Latest Updates
-
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും
മാതളനാരങ്ങക്കുരുവും തൊലിയും നൽകും നിറം
സൗന്ദര്യ സംരക്ഷണം എന്നും വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യാൻ ശ്രമിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ അമിതമായുള്ള സൗന്ദര്യ പ്രതിസന്ധികൾ നിങ്ങളുടെ ചർമ്മത്തെ പല വിധത്തിലാണ് പ്രതിസന്ധിയിൽ ആക്കുന്നത്. ഇത്തരം അവസ്ഥകളിൽ അതിൽ നിന്നെല്ലാം പരിഹാരം കാണുന്നതിനും ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും നമുക്ക് മാതള നാരങ്ങ ഉപയോഗിക്കാവുന്നതാണ്. എന്നാൽ മാതള നാരങ്ങയായിട്ടല്ല ഉപയോഗിക്കേണ്ടത്. അതിന്റെ കുരുവും തൊലിയുമാണ് ചർമസംരക്ഷണത്തിന് ഉപയോഗിക്കേണ്ടത്.
ഇതിലടങ്ങിയിരിക്കുന്ന ആന്റിയോക്‌സിഡന്റ്‌സ് ചര്‍മത്തിനാവശ്യമില്ലാത്ത റാഡിക്കലുകളെ ഇല്ലാതാക്കും. കൂടാതെ ചര്‍മത്തിലെ ചുളിവുകളും മാറ്റിതരും. പ്രായമാകുമ്പോള്‍ പ്രത്യക്ഷമാകുന്ന വരകള്‍, പാടുകള്‍ എല്ലാം തന്നെ ഇല്ലാതാക്കാന്‍ ഈ ഫേസ്മാസ്‌ക്കിന് സാധിക്കും.
ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ കെ, ബി, സി, മിനറല്‍സ് എന്നിവ നിങ്ങളുടെ ചര്‍മത്തിന് തിളക്കം നല്‍കുകയും സൂര്യപ്രകാശം ഏല്‍ക്കാതെ സൂക്ഷിക്കുകയും ചെയ്യും. വീട്ടില്‍ നിന്ന് എളുപ്പം ചെയ്യാവുന്ന മാതളനാരങ്ങക്കുരുവും തൊലിയും അടങ്ങിയ ഫേസ്പാക്ക് നോക്കാം.
മാതള നാരങ്ങ ചർമ്മത്തിൽ എത്രത്തോളം ഗുണം ചെയ്യുന്നതാണ് എന്നത് പലർക്കും അറിയുകയില്ല. നമ്മളെ വലക്കുന്ന പല സൗന്ദര്യ പ്രതിസന്ധികളേയും പെട്ടെന്ന് ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. സൗന്ദര്യ സംരക്ഷണം വെല്ലുവിളി ഉയർത്തുന്ന പ്രശ്നങ്ങളിൽ എല്ലാം തന്നെ നമുക്ക് മാതള നാരങ്ങ ഒരു പരിഹാരമാർഗ്ഗമാണ്. മാതള നാരങ്ങയുടെ തൊലിയും കുരുവും എന്തൊക്കെ സൗന്ദര്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നുണ്ട് എന്ന് നോക്കാം.

നിറം വർദ്ധിപ്പിക്കുന്നതിന്
നിറം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഏറ്റവും അധികം നിങ്ങളെ സഹായിക്കുന്ന ഒന്നാണ് മാതള നാരങ്ങ. ഇതിൽ അതിന്റെ കുരവും തൊലിയും അരച്ച് ചേർത്ത് മുഖത്ത് തേച്ച് പിടിപ്പിച്ചാൽ മതി. ചർമ്മത്തിലെ കറുത്ത പാടുകളെ പൂർണമായും ഇല്ലാതാക്കി നിറം വർദ്ധിപ്പിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്നുണ്ട് ഈ മിശ്രിതം, ഇത് ദിവസവും കിടക്കും മുൻപ് മുഖത്ത് തേച്ച് പിടിപ്പിച്ചാൽ മതി. ഫലം നിശ്ചയം.

അകാല വാർദ്ധക്യത്തിന്
അകാല വാർദ്ധക്യം കൊണ്ട് കഷ്ടപ്പെടുന്നവർക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളിൽ മികച്ചതാണ് എന്തുകൊണ്ടും മുകളിൽ പറഞ്ഞ മിശ്രിതം. ഇത് മുഖത്തെ ചുളിവിനെ ഇല്ലാതാക്കി മുഖത്തെ പ്രതിസന്ധികളെ പൂർണമായും മാറ്റുന്നു. അകാല വാർദ്ധക്യം പോലുള്ള അസ്വസ്ഥതകൾ എന്നും വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് ഈ ഫേസ്പാക്ക്.

മുഖക്കുരുവിന് പരിഹാരം
മുഖക്കുരു പോലുള്ള അസ്വസ്ഥതകൾ ചർമ്മത്തിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. അതിനെ പരിഹരിക്കുന്നതിനും നിറം വർദ്ധിപ്പിക്കുന്നതിനും എന്നും സഹായിക്കുന്ന ഒന്നാണ് ഈ ഫേസ്പാക്ക്. ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് മുഖക്കുരുവിന്റെ പാടുകളെ പോലും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. സംശയിക്കാതെ നമുക്ക് ഈ ഫേസ്പാക്ക് മുകളിൽ പറഞ്ഞ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ചർമ്മത്തിന് തിളക്കം
നിറം വർദ്ധിച്ചു എന്ന് കരുതി ചർമ്മത്തിന് തിളക്കം ഉണ്ടാവണം എന്നില്ല. എന്നാല്‍ ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കുന്നതിനും ഏറ്റവും അധികം മികച്ച് നിൽക്കുന്ന ഒന്നാണ് മാതള നാരങ്ങ. ഇതിന്റെ തൊലി മിക്സ് ചെയ്ത് അരച്ച് മുഖത്ത് തേക്കുന്നതിലൂടെ ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കുന്നതിന് സാധിക്കുന്നു. വേണമെന്നുണ്ടെങ്കിൽ അൽപം തേനും ഇതില്‍ ചേർക്കാവുന്നതാണ്.

ചുളിവുകൾക്ക് പരിഹാരം
ചര്‍മ്മത്തിൽ പ്രായമാകുന്നതിലൂടെ പലപ്പോഴും പല വിധത്തിലുള്ള ചുളിവുകൾ ഉണ്ടാവുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് ക്രീമുകളും മറ്റും വലിച്ച് വാരി തേക്കുന്നതിലൂടെ അത് ചർമ്മത്തില്‍ പല അസ്വസ്ഥതകൾക്കും കാരണമാകുന്നു. എന്നാൽ ചുളിവുകളെ ഇല്ലാതാക്കി ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളിൽ മികച്ചതാണ് മാതളനാരങ്ങ ഫേസ്പാക്ക്.



Click it and Unblock the Notifications
