For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ പാടുകള്‍ നീക്കി മുഖം മിനുക്കാന്‍ ഷമാം ഫെയ്‌സ് മാസ്‌ക്

|

ഫ്രൂട്ട്‌സ് മാസ്‌കുകള്‍ ചര്‍മ്മത്തിന് ഏറ്റവും മികച്ചതാണ്. അവ ചര്‍മ്മ പാളിയെ പോഷിപ്പിക്കുകയും പോഷകങ്ങള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ നല്‍കുകയും ചര്‍മ്മത്തെ ജലാംശത്തോടെ നിലനിര്‍ത്തുകയും മുഖത്തിന് സ്വാഭാവിക തിളക്കം നല്‍കുകയും ചെയ്യുന്നു. വീട്ടിലിരുന്നുകൊണ്ടു തന്നെ ചില ഫ്രൂട് ഫേസ് പായ്ക്കുകള്‍ നിങ്ങള്‍ക്ക് തയാറാക്കാവുന്നതാണ്. കുമ്പളങ്ങയുടെ ആകൃതിയുള്ള മുറിച്ചാല്‍ മത്തങ്ങയോടു സാമ്യമുള്ള പഴമാണ് ഷമാം. ഇത് നിങ്ങളുടെ മുഖസൗന്ദര്യം കൂട്ടാനും ഫലപ്രദമാണ്. നിങ്ങളുടെ ചര്‍മ്മത്തിന് മൃദുത്വവും ഈര്‍പ്പവും തിളക്കവും നല്‍കുന്ന ഫേസ് പാക്ക് തയാറാക്കാനായി ഷമാം പഴം ഉപയോഗിക്കാം.

Most read: മുടിയുടെ ഗുണത്തിനും കരുത്തിനും പ്രതിവിധി വീട്ടില്‍ത്തന്നെ; ഇതാണ് ചെയ്യേണ്ടത്Most read: മുടിയുടെ ഗുണത്തിനും കരുത്തിനും പ്രതിവിധി വീട്ടില്‍ത്തന്നെ; ഇതാണ് ചെയ്യേണ്ടത്

പീച്ചും ഷമാമും

പീച്ചും ഷമാമും

പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും മിശ്രിതമാണ് ഈ മാസ്‌ക്. ഷമാമില്‍ വിറ്റാമിന്‍ കെ, ഇ എന്നിവയുടെ ഗുണമുണ്ട്. പീച്ചില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് കണ്ണുകള്‍ക്ക് താഴെയുള്ള കറുത്ത പാടുകള്‍, പാടുകള്‍, ഡാര്‍ക് സ്‌പോട്ട് എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. രണ്ടു പഴത്തില്‍ നിന്നും ഒരോ ടേബിള്‍സ്പൂണ്‍ പള്‍പ്പ് എടുത്ത് ചേരുവകള്‍ നന്നായി ഇളക്കുക. ഈ പള്‍പ്പ് മിനുസമാര്‍ന്ന പേസ്റ്റാക്കി മാറ്റിക്കഴിഞ്ഞാല്‍ ഒരു കോസ്‌മെറ്റിക് ബ്രഷ് എടുത്ത് മുഖത്ത് പുരട്ടുക. ഇത് നിങ്ങളുടെ മുഖത്ത് 15-20 മിനിറ്റ് വച്ച ശേഷം ചെറുചൂടു വെള്ളത്തില്‍ മുഖം കഴുകുക. മികച്ച ഫലം കാണുന്നതിന് ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഈ മാസ്‌ക് പരീക്ഷിക്കുക.

മഞ്ഞളും പാലും ഷമാമും

മഞ്ഞളും പാലും ഷമാമും

ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മഞ്ഞല്‍ നിങ്ങളുടെ മുഖക്കുരു, കറുത്ത പാടുകള്‍, ഡാര്‍ക് സര്‍ക്കിള്‍ എന്നിവ നീക്കാന്‍ സഹായിക്കുന്നു. മറുവശത്ത്, പാല്‍ നിങ്ങളുടെ ചര്‍മ്മത്തിന്റെ പാളിയെ മോയ്‌സ്ചറൈസ് ചെയ്യുകയും എക്‌സ്‌ഫോളിയേറ്റ് ചെയ്യുകയും ചെയ്യുന്നു. ഒരു ടേബിള്‍ സ്പൂണ്‍ ഷമാം പള്‍പ്പ്, മൂന്നിലൊന്ന് ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടേബിള്‍ സ്പൂണ്‍ പാല്‍ എന്നിവ എടുക്കുക. ചേരുവകള്‍ കലര്‍ത്തി മുഖത്ത് മാസ്‌ക് പുരട്ടുക. 20 മിനിറ്റിനു ശേഷം, ഈ പായ്ക്ക് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ഇത് ചര്‍മ്മത്തിന് തിളക്കവും വെളുപ്പും നല്‍കും. വരണ്ടതും മുഖക്കുരു സാധ്യതയുള്ളതുമായ ചര്‍മ്മമുള്ള സ്ത്രീകള്‍ക്ക് ഇത് അനുയോജ്യമാണ്.

Most read:മഴക്കാലത്ത് പാദങ്ങള്‍ക്ക് വേണം കരുതല്‍; സംരക്ഷണത്തിന് വഴിയിത്Most read:മഴക്കാലത്ത് പാദങ്ങള്‍ക്ക് വേണം കരുതല്‍; സംരക്ഷണത്തിന് വഴിയിത്

കടലമാവും പാലും ഷമാമും

കടലമാവും പാലും ഷമാമും

പാല്‍ സ്വാഭാവികമായും ചര്‍മ്മത്തെ എക്‌സ്‌ഫോളിയേറ്റ് ചെയ്യുകയും സൂര്യാഘാതം ശമിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കടലമാവ് നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു. ചര്‍മത്തിലെ അണുബാധകള്‍ക്കും മുഖക്കുരുവിനും സഹായിക്കുന്ന സിങ്ക് കടലമാവില്‍ അടങ്ങിയിട്ടുണ്ട്. ഈ ഫേസ് പാക്ക് നിങ്ങളുടെ മുഖത്ത് പുരട്ടുന്നതിന് മുമ്പ് ഒരു ചെറിയ ഭാഗത്ത് പാച്ച് ടെസ്റ്റ് ചെയ്യണം. ഒരു പാത്രത്തില്‍, ഓരോ ചേരുവയുടെയും ഒരു ടേബിള്‍ സ്പൂണ്‍ വീതം ചേര്‍ക്കുക. ഇവ മിനുസമാര്‍ന്ന പേസ്റ്റാക്കി മുഖത്ത് പുരട്ടുക. 15 മിനിറ്റിനു ശേഷം, ചെറുചൂടുള്ള വെള്ളത്തില്‍ ഈ പായ്ക്ക് കഴുകിക്കളയുക, മോയ്‌സ്ചറൈസര്‍ പുരട്ടുക. വൈറ്റ് ഹെഡ്സും ബ്ലാക്ക്ഹെഡ്സും കുറയ്ക്കാനും ഈ മാസ്‌ക് സഹായിക്കും.

തേനും ഷമാമും

തേനും ഷമാമും

ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ നിറഞ്ഞതാണ് തേന്‍. ആന്റിസെപ്റ്റിക് ഗുണങ്ങള്‍ക്കും മുഖക്കുരു കൈകാര്യം ചെയ്യുന്നതിനും ഇത് മികച്ചതാണ്. ഇത് ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുകയും എണ്ണ അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു. വരണ്ട ചര്‍മ്മമുള്ള സ്ത്രീകള്‍ക്ക് ഈ പായ്ക്ക് മികച്ചതാണ്. ഒരു പാത്രത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഷമാം പള്‍പ്പും അര ടേബിള്‍ സ്പൂണ്‍ തേനും എടുക്കുക. ഈ മിശ്രിതത്തിലേക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ചേര്‍ക്കാം. ഇത് മിനുസമാര്‍ന്ന പേസ്റ്റാക്കി മുഖത്ത് പുരട്ടണം. ഏകദേശം 20 മിനിറ്റ് നേരത്തേക്ക് ഇത് മുഖത്ത് വച്ചശേഷം ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക.

Most read:രാവിലെ വെറും വയറ്റില്‍ ബ്രഹ്‌മി കഴിച്ചാലുള്ള അത്ഭുത ഫലങ്ങള്‍Most read:രാവിലെ വെറും വയറ്റില്‍ ബ്രഹ്‌മി കഴിച്ചാലുള്ള അത്ഭുത ഫലങ്ങള്‍

ഓട്സും ഷമാമും

ഓട്സും ഷമാമും

വരണ്ട ചര്‍മ്മമുള്ള സ്ത്രീകള്‍ക്ക് അനുയോജ്യമായ വീട്ടുവൈദ്യമാണ് ഓട്‌സ്. ഇത് ചര്‍മ്മത്തിലെ ചൊറിച്ചിലും ശമിപ്പിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ വീക്കം കുറയ്ക്കുകയും ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഒരു ടേബിള്‍ സ്പൂണ്‍ ഷമാം പള്‍പ്പ് എടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ ഓട്സ് പൊടിയും ഒരു ടേബിള്‍ സ്പൂണ്‍ റോസ് വാട്ടറും ചേര്‍ക്കുക. എല്ലാം കലര്‍ത്തി മുഖത്ത് പുരട്ടുക. ഇത് 10 മിനിറ്റ് വച്ചശേഷം കഴുകിക്കളയുക. നിങ്ങളുടെ മുഖം മൃദുവും മിനുസവുമായി മാറുന്നത് നിങ്ങള്‍ക്ക് അനുഭവപ്പെടും.

ചുളിവുകള്‍ നീക്കാന്‍

ചുളിവുകള്‍ നീക്കാന്‍

വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ മാറ്റാന്‍, ഷമാമും തേനും ചേര്‍ത്ത് മുഖത്തും കഴുത്തിലും 15 മിനിറ്റ് നേരം ഉപയോഗിക്കുക. ഷമാമിലുള്ള വിറ്റാമിന്‍ എ കോശ ഉല്‍പ്പാദനത്തെ സഹായിക്കുന്നു. കൊളാജന്‍ രൂപീകരണത്തിന് സഹായിക്കുന്ന വിറ്റാമിന്‍ സിയും ഇതില്‍ അടങ്ങിയിട്ടുണ്ട്. അതേസമയം, തേനില്‍ ഉയര്‍ന്ന അളവിലുള്ള ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് അപചയ പ്രക്രിയയെ മന്ദഗതിയിലാക്കാന്‍ സഹായിക്കുന്നു. ഇവ രണ്ടും കൂടിച്ചേര്‍ന്നാല്‍, നേര്‍ത്ത വരകള്‍ കുറയ്ക്കാനും നിങ്ങളുടെ ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താനും സാധിക്കും.

Most read:ശരീരത്തെ തകരാറിലാക്കുന്ന ക്രോണിക് കിഡ്‌നി ഡിസീസ്; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കൂMost read:ശരീരത്തെ തകരാറിലാക്കുന്ന ക്രോണിക് കിഡ്‌നി ഡിസീസ്; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കൂ

English summary

Muskmelon Face Packs For Glowing Skin in Malayalam

Let’s see how we can make face masks using muskmelon in different ways.
Story first published: Friday, July 1, 2022, 12:39 [IST]
X
Desktop Bottom Promotion