Just In
- 1 hr ago
Daily Rashi Phalam: സന്തോഷകരമായ വാര്‍ത്തകള്‍ ലഭിക്കും, ദിവസം ശുഭകരം; രാശിഫലം
- 14 hrs ago
Independence Day 2022: സ്വാതന്ത്ര്യ ദിനത്തില്‍ തയ്യാറാക്കാം മികച്ച പ്രസംഗം
- 24 hrs ago
Daily Rashi Phalam: കടങ്ങള്‍ തിരികെ നല്‍കാനാകും, സാമ്പത്തികം വളരും; രാശിഫലം
- 1 day ago
Weekly Horoscope: വാരഫലം പറയും 12 രാശിയുടേയും സമ്പൂര്‍ണ ഗുണദോഷഫലം
Don't Miss
- News
മലയോര ഹൈവേയില്‍ വീണ്ടും വാഹനാപകടം: ഭര്‍ത്താവിന്റെ കണ്മുന്നില് കാറിടിച്ച് നഴ്സ് മരിച്ചു
- Finance
മികച്ച കുതിപ്പിന് സാധ്യതയുള്ള 4 ടാറ്റ ഗ്രൂപ്പ് ഓഹരികള്‍
- Travel
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവാഘോഷങ്ങള്‍ക്ക് രാജ്യം ഒരുങ്ങി... ചെങ്കോട്ടയിലെ ചടങ്ങുകള്‍ പരിചയപ്പെടാം....
- Movies
'നിങ്ങൾക്ക് എന്തുവേണമെങ്കിലും പറയാം', എനിക്ക് ശരിയെന്ന് തോന്നുന്നത് കാര്യങ്ങൾ ഇനിയും ചെയ്യുമെന്ന് ഡോക്ടർ റോബിൻ
- Technology
വില കുറഞ്ഞ 5G Smartphone അവതരിപ്പിക്കാൻ Reliance Jio? അറിയേണ്ടതെല്ലാം
- Sports
പാക് നിര ഒന്നു കൂടി മൂക്കണം, ഇന്ത്യയുടെ ഈ അഞ്ച് റെക്കോഡുകളെ തൊടാനാവില്ല!, അറിയാമോ?
- Automobiles
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം: ഇന്ത്യന്‍ വാഹന വ്യവസായത്തെ രൂപപ്പെടുത്തിയവര്‍ ഇവരൊക്കെ
ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ നിശ്ശേഷം നീക്കാന്‍ ഓട്സും അരിപ്പൊടിയും
കറുത്ത പാടുകള്‍ നമ്മുടെ മുഖത്തിന്റെ സ്വാഭാവിക സൗന്ദര്യവും തിളക്കവും നശിപ്പിക്കുന്നു. അവ എല്ലായ്പ്പോഴും മേക്കപ്പ് ഉപയോഗിച്ച് മറയ്ക്കാന്‍ സാധിക്കണമെന്നില്ല. എന്നിരുന്നാലും, കൃത്യസമയത്ത് ചികിത്സിച്ചാല്‍ ഈ കറുത്ത പാടുകള്‍ നമ്മെ അധികം ബുദ്ധിമുട്ടിക്കാതെ തന്നെ ഇല്ലാതാക്കാന്‍ സാധിക്കും. ഈ ലേഖനത്തില്‍, കറുത്ത പാടുകള്‍ നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ചില സ്ക്രബുകളെക്കുറിച്ച് നിങ്ങള്‍ക്ക് വായിച്ചറിയാം.
Most
read:
പൂ
പോലെ
മൃദുലമായ
കൈകള്‍
വേണോ;
ഇത്
ചെയ്താല്‍
മതി
അമിതമായ സൂര്യപ്രകാശം, പ്രായമാകല്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന കഠിനമായ രാസവസ്തുക്കളുടെ സമ്പര്‍ക്കം, മുഖക്കുരു, പോഷകാഹാരക്കുറവ്, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, സമ്മര്‍ദ്ദം തുടങ്ങിയ കാരണങ്ങളാല്‍ ചര്‍മ്മത്തില്‍ മെലാനിന്‍ അമിതമായി ഉല്‍പ്പാദിപ്പിക്കുന്നതാണ് കറുത്ത പാടുകള്‍ ഉണ്ടാകാന്‍ കാരണം. ഓട്സും അരിപ്പൊടിയും ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇത്തരം കറുത്ത പാടുകള്‍ എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സാധിക്കും. കറുത്ത പാടുകള്‍ നീക്കം ചെയ്യുന്നതിനുള്ള ഫലപ്രദമായ ചില സ്ക്രബുകള്‍ ഇതാ.

കറുത്ത പാടുകള്‍ നീക്കാന്‍ ഓട്സ് എങ്ങനെ സഹായിക്കുന്നു
ഓട്സ് നമ്മുടെ ചര്‍മ്മത്തിന് എക്സ്ഫോളിയേറ്റിംഗ്, ക്ലെന്‍സിംഗ് ഗുണങ്ങള്‍ നല്കുന്നു, അതുകൊണ്ടാണ് കറുത്ത പാടുകള്‍ നീക്കം ചെയ്യാന്‍ ഇത് വളരെയേറെ ഗുണം ചെയ്യുന്നത്. ചര്‍മ്മത്തിന് മികച്ച ക്ലെന്‍സറായ 'സാപ്പോണിന്' ഇതില്‍ അടങ്ങിയിട്ടുണ്ട്. കേടായ ചര്‍മ്മകോശങ്ങളെ മാറ്റി കറുത്ത പാടുകള്‍ കുറയ്ക്കാനും സപ്പോണിന്‍ സഹായിക്കുന്നു. ഓട്സ്, ചര്‍മ്മത്തിന് മോയ്സ്ചറൈസേഷനും നല്കുന്നു. ഇതില്‍ ലിപിഡുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്, ഇത് പോഷണം നല്‍കുകയും ചര്‍മ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും ചെയ്യുന്നു. കൂടാതെ, ഇതില്‍ അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കറുത്ത പാടുകള്‍, പാടുകള്‍, അടയാളങ്ങള്‍, സണ്‍ ടാന്‍ എന്നിവ കുറയ്ക്കുന്നതിന് വളരെ പ്രയോജനകരമാണ്.

ഓട്സ് സ്ക്രബ്
ഓട്സ് പൊടി തയ്യാറാക്കാന്‍ 2-3 ടേബിള്‍സ്പൂണ്‍ ഓട്സ് എടുത്ത് ഗ്രൈന്‍ഡറിലിട്ട് പൊടിച്ചെടുക്കുക. ഇത് പുറത്തെടുത്ത് കുറച്ച് ചൂടുവെള്ളത്തില്‍ കലര്‍ത്തുക. അല്‍പ്പം തണുക്കുന്നതുവരെ കാത്തിരിക്കുക. മുഖത്തും കഴുത്തിലും കറുത്ത പാടുകള്‍ ഉള്ള ശരീരഭാഗങ്ങളിലും ഇത് പുരട്ടുക. നിങ്ങളുടെ വിരല്‍ത്തുമ്പുകള്‍ ഉപയോഗിച്ച്, കുറച്ച് മിനിറ്റ് വൃത്താകൃതിയിലുള്ള ചലനങ്ങളില്‍ സൗമ്യമായി മസാജ് ചെയ്യുക. 10 മിനിറ്റ് കൂടി കാത്തിരിക്കുക, എന്നിട്ട് വെള്ളത്തില്‍ കഴുകിക്കളയുക. സ്വാഭാവികമായും കറുത്ത പാടുകള്‍ നീക്കം ചെയ്യാന്‍ ഈ ലളിതമായ സ്ക്രബ് ആഴ്ചയില്‍ 2-3 തവണ പുരട്ടുക.
Most
read:പ്രായമുണ്ടെന്ന്
കണ്ടാല്‍
പറയാതിരിക്കാന്‍;
ഈ
മോശം
ശീലങ്ങള്‍
ഒഴിവാക്കൂ

ഓട്സ്, തേന്‍, പാല്
2-3 ടീസ്പൂണ്‍ ഓട്സ് നന്നായി പൊടിച്ചെടുക്കുക. 1 ടീസ്പൂണ്‍ തേനും 2 ടീസ്പൂണ്‍ പാലും ചേര്‍ത്ത് പേസ്റ്റ് ഒരു മിശ്രിതം തയ്യാറാക്കി മുഖത്തും കഴുത്തിലും പുരട്ടുക, വിരല്‍ത്തുമ്പുകള്‍ ഉപയോഗിച്ച് പതുക്കെ മസാജ് ചെയ്യുക. ഇത് ചര്‍മ്മത്തില്‍ 10-15 മിനിറ്റ് വിട്ട ശേഷം കഴുകി കളയുക. കറുത്ത പാടുകള്‍ ഫലപ്രദമായി ഇല്ലാതാക്കാന്‍ ഈ സ്ക്രബ് എല്ലാ ഒന്നിടവിട്ട ദിവസവും പുരട്ടുക. നിങ്ങളുടെ ശരീരത്തിലും ഈ സ്ക്രബ് ഉപയോഗിക്കാം.

ഓട്സ്, മഞ്ഞള്‍, നാരങ്ങ നീര്
2 ടീസ്പൂണ്‍ ഓട്സ് പൊടി ഒരു പാത്രത്തില്‍ എടുത്ത് അതില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. അതിലേക്ക് കുറച്ച് നാരങ്ങാനീരും വെള്ളവും ചേര്‍ത്ത് മിക്സ് ചെയ്യുക. ഇത് മുഖത്തും കഴുത്തിലും കറുത്ത പാടുകള്‍ ഉള്ള മറ്റ് ശരീരഭാഗങ്ങളിലും തുല്യമായി പുരട്ടുക. ഇത് 10-15 മിനിറ്റ് വിട്ടശേഷം ഉണങ്ങിത്തുടങ്ങിക്കഴിഞ്ഞാല്, നിങ്ങളുടെ വിരല്‍ത്തുമ്പുകള്‍ നനച്ച് ചര്‍മ്മത്തില്‍ മൃദുവായി മസാജ് ചെയ്യുക. വെള്ളത്തില്‍ കഴുകി കളയുക. കറുത്ത പാടുകള്‍ നീക്കം ചെയ്യാന്‍ ഈ സ്ക്രബ് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഉപയോഗിക്കുക.
Most
read:പ്രായമുണ്ടെന്ന്
കണ്ടാല്‍
പറയാതിരിക്കാന്‍;
ഈ
മോശം
ശീലങ്ങള്‍
ഒഴിവാക്കൂ

ഓട്സും തൈരും
2-3 ടീസ്പൂണ്‍ ഓട്സ് ഒരു ഗ്രൈന്‍ഡറിലോ ഫുഡ് പ്രോസസറിലോ ഇട്ട് പൊടിച്ചെടുക്കുക. അതിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ തൈര് ചേര്‍ത്ത് ഇളക്കുക. ഈ മിശ്രിതം മുഖത്തിന്റെയും കഴുത്തിന്റെയും ശരീരത്തിന്റെയും കറുത്ത പാടുകള്‍ ബാധിച്ച ഭാഗങ്ങളില്‍ പുരട്ടുക. നിങ്ങളുടെ വിരല്‍ത്തുമ്പ് ഉപയോഗിച്ച് കുറച്ച് മിനിറ്റ് മൃദുവായി മസാജ് ചെയ്യുക. ഒരു 10-15 മിനിറ്റ് കഴിഞ്ഞ് വെള്ളത്തില്‍ കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് പ്രയോഗിച്ചാല്‍ കറുത്ത പാടുകള്‍ നീങ്ങുന്നത് കാണാന്‍ സാധിക്കും.

കറുത്ത പാടുകള്‍ നീക്കാന്‍ അരിപ്പൊടി എങ്ങനെ സഹായിക്കുന്നു
കറുത്ത പാടുകള്‍ കുറയ്ക്കുന്നതിനുള്ള മികച്ച പ്രകൃതിദത്ത പരിഹാരമാണ് അരിപ്പൊടി. അതിശയകരമായ എക്സ്ഫോളിയേറ്റിംഗ് ഗുണങ്ങള്‍ ഇതിനുണ്ട്. അരിമാവ് ചര്‍മ്മത്തിന്റെ മുകളിലെ പാളിയില്‍ നിന്ന് പിഗ്മെന്റും കേടായതുമായ ചര്‍മ്മകോശങ്ങളെ നീക്കം ചെയ്യുകയും കറുത്ത പാടുകളും പിഗ്മെന്റേഷനും ലഘൂകരിക്കുകയും ചെയ്യുന്നു. എക്സ്ഫോളിയേഷനിലൂടെ, ഇത് കോശങ്ങളെ പുതുക്കുന്നു. ചര്‍മ്മത്തില്‍ അധിക എണ്ണ അടിഞ്ഞുകൂടുന്നത് നമ്മുടെ മുഖത്തെ ഇരുണ്ടതും പാടുള്ളതുമാക്കി മാറ്റുന്നു, എന്നാല്‍ അരിപ്പൊടി ചര്‍മ്മത്തിലെ എണ്ണമയം നീക്കാന്‍ സഹായിക്കുന്നു, ഇത് ചര്‍മ്മത്തെ തിളക്കമുള്ളതുമാക്കുന്നു.
Most
read:വേനലില്‍
പതിവായി
പുറത്തും
തോളിലും
കുരുക്കള്‍
വരാറുണ്ടോ?
പ്രതിവിധി
ഇത്

അരിപ്പൊടിയും പാലും
ഒരു പാത്രത്തില്‍, 1-2 ടീസ്പൂണ്‍ അരിപ്പൊടി എടുത്ത് അതില്‍ കുറച്ച് പാല് ചേര്‍ക്കുക. ഇത് യോജിപ്പിച്ച് മുഖത്തും കഴുത്തിലും മറ്റ് കറുത്ത പാടുകള്‍ ബാധിച്ച ശരീരഭാഗങ്ങളിലും പുരട്ടുക, നിങ്ങളുടെ വിരല്‍ത്തുമ്പ് ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യുക. സ്ക്രബ് 10 മിനിറ്റ് ചര്‍മ്മത്തില്‍ വിട്ടശേഷം കഴുകിക്കളയുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ 2-3 തവണ ഇത് പുരട്ടുക.

അരിപ്പൊടിയും തക്കാളിയും
ഒരു പാത്രത്തില്‍ 1-2 ടീസ്പൂണ്‍ അരിപ്പൊടി എടുത്ത് അതിലേക്ക് ഒരു ടീസ്പൂണ്‍ തക്കാളി നീര് ചേര്‍ക്കുക. കുറച്ച് വെള്ളവും ചേര്‍ത്ത് മിക്സ് ചെയ്ത് പേസ്റ്റ് തയ്യാറാക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി നിങ്ങളുടെ വിരല്‍ത്തുമ്പ് ഉപയോഗിച്ച് കുറച്ച് മിനിറ്റ് മൃദുവായി മസാജ് ചെയ്യുക. സ്ക്രബ് 10 മിനിറ്റ് ചര്‍മ്മത്തില്‍ വച്ചശേഷം കഴുകി കളയുക. ഈ സ്ക്രബ് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ പുരട്ടുന്നത് കറുത്ത പാടുകള്‍ പെട്ടെന്ന് നീക്കാന്‍ സഹായിക്കും. നിങ്ങളുടെ ശരീരത്തിലും ഈ സ്ക്രബ് ഉപയോഗിക്കാം.
Most
read:പ്രശ്നങ്ങള്‍
തീര്‍ത്ത്
സുന്ദരമായ
ചര്‍മ്മം
നേടാന്‍
ഉത്തമം
ഈ
യോഗാസനങ്ങള്‍

അരിപ്പൊടി, വിറ്റാമിന്‍ ഇ, റോസ് വാട്ടര്‍
ഒരു പാത്രത്തില്‍, 1-2 ടീസ്പൂണ്‍ അരിപ്പൊടി എടുത്ത് കുറച്ച് തുള്ളി വിറ്റാമിന്‍ ഇ ഓയിലും ആവശ്യമായ അളവില്‍ റോസ് വാട്ടറും ചേര്‍ക്കുക. എല്ലാം നന്നായി ഇളക്കുക. മുഖത്തും കഴുത്തിലും കറുത്ത പാടുകള്‍ ഉള്ള ശരീരഭാഗങ്ങളിലും ഇത് പുരട്ടുക. നിങ്ങളുടെ വിരല്‍ത്തുമ്പില്‍ കുറച്ച് മിനിറ്റ് മൃദുവായി മസാജ് ചെയ്യുക. മറ്റൊരു 10-15 മിനിറ്റ് കഴിഞ്ഞ് ഇത് കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ കറുത്ത പാടുകള്‍ നീക്കം ചെയ്യാന്‍ ഈ സ്ക്രബ് പുരട്ടുക.

അരിപ്പൊടിയും തേനും
ഒരു പാത്രത്തില്‍ 1-2 ടീസ്പൂണ്‍ അരിപ്പൊടി എടുത്ത് അതില്‍ കുറച്ച് തേന്‍ ചേര്‍ക്കുക. ഒരു പേസ്റ്റ് തയ്യാറാക്കി മുഖത്തും കഴുത്തിലും മറ്റ് കറുത്ത പാടുകള്‍ ബാധിച്ച ശരീരഭാഗങ്ങളിലും ഇത് പുരട്ടി വൃത്താകൃതിയില്‍ മൃദുവായി മസാജ് ചെയ്യുക. ഇത് 10-12 മിനിറ്റ് വിട്ടശേഷം കഴുകിക്കളയുക. കറുത്ത പാടുകള്‍ ഫലപ്രദമായി ഇല്ലാതാക്കാന്‍ ആഴ്ചയില്‍ 2-3 തവണ ഈ സ്ക്രബ് പുരട്ടുക.
Most
read:ചര്‍മ്മപ്രശ്നങ്ങള്‍ക്ക്
മികച്ച
പരിഹാരം;
രക്തചന്ദനം
ഇങ്ങനെ
പുരട്ടിയാല്‍
ഫലം