For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉരുളക്കിഴങ്ങ്, വെളിച്ചെണ്ണ; കക്ഷത്തിലെ കറുപ്പ് നിശ്ശേഷം നീക്കാം, ഉപയോഗം ഈവിധം

|

കക്ഷത്തിലെ കറുപ്പ് കാരണം സ്ലീവ്‌ലെസ് വസ്ത്രങ്ങള്‍ ധരിക്കാന്‍ നിങ്ങള്‍ മടിക്കുന്നുണ്ടോ? എന്നാല്‍ വിഷമിക്കേണ്ട, നിങ്ങള്‍ ഇഷ്ടമുള്ള വസ്ത്രം ഇനി ധൈര്യമായി ധരിക്കാം. കക്ഷത്തിലെ കറുപ്പ് അകറ്റാനായി സഹായിക്കുന്ന ചില പ്രകൃതിദത്ത കൂട്ടുകളെക്കുറിച്ച് ഞങ്ങള്‍ നിങ്ങള്‍ക്ക് പറഞ്ഞുതരാം. ഡിയോഡ്രന്റുകളുടെ പതിവ് ഉപയോഗമാണ് നിങ്ങളുടെ കക്ഷങ്ങള്‍ ഇരുണ്ടതായിത്തീരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. കക്ഷത്തിന് കറുപ്പ് കുറയ്ക്കാന്‍ ഡിയോകള്‍, ക്രീമുകള്‍, ബ്ലീച്ചുകള്‍ എന്നിവയ്ക്കായി തേടുന്നതിനുപകരം, പകരം ഈ പ്രകൃതിദത്ത മാസ്‌കുകള്‍ പരീക്ഷിക്കുക.

Most read: വിറ്റാമിന്‍ ഇ ക്യാപ്‌സൂള്‍ ഈ വിധം പുരട്ടിയാല്‍ തിളങ്ങുന്ന മുഖം സ്വന്തംMost read: വിറ്റാമിന്‍ ഇ ക്യാപ്‌സൂള്‍ ഈ വിധം പുരട്ടിയാല്‍ തിളങ്ങുന്ന മുഖം സ്വന്തം

എന്താണ് കക്ഷത്തിലെ കറുപ്പിന് കാരണം

എന്താണ് കക്ഷത്തിലെ കറുപ്പിന് കാരണം

* ഇടയ്ക്കിടെ ഷേവ് ചെയ്യുന്നത്

* ഡിയോഡ്‌റന്റുകളുടെയും ആന്റി പെര്‍സ്പിറന്റുകളുടെയും പതിവ് ഉപയോഗം.

* പാരമ്പര്യമായി വരുന്നത്

* ഹെയര്‍ റിമൂവര്‍ ക്രീമുകളുടെ പതിവ് ഉപയോഗം

എക്‌സ്‌ഫോളിയേഷന്‍ ചെയ്യാത്തത്, ചര്‍മ്മകോശങ്ങളുടെ നിര്‍ജ്ജലീകരണം.

ആരോഗ്യപ്രശ്നങ്ങള്‍ കാരണം നിങ്ങളുടെ കക്ഷത്തിനു താഴെ ഇരുണ്ട നിറമുണ്ടെങ്കില്‍ ഒരു ഡോക്ടറെ കണ്ട് കൃത്യമായ പരിചരണം നല്‍കണം. ഇതിനു പരിഹാരമായി ചില വീട്ടുവൈദ്യങ്ങളും നിങ്ങളെ സഹായിച്ചേക്കാം.

കക്ഷം വെളുപ്പിക്കാന്‍ മാസ്‌ക്

കക്ഷം വെളുപ്പിക്കാന്‍ മാസ്‌ക്

1/4 കപ്പ് പഞ്ചസാര, 1 ടേബിള്‍സ്പൂണ്‍ ഉപ്പ്, 1 ടേബിള്‍സ്പൂണ്‍ തേന്‍, 1 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍, 3 തുള്ളി നാരങ്ങ നീര് എന്നിവ ഒരു പാത്രത്തില്‍ കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക. ഇത് കക്ഷം നനച്ച് പുരട്ടി 3 മിനിറ്റ് മൃദുവായി മസാജ് ചെയ്യുക. ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.

Most read:ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണോ? കര്‍പ്പൂര തൈലം ഈ വിധം പുരട്ടൂMost read:ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണോ? കര്‍പ്പൂര തൈലം ഈ വിധം പുരട്ടൂ

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റായി ഉരുളക്കിഴങ്ങ് പ്രവര്‍ത്തിക്കുന്നു. നിങ്ങള്‍ക്ക് ഒന്നുകില്‍ അരിഞ്ഞ ഉരുളക്കിഴങ്ങ് കക്ഷത്തില്‍ തടവാം, അല്ലെങ്കില്‍ ഉരുളക്കിഴങ്ങ് ജ്യൂസ് ആക്കി കക്ഷത്തില്‍ ഭാഗത്ത് പുരട്ടാം. ഇത് 15 മിനിറ്റ് വച്ചശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.

പൈനാപ്പിള്‍

പൈനാപ്പിള്‍

1 ടേബിള്‍സ്പൂണ്‍ പൈനാപ്പിള്‍ നീരും 1 ടേബിള്‍സ്പൂണ്‍ തേനും മിക്സ് ചെയ്ത് ഈ മിശ്രിതം കക്ഷത്തില്‍ മസാജ് ചെയ്യുക. ഇത് 15 മിനിറ്റ് വിടുക, ചെറുചൂടുള്ള വെള്ളത്തില്‍ നന്നായി കഴുകുക. നല്ല മാറ്റം കാണാന്‍ സാധിക്കും.

Most read:തലയില്‍ കഷണ്ടി പാടുകളുണ്ടോ? അവിടെയും മുടി കിളിര്‍പ്പിക്കും ഈ വീട്ടുവൈദ്യങ്ങള്‍Most read:തലയില്‍ കഷണ്ടി പാടുകളുണ്ടോ? അവിടെയും മുടി കിളിര്‍പ്പിക്കും ഈ വീട്ടുവൈദ്യങ്ങള്‍

തൈര്, തേന്‍

തൈര്, തേന്‍

2 ടേബിള്‍സ്പൂണ്‍ തൈരും 1 ടേബിള്‍സ്പൂണ്‍ തേനും 1 ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗറും യോജിപ്പിക്കുക. ചര്‍മ്മത്തില്‍ കട്ടിയുള്ള പാളിയായി പുരട്ടി 20 മിനിറ്റ് നേരത്തേക്ക് വയ്ക്കുക. അതിനുശേഷം വെള്ളം ഉപയോഗിച്ച് നന്നായി കഴുകുക.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

കക്ഷത്തിലെ കറുപ്പ് അകറ്റാന്‍ വെളിച്ചെണ്ണ ഉപയോഗിച്ച് കക്ഷങ്ങളില്‍ ദിവസവും മസാജ് ചെയ്യുക. 10-20 മിനിറ്റ് നേരം കക്ഷത്തില്‍ മസാജ് ചെയ്ത ശേഷം വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. കുളിക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് ദിവസവും മസാജ് ചെയ്യാം. വെളിച്ചെണ്ണ ഫലപ്രദമായ പ്രകൃതിദത്ത ഡിയോഡറന്റായും പ്രവര്‍ത്തിക്കുന്നു. ഇത് കക്ഷത്തിലെ കറുപ്പ് നീക്കുന്ന മികച്ച പ്രതിവിധിയാണ്.

Most read:മുടിക്ക് മോര് നല്‍കും അത്ഭുതഫലം; ഈവിധം തേച്ചാല്‍ ഇടതൂര്‍ന്ന മുടി സ്വന്തംMost read:മുടിക്ക് മോര് നല്‍കും അത്ഭുതഫലം; ഈവിധം തേച്ചാല്‍ ഇടതൂര്‍ന്ന മുടി സ്വന്തം

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി

1/2 ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടിയില്‍ 2 ടേബിള്‍സ്പൂണ്‍ തൈര് ചേര്‍ത്ത് നേര്‍ത്ത പേസ്റ്റ് ഉണ്ടാക്കുക. ഇത് നനഞ്ഞ ചര്‍മ്മത്തില്‍ പുരട്ടി 15 മിനിറ്റ് വിടുക. ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. അതിശയകരമായ ഫലങ്ങള്‍ നിങ്ങള്‍ക്ക് കാണാവുന്നതാണ്.

ഓട്‌സ്

ഓട്‌സ്

2-3 ടേബിള്‍സ്പൂണ്‍ ഓട്സ് മിക്സ് ചെയ്യുക, 2 ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക, ഒരു നുള്ള് മഞ്ഞള്‍പ്പൊടി, കുറച്ച് തുള്ളി നാരങ്ങ നീര്, പാല്‍ എന്നിവ ചേര്‍ത്ത് നന്നായി പേസ്റ്റ് ആക്കി ഈ മിശ്രിതം സ്‌ക്രബായി ഉപയോഗിക്കുക. 5 മിനിറ്റ് ഈ സ്‌ക്രബ് ഉപയോഗിച്ച് കക്ഷങ്ങള്‍ മസാജ് ചെയ്യുക, തുടര്‍ന്ന് കുറച്ച് മിനിറ്റ് വിടുക, എന്നിട്ട് വെള്ളത്തില്‍ കഴുകുക. എല്ലാ ദിവസവും ഈ സ്‌ക്രബ് പുരട്ടുക.

Most read:മോണയിലെ കറുപ്പ് നീക്കി പിങ്ക് കളര്‍ മോണ നേടാം; ഈ വീട്ടുവൈദ്യങ്ങള്‍ ഫലപ്രദംMost read:മോണയിലെ കറുപ്പ് നീക്കി പിങ്ക് കളര്‍ മോണ നേടാം; ഈ വീട്ടുവൈദ്യങ്ങള്‍ ഫലപ്രദം

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

3 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ 1 ടീസ്പൂണ്‍ ബേക്കിംഗ് സോഡയുമായി കലര്‍ത്തി നന്നായി ഇളക്കുക. ഇത് 5 മിനിറ്റ് കക്ഷത്തില്‍ പുരട്ടുക. സാധാരണ വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. കക്ഷത്തിലെ കറുപ്പിന് പരിഹാരമാണ് ഈ പ്രതിവിധി.

കടലമാവ്

കടലമാവ്

2 ടേബിള്‍സ്പൂണ്‍ കടലമാവ് എടുത്ത് ഒരു നുള്ള് മഞ്ഞളും കുറച്ച് പാലും ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഇത് മൃദുവായി വൃത്താകൃതിയിലുള്ള ചലനത്തില്‍ കക്ഷത്തിനു കീഴില്‍ സ്‌ക്രബ്ബ് ചെയ്ത് 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക.

Most read:തല നന്നായാല്‍ മുടിയും നന്നായി; മഴക്കാലത്ത് ഈ മാസ്‌ക് പരീക്ഷിച്ചാല്‍ മുടി തഴച്ചുവളരുംMost read:തല നന്നായാല്‍ മുടിയും നന്നായി; മഴക്കാലത്ത് ഈ മാസ്‌ക് പരീക്ഷിച്ചാല്‍ മുടി തഴച്ചുവളരും

ടൂത്ത് പേസ്റ്റ്

ടൂത്ത് പേസ്റ്റ്

ഒരു വെളുത്ത ടൂത്ത് പേസ്റ്റ് എടുത്ത് കക്ഷത്തിന് താഴെയുള്ള ഭാഗത്ത് പുരട്ടുക. 10 മിനിറ്റ് വിടുക, സാധാരണ വെള്ളത്തില്‍ കഴുകുക. വെളുത്ത ടൂത്ത് പേസ്റ്റിന് ബ്ലീച്ചിംഗ് ഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് പതിവായി ഉപയോഗിക്കുന്നതിലൂടെ കക്ഷത്തിന്റെ കറുപ്പ് നിറം കുറയ്ക്കാന്‍ കഴിയും

English summary

Natural Ingredients To Treat Dark Underarms in Malayalam

If you have darker under arms here are some natural ingredients to treat it.
Story first published: Monday, August 22, 2022, 14:54 [IST]
X
Desktop Bottom Promotion