For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖക്കുരു എളുപ്പത്തില്‍ അകറ്റാം; രണ്ടാഴ്ചത്തെ ഉപയോഗം

|

മുഖക്കുരു കൈകാര്യം ചെയ്യാന്‍ പ്രയാസമാണ്. അഴുക്കും എണ്ണയും അടിഞ്ഞുകൂടുന്നത് മൂലം അടഞ്ഞുപോയ ചര്‍മ്മ സുഷിരങ്ങളുടെയും രോമകൂപങ്ങളുടെയും ഫലമായി സംഭവിക്കുന്ന ചര്‍മ്മ അവസ്ഥയാണ് മുഖക്കുരു. ഇത് മുഖത്ത് പാടുകള്‍ തീര്‍ക്കുകയും നിങ്ങളുടെ മുഖത്തിന്റെ മൊത്തം സൗന്ദര്യത്തെ കെടുത്തുകയും ചെയ്യുന്നു. വൈറ്റ്‌ഹെഡ്‌സ്, ബ്ലാക്ക്‌ഹെഡ്‌സ് മുതലായവയ്ക്കും മുഖക്കുരു കാരണമാകുന്നു. ബാക്ടീരിയ അണുബാധയും ആന്‍ഡ്രോജന്‍ ഹോര്‍മോണിന്റെ അമിത പ്രവര്‍ത്തനവും മൂലവും നിങ്ങളില്‍ മുഖക്കുരു ഉണ്ടാകാം.

Most read: ഷാംപൂ നല്ലതല്ലെങ്കില്‍ നിങ്ങളുടെ തലമുടി അത് പറയുംMost read: ഷാംപൂ നല്ലതല്ലെങ്കില്‍ നിങ്ങളുടെ തലമുടി അത് പറയും

ഈ ചര്‍മ്മപ്രശ്‌നത്തില്‍ നിന്ന് മുക്തി നേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് മുള്‍ട്ടാനി മിട്ടി ഉപയോഗിക്കാം. മഗ്‌നീഷ്യം ക്ലോറൈഡ് അടങ്ങിയിരിക്കുന്ന മുള്‍ട്ടാനി മിട്ടി നിങ്ങളുടെ മുഖക്കുരു പ്രശ്‌നത്തിന് ഒരു എളുപ്പ പരിഹാരമാണ്. മുള്‍ട്ടാനി മിട്ടി പ്രയോഗിക്കുന്നത് ചര്‍മ്മത്തില്‍ അമിതമായി എണ്ണ ഉല്‍പാദിപ്പിക്കുന്നത് തടയുകയും മങ്ങിയ പാടുകള്‍ ഇല്ലാതാക്കുകയും ചെയ്യും. ധാതുക്കള്‍ ധാരാളമായി അടങ്ങിയ മുള്‍ട്ടാനി മിട്ടി ചര്‍മ്മത്തിന്റെ പിഗ്മെന്റേഷന്‍ ക്രമപ്പെടുത്താനും സഹായിക്കും. മുഖക്കുരു നീക്കി മുഖം തിളങ്ങാന്‍ മുള്‍ട്ടാനി മിട്ടി എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മുള്‍ട്ടാനി മിട്ടിയും മഞ്ഞളും

മുള്‍ട്ടാനി മിട്ടിയും മഞ്ഞളും

2 ടീസ്പൂണ്‍ മുള്‍ട്ടാനി മിട്ടി, 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 2 ടീസ്പൂണ്‍ തേന്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. മിനുസമാര്‍ന്ന മിശ്രിതമാകുന്നതുവരെ എല്ലാ ചേരുവകളും സംയോജിപ്പിക്കുക. ഒരു ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം കഴുകി വൃത്തിയാക്കിയ ശേഷം ഒരു ഫെയ്‌സ് പായ്ക്ക് പോലെ ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക. ഏകദേശം 15 - 20 മിനുട്ട് കഴിഞ്ഞ് തണുത്ത അല്ലെങ്കില്‍ ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. മുഖക്കുരു നീക്കാനായി ആഴ്ചയില്‍ 2 - 3 തവണ ഇത് ചെയ്യാവുന്നതാണ്. മഞ്ഞളിലെ മികച്ച ആന്റിസെപ്റ്റിക്, ആന്റിമൈക്രോബയല്‍, ആന്റിഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ മുഖക്കുരുവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

മുള്‍ട്ടാനി മിട്ടിയും വേപ്പും

മുള്‍ട്ടാനി മിട്ടിയും വേപ്പും

2 ടീസ്പൂണ്‍ മുള്‍ട്ടാനി മിട്ടി, 1 ടീസ്പൂണ്‍ വേപ്പ് പൊടി, 1 ടീസ്പൂണ്‍ റോസ് വാട്ടര്‍, 1/2 ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് ഈ ഫെയ്‌സ് പാക്കിന് നിങ്ങള്‍ക്ക് ആവശ്യം. ഈ ചേരുവകളെല്ലാം നന്നായി യോജിപ്പിക്കുക. ഒരു ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം കഴുകി വരണ്ടതാക്കിയ ശേഷം ഇത് നിങ്ങളുടെ മുഖത്ത് പുരട്ടുക. ഏകദേശം 15 - 20 മിനുട്ട് നേരം ഉണങ്ങാന്‍ വിട്ട ശേഷം തണുത്ത അല്ലെങ്കില്‍ ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. മികച്ച ഗുണങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഇത് ചെയ്യുക. ഈ ഫെയ്‌സ് പായ്ക്ക് നിങ്ങളുടെ മുഖത്തെ എണ്ണയെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. അതേസമയം വേപ്പിലെ ശക്തമായ ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ബാക്ടീരിയയെയും അണുബാധയെയും ഒഴിവാക്കുന്നു.

മുള്‍ട്ടാനി മിട്ടിയും ചന്ദനവും

മുള്‍ട്ടാനി മിട്ടിയും ചന്ദനവും

2 ടീസ്പൂണ്‍ മുള്‍ട്ടാനി മിട്ടി, 2 ടീസ്പൂണ്‍ ചന്ദനപ്പൊടി, 1 ടീസ്പൂണ്‍ കടലമാവ്, 1 ടീസ്പൂണ്‍ റോസ് വാട്ടര്‍ എന്നിവ മിനുസമാര്‍ന്ന മിശ്രിതം ലഭിക്കുന്നതുവരെ യോജിപ്പിക്കുക. ഒരു ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം കഴുകി വരണ്ടതാക്കുക. ശേഷം ഒരു ഫെയ്‌സ് പായ്ക്ക് പോലെ ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക. ഏകദേശം 15 - 20 മിനുട്ട് നേരം കഴിഞ്ഞ് തണുത്ത അല്ലെങ്കില്‍ ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. മുഖക്കുരു നീങ്ങാന്‍ ആഴ്ചയില്‍ രണ്ടുതവണ ഈ പായ്ക്ക് പുരട്ടുക. ഈ പായ്ക്ക് മുഖക്കുരുവിനെ ഫലപ്രദമായി ഇല്ലാതാക്കുകയും മുഖക്കുരു പാടുകള്‍ നീക്കുകയും ചെയ്യുന്നു.

മുള്‍ട്ടാനി മിട്ടിയും തൈരും

മുള്‍ട്ടാനി മിട്ടിയും തൈരും

2 ടീസ്പൂണ്‍ മുള്‍ട്ടാനി മിട്ടി, 2 ടീസ്പൂണ്‍ തൈര്, 1 ടീസ്പൂണ്‍ നാരങ്ങ എന്നിവ നല്ലപോലെ മിനുസമാര്‍ന്ന മിശ്രിതമാക്കക. ഒരു ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം കഴുകി വരണ്ടതാക്കി ഒരു ഫെയ്‌സ് പായ്ക്ക് പോലെ ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക. ഏകദേശം 15 - 20 മിനുട്ട് നേരം കഴിഞ്ഞ് തണുത്ത അല്ലെങ്കില്‍ ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഇത് ചെയ്യാം. ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുന്ന, മുഖക്കുരുവിനെ ഫലപ്രദമായി ഇല്ലാതാക്കുന്ന ഒരു മിതമായ ഫെയ്‌സ് പായ്ക്കാണിത്.

Most read:മുടി തഴച്ചു വളരും; ഇതൊക്കെ കഴിച്ചാല്‍ മതിMost read:മുടി തഴച്ചു വളരും; ഇതൊക്കെ കഴിച്ചാല്‍ മതി

മുള്‍ട്ടാനി മിട്ടിയും റോസ് വാട്ടറും

മുള്‍ട്ടാനി മിട്ടിയും റോസ് വാട്ടറും

1 ടീസ്പൂണ്‍ മുള്‍ട്ടാനി മിട്ടി, 1 ടീസ്പൂണ്‍ റോസ് വാട്ടര്‍ എന്നിവ മിനുസമാര്‍ന്ന മിശ്രിതമാക്കുക. മുഖം കഴുകി വൃത്തിയാക്കി ഈ പായ്ക്ക് മുഖത്ത് പുരട്ടുക. ഏകദേശം 15 - 20 മിനുട്ട് നേരം വിടുക. ശേഷം തണുത്ത അല്ലെങ്കില്‍ ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഈ പായ്ക്ക് നിങ്ങള്‍ക്ക് മുഖത്ത് പുരട്ടാവുന്നതാണ്. ചര്‍മ്മത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും ലളിതമായ മുള്‍ട്ടാനി മിട്ടി ഫേസ് പായ്ക്കുകളില്‍ ഒന്നാണിത്. മാത്രമല്ല, മുഖക്കുരുവിനെ ഇല്ലാതാക്കാന്‍ ഇത് ഫലപ്രദമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

മുള്‍ട്ടാനി മിട്ടിയും കറ്റാര്‍ വാഴയും

മുള്‍ട്ടാനി മിട്ടിയും കറ്റാര്‍ വാഴയും

2 ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, 1 ടീസ്പൂണ്‍ മള്‍ട്ടാനി മിട്ടി എന്നിവ നന്നായി ലയിപ്പിക്കുക. ഒരു ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം കഴുകി വരണ്ടതാക്കി ഫെയ്‌സ് പായ്ക്ക് പോലെ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക. ഏകദേശം 20 മിനിറ്റ് നേരം വിടുക, എന്നിട്ട് തണുത്ത അല്ലെങ്കില്‍ ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. മുഖക്കുരു അകറ്റാന്‍ ആഴ്ചയില്‍ രണ്ടുതവണ ഈ പായ്ക്ക് നിങ്ങള്‍ക്ക് പുരട്ടാവുന്നതാണ്.

Most read:തഴച്ചുവളരാന്‍ മുടിക്ക് വളമാണ് ചീര; ഉപയോഗം ഇങ്ങനെMost read:തഴച്ചുവളരാന്‍ മുടിക്ക് വളമാണ് ചീര; ഉപയോഗം ഇങ്ങനെ

English summary

Multani Mitti Face Packs to Treat Acne

Acne is hard to deal with. Here is how to use multani mitti to face pack to treat acne.
Story first published: Monday, January 4, 2021, 17:24 [IST]
X
Desktop Bottom Promotion