For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈതച്ചക്ക ഇങ്ങനെയായാല്‍ മുഖകാന്തി ഉറപ്പ്

|

എല്ലാവര്‍ക്കും ഇഷ്ടമുള്ള എല്ലാവരും കഴിക്കുന്ന നമ്മുടെ വിപണിയില്‍ സുലഭമായി ലഭിക്കുന്ന പഴമാണ് കൈതച്ചക്ക. ചൂടിനെ ചെറുക്കുന്ന പഴങ്ങളില്‍ മികച്ചതായ പൈനാപ്പിള്‍ എല്ലാ പ്രായത്തിലുമുള്ള ആളുകളുടെ പ്രിയപ്പെട്ട പഴമാണ്. ഈ അത്ഭുത പഴത്തിന് ധാരാളം ആരോഗ്യ ചര്‍മ്മ ഗുണങ്ങളുമുണ്ട്. വിറ്റാമിന്‍ ബി, സി, മാംഗനീസ്, ചെമ്പ്, പൊട്ടാസ്യം, ബീറ്റാ കരോട്ടിന്‍, ഫോളിക് ആസിഡ്, ഭക്ഷണ നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് കൈതച്ചക്ക. ഒന്നിലധികം ഗുണങ്ങള്‍ ഇവ നമ്മുടെ ശരീരത്തിന് നല്‍കുന്നു.

Most read: ഒരു നാരങ്ങ, കൂടെ ഇവയും; കറുത്ത പാടുകള്‍ മായുംMost read: ഒരു നാരങ്ങ, കൂടെ ഇവയും; കറുത്ത പാടുകള്‍ മായും

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ പല ഫെയ്സ് പായ്ക്കുകളും തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന പ്രധാന ചേരുവകളിലൊന്നാണ് പൈനാപ്പിള്‍. ഫെയ്‌സ് മാസ്‌കുകളില്‍ പൈനാപ്പിള്‍ ഉപയോഗിക്കുന്ന നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. എങ്കിലും വീട്ടില്‍ തന്നെ പൈനാപ്പിള്‍ ജ്യൂസ് ഉപയോഗിച്ച് നിര്‍മ്മിക്കാവുന്ന പ്രകൃതിദത്ത ഫെയ്‌സ് പായ്ക്കുകള്‍ വിപണിയില്‍ ലഭ്യമായതിനേക്കാള്‍ വളരെ ഫലപ്രദമാണ്. മുഖക്കുരു, പ്രായമാകുന്ന പാടുകള്‍, ചുളിവുകള്‍, അയഞ്ഞ ചര്‍മ്മം എന്നിവയ്ക്ക് ഈ പ്രകൃതിദത്ത പൈനാപ്പിള്‍ ഫേസ് പായ്ക്കുകള്‍ ഫലപ്രദമാണ്. നിങ്ങളുടെ ചര്‍മ്മത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ചില കൈതച്ചക്ക ഫെയ്‌സ് പായ്ക്കുകള്‍ നമുക്കു നോക്കാം.

ആന്റി-ഏജിംഗ് ഫെയ്‌സ് പായ്ക്ക്

ആന്റി-ഏജിംഗ് ഫെയ്‌സ് പായ്ക്ക്

ഫ്രീ റാഡിക്കല്‍ നാശത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്ന ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് പൈനാപ്പിള്‍. ഇത് ആന്റി ഓക്‌സിഡന്റുകളും ആല്‍ഫ-ഹൈഡ്രോക്‌സി ആസിഡുകളും നിറഞ്ഞതാണ്. ഇത് ചര്‍മ്മത്തിന് ഹാനികരമായ ഫ്രീ റാഡിക്കലുകളുമായി പോരാടുന്നു. ഇത് തേങ്ങാപ്പാലുമായി ചേര്‍ക്കുമ്പോള്‍ കൂടുതല്‍ മെച്ചപ്പെടുന്നു. മികച്ച മോയ്സ്ചുറൈസറാണ് തേങ്ങാപ്പാല്‍. ഇത് ചര്‍മ്മത്തെ വരള്‍ച്ചയില്‍ നിന്നും മങ്ങലില്‍ നിന്നും തടയുന്നു. ഒപ്പം പ്രായമാകുന്ന ലക്ഷണങ്ങള്‍ കുറയ്ക്കുന്നു.

എങ്ങനെ ഉണ്ടാക്കാം

എങ്ങനെ ഉണ്ടാക്കാം

ഒരു പാത്രത്തില്‍ പൈനാപ്പിള്‍ കഷ്ണങ്ങളും രണ്ട് ടേബിള്‍സ്പൂണ്‍ തേങ്ങാപാലും ചേര്‍ക്കുക. ഒരു ബ്ലെന്‍ഡറിന്റെ സഹായത്തോടെ മിനുസമാര്‍ന്നതും മികച്ചതുമായ പേസ്റ്റ് ലഭിക്കുന്നതുവരെ ഈ ചേരുവകള്‍ മിശ്രിതമാക്കുക. കഴുത്തും മുഖവും തണുത്ത വെള്ളത്തില്‍ നന്നായി കഴുകി ഈ പേസ്റ്റ് പുരട്ടുക. അരമണിക്കൂറോളം ഉണങ്ങാന്‍ വിട്ട് മുഖം ശുദ്ധമായ വെള്ളത്തില്‍ കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഈ ഫെയ്‌സ് പായ്ക്ക് മുഖത്ത് പ്രയോഗിക്കാവുന്നതാണ്.

മുഖക്കുരു ഫെയ്‌സ് പായ്ക്ക്

മുഖക്കുരു ഫെയ്‌സ് പായ്ക്ക്

ചര്‍മ്മത്തെ പുറംതള്ളുന്നതിനു പേരുകേട്ടതാണ് പൈനാപ്പിള്‍. പൈനാപ്പിളിനൊപ്പം ഗ്രീന്‍ ടീയും തേനും ചേര്‍ക്കുന്നത് നിങ്ങളിലെ മുഖക്കുരു ഇല്ലാതാക്കുന്നു. ചര്‍മ്മത്തിന് ജലാംശം നല്‍കാന്‍ തേന്‍ സഹായിക്കുന്നു. ഈ മൂന്ന് ചേരുവകളും ചേര്‍ത്ത ഫെയ്‌സ് പായ്ക്ക് ചര്‍മ്മത്തിന് വ്യക്തവും തിളക്കമാര്‍ന്നതുമായ രൂപം നല്‍കുന്നു.

എങ്ങനെ ഉണ്ടാക്കാം

എങ്ങനെ ഉണ്ടാക്കാം

അല്‍പം പൈനാപ്പിള്‍ പള്‍പ്പ് എടുത്ത് അതില്‍ ഒരു ടീസ്പൂണ്‍ ഗ്രീന്‍ ടീയും തേനും ചേര്‍ക്കുക. ഈ മൂന്ന് ചേരുവകളും നന്നായി ഇളക്കി മിശ്രിതമാക്കി മുഖത്തും കഴുത്തിലും പുരട്ടുക. വിരലുകള്‍ ഉപയോഗിച്ച് അഞ്ചു മിനിറ്റ് നേരം മസാജ് ചെയ്യുക. ശേഷം ശുദ്ധമായ വെള്ളത്തില്‍ മുഖം കഴുകുക.

മുഖകാന്തി ഫെയ്‌സ് പായ്ക്ക്

മുഖകാന്തി ഫെയ്‌സ് പായ്ക്ക്

കൈതച്ചക്ക ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു. ചര്‍മ്മത്തിന് തിളക്കം നല്‍കുന്ന പ്രകൃതിദത്ത സൗന്ദര്യവര്‍ദ്ധക ഗുണങ്ങളുള്ള തേനും പിഗ്മെന്റേഷന്‍ മായ്ക്കുന്നതിന് സഹായിക്കുന്ന പപ്പായയും ചേര്‍ത്ത് നിങ്ങള്‍ക്ക് ഈ ഫെയ്‌സ് പായ്ക്ക് ഉണ്ടാക്കാവുന്നതാണ്.

എങ്ങനെ ഉണ്ടാക്കാം

എങ്ങനെ ഉണ്ടാക്കാം

നാല് ടീസ്പൂണ്‍ പൈനാപ്പിള്‍, പപ്പായ പള്‍പ്പ് എന്നിവ എടുക്കുക. മിനുസമാര്‍ന്ന പേസ്റ്റ് രൂപത്തിലേക്ക് ഈ ചേരുവകള്‍ ഇളക്കിയെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ തേന്‍ കൂടി ചേര്‍ക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം മുഖം തണുത്ത വെള്ളത്തില്‍ കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ ഫെയ്‌സ് പായ്ക്ക് ഉപയോഗിക്കാവുന്നതാണ്

മുഖസംരക്ഷണത്തിന് എന്തുകൊണ്ട് കൈതച്ചക്ക?

മുഖസംരക്ഷണത്തിന് എന്തുകൊണ്ട് കൈതച്ചക്ക?

മുഖക്കുരു തടയുന്നു

പൈനാപ്പിള്‍ ജ്യൂസില്‍ ധാരാളം വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു, സൂര്യതാപം, ചര്‍മ്മത്തിന്റെ ക്രമമായ ടോണ്‍ എന്നിവയ്ക്ക് സഹായിക്കും. ഒരു ഗ്ലാസ് പൈനാപ്പിള്‍ ജ്യൂസ് കഴിക്കുന്നത് മുഖക്കുരു മൂലമുണ്ടാകുന്ന പാടുകളെ മായ്ക്കാന്‍ സഹായിക്കുന്നതാണ്. ഇത് ചര്‍മ്മത്തെ ജലാംശത്തോടെ നിലനിര്‍ത്തുകയും ചര്‍മ്മത്തെ തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.

ആന്റി-ഏജിംഗ് ഫലങ്ങള്‍

ആന്റി-ഏജിംഗ് ഫലങ്ങള്‍

പ്രായമാകുമ്പോള്‍ ചര്‍മ്മത്തിന് തിളക്കം നഷ്ടപ്പെടാന്‍ തുടങ്ങുകയും ചുളിവുകള്‍ വീഴുകയും ചെയ്യുന്നു. പൈനാപ്പിളിന് നിങ്ങളുടെ ചര്‍മ്മത്തെ ചെറുപ്പമായി നിര്‍ത്താനും കോശങ്ങളുടെ നാശത്തില്‍ കാലതാമസം വരുത്താനും കഴിയും. ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് കൈതച്ചക്ക. ഇതിലെ വിറ്റാമിന്‍ സി നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും നിങ്ങളെ ഊര്‍ജ്ജസ്വലമാക്കുകയും ചെയ്യും. പൈനാപ്പിള്‍ ജ്യൂസ് കഴിക്കുന്നത് ചര്‍മ്മത്തെ മിനുസപ്പെടുത്തുകയും യുവത്വമുള്ള ചര്‍മ്മം നല്‍കുകയും ചെയ്യുന്നു.

വിഷവസ്തുക്കളെ പുറന്തള്ളുന്നു

വിഷവസ്തുക്കളെ പുറന്തള്ളുന്നു

പൈനാപ്പിള്‍ ജ്യൂസിലൂടെ നിങ്ങളുടെ ചര്‍മ്മത്തില്‍ ആല്‍ഫ-ഹൈഡ്രോക്‌സി ആസിഡ് എത്തിക്കുന്നു. ഇത് കോശങ്ങളുടെ നാശം വൈകിപ്പിക്കുന്നതിന് സഹായിക്കുന്ന പ്രധാന വസ്തുവാണ്. ഇത് പ്രായമാകല്‍ പ്രക്രിയയെ തടയുന്നു. മുഖത്ത് കുറച്ച് പൈനാപ്പിള്‍ ജ്യൂസ് പുരട്ടി അഞ്ചു മിനിറ്റ് ഉണങ്ങാന്‍ വിട്ടാല്‍ മാത്രം മതി. ഇത് നിങ്ങളുടെ മുഖത്ത് നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുകയും ചര്‍മ്മത്തെ ഊര്‍ജ്ജസ്വലവും വൃത്തിയുള്ളതുമാക്കി മാറ്റുകയും ചെയ്യുന്നു.

കറുത്ത പാടുകള്‍ മായ്ക്കുന്നു

കറുത്ത പാടുകള്‍ മായ്ക്കുന്നു

പൈനാപ്പിളിന് നിങ്ങളുടെ മുഖത്തെ കറുത്ത പാടുകള്‍ കുറയ്ക്കാന്‍ കഴിവുണ്ട്. ഇതിനായി അല്‍പം പൈനാപ്പിള്‍ കഷ്ണങ്ങള്‍ നിങ്ങളുടെ മുഖത്തു പുരട്ടിയാല്‍ മാത്രം മതി. കറുത്ത പാടുകളില്‍ പുരട്ടി അഞ്ചു മിനിട്ടു നേരം ഉണങ്ങാന്‍ വിട്ട് കഴുകിക്കളയുക. ഇത് ചര്‍മ്മത്തെ പോഷിപ്പിക്കുകയും ചെറുപ്പമായി നിലനിര്‍ത്തുകയും ചെയ്യുന്നു.

English summary

pineapple face packs for healthy skin

Here we are talking about the pineapple face packs for a glowing and healthy skin. Read on.
X
Desktop Bottom Promotion