Latest Updates
-
രാജ്യം വെന്തുരുകുന്നു; യുവി കിരണങ്ങളിൽ നിന്ന് ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
22 കിലോ കുറഞ്ഞു, ശർവാനന്ദിന്റെ ആ മാറ്റം കണ്ട് ഞെട്ടി ആരാധകർ; ആ രഹസ്യം ഇതാണ്! -
ബുധൻ ഇടവം രാശിയിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം ഉറപ്പ്! -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? മെയ് 2-ലെ ഈ സമയം അത്ര നല്ലതല്ല, അബദ്ധങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കൂ! -
ശനിദേവന്റെ അനുഗ്രഹം: മെയ് 2-ന് ഈ 5 രാശിക്കാർക്ക് ധനമഴയും പ്രണയഭാഗ്യവും, ജീവിതം മാറിമറിയും! -
ശനിയാഴ്ചത്തെ നക്ഷത്രഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ ഭാഗ്യം; നിങ്ങളുടെ രാശി ഇതിലുണ്ടോ? -
മേടമാസത്തിലെ ഈ വെള്ളിയാഴ്ച: 12 രാശിക്കാർക്കും നേട്ടങ്ങളുടെ ദിനം, അറിയാം ഇന്നത്തെ രാശിഫലം -
111 കിലോയിൽ നിന്ന് 79 കിലോയിലേക്ക്; മുകുന്ദ് രാജേഷിന്റെ മാറ്റം കണ്ട് അമ്പരന്ന് ആരാധകർ! -
ചൂട് കടുക്കുന്നു! മെയ് മാസത്തിലെ ഉഷ്ണതരംഗത്തിൽ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കാം
അതിരാവിലെ 5 മിനിറ്റ് മസ്സാജ്: മുഖം വെണ്ണപോലെ സോഫ്റ്റാവും 40-ലും 20-ന് തിളക്കം
സൗന്ദര്യ സംരക്ഷണം എന്നത് വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. മുഖത്തിന്റെ കാര്യത്തില്‍ മാത്രമല്ല ചര്‍മ്മത്തില്‍ മൊത്തത്തില്‍ സൗന്ദര്യ സംരക്ഷണത്തില്‍ വരുന്നു. രാവിലെ ഉണര്‍ന്ന ഉടന്‍ മുഖം കഴുകുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ വെറുതേ ഒരു മുഖം കഴുകല്‍ മാത്രമല്ലാതെ അഞ്ച് മിനിറ്റെങ്കിലും ഇതിന് വേണ്ടി മാറ്റി വെക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരണം ചര്‍മ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്ന കാര്യത്തില്‍ മുഖം കഴുകുന്നതും മസ്സാജ് ചെയ്യുന്നതും വളരെയധികം സഹായിക്കുന്നു. രാത്രിയില്‍ മുഖത്തുണ്ടാവുന്ന അഴുക്കും പൊടിയും എല്ലാം രാവിലെ തന്നെ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്.

എന്നാല്‍ ഈ മുഖം കഴുകുന്നതിനോടൊപ്പം അല്പം പ്രകൃതിദത്ത വസ്തുക്കള്‍ കൂടി ഉപയോഗിച്ചാല്‍ അത് കൂടുതല്‍ ഗുണങ്ങള്‍ നല്കുന്നു. ചര്‍മ്മസംരക്ഷണത്തില്‍ ശ്രദ്ധിക്കാത്തവര്ക്ക് പലപ്പോഴും മുഖത്തിന്റേയും ചര്‍മ്മത്തിന്റേയും ആരോഗ്യം , ചര്‍മ്മത്തില്‍ നിറ വ്യത്യാസം, അല്ലെങ്കില്‍ കുരു, അകാല വാര്‍ദ്ധക്യം എന്നിവ ഉണ്ടാവുന്നു. ഇത്തരം പ്രശ്നങ്ങള്‍ നിങ്ങളെ പെട്ടെന്ന് വയസ്സാക്കുന്നു. 40-കളിലും 20-കളിലെ സൗന്ദര്യം സംരക്ഷിക്കുന്നതിന് വേണ്ടി വെറും അഞ്ച് മിനിറ്റ് നമുക്ക് മുഖമൊന്ന് മസ്സാജ് ചെയ്യാം. എപ്രകാരം എന്ന് നമുക്ക് നോക്കാ.

പപ്പായ പള്‍പ്പ്
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പപ്പായ വളരെയധികം ഗുണം നല്‍കുന്നതാണ്. പപ്പായയില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പൊട്ടാസ്യം, ഫോലേറ്റ്, നാരുകള്‍ എന്നിങ്ങനെ ധാരാളം ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. പോഷകങ്ങളുടെ കലവറയായ പപ്പായ പ്രതിരോധശേഷിയുടെ കാര്യത്തില്‍ മാത്രമല്ല ചര്‍മ സംരക്ഷണത്തിനും മികച്ചതാണ്. ഇത് ചര്‍മത്തിലെ കുരുക്കളെയും , മൃതകോശങ്ങളും നീക്കി തിളക്കമുള്ള മുഖം നിങ്ങള്‍ക്ക് സമ്മാനിക്കും. അതിരാവിലെ മുഖം കഴുകുമ്പോള്‍ പപ്പായ പള്‍പ്പ് കൊണ്ട് ഒന്ന് ചെറുതായി മസ്സാജ് ചെയ്ത് നോക്കൂ. മാറ്റം നിങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ സാധിക്കും.

എള്ളെണ്ണയും നെയ്യും
ചര്‍മ്മസംരക്ഷണത്തിനും കേശസംരക്ഷണത്തിനും ഒരുപോലെ ഉപയോഗിക്കാവുന്നതാണ് എള്ളെണ്ണ. ഇതിനൊടൊപ്പം നെയ്യും ചേരുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിയാവുന്നു. നെയ്യില്‍ വിറ്റാമിന്‍ എ, ഡി, ഇ, കെ എന്നിവയും എള്ളെണ്ണയില്‍ വിറ്റാമിന്‍ ഇ യും അടങ്ങിയിരിക്കുന്നു. അതിനാല്‍ എള്ളെണ്ണയും നെയ്യും ചേര്‍ന്ന ഫേസ്പാക് ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞതായിരിക്കും. ഇത് മുഖത്തെ പാടുകളും, കുരുക്കളും നീക്കി തിളക്കമുള്ള ചര്‍മം നിങ്ങള്‍ക്ക നല്കുന്നു. അതോടൊപ്പം തന്നെ വാര്‍ദ്ധക്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു.

വെളിച്ചെണ്ണ
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗിക്കാവുന്നതാണ് വെളിച്ചെണ്ണ. ഇത് ചര്‍മ്മത്തില്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന് ചര്‍മ്മത്തെ സ്വാധീനിക്കുന്നു. ചര്‍മത്തിലെ വരള്‍ച്ചയും അഴുക്കും നീക്കി ഈര്‍പ്പമുള്ള ചര്‍മ്മം നല്‍കുന്നതിന് വെളിച്ചെണ്ണ സഹായിക്കും. വരണ്ട ചര്‍മത്തിന് ആശ്രയിക്കാവുന്ന ഉത്തമ പ്രതിവിധിയാണ് വെളിച്ചെണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട. ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് വെളിച്ചെണ്ണ ഉത്തമ പ്രതിവിധിയാണ്.

ജോജോബാ ഓയില്‍
വിറ്റാമിന്‍ ഇ യും ബി കോംപ്ലക്സും അടങ്ങിയ ജോജോബാ ഓയില്‍ ചര്‍മത്തിന്റെ ചുവപ്പ്, വരള്‍ച്ച എന്നിവ അകറ്റുകയും ചര്‍മത്തിലെ പ്രശ്നങ്ങള്‍ പരിഹരിച്ചു ചര്‍മ്മത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുകയും ചെയ്യുന്നു. എല്ലാ വിധത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങളേയും പരിഹരിക്കുന്നതിന് മികച്ചതാണ് ജോജോബ ഓയില്‍. ദിനവും ഇത് രാവിലെയുള്ള ഫേഷ്യല്‍ മസ്സാജില്‍ ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തിന്റെ എല്ലാ മാറ്റങ്ങളും പെട്ടെന്ന് ഇതിലൂടെ മനസ്സിലാവുന്നു.

ഷിയാ ബട്ടര്‍
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഷിയബട്ടര്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഇത് ചര്‍മ്മത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് എന്നത് തന്നെയാണ് സത്യം. വിറ്റാമിന്‍ എ, ഇ, എഫ് ഉം ആന്റിഓക്സിഡന്റുകളും നിറഞ്ഞ ഷിയാ ബട്ടര്‍ ചര്‍മത്തിലെ രക്തപ്രവാഹം കൂട്ടുകയും ചര്‍മകോശങ്ങള്‍ക്ക് പുനര്‍ജീവന്‍ നല്‍കുകയും ചെയ്യുന്നു. ഇതിലൂടെ പല സൗന്ദര്യ പ്രശ്നങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ക്ക് എല്ലാം തന്നെ ഇതിലൂടെ പരിഹാരം കാണുന്നതിന് സാധിക്കുന്നു.

തേനും മഞ്ഞളും
സൗന്ദര്യത്തിന്റെ കാര്യത്തില്‍ തേനും മഞ്ഞളും മികച്ച കൂട്ടാണ് എന്നതില്‍ സംശയം വേണ്ട. ഇത് ചര്‍മ്മത്തിലെ പല പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ആന്റിഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ഉള്ള തേനും മഞ്ഞളും ചര്‍മത്തിലെ വീക്കം , ബാക്റ്റീരിയ അണുബാധ എന്നിവ കുറയ്ക്കുകയും ചര്‍മത്തെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ഒരു സ്പൂണ്‍ തേനില്‍ ഒരു നുള്ള് മഞ്ഞള്‍ പൊടി ചേര്‍ത്ത് ഒരു ബൗളില്‍ മിക്സ് ചെയ്ത് മുഖത്ത് പുരട്ടിയാല്‍ പല ചര്‍മ്മ പ്രശ്നങ്ങളേയും നമുക്ക് ഇല്ലാതാക്കാം. അതിരാവിലെയുള്ള ഫേഷ്യല്‍ മസ്സാജുകള്‍ക്ക് ഇത്തരത്തിലുള്ള ഗുണങ്ങള്‍ കൂടിയുണ്ടെന്ന് മനസ്സിലാക്കണം.



Click it and Unblock the Notifications