Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
ചര്‍മ്മത്തില്‍ പ്രായത്തിന്റെ ലക്ഷണങ്ങളോ: മായ്ച്ച് കളയാന്‍ സിറം
ചര്‍മ്മസംരക്ഷണം എന്നത് എപ്പോഴും ഒരു വെല്ലുവിളി നിറക്കുന്ന ഒന്നാണ്. എങ്ങനെയെങ്കിലും ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുക എന്നതായിരിക്കും നമ്മുടെയെല്ലാം ആഗ്രഹം. അതിന് വേണ്ടി നമ്മള് പല മാര്‍ഗ്ഗങ്ങളും തേടുന്നു. പലപ്പോഴും വിപണിയില്‍ ഇന്ന് ലഭ്യമായ പല വഴികളും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ചര്‍മ്മത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഇത്തരം ചില കാര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.

മുരിങ്ങയിലൂടെ നമുക്ക് ഈ പ്രശ്നത്തെ പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്. മുരിങ്ങ സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു. ഇത് പക്ഷേ ഇവ ഉപയോഗിക്കേണ്ട മാര്‍ഗ്ഗങ്ങള്‍ ഏതൊക്കെ തരത്തിലാണ് എന്നത് അറിഞ്ഞിരിക്കണം. മുരിങ്ങയുടെ ഇലകള്‍, വേരുകള്‍, പൂക്കള്‍ എന്നിവയില്‍ നിന്ന് ഉണ്ടാക്കുന്നു. മുരിങ്ങ ഉപയോഗിക്കുന്നതിലൂടെ അത് ചര്‍മ്മത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു അകാല വാര്‍ദ്ധക്യത്തെ എങ്ങനെ ഇത് കൊണ്ട് ഇല്ലാതാക്കാം എന്നുള്ളതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

സിറം തയ്യാറാക്കാം
ചര്‍മ്മത്തില്‍ നിന്നും വാര്‍ദ്ധക്യ സംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് സിറം തയ്യാറാക്കാവുന്നതാണ്. അതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും എങ്ങനെ തയ്യാറാക്കാം എന്നും നോക്കാം.
ചേരുവകള്‍:
ബദാം ഓയില്‍
മുരിങ്ങ എണ്ണ
ഏതെങ്കിലും അവശ്യ എണ്ണ എന്നിവയാണ് ആവശ്യമുള്ള ചേരുവകള്‍ ഇവയെല്ലാം നല്ലതുപോലെ മിക്സ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇത് നല്ലൊരു സിറമായി നിങ്ങള്‍ക്ക് ചര്‍മ്മത്തില്‍ ഉപയോഗിക്കാം. ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഗുണങ്ങള്‍
മുരിങ്ങയുടെ സെറം, ഓയില്‍ എന്നിവ നമ്മുടെ ചര്‍മ്മത്തെ മോയ്സ്ചുറൈസ് ആക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചതാണ് ഈ സിറം. പലപ്പോഴും അകാല വാര്‍ദ്ധക്യത്തിലേക്ക് നിങ്ങളെ എത്തിക്കുന്ന ചര്‍മ്മത്തിന്റെ അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് മുരിങ്ങ ഓയില്‍ സിറം ഉപയോഗിക്കാം. ഇത് ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും നിമിഷ നേരം കൊണ്ട് ഇല്ലാതാക്കുന്നു.

ചര്‍മ്മത്തിന്റെ കടുപ്പം മാറുന്നു
ചിലര്‍ക്ക് ചര്‍മ്മം വളരെ കടുപ്പമുള്ളതായിരിക്കും. അതിന്റെ ഫലമായി ചര്‍മ്മത്തില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു. എന്നാല്‍ നല്ല സോഫ്റ്റ് ചര്‍മ്മം നിലനിര്‍ത്തുന്നതിന് വേണ്ടി നമുക്ക് മുരിങ്ങ ഓയില്‍ സിറം ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുന്നതിലൂടെ ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. ചര്‍മ്മം സോഫ്റ്റ് ആവുന്നതിലൂടെ ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളെ നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നു. എല്ലാ ദിവസവും ഈ സിറം ഉപയോഗിക്കാവുന്നതാണ്.

അമിത എണ്ണമയത്തെ കളയുന്നു
അമിത എണ്ണമയം പലപ്പോഴും നിങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇന്‍ ഈ സിറം ഉപയോഗിക്കാം. കാരണം ഇത് ചര്‍മ്മത്തിലേക്ക് പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുന്നു. എന്ന് മാത്രമല്ല ഇത് അമിത എണ്ണമയത്തെ പാടേ ഇല്ലാതാക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും ഇത് ചര്‍മ്മത്തില്‍ തേക്കുന്നതിലൂടെ ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.

തണുപ്പ് കാലത്തെ പ്രതിരോധിക്കുന്നു
തണുപ്പ് കാലം എപ്പോഴും അസ്വസ്ഥതകള്‍ നിറയുന്നതാണ്. ചര്‍മ്മം വിണ്ട് പൊട്ടലും ചര്‍മ്മത്തിന്റെ അസ്വസ്ഥതകളും വരള്‍ച്ചയും എല്ലാം നിങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിനും തണുപ്പ് കാല അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും വേണ്ടി നമുക്ക് ദിവസവും ഈ ഓയില്‍ ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തെ വരള്‍ച്ചയില്‍ നിന്നും വിണ്ട്പൊട്ടല് പോലുള്ള പ്രശ്നങ്ങളില്‍ നിന്നും പൂര്‍ണമായും ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു ഈ ഓയില്‍.

ഗുണങ്ങളാല്‍ സമ്പുഷ്ടം
ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ ഇയും അടങ്ങിയ മുരിങ്ങ ഓയില്‍ മങ്ങിയതും ക്ഷീണിച്ചതും പ്രായമാകുന്നതുമായ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ ഏറ്റവും മികച്ച ഓപ്ഷനാണ്. ഇത് ചര്‍മ്മത്തില്‍ കൊളാജന്‍ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തന്നെ ചര്‍മ്മത്തിലെ ചുളിവുകള്‍ തടയുന്നതിന് സഹായിക്കുന്നു. നെറ്റിയിലേയും മുഖത്തേയും ചുളിവിനെ പൂര്‍ണമായും ഇല്ലാതാക്കി ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു മുരിങ്ങ സെറം.



Click it and Unblock the Notifications