Latest Updates
-
2026 ഒക്ടോബർ 7 നക്ഷത്രഫലം: മകം മാറി പൂരം വരുന്നു, ഇന്നത്തെ ശുഭമുഹൂർത്തങ്ങളും നക്ഷത്രഫലവും അറിയാം -
ഇന്ത്യ-വിൻഡീസ് ആദ്യ ടി20 ഇന്ന് ലഖ്നൗവിൽ: ആവേശപ്പോരാട്ടത്തിന് കളമൊരുങ്ങി, പിച്ചും കാലാവസ്ഥയും നിർണ്ണായകം -
ആർബിഐ ധനനയ പ്രഖ്യാപനം: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികളുണ്ടോ? മലയാളികൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
ഇന്ദിരാ ഏകാദശി: വ്രതം നോൽക്കുന്നവർ അറിയേണ്ട പ്രധാന സമയക്രമങ്ങളും പാരണ നിയമങ്ങളും -
സർവ്വാർത്ഥ സിദ്ധി യോഗം: 2026 ഒക്ടോബർ 6-ലെ ശുഭമുഹൂർത്തവും രാഹുകാലവും അറിയാം, ഇന്നത്തെ ദിവസം ശ്രദ്ധിക്കുക! -
ചെന്നൈയിലും ബെംഗളൂരുവിലും ഇന്ന് അതിതീവ്ര വെയിൽ; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്നു രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം വരുത്തും? -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? സ്മോഗ് കാലത്ത് തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫർ മേള: വമ്പൻ ഡിസ്കൗണ്ടുകൾ സ്വന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
കേരളത്തിൽ ഇന്ന് കനത്ത മഴയും ഇടിമിന്നലും; യാത്രക്കാർക്കും തീരദേശവാസികൾക്കും കർശന ജാഗ്രതാ നിർദ്ദേശം
നല്ല നിറത്തിന് പയറുപൊടി കൊണ്ട് ബ്ലീച്ച്
നല്ല നിറത്തിന് പയറുപൊടി കൊണ്ട് ബ്ലീച്ച്
നല്ല നിറത്തിനായി ആഗ്രഹിയ്ക്കാത്തവരുണ്ടാകില്ല. ഇതിനായി ഗര്‍ഭകാലത്തു മുതല്‍ പല സ്ത്രീകളും കുങ്കുമപ്പൂ പോലുള്ളവ കഴിയ്ക്കുന്നതും ശീലമാണ്.
നല്ല നിറം പല ഘടകങ്ങളേയും അടിസ്ഥാനപ്പെടുത്തിയിരിയ്ക്കുന്നു. ഇതില്‍ പാരമ്പര്യം മുതല്‍ ചര്‍മസംരക്ഷണം, കഴിയ്ക്കുന്ന ഭക്ഷണം തുടങ്ങിയ പല ഘടകങ്ങളും ഉള്‍പ്പെടുന്നുമുണ്ട്.
യാതൊരു ദോഷവും വരാതെ ചര്‍മത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്ന ചില പരമ്പരാഗത വഴികളുണ്ട്. ഇതിലൊന്നാണ് പയര്‍ പൊടി അഥവാ ചെറുപയര്‍ പൊടി. ഇതു കൊണ്ട് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ കഴിയുന്ന ഒരു പ്രത്യേക കൂട്ടുണ്ടാക്കുവാന്‍ കഴിയും. ഇതെക്കുറിച്ചറിയൂ.

ഇതിനൊപ്പം
ഇതിനൊപ്പം ചെറുനാരങ്ങാനീര്, പശുവിന് പാല്, മഞ്ഞള്‍പ്പൊടി, പൊടിയുപ്പ് എന്നിവയാണ് ഈ നാച്വറല്‍ ആയുര്‍വേദ ബ്ലീച്ചിനുള്ള ചേരുവകള്‍
ആരോഗ്യപരമായ കാര്യങ്ങള്‍ക്കു മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും ഏറെ മികച്ച ഒന്നാണ് നാരങ്ങ. ഇതിലെ വൈറ്റമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവ നല്ലൊരു നാച്വറല്‍ ബ്ലീച്ചിന്റെ ഗുണം നല്കുന്നു.

പാല്
പാല് നല്ലൊരു സ്കിന്‍ ടോണറാണ്. ഇതിലെ സ്വാഭാവിക വൈററമിനുകള്‍ ചര്‍മത്തിനു നിറം നല്കാന് നല്ലതാണ്. ചര്‍മത്തിന് ഈര്‍പ്പം നല്‍കാനും ഇത് ഏറെ ഗുണകരമാണ്. മുഖത്തെ കോശങ്ങള്‍ക്ക് ഇത് ഉറപ്പു നല്കുന്നു. ഇതുവഴി മുഖത്തു ചുളിവുകളും മറ്റും വീഴുന്നതു തടയുകയും ചെയ്യുന്നു. ചര്‍മകോശങ്ങളുടെ ഉള്ളിലേയ്ക്കിറങ്ങി കേടുപാടുക്ള്‍ തടയുകയും ചെയ്യുന്നു.

ചെറുപയര്‍
ചെറുപയര്‍ പൊടിയും ചര്‍മത്തിന് ഏറെ നല്ലൊരു മരുന്നാണ്. ചര്‍മത്തിന് നിറവും മൃദുത്വവുമെല്ലാം നല്കാന് ചേര്‍ന്ന ഒരു സ്വാഭാവിക വഴി. ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ധാരാളമുണ്ട്. ഇത് ചര്‍മത്തിന്റെ ഉള്ളിലേയ്ക്കിറങ്ങി ചര്‍മ കോശങ്ങളെ വൃത്തിയാക്കുന്നു. ചര്‍മ പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാക്കുന്നു. ചര്‍മ കോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങുന്നതു കൊണ്ടു തന്നെ കോശങ്ങള്‍ക്ക് ഇറുക്കം നല്‍കാനും ചര്‍മം അയഞ്ഞു തൂങ്ങുന്നതും ചുളിവുകള്‍ വീഴുന്നതും തടയാനും ഇത് സഹായിക്കുന്നു.

മഞ്ഞള്‍
ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍ ചര്‍മത്തിന് നിറം നല്കാന് വേണ്ടി ഉപയോഗിയ്ക്കുന്ന ഒന്നാണ്. ചര്‍മത്തിനു നിറം നല്‍കാനുള്ള സ്വാഭാവിക വഴിയാണ് മഞ്ഞള്‍. പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ഒന്ന്.

പൊടിയുപ്പ്
നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടാണ് ഉപ്പു നല്‍കുന്നത്. നല്ലൊരു അണുനാശിനി കൂടിയാണിത്. ചര്‍മത്തിനു നിറം നല്‍കാനും മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ക്കുമെല്ലാം ഇതു നല്ലൊരു മരുന്നാണ്. ഒരു ടീസ്പൂണ്‍, നാരങ്ങനീര് 1 ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി 1 ടീസ്പൂണ്‍, ചെറുപയര്‍ പൊടി 1 ടീസ്പൂണ്‍, പൊടിയുപ്പ് ഒരു നുള്ള് എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്.

ഇവയെല്ലാം
ഇവയെല്ലാം കൂട്ടിച്ചേര്‍ത്തു പേസ്റ്റാക്കുക. മുഖം ചെറുചൂടുവെള്ളത്തില്‍ കഴുകി ഇതു മുഖത്തു പുരട്ടാം. പിന്നീട് ഉണങ്ങുമ്പോള്‍ കഴുകാം. മുഖത്തിന് നിറം മാത്രമല്ല, മുഖത്തെ ചുളിവുകള്‍ നീക്കാനും പ്രായക്കുറവു തോന്നിപ്പിയ്ക്കാനും ചര്‍മം ക്ലീനാക്കാനുമെല്ലാം ഏറെ നല്ലതാണ് ഈ പ്രത്യേക ഫേസ് പായ്ക്ക്.



Click it and Unblock the Notifications
