For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എണ്ണമയവും മുഖക്കുരുവും: രണ്ടിനും പരിഹാരമാണ് ഈ കൂട്ട്

|

മുഖക്കുരു എന്നത് പലര്‍ക്കും അല്‍പം പ്രയാസമുണ്ടാക്കുന്ന ഒന്നാണ്. കാരണം ചര്‍മ്മത്തില്‍ മുഖക്കുരു ഉണ്ടാവുന്നത് പലരുടേയു ആത്മവിശ്വാസത്തിന് വരെ കോട്ടം തട്ടിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും ഈ തലവേദനക്ക് പരിഹാരം കാണുന്നതിനാണ് പലരും ശ്രമിക്കുക. എന്നാല്‍ താല്‍ക്കാലിക ആശ്വാസം ലഭിച്ചാലും പിന്നീടും ഈ വില്ലന്‍ തല പൊന്തിക്കുന്നു. അതിന് കാരണം ഒരു പക്ഷേ നമ്മുടെ ചര്‍മ്മവും കൂടിയാവാം. എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍ പലപ്പോഴും അത് നിങ്ങളില്‍ മുഖക്കുരു ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം എണ്ണമയമുള്ള ചര്‍മ്മക്കാര്‍ അഭിമുഖീകരിക്കുന്ന സൗന്ദര്യ പ്രശ്‌നങ്ങളില്‍ വില്ലനാണ് ഇതെന്നതാണ് സത്യം.

Pimple Treatments For Oily Skin

എണ്ണമയമുള്ള ചര്‍മ്മമുള്ളവരില്‍ കാലവും സമയവും പ്രായവും ഒന്നും നോക്കാതെയാണ് മുഖക്കുരു ഉണ്ടാവുന്നത്. ഇത്തരത്തില്‍ ഉണ്ടാവുന്ന മുഖക്കുരു ആവട്ടെ അങ്ങനെഇങ്ങനെയൊന്നും മാഞ്ഞ് പോവുകയും ഇല്ല. ഈ അവസ്ഥയില്‍ എണ്ണമയമുള്ള ചര്‍മ്മത്തെ ഇല്ലാതാക്കുന്നതിനും അതോടൊപ്പം തന്നെ മുഖക്കുരുവിനെ ഇല്ലാതാക്കുന്നതിനും വേണ്ടി നമുക്ക് ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തേടാവുന്നതാണ്. അതില്‍ ചിലതിനെക്കുറിച്ച് ഈ ലേഖനത്തില്‍ പറയുന്നുണ്ട്. എന്താണെന്ന് നോക്കാം.

നാരങ്ങ നീരും തേനും മിശ്രിതം

നാരങ്ങ നീരും തേനും മിശ്രിതം

വിപണിയില്‍ ലഭ്യമാവുന്ന സൗന്ദര്യ സംരക്ഷണ ഉത്പ്പന്നങ്ങളേക്കാള്‍ എന്തുകൊണ്ടും ഉപയോഗിക്കാനും വിശ്വസിക്കാനും സാധിക്കുന്ന ഒന്ന് തന്നെയാണ് നാരങ്ങ നീരും തേനും. കാരണം ഇത് രണ്ടും സൗന്ദര്യത്തിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കില്ല എന്നത് തന്നെയാണ് കാര്യം. എണ്ണമയമുള്ള ചര്‍മ്മത്തിന് വീട്ടുവൈദ്യത്തില്‍ പേര്‌കേട്ടതാണ് നാരങ്ങ. ഇതിലുള്ള സിട്രിക് ആസിഡ് ചര്‍മ്മത്തിലെ എണ്ണമയത്തെ ഇല്ലാതാക്കുന്നു. എണ്ണമയം ചര്‍മ്മത്തില്‍ നിന്ന് പോയാല്‍ പിന്നീട് അത് മുഖക്കുരുവിനേയും ഇല്ലാതാക്കും എന്നതില്‍ സംശയം വേണ്ട. മുഖക്കുരുവിനോടൊപ്പം മുഖക്കുരു ഉണ്ടാക്കിയ പാടുകള്‍ കുറയ്ക്കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു. മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ കൊല്ലാനും സിട്രിക് ആസിഡ് സഹായകമാണ്. ഇതിലുള്ള ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ തന്നെയാണ് ചര്‍മ്മത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. തേന്‍ ആവട്ടെ ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും സഹായിക്കുന്നു.

എങ്ങിനെ തയ്യാറാക്കാം

എങ്ങിനെ തയ്യാറാക്കാം

എങ്ങനെ ഇത് ചര്‍മ്മത്തില്‍ ഉപയോഗിക്കുന്നതിന് വേണ്ടി തയ്യാറാക്കാം എന്ന് നോക്കാം. 1 സ്പൂണ്‍ നാരങ്ങ നീര് പിഴിഞ്ഞ് ശുദ്ധമായ പാത്രത്തില്‍ അതേ അളവില്‍ തേന്‍ എടുത്ത് മിക്‌സ് ചെയ്യുക. ഇത് പേസ്റ്റ് രൂപത്തിലാക്കി മുഖം നല്ലതുപോലെ വൃത്തിയാക്കിയ ശേഷം ഇത് മുഖത്തും കഴുത്തിലും മുഖക്കുരുവിന് മുകളിലും എല്ലാം പുരട്ടുക. മിശ്രിതം മുഖത്ത് 15 മുതല്‍ 20 മിനിറ്റ് വരെ വെച്ച ശേഷം ഇത് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. നിങ്ങള്‍ക്ക് തന്നെ മുഖക്കുരു പൊട്ടുന്ന്ത് അനുഭവിച്ച് അറിയാന്‍ സാധിക്കുന്നു. എണ്ണമയമുള്ള ചര്‍മ്മത്തിന് വളരെ ലളിതവും ഫലപ്രദവുമായ മുഖക്കുരു ചികിത്സയാണിത്. ഇത് ആഴ്ചയില്‍ രണ്ട് തവണ ചെയ്താല്‍ മതി. പാടുകളില്ലാതെ മുഖം ക്ലിയറാവുന്നു.

ചെറുപയര്‍ പൊടിയും തൈരും ഫേസ് പാക്ക്

ചെറുപയര്‍ പൊടിയും തൈരും ഫേസ് പാക്ക്

തൈരും ചെറുപയര്‍ പൊടിയും ചേര്‍ന്ന മിശ്രിതവും നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ ഗുണങ്ങള്‍ ചര്‍മ്മത്തില്‍ നല്‍കുന്നു. വീട്ടില്‍ തന്നെയുള്ള ഈ വസ്തുക്കള്‍ കൊണ്ട് നിങ്ങള്‍ക്ക് ചര്‍മ്മത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കാം. പ്രോട്ടീനും വിറ്റാമിനുകളും ചെറുപയറില്‍ ധാരാളമുണ്ട്. ഇത് കൂടാതെ തൈര് വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പുഷ്ടമാണ്. തൈര് അതിന്റെ മോയ്‌സ്ചറൈസിംഗ് ഗുണങ്ങള്‍ കൊണ്ട് ചര്‍മ്മത്തെ മൃദുവാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതോടൊപ്പം ചര്‍മ്മത്തിലെ എണ്ണമയത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചെറുപയര്‍ പൊടിയും ഉപയോഗിക്കാവുന്നതാണ്. ഇത് രണ്ടും ചേരുമ്പോള്‍ ചര്‍മ്മത്തിലെ മാറ്റം അവിശ്വസനീയമാണ്.

 തയ്യാറാക്കുന്നത് എങ്ങനെ

തയ്യാറാക്കുന്നത് എങ്ങനെ

2 ടീസ്പൂണ്‍ ചെറുപയര്‍ പൊടിയും ഒരു ടീസ്പൂണ്‍ തൈരും മിക്‌സ് ചെയ്യുക. ഈ പേസ്റ്റ് നല്ലതുപോലെ മിക്‌സ് ചെയ്ത ശേഷം അതിലേക്ക് രണ്ട് തുള്ളി നാരങ്ങ നീരും അല്‍പം മഞ്ഞളും ചേര്‍ക്കുക. ഈ പേസ്റ്റ് നല്ലതുപോലെ മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കാവുന്നതാണ്. 20 മിനിറ്റ് വരെ ഇത് മുഖത്ത് വെക്കുന്നതിന് ശ്രദ്ധിക്കണം. ശേഷം ഈ പേസ്റ്റ് നല്ലതുപോലെ ഉണങ്ങിക്കഴിഞ്ഞ് വെള്ളം ചേര്‍ക്കാതെ മുഖത്ത് നിന്നും തുടച്ച് കളയുക. പൂര്‍ണമായും ഇളക്കിക്കളഞ്ഞതിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചര്‍മ്മത്തിലെ എണ്ണമയത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. മുഖക്കുരു പാടുകളേയും ഇല്ലാതാക്കുന്നു. ആഴ്ചയില്‍ മൂന്ന് തവണ നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ടത്: എന്ത് പുതിയ വസ്തുക്കളും ചര്‍മ്മത്തില്‍ പരീക്ഷിക്കുന്നതിന് മുന്‍പ് ഒരു പാച്ച് ടെസ്റ്റ് നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതിന് ശേഷം മാത്രം മുഖത്ത് ഇത് പരീക്ഷിക്കാന്‍ പാടുള്ളൂ.

most read:നെറ്റിയിലുണ്ടാവുന്ന കുരു നിസ്സാരമല്ല: എന്താണ് കാരണം, പരിഹാരം

യൗവ്വനം നിലനിര്‍ത്തുമെന്ന ഉറപ്പ് നല്‍കും ഡയറ്റ് ഫുഡ്‌സ്യൗവ്വനം നിലനിര്‍ത്തുമെന്ന ഉറപ്പ് നല്‍കും ഡയറ്റ് ഫുഡ്‌സ്

English summary

Pimple Treatments For Oily Skin At Home In Malayalam

Here in this article we are sharing some simple pimple treatment for oil skin at home in malayalam. Take a look.
X
Desktop Bottom Promotion