Latest Updates
-
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ
ചൊറിച്ചിലും മൊരിച്ചിലും നിമിഷനേരം കൊണ്ട് മാറും
സൗന്ദര്യ സംരക്ഷണം എന്നും വെല്ലുവിളികൾ ഉയർത്തുന്ന ഒന്നാണ്. എന്നാൽ ചർമസംരക്ഷണത്തിന്‍റെ കാര്യത്തിൽ കാലാവസ്ഥാ മാറ്റങ്ങളിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ നിങ്ങളുടെ ചർമ്മത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സൗന്ദര്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകളേയും നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. അതിന് വേണ്ടി നമുക്ക് അൽപം വേപ്പെണ്ണ ഉപയോഗിക്കാവുന്നതാണ്. വേപ്പെണ്ണയിൽ നാരങ്ങ നീര് കൂടി ചേരുമ്പോൾ അത് പല പ്രതിസന്ധികൾക്കും പരിഹാരം കാണുന്നു.
ചർമ്മത്തിന്‍റെ മൊരിച്ചിൽ , ചർമ്മത്തിലെ തിളക്കമില്ലായ്മ, ചൊറിച്ചിൽ, അസ്വസ്ഥത എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ വേപ്പെണ്ണ ഉപയോഗിക്കാവുന്നതാണ്. എങ്ങനെയെല്ലാം ചർമസംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കുന്നതിലൂടെ അത് ചർമ്മത്തിൽ എങ്ങനെയെല്ലാം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് എന്ന് നോക്കാം. കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കുക.

ആന്റി ഇന്‍ഫ്‌ളമേറ്ററി
വേപ്പെണ്ണയില്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൽ ഉണ്ടാവുന്ന പല അസ്വസ്ഥതകൾക്കും പെട്ടെന്നാണ് പരിഹാരം നൽകുന്നത്. അതിലൂടെ ചർമ സംരക്ഷണത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകളേയും നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. അൽപം വേപ്പെണ്ണയിൽ നാരങ്ങ നീര് മിക്സ് ചെയ്ത് വേണം ഉപയോഗിക്കാൻ എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്.
ഇത് ചര്‍മ്മത്തിലെ തടിപ്പ്, വീക്കം, വേദന എന്നിവക്കെല്ലാം പരിഹാരം നല്‍കി ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു. പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും ചര്‍മ്മത്തിലുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഉത്തമമാണ് ഇത്. ചര്‍മ്മത്തില്‍ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുകയില്ല. മാത്രമല്ല സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം പെട്ടെന്ന് കാണാവുന്നതാണ്.

ആന്റിബാക്ടീരിയല്‍
ആന്റി ബാക്ടീരിയല്‍ ഗുണങ്ങൾ ധാരാളം അടങ്ങിയ ഒന്നാണ് വേപ്പെണ്ണ. ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അണുബാധ പോലുള്ള പ്രശ്‌നങ്ങളെ പെട്ടെന്ന് ഇല്ലാതാക്കുന്നു. മാത്രമല്ല ചര്‍മ്മത്തിലെ ബാക്ടീരിയ വളര്‍ച്ചയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കി ചര്‍മ്മത്തിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നു. പെട്ടെന്നാണ് ചർമ്മത്തിൽ ഇതിന്‍റെ ഫലം നൽകുന്നത് വേപ്പെണ്ണയിൽ അൽപം നാരങ്ങ നീര് കുടി ചേർക്കുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം.

എക്‌സിമക്ക് പരിഹാരം കാണാന്‍
എക്സിമ ചർമ പ്രശ്നങ്ങളിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. വളരെയധികം ചൊറിച്ചിലും ചർമ്മത്തിലെ അസ്വസ്ഥതകളും എല്ലാം നിങ്ങളുടെ ചർമ്മത്തിൽ എക്സിമ പ്രശ്നമുണ്ടാക്കുന്നതാണ് എന്നതാണ് സൂചിപ്പിക്കുന്നത്. ഇതിന് എന്നും എപ്പോഴും ഉപയോഗിക്കാവുന്ന ഒന്നാണ് വേപ്പെണ്ണ നാരങ്ങ നീര് മിക്സ്. വേപ്പെണ്ണയുടെ ഉപയോഗം പൂര്‍ണമായും എക്‌സിമയെന്ന വില്ലനെ ഇല്ലാതാക്കുന്നു.

ചർമ്മത്തിലെ വരൾച്ച
വരണ്ട ചർമ്മവും ചൊറിച്ചിലും എല്ലാവരേയും പ്രതിസന്ധിയിൽ ആക്കുന്ന ഒന്നാണ്. എന്നാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി വേപ്പെണ്ണയും നാരങ്ങ നീരും ഉപയോഗിക്കാവുന്നതാണ്. ഇത് വരണ്ട ചർമ്മത്തെ പൂർണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യമുള്ള ചർമ്മത്തിന് സഹായിക്കുന്നുമുണ്ട്. ചൊറിച്ചിലും മൊരിച്ചിലും എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം.

എണ്ണ തേച്ച് കുളി
തേച്ച് കുളിക്കാൻ എന്നും ശ്രദ്ധിക്കേണ്ടത് ഒന്നാണ്. അല്ലെങ്കിൽ ചർമ്മത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് അൽപം നാരങ്ങ നീരും വേപ്പെണ്ണയും മിക്സ് ചെയ്ത് കുളിക്കാവുന്നതാണ്. ഇത് ചർമ്മ രോഗങ്ങളെ എല്ലാം ഒരു പരിധി വരെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ചൂടുവെള്ളത്തില്‍ വേപ്പെണ്ണ
കുളിക്കാന്‍ പോവുന്ന ചൂടുവെള്ളത്തില്‍ അല്‍പം വേപ്പെണ്ണ ഒഴിച്ച് കുളിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് ചര്‍മ്മത്തിലെ അലര്‍ജിയെ ഇല്ലാതാക്കി ചര്‍മ്മത്തിന് ആരോഗ്യം നല്‍കുന്നു. മാത്രമല്ല എക്‌സിമ, ചൊറിച്ചില്‍, അണുബാധ എന്നീ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കി ഇത് ചര്‍മ്മത്തിനെ സംരക്ഷിക്കുന്നു. ദിവസവും ഇത് ചെയ്താൽ അത് ചർമ്മത്തിൽ മുകളില്‍ പറഞ്ഞ അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.



Click it and Unblock the Notifications