For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മം വരണ്ടതാണോ, ഈ എണ്ണ ഉപയോഗിക്കുകയേ അരുത്

|

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും വരണ്ട ചര്‍മ്മം ഒരു വെല്ലുവിളി തന്നെയാണ്. അതുകൊണ്ട് തന്നെ ഇതിനെ എങ്ങനെ പ്രതിരോധിക്കണം എന്നുള്ളതിനെക്കുറിച്ച് പലരും പല മാര്‍ഗ്ഗങ്ങളും തേടുന്നു. എന്നാല്‍ അത് പലപ്പോഴും നിങ്ങളുടെ ചര്‍മ്മത്തിനെ ഏത് തരത്തില്‍ ബാധിക്കും എന്ന് പറയാന്‍ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ ചര്‍മ്മത്തിന്റെ എല്ലാ അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് പലരും എണ്ണ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ടതാണ്. കാരണം ചില എണ്ണകള്‍ നമ്മുടെ ചര്‍മ്മത്തിനും വെല്ലുവിളി ഉയര്‍ത്തുന്നതാണ്.

Oils That Are Bad For Your Dry Skin I

ഒരു കാരണവശാലും ഇനി പറയുന്ന മൂന്ന് എണ്ണകള്‍ ഉപയോഗിക്കാന്‍ പാടില്ല വരണ്ട ചര്‍മ്മമുള്ളവര്‍. ഇത് ചര്‍മ്മത്തിന് പ്രതികൂലഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇനി വരണ്ട ചര്‍മ്മുള്ളവര്‍ എണ്ണ തേക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം ഇത് വരണ്ട ചര്‍മ്മത്തെ കൂട്ടുകയാണ് ചെയ്യുന്നത്. ചില എണ്ണകള്‍ ചര്‍മ്മത്തില്‍ പുരട്ടുമ്പോള്‍ അത് ചര്‍മ്മത്തിന് ശ്വസിക്കാന്‍ സാധിക്കാത്ത വിധത്തില്‍ ആവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ചില എണ്ണകള്‍ ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിച്ചാല്‍ അത് ചര്‍മ്മത്തിനെ കൊഴുപ്പുള്ളതതാക്കുന്നുണ്ട്. ഇത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് കാരണമാക്കുകയും ചെയ്യുന്നുണ്ട്. ഏതൊക്കെ എണ്ണകളാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. എന്നാല്‍ വരണ്ട ചര്‍മ്മമെന്ന പ്രതിസന്ധിയെ പരിഹരിക്കുന്നതിന് വെളിച്ചെണ്ണ ഉപയോഗിക്കണം എന്നതായിരിക്കും പലരും ചെയ്യുന്ന മാര്‍ഗ്ഗം. എന്നാല്‍ വെളിച്ചെണ്ണയില്‍ ഏകദേശം 90 ശതമാനം പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് ചെറിയ രീതിയിലുള്ള ദോഷങ്ങള്‍ ചെയ്യുന്നുണ്ട്. അതില്‍ ഒന്നാണ് ചര്‍മ്മത്തെ വരണ്ടതാക്കുന്നത്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ തേക്കുന്ന സമയത്ത് ഇത് ഉപയോഗപ്രദമാവുമെങ്കിലും പിന്നീട് അത് ചര്‍മ്മത്തെ വരണ്ടതാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇത് കൂടാതെ മുഖക്കുരുപോലുള്ള പ്രശ്‌നങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട വരണ്ട ചര്‍മ്മമെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വെളിച്ചെണ്ണ ഇനി മുതല്‍ ഉപയോഗിക്കേണ്ടതില്ല. ഇത് ചര്‍മ്മത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വരണ്ട ചര്‍മ്മമുള്ളവര്‍ അല്‍പം ശ്രദ്ധിക്കണം.

 ബദാം എണ്ണ

ബദാം എണ്ണ

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ കാര്യത്തില്‍ ബദാം ഓയില് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. അത് ചര്‍മ്മത്തെ വളരെയധികം മികച്ചതും തിളക്കമുള്ളതും ആക്കി മാറ്റുന്നുണ്ട്. ചര്‍മ്മത്തിലെ പല അസ്വസ്ഥതകളേയും നിസ്സാരമായി പ്രതിരോധിക്കുന്നതിന് നമുക്ക് ബദാം ഓയില്‍ ഉപയോഗിക്കാം. എന്നാല്‍ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് ഉപയോഗിക്കുന്ന ബദാം ഓയില്‍ ചര്‍മ്മത്തില്‍ വരണ്ട ചര്‍മ്മമുള്ളവരാണെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നമാക്കുകയാണ് ചെയ്യുന്നത്.

 ബദാം എണ്ണ

ബദാം എണ്ണ

അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ഉപയോഗിക്കാന്‍. കാരണം ഇതില്‍ ഉയര്‍ന്ന അളവിലുള്ള ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിന്റെ തടസ്സ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നുണ്ടെങ്കിലും ഇത് ചില അവസ്ഥകളില്‍ ചര്മ്മം പൊട്ടുന്നതിനും ചര്‍മ്മത്തെ പ്രശ്‌നത്തിലാക്കുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ചിലരില്‍ ഇത് ചര്‍മ്മത്തില്‍ ചൊറിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

ഒലിവ് എണ്ണ

ഒലിവ് എണ്ണ

ഒലീവ് ഓയില്‍ നിങ്ങളില്‍ പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച ഒറ്റമൂലിയാണ്. അതുകൊണ്ട് തന്നെ നാം അല്‍പം കൂടുതല്‍ ആയി ഒലിവ് ഓയിലിനെ സൗന്ദര്യ സംരക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍ വരണ്ട ചര്‍മ്മമുള്ളവരെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇവരില്‍ അത് ചര്‍മ്മത്തിന്റെ സ്വാഭാവിക എണ്ണയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. ഒലീവ് ഓയില്‍ ഒരിക്കലും ചര്‍മ്മത്തിന് ഒരു മികച്ച ഓപ്ഷനല്ല എന്നുള്ളതാണ് സത്യം.

ഒലിവ് എണ്ണ

ഒലിവ് എണ്ണ

ഇത് ഉപയോഗിക്കുന്നവരാണെങ്കില്‍ അവരില്‍ വരണ്ട ചര്‍മ്മമില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. ഒലീവ് ഓയിലില്‍ അടങ്ങിയിരിക്കുന്ന ഒലിക് ആസിഡ് വരണ്ട ചര്‍മ്മത്തിന്റെ കാര്യത്തില്‍ ചര്‍മ്മത്തിന്റെ സ്വാഭാവിക മോയ്‌സ്ചറൈസിംഗ് ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പല അസ്വസ്ഥതകള്‍ക്കും ഒരു തുടക്കമാണ് എന്നതാണ് സത്യം.

ചര്‍മ്മത്തില്‍ ചെറിയ തിണര്‍പ്പോ, നിങ്ങളുടെ ചര്‍മ്മം സെന്‍സിറ്റീവ് ആണ്ചര്‍മ്മത്തില്‍ ചെറിയ തിണര്‍പ്പോ, നിങ്ങളുടെ ചര്‍മ്മം സെന്‍സിറ്റീവ് ആണ്

പാദത്തിന് താഴെ ചര്‍മ്മം ചുക്കിച്ചുളിഞ്ഞാണോ, അറിയണം ഈ പരിഹാരങ്ങള്‍പാദത്തിന് താഴെ ചര്‍മ്മം ചുക്കിച്ചുളിഞ്ഞാണോ, അറിയണം ഈ പരിഹാരങ്ങള്‍

English summary

Oils That Are Bad For Your Dry Skin In Malayalam

Here in this article we are sharing some oils that are bad for your dry skin in malayalam. Take a look.
Story first published: Friday, April 22, 2022, 19:57 [IST]
X
Desktop Bottom Promotion