For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ പഴത്തിന്റെ ഉപയോഗമെങ്കില്‍ മുഖത്തെ മാറ്റം അത്ഭുതം

|

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചര്‍മ്മം. നിങ്ങള്‍ അതില്‍ പ്രയോഗിക്കുന്നതെന്തും അത് എളുപ്പത്തില്‍ ആഗിരണം ചെയ്യുകയും അത് വീണ്ടും വീണ്ടും സ്വയം പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ ചര്‍മ്മത്തെ ആരോഗ്യമുള്ളതാക്കാന്‍ ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ രാസ വസ്തുക്കള്‍ അധിഷ്ഠിതമായ സാധനങ്ങളെക്കാള്‍ മികച്ചത് പ്രകൃതിയിലെ സ്വാഭാവിക കൂട്ടുകളാണ്. വിപണിയിലെ ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ അല്ലാതെ, ചര്‍മ്മത്തിന് സ്വാഭാവികവും ആരോഗ്യകരവുമായ തിളക്കം ലഭിക്കുന്നതിന് നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നത് എന്താണെന്ന് അറിയാമോ?

Most read: വരണ്ട മുടി മിനുസമാര്‍ന്നതാക്കാന്‍ ചില സൂത്രപ്പണികള്‍Most read: വരണ്ട മുടി മിനുസമാര്‍ന്നതാക്കാന്‍ ചില സൂത്രപ്പണികള്‍

ചര്‍മ്മത്തിന് മികച്ച തിളക്കം നേടാന്‍ സഹായിക്കുന്ന അത്തരം ശ്രദ്ധേയമായ ഒരു പഴമാണ് പീച്ച്. ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്‍കുന്ന പോഷകങ്ങള്‍ നിറഞ്ഞ ഒരു അത്ഭുത പഴമാണ് ഇത്‌. ഈ ലേഖനത്തില്‍ പീച്ച് ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളും ചില മികച്ച പീച്ച് മാസ്‌കുകളും വായിച്ചറിയാം.

പീച്ച്, തൈര് ഫെയ്‌സ് മാസ്‌ക്

പീച്ച്, തൈര് ഫെയ്‌സ് മാസ്‌ക്

ഈ ഫെയ്‌സ് മാസ്‌ക് നിര്‍മ്മിക്കുന്നതിന്, നിങ്ങള്‍ക്ക് വേണ്ടത് 1 ടേബിള്‍ സ്പൂണ്‍ പീച്ച്, 1 ടേബിള്‍ സ്പൂണ്‍ കട്ടിയുള്ള തൈര് എന്നിവ മാത്രമാണ്. ഒരു ചെറിയ പാത്രത്തില്‍ പീച്ച്, തൈര് എന്നിവ ചേര്‍ത്ത് മിനുസമാര്‍ന്നതും കട്ടിയുള്ളതുമായ പേസ്റ്റ് ഉണ്ടാക്കുക. നിങ്ങള്‍ക്ക് കുറച്ച് ഒട്ടുന്ന ഗുണങ്ങള്‍ക്കായി ഈ മാസ്‌കിലേക്ക് കുറച്ച് തേനും ചേര്‍ക്കാം. ഈ ഫെയ്‌സ് മാസ്‌ക് പ്രയോഗിക്കുന്നതിന് മുമ്പ്, നിങ്ങളുടെ മുഖം നന്നായി കഴുകുകയും നല്ലൊരു ഫ്രൂട്ട് സ്‌ക്രബ് ഉപയോഗിച്ച് എക്‌സ്‌ഫോളിയേറ്റ് ചെയ്യുകയും ചെയ്യുക. മുഖം വരണ്ടതാക്കി കുറച്ച് ആവി പിടിച്ച ശേഷം ഈ ഫെയ്‌സ് മാസ്‌ക് മുഖത്ത് പ്രയോഗിച്ച് മൃദുവായ മസാജ് ചെയ്യുക. മുഖത്ത് ഇത് 25 മിനിറ്റോളം വരണ്ടതാക്കാന്‍ വിട്ട ശേഷം മുഖം വെള്ളത്തില്‍ കഴുകി നല്ലൊരു മോയ്സ്ചുറൈസര്‍ പുരട്ടുക.

വാര്‍ധക്യ ലക്ഷണം കുറയ്ക്കാന്‍

വാര്‍ധക്യ ലക്ഷണം കുറയ്ക്കാന്‍

ഈ അത്ഭുതകരമായ ആന്റി-ഏജിംഗ് മാസ്‌ക് നിര്‍മ്മിക്കാന്‍, നിങ്ങള്‍ക്ക് വേണ്ടത് 1 ടേബിള്‍ സ്പൂണ്‍ പീച്ച്, 2 ടീസ്പൂണ്‍ ബദാം ഓയില്‍, കുറച്ച് തുള്ളി വിറ്റാമിന്‍ ഇ എന്നിവയാണ്. ഈ മാസ്‌കിന്റെ പതിവ് ഉപയോഗത്തിലൂടെ ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുന്നു. ഒരു പാത്രത്തില്‍ ബദാം ഓയിലും പീച്ചും ചേര്‍ക്കുക. പിന്നീട് ഇതിലേക്ക് വിറ്റാമിന്‍ ഇയും ചേര്‍ത്ത് ഇളക്കുക. മിനുസമാര്‍ന്ന പേസ്റ്റ് രൂപപ്പെടുന്നതുവരെ ഈ മിശ്രിതം ഇളക്കുക. മാസ്‌ക് പ്രയോഗിക്കുന്നതിന് മുമ്പ്, മുഖം കഴുകി സ്റ്റീം ചെയ്യുക. നന്നായി സ്‌ക്രബ് ചെയ്ത ശേഷം നിങ്ങളുടെ കൈകള്‍ ഉപയോഗിച്ച് ഈ ഫെയ്‌സ് മാസ്‌ക് പ്രയോഗിക്കുക. 20 മിനിറ്റ് മുഖത്ത് വച്ച ശേഷം മാസ്‌ക് മസാജ് ചെയ്ത് വെള്ളത്തില്‍ കഴുകുക.

Most read:വെയിലേറ്റ് മുടി കേടാകാതിരിക്കാന്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍Most read:വെയിലേറ്റ് മുടി കേടാകാതിരിക്കാന്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

തിളങ്ങുന്ന ചര്‍മ്മത്തിന്

തിളങ്ങുന്ന ചര്‍മ്മത്തിന്

പീച്ച് ഉപയോഗിച്ച് നിങ്ങള്‍ക്ക് തയ്യാറാക്കാന്‍ കഴിയുന്ന വളരെ എളുപ്പമുള്ള മറ്റൊരു മാസ്‌കാണിത്. ഈ മാസ്‌ക് നിങ്ങളുടെ മുഖത്തിന് തിളക്കം നല്‍കുന്നു. മൂന്ന് ലളിതമായ ചേരുവകള്‍ പീച്ച്, പൈനാപ്പിള്‍, 1 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ ഉപയോഗിച്ച് ഈ മാസ്‌ക് തയാറാക്കാവുന്നതാണ്. മങ്ങിയ ചര്‍മ്മം, പാടുകള്‍, അസമമായ സ്‌കിന്‍ ടോണ്‍ എന്നിവയ്‌ക്കെതിരേ പോരാടാന്‍ ഈ മാസ്‌ക് നിങ്ങളെ സഹായിക്കുന്നു. ഈ മാസ്‌കിനായി ഒരു പാത്രത്തില്‍ പൈനാപ്പിളും പീച്ചും കലര്‍ത്തുക. അതിനുശേഷം തേന്‍ ചേര്‍ത്ത് നന്നായി ഇളക്കുക. മുഖം കഴുകി നീരാവി പിടിച്ച് സ്‌ക്രബ് ചെയ്ത് ഈ മാസ്‌ക് പുരട്ടുക. അരമണിക്കൂറോളം ഇത് പൂര്‍ണ്ണമായും ഉണങ്ങാന്‍ അനുവദിക്കുക. എന്നിട്ട് ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകി നല്ല മോയ്സ്ചുറൈസര്‍ പ്രയോഗിക്കുക. തല്‍ക്ഷണ ഫലങ്ങള്‍ നിങ്ങള്‍ക്ക് കാണാനാവും.

പീച്ച് ഫെയ്‌സ് മാസ്‌കുകള്‍ ഉപയോഗിക്കുന്നതിന്റെ ചില ഗുണങ്ങള്‍

പീച്ച് ഫെയ്‌സ് മാസ്‌കുകള്‍ ഉപയോഗിക്കുന്നതിന്റെ ചില ഗുണങ്ങള്‍

* വരണ്ട ചര്‍മ്മത്തിനെതിരേ പൊരുതാനും ചര്‍മ്മം നനവുള്ളതാക്കാനും പീച്ച് നിങ്ങളെ സഹായിക്കുന്നു.

* ഈ അത്ഭുതകരമായ പഴങ്ങള്‍ ചര്‍മ്മത്തിന് ജലാംശം നല്‍കുകയും ചര്‍മ്മ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.

* ഇത് ചര്‍മ്മത്തെ മലിനീകരണം പോലുള്ള ബാഹ്യ ഘടകങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു.

Most read:പേരയിലയിലുണ്ട് സൗന്ദര്യം കൂട്ടാനുള്ള കുറുക്കുവഴിMost read:പേരയിലയിലുണ്ട് സൗന്ദര്യം കൂട്ടാനുള്ള കുറുക്കുവഴി

പീച്ച് മാസ്‌കിന്റെ ഗുണങ്ങള്‍

പീച്ച് മാസ്‌കിന്റെ ഗുണങ്ങള്‍

* ചുളിവുകള്‍, നേര്‍ത്ത വരകള്‍ എന്നിവ കുറയ്ക്കുന്നതിലൂടെ ചര്‍മ്മത്തെ കൂടുതല്‍ ഇലാസ്തികതയോടെ നിലനിര്‍ത്തുന്നു. അതിലൂടെ പ്രായമാകല്‍ ലക്ഷണങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നു.

* കറുത്ത പാടുകളും മുഖക്കുരുവും മുഖക്കുരു പാടുകളും നീക്കാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും പീച്ച് സഹായിക്കുന്നു.

English summary

Peach Face Mask For Bright Skin

Here's how to combat all your tough skin problems with easy DIY Peach face masks. Take a look.
Story first published: Tuesday, April 6, 2021, 16:41 [IST]
X
Desktop Bottom Promotion