Latest Updates
-
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം -
രവിയോഗം ഇന്ന്; ജീവിതത്തിലെ തടസ്സങ്ങൾ നീക്കാൻ ഈ വഴി നോക്കൂ -
രാശിഫലം 2026 ഏപ്രിൽ 8: ഈ രാശിക്കാർക്ക് ഇന്ന് ധനയോഗം -
മൂലം നക്ഷത്രം: ഏപ്രിൽ 8-ലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കുമോ? -
രാശിഫലം: ഏപ്രിൽ 8-ന് നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന മാറ്റങ്ങൾ -
മുംബൈ ചൂട്: വയറുവേദനയിൽ നിന്ന് രക്ഷനേടാൻ ഈ വഴികൾ -
പിസിഒഎസ് ലക്ഷണങ്ങൾ അവഗണിക്കുന്നുവോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും! -
തടി കുറയ്ക്കാൻ ഇൻജക്ഷനുകൾക്ക് പിന്നാലെയാണോ? അറിയണം ഈ വലിയ അപകടം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍
ആര്യവേപ്പും നാരങ്ങനീരും കിടുഫേസ്പാക്ക് നിറത്തിന്
സൗന്ദര്യ സംരക്ഷണത്തിന് ഓരോ ദിവസവും പുതിയ പുതിയ മാര്‍ഗ്ഗങ്ങളാണ് കണ്ട് പിടിക്കുന്നത്. മാത്രമല്ല ഇന്ന് ഫാഷന്‍ സൗന്ദര്യ സങ്കൽപ്പങ്ങള്‍ എല്ലാം തന്നെ മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. എന്നാൽ എത്രയൊക്കെ പുതിയ മാർഗ്ഗങ്ങൾ ആണെങ്കിൽ പോലും പഴമയുണ്ടാവുന്ന ചില സൗന്ദര്യ ഗുണങ്ങള്‍ ചില്ലറയല്ല. പല വിധത്തിലുള്ള ഗുണങ്ങളാണ് ഇത്തരത്തിൽ നമുക്ക് പഴയ ചില ഫേസ്പാക്കുകളിലൂടെ ലഭിക്കുന്നത്. സൗന്ദര്യത്തില്‍ മാറ്റം വരുമ്പോൾ അത് ചർമ്മത്തിൽ ഉണ്ടാക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ചർമ്മത്തിന്റെ സ്വഭാവം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. എന്നാൽ ഓരോ ചർമപ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉണ്ടാവുന്നുണ്ട്.
ചർമസംരക്ഷണത്തിന്റെ കാര്യത്തിൽ എന്തൊക്കെ ഫേസ്പാക്കുകൾ നമുക്ക് മുഖത്തിന്റെ നിറം വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. ഓരോ ചർമ്മത്തിനും അനുയോജ്യമായ ഫേസ്പാക്ക് ഉണ്ട്. ഇത് ഏതാണെന്ന് തിരിച്ചറിയുകയാണ് ഏറ്റവും നല്ലത്. എന്നാൽ മാത്രമേ സൗന്ദര്യ സംരക്ഷണത്തിന് എങ്ങനെയെല്ലാം ഈ പ്രകൃതിദത്ത വിഭവങ്ങൾ ഉപയോഗിക്കാം എന്ന് നോക്കാൻ പാടുകയുള്ളൂ. ചർമസംരക്ഷണത്തിന്‍റെ കാര്യത്തില്‍ ഏതൊക്കെ ഫേസ്പാക്കുകളാണ് ഇത്തരത്തിൽ ഗുണങ്ങൾ മാത്രം നൽകുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. പ്രത്യേകിച്ച് എണ്ണമയമുള്ള ചർമ്മത്തിന് സഹായിക്കുന്ന ചില പ്രത്യേക ഫേസ്പാക്കുകൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ആര്യവേപ്പും നാരങ്ങ നീരും
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ആര്യവേപ്പ്. ആര്യവേപ്പും നാരങ്ങ നീരും മിക്സ് ചെയ്ത് തേക്കുന്നതിലൂടെ അത് ചർമ്മത്തിൽ ഉണ്ടാക്കുന്ന ഗുണങ്ങൾ ചില്ലറയല്ല. എങ്ങനെ ഈ ഫേസ്പാക്ക് തയ്യാറാക്കും എന്ന് നമുക്ക് നോക്കാം. അതിനായി ആര്യവേപ്പിന്റെ ഇല നല്ലതുപോലെ അരച്ചെടുക്കുക. ഇതിൽ ചെറുനാരങ്ങ അൽപം ചേർക്കുക. ഇത് രണ്ടും മിക്സ് ചെയ്ത് മുഖത്ത് പുരട്ടാവുന്നതാണ്. പ്രത്യേകിച്ച് എണ്ണമയമുള്ള ചർമ്മക്കാരിൽ ഈപ്രശ്നത്തെ നമുക്ക് ഒരു പരിധി വരെ ഇല്ലാതാക്കാവുന്നതാണ്. ഇത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിച്ച് അൽപസമയം കഴിഞ്ഞ് കഴുകിക്കളയണം.

ഗുണങ്ങൾ
ചർമ്മത്തിലെ പാടുകളെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ചർമ്മത്തിലെ എണ്ണമയത്തെ പൂർണമായും ഇല്ലാതാക്കി ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കുന്നതിനും നാരങ്ങ നീരും ആര്യവേപ്പും സഹായിക്കുന്നു. മുഖത്തെ പാടുകളെ ഇല്ലാതാക്കി ചർമ്മത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകളേയും ഈ ഫേസ്പാക്കിലൂടെ ഇല്ലാതാക്കാൻ സാധിക്കുന്നു. സൗന്ദര്യ സംരക്ഷണത്തിന് നല്ലൊരു മുതൽക്കൂട്ടാണ് ഈ മിശ്രിതം എന്ന കാര്യത്തിൽ സംശയം വേണ്ട.

കളിമണ്ണ് ഫേസ്പാക്ക്
കളിമണ്ണ് പാത്രമുണ്ടാക്കാനും മറ്റും ധാരാളം ഉപയോഗിക്കുന്നവരാണ് നമുക്ക് ചുറ്റും. എന്നാൽ കളിമണ്ണം എടുത്ത് ഇത് ശുദ്ധീകരിച്ച് ഇതിൽ അൽപം വെള്ളം മിക്സ് ചെയ്ത് കുഴമ്പ് രൂപത്തിലാക്കി മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ചർമ്മത്തിൽ നല്ലതു പോലെ തേച്ച് പിടിപ്പിച്ച ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇതിലൂടെ ചർമ്മത്തിന് ഉണ്ടാവുന്ന ഗുണങ്ങൾ ചില്ലറയല്ല. നിങ്ങളെ വലക്കുന്ന പല പ്രകടമായ സൗന്ദര്യ പ്രശ്നങ്ങള്‍ക്കും മികച്ച ഒറ്റമൂലിയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് ആഴ്ചയില്‍ രണ്ട് ദിവസം ചെയ്ത് നോക്കൂ പ്രകടമായ മാറ്റങ്ങൾ നിങ്ങള്‍ക്ക് മനസ്സിലാക്കാൻ സാധിക്കുന്നു.

ചന്ദന ഫേസ്പാക്ക്
ചന്ദനത്തിന്‍റെ ഫേസ്പാക്ക് പല സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കി ചർമ്മത്തിന് സഹായിക്കുന്നുണ്ട്. സൗന്ദര്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകളേയും ഇല്ലാതാക്കി ചർമ്മത്തിന് തഇളക്കവും നിറവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് ഈ ഫേസ്പാക്ക്. അതിന് വേണ്ടി അൽപം ചന്ദനവും രക്തചന്ദനവും മിക്സ് ചെയ്ത് റോസ് വാട്ടർ ചേർത്ത് മുഖത്ത് തേക്കുക. ഇത് ചെയ്യുന്നതിലൂടെ ഈ മിശ്രിതം ചര്‌മ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ചർമ്മത്തിന് ആരോഗ്യവും ഗുണവും നൽകുന്നുണ്ട്.

നിറം വർദ്ധിപ്പിക്കുന്നു
മുകളിൽ പറഞ്ഞ ഫേസ്പാക്കുകൾ എല്ലാം തന്നെ നിറം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ വളരെയധികം സഹായിക്കുന്നവയാണ്. സൗന്ദര്യ സംരക്ഷണത്തിൽ വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം നൽകി നിറം വര്‍ദ്ധിപ്പിച്ച് ചർമ്മത്തിലെ എണ്ണമയത്തെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഇവയെല്ലാം. ചർമ്മത്തിൽ ആഴത്തിൽ ഇറങ്ങിച്ചെന്ന് പല പ്രതിസന്ധികളെയും പരിഹരിക്കുന്നതിന് മികച്ചതാണ് ഈ മിശ്രിതം. അതുകൊണ്ട് തന്നെ സൗന്ദര്യ പ്രതിസന്ധികള്‍ക്കെല്ലാം നല്ല കിടിലൻ ഒറ്റമൂലിയെന്ന് ഇതിനെ പറയാവുന്നതാണ്.

പ്രായം കുറക്കാൻ
പ്രായത്തിന്റെ അസ്കിതകൾ ആദ്യം ബാധിക്കുന്നത് ചർമ്മത്തെയാണ്. അതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ച് നിൽക്കുന്ന ഒന്നാണ് പലപ്പോഴും മുകളിൽ പറഞ്ഞ ഫേസ്പാക്കുകൾ എല്ലാം തന്നെ. ഇത് പ്രായത്തെ കുറക്കുന്നതിനും ആരോഗ്യത്തിനും ചർമ്മത്തിനും നിറവ്യത്യാസം വരുത്തുന്നതിനും വരണ്ട ചർമ്മത്തെ പ്രതിരോധിക്കുന്നതിനും എല്ലാം സഹായിക്കുന്നുണ്ട്. പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികളെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളിൽ മികച്ചതാണ് ഈ പൊടിക്കൈകളായ ഫേസ്പാക്കുകൾ എല്ലാം തന്നെ.

എണ്ണമയം നീക്കുന്നു
പലരുടേയും ചർമ്മത്തിലെ പ്രധാന വെല്ലുവിളി എന്ന് പറയുന്നത് പലപ്പോഴും ചർമ്മത്തിൽ ഉണ്ടാവുന്ന എണ്ണമയമാണ്. അതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ ഏറ്റവും മികച്ചതാണ് ഈ പറഞ്ഞ ഫേസ്പാക്കുകൾ എല്ലാം തന്നെ. അതുകൊണ്ട് തന്നെ എണ്ണമയത്തെ പൂർണമായും ഇല്ലാതാക്കി ആരോഗ്യമുള്ള ചർമ്മത്തിന് സഹായിക്കുന്നുണ്ട് ഈ ഫേസ്പാക്കുകൾ. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.



Click it and Unblock the Notifications











