For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിഗ്മെന്റേഷന് ഫലപ്രദമായ പരിഹാരം ഞൊടിയിടയില്‍

|

മെലാനിന്‍ അമിതമായി ഉല്‍പാദിപ്പിക്കുന്നതിന്റെ ഫലമാണ് സ്‌കിന്‍ പിഗ്മെന്റേഷന്‍. കറുത്ത പാടുകള്‍, ചര്‍മ്മത്തില്‍ കറുപ്പ് എന്നിവയ്ക്ക് കാരണമാകുന്ന ഒരു പിഗ്മെന്റാണ് ഇത്. ഹൈപ്പര്‍-പിഗ്മെന്റേഷനാണെങ്കില്‍ ഇത് കൈകള്‍, കാല്‍വിരലുകള്‍, വിരലുകള്‍, വായയ്ക്ക് ചുറ്റുമുള്ള ഭാഗങ്ങള്‍ എന്നിവയിലേക്ക് വ്യാപിക്കും. ഈ പ്രശ്‌നം സാധാരണയായി ഗോതമ്പ് നിറമുള്ള ചര്‍മ്മവും കറുത്ത ചര്‍മ്മവും ഉള്ളവര്‍ക്ക് കൂടുതലായി സംഭവിക്കുന്നു.

Most read: ദിവസവും ഫെയ്‌സ് വാഷ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍?Most read: ദിവസവും ഫെയ്‌സ് വാഷ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍?

സൂര്യപ്രകാശം, ചര്‍മ്മ പ്രശ്‌നങ്ങള്‍, ജനിതകം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, കാലാവസ്ഥാ വ്യതിയാനങ്ങള്‍ എന്നിവ ചര്‍മ്മത്തെ ബാധിക്കുകയും പിഗ്മെന്റേഷന് കാരണമാവുകയും ചെയ്യും. പിഗ്മെന്റേഷന്‍ നീക്കാനായി നിരവധി പരിഹാരങ്ങള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ വീട്ടില്‍ തന്നെ ചില ഫെയ്സ് പായ്ക്കുകള്‍ തയാറാക്കി ഉപയോഗിക്കുന്നത് പിഗ്മെന്റേഷന്‍ നീക്കാന്‍ കൂടുതല്‍ ഫലപ്രദമാണ്. മാത്രമല്ല ഇവയ്ക്ക് പാര്‍ശ്വഫലങ്ങളും ഉണ്ടാകില്ല. സൗന്ദര്യപ്രേമികള്‍ക്കായി പിഗ്മെന്റേഷന്‍ നീക്കാന്‍ മികച്ച ചില പ്രകൃതിദത്ത ഫെയ്സ് പാക്കുകള്‍ ഇതാ.

മുള്‍ട്ടാനി മിട്ടിയും തേനും

മുള്‍ട്ടാനി മിട്ടിയും തേനും

മിനുസമാര്‍ന്ന ചര്‍മ്മം കൈവരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ പരിഹാരമാണ് മുള്‍ട്ടാനി മിട്ടി. എല്ലാത്തരം ചര്‍മ്മരോഗങ്ങള്‍ക്കും പരിഹാരമായ ആന്റിസെപ്റ്റിക്, ആന്റി-ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങള്‍ ഇതിലുണ്ട്. ചൊറിച്ചില്‍, ചുവപ്പ്, സോറിയാസിസ് തുടങ്ങിയ ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് ഇത് ഉപകരിക്കും. പിഗ്മെന്റേഷനെതിരെ പോരാടുന്നതിന് തേനും മുള്‍ട്ടാനി മിട്ടിയും നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

മുള്‍ട്ടാനി മിട്ടി, തേന്‍, പനിനീര്‍ എന്നിവയാണ് ഇതാനായി ആവശ്യം. ഒരു ചെറിയ പാത്രത്തില്‍ നാല് ടീസ്പൂണ്‍ മുള്‍ട്ടാനി മിട്ടി ചേര്‍ക്കുക. 1/2 ടീസ്പൂണ്‍ തേനും 2 1/2 ടീസ്പൂണ്‍ റോസ് വാട്ടറും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഈ ചേരുവകളെല്ലാം നന്നായി ഇളക്കി മുഖത്ത് പുരട്ടുക. മുള്‍ട്ടാനി മിട്ടി പായ്ക്ക് പുരട്ടി കുറച്ച് മിനിറ്റ് നേരം മസാജ് ചെയ്യുക. 25 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക.

Most read:മല്ലിയില പേസ്റ്റും പിന്നെ ഈ കൂട്ടും; സുന്ദരമായ മുഖം ഉറപ്പ്Most read:മല്ലിയില പേസ്റ്റും പിന്നെ ഈ കൂട്ടും; സുന്ദരമായ മുഖം ഉറപ്പ്

ബദാം ഫേസ് പായ്ക്ക്

ബദാം ഫേസ് പായ്ക്ക്

ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താന്‍ അവശ്യ ഫാറ്റി ആസിഡുകള്‍ ബദാമില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ഇ, വിറ്റാമിന്‍ എ എന്നിവ അടങ്ങിയ ബദാം ചര്‍മ്മത്തിന്റെ മെലാനിന്‍ അളവ് ക്രമപ്പെടുത്തുന്നു. ചര്‍മ്മത്തിന്റെ പിഗ്മെന്റേഷനെ സ്വാഭാവികമായും നീക്കി തിളക്കമുള്ള ചര്‍മ്മം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ബദാം.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

ബദാം, പാല്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍. ബദാം രാത്രി മുഴുവന്‍ മുക്കിവയ്ക്കുക, അടുത്ത ദിവസം രാവിലെ തൊലി കളഞ്ഞെടുക്കുക. ഇത് നന്നായി ചതച്ച് പേസ്റ്റ് രൂപത്തിലാക്കുക. അതില്‍ അസംസ്‌കൃത പാല്‍ ചേര്‍ത്ത് ഒരു കോട്ടണ്‍ തുണിയുടെ സഹായത്തോടെ ചര്‍മ്മത്തില്‍ പ്രയോഗിക്കുക. 20 മിനിറ്റ് കഴിഞ്ഞ് മുഖം നന്നായി കഴുകുക. മികച്ച ഫലങ്ങള്‍ കാണുന്നതിന് ആഴ്ചയില്‍ രണ്ടുതവണ ഈ ഫെയ്‌സ് പായ്ക്ക് പ്രയോഗിക്കുക.

Most read:മുഖം തിളങ്ങാന്‍ ഉഗ്രന്‍ മാമ്പഴ കൂട്ടുകള്‍; ഉപയോഗം ഇങ്ങനെMost read:മുഖം തിളങ്ങാന്‍ ഉഗ്രന്‍ മാമ്പഴ കൂട്ടുകള്‍; ഉപയോഗം ഇങ്ങനെ

പപ്പായ ഫേസ് പായ്ക്ക്

പപ്പായ ഫേസ് പായ്ക്ക്

കറുത്ത പാടുകള്‍ നീക്കി ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത എന്‍സൈമായ പപ്പെയ്ന്‍ അടങ്ങിയതാണ് പപ്പായ. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും ഇരുണ്ട പാടുകളും ചര്‍മ്മത്തിലെ കളങ്കങ്ങളും നീക്കുകയും ചെയ്യും.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

നന്നായി പഴുത്ത പകുതി കഷ്ണം പപ്പായ, പാല്‍ എന്നിവയാണ് ഇതിനായി ആവശ്യം. പപ്പായ അരച്ച് നാല് ടീസ്പൂണ്‍ പാല്‍ ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് രൂപത്തിലാക്കുക. ഈ പായ്ക്ക് മുഖത്ത് പുരട്ടി 20 മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ചര്‍മ്മത്തില്‍ നിന്ന് കറുത്ത പാടുകള്‍ നീക്കാന്‍ ആഴ്ചയില്‍ മൂന്ന് തവണ ഈ ഫെയ്‌സ് പായ്ക്ക് പരീക്ഷിക്കുക.

ഓറഞ്ച് ഫെയ്‌സ് പായ്ക്ക്

ഓറഞ്ച് ഫെയ്‌സ് പായ്ക്ക്

പിഗ്മെന്റേഷന്‍ ചികിത്സയ്ക്കായി ഒരു ഹെര്‍ബല്‍ ഫെയ്‌സ് പായ്ക്ക് നിര്‍മ്മിക്കാന്‍ ഫലപ്രദമായ രണ്ട് ഘടകങ്ങളാണ് ചെറുപയര്‍ പരിപ്പും ഓറഞ്ച് തൊലിയും. ചെറുപയര്‍ പരിപ്പില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ ബി 1, ബി 5, ബി 9, ബി 6 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു. വിറ്റാമിന്‍ ബി ചര്‍മ്മത്തിന് തിളക്കം മെച്ചപ്പെടുത്താന്‍ ഫലപ്രദമാണ്. ഓറഞ്ച് തൊലിയില്‍ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

ചെറുപയര്‍ പരിപ്പ്, ഓറഞ്ചിന്റെ തൊലി, പാല്‍ എന്നിവയാണ് നിങ്ങള്‍ക്ക് വേണ്ടത്. ഒരു പാത്രത്തില്‍ അല്‍പം വെള്ളം എടുത്ത് രണ്ട് ടീസ്പൂണ്‍ ചെറുപയര്‍ ഇട്ട് രാത്രി മുഴുവന്‍ വയ്ക്കുക. പിറ്റേന്ന് രാവിലെ ഇത് നന്നായി അരച്ചെടുക്കുക. രണ്ട് ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടിയും തേനും ഇതിലേക്ക് ചേര്‍ക്കുക. ഇതില്‍ പാലും ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് രൂപത്തിലാക്കുക. പേസ്റ്റ് മുഖത്ത് പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. മികച്ച ഫലങ്ങള്‍ക്കായി ഓറഞ്ച് തൊലി പായ്ക്ക് ആഴ്ചയില്‍ രണ്ടുതവണ പ്രയോഗിക്കുക.

Most read:കൈമുട്ടിലെ കറുപ്പിന് പരിഹാരം കറിവേപ്പില; ഉപയോഗം ഇങ്ങനെMost read:കൈമുട്ടിലെ കറുപ്പിന് പരിഹാരം കറിവേപ്പില; ഉപയോഗം ഇങ്ങനെ

അവോക്കാഡോ ഫെയ്‌സ് പായ്ക്ക്

അവോക്കാഡോ ഫെയ്‌സ് പായ്ക്ക്

ചര്‍മ്മത്തിലെ കളങ്കങ്ങള്‍ക്ക് മികച്ച പരിഹാരമാണ് അവോക്കാഡോ. ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഇ, ഒലിയിക് ആസിഡ് എന്നിവ നിങ്ങളുടെ ചര്‍മ്മം പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കും. ചര്‍മ്മത്തിന്റെ പിഗ്മെന്റേഷന്‍ ചികിത്സയ്ക്ക് വിറ്റാമിന്‍ ഇ ഫലപ്രദമാണ്.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

അവോക്കാഡോ, പാല്‍ എന്നിവയാണ് ഇതിനായി നിങ്ങള്‍ക്ക് ആവശ്യം. ഒരു അവോക്കാഡോ എടുത്ത് മിനുസമാര്‍ന്ന പേസ്റ്റ് ആക്കി അടിച്ചെടുക്കുക. ഈ പേസ്റ്റിലേക്ക് മൂന്ന് ടീസ്പൂണ്‍ പാല്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ പായ്ക്ക് നിങ്ങളുടെ മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകിക്കളയുക. മികച്ച ഫലങ്ങള്‍ കാണുന്നതിന് ദിവസവും നിങ്ങളുടെ മുഖത്ത് ഈ പായ്ക്ക് ഉപയോഗിക്കുക.

Most read:അറിഞ്ഞ് ഉപയോഗിച്ചാല്‍ മുഖകാന്തിക്ക് ഉത്തമമാണ് മാമ്പഴംMost read:അറിഞ്ഞ് ഉപയോഗിച്ചാല്‍ മുഖകാന്തിക്ക് ഉത്തമമാണ് മാമ്പഴം

റോസ് വാട്ടര്‍, ചന്ദനം

റോസ് വാട്ടര്‍, ചന്ദനം

മിക്ക സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങളിലും ഉപയോഗിക്കുന്ന ഒരു ജനപ്രിയ ഘടകമാണ് ചന്ദനം. ചര്‍മ്മത്തിന്റെ പിഗ്മെന്റേഷന്‍ ചികിത്സയ്ക്കും ഇത് ഉപയോഗിക്കുന്നു. ചന്ദനത്തിന്റെ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ ചര്‍മ്മത്തെ ശമിപ്പിക്കാന്‍ വളരെയധികം സഹായിക്കുന്നു. ഫ്രീ റാഡിക്കലുകളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ റോസ് വാട്ടറും ചേര്‍ത്ത് ഇത് ഉപയോഗിക്കാം.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

ചന്ദനപ്പൊടി, പനിനീര്‍, ഗ്ലിസറിന്‍, നാരങ്ങ നീര് എന്നിവ എടുക്കുക. രണ്ട് ടീസ്പൂണ്‍ ചന്ദനപ്പൊടി രണ്ട് ടീസ്പൂണ്‍ റോസ് വാട്ടറില്‍ കലര്‍ത്തുക. അതിനുശേഷം ഈ മിശ്രിതത്തിലേക്ക് ഒരു ടീസ്പൂണ്‍ ഗ്ലിസറിന്‍ ചേര്‍ക്കുക. ഈ ലായനിയില്‍ കുറച്ച് തുള്ളി നാരങ്ങ നീര് ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് തയാറാക്കുക. ഈ പായ്ക്ക് മുഖത്ത് പുരട്ടി 15-20 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം ഇളം ചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. പിഗ്മെന്റേഷന്‍ ഫലപ്രദമായി മായ്ക്കാന്‍ ആഴ്ചയില്‍ മൂന്നുതവണ ഈ ഫെയ്സ് പായ്ക്ക് ഉപയോഗിക്കുക.

Most read:ചുണ്ടിലെ കറുപ്പ് നിശ്ശേഷം നീക്കാം; പരിഹാരം ഈ കൂട്ടുകള്‍Most read:ചുണ്ടിലെ കറുപ്പ് നിശ്ശേഷം നീക്കാം; പരിഹാരം ഈ കൂട്ടുകള്‍

തൈര് ഫെയ്‌സ് പായ്ക്ക്

തൈര് ഫെയ്‌സ് പായ്ക്ക്

തൈര്, ഓട്‌സ് തുടങ്ങിയ സ്വാഭാവിക ചേരുവകള്‍ ഉപയോഗിച്ചാണ് ഈ ആയുര്‍വേദ ഫെയ്‌സ് പായ്ക്ക് തയ്യാറാക്കുന്നത്. തൈരിലെ ലാക്റ്റിക് ആസിഡ് തവിട്ട് പാടുകള്‍ കുറയ്ക്കാന്‍ സഹായിക്കും. അതേസമയം ഓട്സ് അതിന്റെ വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഘടകങ്ങളുമായി ചേര്‍ന്ന് മുഖത്തെ കളങ്കങ്ങള്‍ നീക്കാന്‍ സഹായിക്കും. ചര്‍മ്മത്തിന്റെ ടോണ്‍ പുറംതള്ളുന്നതിനും ചര്‍മ്മം ലൈറ്റ് ആക്കുന്നതിനും ഇത് സഹായകമാണ്.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

തൈര്, ഓട്‌സ് പൊടി, നാരങ്ങ നീര് എന്നിവയാണ് ഇതാനാവശ്യം. ഒരു ടീസ്പൂണ്‍ തൈര്, രണ്ട് ടീസ്പൂണ്‍ അരകപ്പ് പൊടി, ഒരു ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവ കലര്‍ത്തുക. ഇത് നന്നായി യോജിപ്പിച്ച് മുഖത്തെ ഇരുണ്ട പാടുകളില്‍ പുരട്ടുക. 30 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. മികച്ച ഫലങ്ങള്‍ കാണുന്നതിന് ഒരു മാസത്തേക്ക് ദിവസവും ഈ ഫേസ് പായ്ക്ക് ഉപയോഗിക്കുക.

English summary

Natural Face Packs For Pigmentation

We tell you the best natural face packs for pigmentation who take their skincare seriously. Take a look.
Story first published: Saturday, April 24, 2021, 12:10 [IST]
X
Desktop Bottom Promotion