For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മേക്കപ്പ് ബ്രഷ് ക്ലീന്‍ ചെയ്തില്ലെങ്കില്‍ അതിലൊളിഞ്ഞിരിക്കും അപകടം

|

മേക്കപ്പ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് നല്ലൊരു ശതമാനം ആളുകളും. എന്നാല്‍ മേക്കപ് ചെയ്യുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതും ഒരിക്കലും അവഗണിക്കാതെ വിടേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. മേക്കപ് ചെയ്യുന്ന അടിസ്ഥാന കാര്യത്തില്‍ പോലും പലപ്പോഴും ശ്രദ്ധിക്കേണ്ട ചില ചെറിയ കാര്യങ്ങള്‍ പോലും ഉണ്ട്. അതില്‍ ഒന്നാണ് മേക്കപ് ചെയ്യുന്ന ബ്രഷുകള്‍ വൃത്തിയാക്കുക എന്നത്. കാരണം മേക്കപ് ചെയ്യുന്ന ബ്രഷുകള്‍ പലപ്പോഴും നിങ്ങളില്‍ വളരെയധികം അപകടം ഉണ്ടാക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം സ്ഥിരമായി ഒരേ ബ്രഷ് വൃത്തിയാക്കാതെ ഉപയോഗിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിന് വളരെയധികം അപകടം ഉണ്ടാക്കുന്നു.

ഇത്തരത്തില്‍ വൃത്തിയാക്കാതെ നാം ഉപയോഗിക്കുന്ന ബ്രഷുകള്‍ പലപ്പോഴും ബാക്ടീരിയയുടെ പ്രജനന കേന്ദ്രമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ദിവസവും അടിഞ്ഞ് കൂടുന്ന മേക്കപ് വസ്തുക്കളും എണ്ണയും പൊടിയും എല്ലാം നിങ്ങളുടെ ചര്‍മ്മത്തില്‍ നിസ്സാരമല്ലാത്ത പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. എന്തൊക്കെ കാരണങ്ങള്‍ ആണ് ഇതിന് പിന്നില്‍ എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ അതിനെ ക്ലീന്‍ ചെയ്യുന്നതിനാണ് നാം ശ്രദ്ധിക്കേണ്ടത്. ഇനി ക്ലീന്‍ ചെയ്യാത്ത ബ്രഷ് ഉപയോഗിക്കുമ്പോള്‍ അത് നിങ്ങള്‍ക്ക് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ബ്രേക്ക്ഔട്ടുകള്‍ വര്‍ദ്ധിപ്പിക്കും

ബ്രേക്ക്ഔട്ടുകള്‍ വര്‍ദ്ധിപ്പിക്കും

നിങ്ങളുടെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ബ്രേക്ക്ഔട്ടുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ക്ലീന്‍ ചെയ്യാത്ത ബ്രഷുകള്‍ കാരണമാകുന്നുണ്ട്. നിങ്ങളുടെ മേക്കപ്പ് ബ്രഷ് നിങ്ങളുടെ ചര്‍മ്മവുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോഴെല്ലാം, അത് നിങ്ങളുടെ മുഖത്ത് നിന്ന് എണ്ണ, പൊടി, മൃതചര്‍മ്മകോശങ്ങള്‍ എന്നിവയെ വര്‍ദ്ധിപ്പിക്കുന്നു. ഇത് പലപ്പോഴും ബാക്ടീരിയ പോലുള്ളവക്ക് വളരുന്നതിനുള്ള അനുകൂല സാഹചര്യം ഒരുക്കുന്നു. നിരവധി തവണ നിങ്ങളുടെ മുഖത്ത് അതേ ബ്രഷ് ഉപയോഗിക്കുമ്പോള്‍, നിങ്ങളുടെ സുന്ദരമായ മുഖത്ത് ബ്രേക്ക്ഔട്ടുകള്‍ ഉണ്ടാക്കുന്നു.

ചര്‍മ്മത്തിലെ പ്രകോപനത്തിന് കാരണം

ചര്‍മ്മത്തിലെ പ്രകോപനത്തിന് കാരണം

നിങ്ങള്‍ ബ്രഷ് വൃത്തിയാക്കാതെ ഉപയോഗിക്കുമ്പോള്‍ അത് പലപ്പോഴും ചര്‍മ്മത്തിലെ പ്രകോപനത്തിന് കാരണമാകുന്നുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ ഉരച്ചിലുണ്ടാക്കുകയും ചര്‍മ്മത്തെ ചുവന്ന നിറത്തിലേക്ക് ആക്കുകയും ചര്‍മ്മത്തെ പ്രകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ ചര്‍മ്മം മൃദുലമായി നിലനിര്‍ത്തുന്നതിന് വേണ്ടി ഇടക്കിടകെ ബ്രഷ് ക്ലീന്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് ചൊറിച്ചില്‍ ഇല്ലാതാക്കുന്നതിനും ആരോഗ്യമുള്ള ചര്‍മ്മം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട്.

വൈറല്‍ അണുബാധക്ക് കാരണം

വൈറല്‍ അണുബാധക്ക് കാരണം

പലപ്പോഴും ക്ലീന്‍ ചെയ്യാത്ത ബ്രഷുകള്‍ ഉപയോഗിക്കുമ്പോള്‍ അത് വൈറല്‍ അണുബാധയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത് ചര്‍മ്മത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങളും ചുവന്ന നിറവും കുരുക്കളും വര്‍ദ്ധിപ്പിക്കുന്നു. ക്ലീന്‍ ചെയ്യാതെ ഉപയോഗിക്കുന്ന ഇത്തരം ബ്രഷുകള്‍ നിങ്ങളില്‍ കൂടുതല്‍ അണുക്കള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ഇത് വേറൊരാള്‍ ഉപയോഗിക്കുമ്പോള്‍ അവരുടെ മുഖത്തെ പ്രശ്‌നങ്ങള്‍ നിങ്ങളുടെ മുഖത്തേക്കും വ്യാപിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് പലപ്പോഴും ഐ മേക്കപ്പ് ബ്രഷുകളും ലിപ് ബ്രഷുകളും പങ്കിടുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

എങ്ങനെ വൃത്തിയാക്കാം?

എങ്ങനെ വൃത്തിയാക്കാം?

നിങ്ങളുടെ മേക്കപ് ബ്രഷുകള്‍ എങ്ങനെ വൃത്തിയാക്കാം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. പലപ്പോഴും തിരഞ്ഞെടുക്കുന്നതിന് വളരെയധികം പ്രാധാന്യം ഉണ്ട്. മുഖത്തിന് അനുയോജ്യമായ ബ്രഷ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ മേക്കപ് ബ്രഷുകള്‍ എങ്ങനെ ക്ലീന്‍ ചെയ്യണം എന്നുള്ളതും അറിഞ്ഞിരിക്കേണ്ടതാണ്. ബ്രഷ് ക്ലീന്‍ ചെയ്യുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, എങ്ങനെ ഇതിന്റെ ലൈഫ് കൂട്ടണം എന്ന് നോക്കാം.

വൃത്തിയാക്കാം

വൃത്തിയാക്കാം

ബ്രഷ് വൃത്തിയാക്കുമ്പോള്‍ ആദ്യം ബ്രഷിന്റെ കുറ്റിരോമങ്ങള്‍ ചെറുചൂടുള്ള വെള്ളത്തില്‍ ഒന്ന് നനച്ചെടുക്കുക. അതിന് ശേഷം അല്പം ഷാമ്പൂ ഒരു പാത്രത്തില്‍ ഒഴിച്ച് അതിലേക്ക് അല്‍പം ചൂടുവെള്ളം ഒഴിച്ച് ബ്രഷ് അതില്‍ രണ്ട് മിനിറ്റ് മുക്കി വെച്ച് പിഴിഞ്ഞെടുക്കുക. ശേഷ് അത് മാറ്റി നല്ല വെള്ളത്തില്‍ വൃത്തിയായി കഴുകിയെടുക്കുക. അതില്‍ നിന്ന് വെള്ളം മുഴുവന്‍ പിഴിഞ്ഞ് കളയുക. ഇത് വെള്ളം വാര്‍ന്ന് പോവുന്ന തരത്തില്‍ ഉണക്കാന്‍ ഇടുക. നല്ലതുപോലെ ഉണങ്ങിയ ശേഷം നിങ്ങള്‍ക്ക് ഇത് നിങ്ങള്‍ക്ക് മേക്കപ് കിറ്റില്‍ വെക്കാം.

തൂങ്ങിയ ചര്‍മ്മം തലവേദനയോ: വീട്ടിലൊരു കിടിലന്‍ ഫേസ്പാക്ക്തൂങ്ങിയ ചര്‍മ്മം തലവേദനയോ: വീട്ടിലൊരു കിടിലന്‍ ഫേസ്പാക്ക്

ഏത് വരണ്ട ചര്‍മ്മത്തിനും പെട്ടെന്ന് പരിഹാരം നല്‍കും പൊടിക്കൈഏത് വരണ്ട ചര്‍മ്മത്തിനും പെട്ടെന്ന് പരിഹാരം നല്‍കും പൊടിക്കൈ

English summary

Reasons To Clean Your Make Up Brush In Malayalam

Here in this article we are sharing some reasons to clean your make up brush in malayalam. Take a look.
Story first published: Wednesday, June 1, 2022, 18:10 [IST]
X
Desktop Bottom Promotion