര്‍മ്മത്തിൽ ഉപയോഗിക്കുന്നതിലൂടെ അത് ചൊറിച്ചിൽ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ചർമ്മത്തിൽ ഇത്തരം പ്രതിസന്ധികൾ പിന്നീട് അൽപ നേരത്തെക്കെങ്കിലും മങ്ങാതെ നിൽക്കുന്നു. അതുകൊണ്ട് തിണർപ്പും ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ഉണ്ടെങ്കിൽ ഒരു കാരണവശാലും നാരങ്ങ നീര് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

ചർമ്മത്തിൽ കുമിളകൾ
ചർമ്മത്തിൽ ഉണ്ടാവുന്ന കുമിളകളും ഇത്തരത്തിൽ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവയാണ്. കാരണം എണ്ണമയമുള്ള ചർമ്മത്തിലെ എല്ലാ ഗുണങ്ങളും നാരങ്ങ നീര് തേക്കുന്നതിലൂടെ ഇല്ലാതാവുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും എന്നും ഏറ്റവും മികച്ച് നിൽക്കുന്നത് തന്നെയാണ് എന്ന് നാം കരുതുന്ന നാരങ്ങ നീര് ചർമ്മത്തിൽ കാണിക്കുന്ന വികൃതികൾ ചില്ലറയല്ല.

ചർമ്മം വരണ്ടതാക്കുന്നു
ചർമ്മം കൂടുതൽ വരണ്ടതാക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ നാരങ്ങ നീര് പലപ്പോഴും ചർമ്മത്തെ കൂടുതൽ വരണ്ടതാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഈ പ്രശ്നത്തെ നമ്മൾ വളരെയധികം ഗൗരവത്തോടെ കൈകാര്യം ചെയ്തില്ലെങ്കിൽ അത് ചർമ പ്രതിസന്ധികള്‍ വർദ്ധിപ്പിക്കുന്നു. വരണ്ട ചർമ്മം എന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി എപ്പോഴും ശ്രമിക്കുന്നവർ ഒരു കാരണവശാലും നാരങ്ങ നീര് തേക്കരുത് മുഖത്ത്.

സോഫ്റ്റ്നസ് ഇല്ലാതാക്കുന്നു
ചർമ്മത്തിന് സ്വാഭാവികമായി ഉണ്ടാവുന്ന സോഫ്റ്റ്നസ് ഇല്ലാതാക്കുന്നതിനും നാരങ്ങ നീര് കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് നിങ്ങളുടെ ചർമ്മം വളരെയധികം റഫ് ആക്കി മാറ്റുന്നു. ചുളിവുകളും വരൾച്ചയും എല്ലാം കൊണ്ടും ചർമ്മം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു നാരങ്ങ ഉപയോഗം. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.



Click it and Unblock the Notifications