For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഴുക്ക് അടിഞ്ഞുകൂടി ചര്‍മ്മം കേടാകും; മഴക്കാലത്ത് ചര്‍മ്മം ശ്രദ്ധിക്കേണ്ടത് ഇങ്ങനെ

|

മഴക്കാലം വളരെ വ്യത്യസ്തമായ ഒരു അനുഭവമാണ്. ഇറ്റുവീഴുന്ന വെള്ളത്തുള്ളികള്‍ ആരുടെയും മനസ്സിനെ ആകര്‍ഷിക്കുന്നു. മഴക്കാലത്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അമിതമായ ഈര്‍പ്പം കാരണം, പലപ്പോഴും ചര്‍മ്മത്തിനും മുടിക്കും വളരെയധികം കേടുപാടുകള്‍ സംഭവിക്കുന്നുവെന്ന് നിങ്ങള്‍ക്ക് അറിയാമോ? കടുത്ത ചൂടില്‍ നിന്ന് മഴ നിങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും അണുബാധകള്‍, അലര്‍ജികള്‍, ഫംഗസ് തുടങ്ങിയ വിവിധ തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ ഈ സീസണില്‍ വര്‍ധിക്കുന്നു.

Most read: മുടി പ്രശ്‌നങ്ങള്‍ക്ക് എളുപ്പ പരിഹാരം; ബീറ്റ്‌റൂട്ട് ഉപയോഗം ഈ വിധംMost read: മുടി പ്രശ്‌നങ്ങള്‍ക്ക് എളുപ്പ പരിഹാരം; ബീറ്റ്‌റൂട്ട് ഉപയോഗം ഈ വിധം

എണ്ണമയമുള്ള ചര്‍മ്മമുള്ളവരിലാണ് ഈ സൗന്ദര്യ പ്രശ്നങ്ങള്‍ കൂടുതലായി കാണുന്നത്. വിയര്‍പ്പും ഈര്‍പ്പവും കാരണം മുഖത്തും തലയോട്ടിയിലും അഴുക്ക് അടിഞ്ഞു കൂടുന്നു. ഇതുമൂലം മുഖക്കുരു, പാടുകള്‍ എന്നിവയും മഴക്കാലത്ത് വര്‍ധിച്ചുവരുന്നു. മാറുന്ന സീസണുകള്‍ക്കനുസരിച്ച് നിങ്ങളുടെ ചര്‍മ്മസംരക്ഷണ വ്യവസ്ഥയില്‍ മാറ്റം വരുണമെന്ന് നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. മഴക്കാലത്ത് ചര്‍മ്മത്തിന് തിളക്കം നിലനിര്‍ത്താനായി നിങ്ങളുടെ ചര്‍മ്മത്തെ എങ്ങനെ പരിപാലിക്കാം എന്ന് അറിയാന്‍ ലേഖനം വായിക്കൂ.

സണ്‍സ്‌ക്രീന്‍ ഒഴിവാക്കരുത്

സണ്‍സ്‌ക്രീന്‍ ഒഴിവാക്കരുത്

കാലാവസ്ഥ മേഘാവൃതമായാല്‍ സണ്‍സ്‌ക്രീന്‍ ഒഴിവാക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചേക്കാം. എന്നാല്‍ അത് പാടില്ല. ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ക്കെതിരായ ഒരു കവചമായി സണ്‍സ്‌ക്രീന്‍ പ്രവര്‍ത്തിക്കുന്നു. മണ്‍സൂണ്‍ സമയത്ത്, പുറത്ത് വെയിലില്ലെങ്കില്‍ പോലും സൂര്യരശ്മികള്‍ നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കും. നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ജെല്‍ അടിസ്ഥാനമാക്കിയുള്ള വാട്ടര്‍ റെസിസ്റ്റന്റ് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. വീടിന് പുറത്തിറങ്ങുന്നതിന് 20 മിനിറ്റ് മുമ്പെങ്കിലും സണ്‍സ്‌ക്രീന്‍ പുരട്ടുക.

മുഖം കഴുകുക

മുഖം കഴുകുക

മഴക്കാലത്ത് ചര്‍മ്മത്തില്‍ പൊടിയും അഴുക്കും എണ്ണയും അമിതമായി അടിഞ്ഞുകൂടുന്നു. അതിനാല്‍, നിങ്ങളുടെ മുഖം വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. ദിവസം മൂന്ന് തവണയെങ്കിലും മുഖം കഴുകുക. ഇത് ഫംഗസ് അണുബാധ ഒഴിവാക്കാനും അതുവഴി കൊഴുപ്പുള്ള ചര്‍മ്മത്തെയും തുറന്ന സുഷിരങ്ങളെയും ചെറുക്കാനും സഹായിക്കും.

Most read:കൊളാജന്‍ കൂട്ടി ചര്‍മ്മത്തിന് കരുത്തും തേജസ്സും നല്‍കാന്‍ കഴിക്കേണ്ടത് ഇത്‌Most read:കൊളാജന്‍ കൂട്ടി ചര്‍മ്മത്തിന് കരുത്തും തേജസ്സും നല്‍കാന്‍ കഴിക്കേണ്ടത് ഇത്‌

പതിവായി എക്‌സ്‌ഫോളിയേറ്റ് ചെയ്യുക

പതിവായി എക്‌സ്‌ഫോളിയേറ്റ് ചെയ്യുക

മഴക്കാലത്ത് നിങ്ങളുടെ ചര്‍മ്മം ഗുരുതരമായ മുഖക്കുരുവും ചര്‍മ്മപ്രശ്‌നങ്ങളും ഉണ്ടാക്കുന്ന അണുക്കള്‍ക്കും ബാക്ടീരിയകള്‍ക്കും വളരാനുള്ള മികച്ച ഇടമായി മാറും. ഈ പ്രശ്‌നം തടയാന്‍, സുഷിരങ്ങള്‍ അണ്‍ക്ലോഗ് ചെയ്യാന്‍ നിര്‍ജ്ജീവമായ ചര്‍മ്മകോശങ്ങളെ അകറ്റാനായി ഏതെങ്കിലും മൃദുവായ സ്‌ക്രബ് ഉപയോഗിച്ച് ചര്‍മ്മത്തെ എക്‌സ്‌ഫോളിയേറ്റ് ചെയ്യുക.

പതിവായി മോയ്‌സ്ചറൈസ് ചെയ്യുക

പതിവായി മോയ്‌സ്ചറൈസ് ചെയ്യുക

മണ്‍സൂണ്‍ സീസണ്‍ ആകുമ്പോള്‍, ഈര്‍പ്പത്തിന്റെ അളവ് ഉയരും, അതിനാല്‍ നിങ്ങളുടെ ചര്‍മ്മത്തിന് മോയ്‌സ്ചറൈസര്‍ ആവശ്യമില്ലെന്ന് തോന്നിയേക്കാം. എന്നാല്‍ നിങ്ങളുടെ ചര്‍മ്മത്തിന് ഒരു ലോഷന്‍ ആവശ്യമാണ്, കാരണം ഈ കാലാവസ്ഥ നിങ്ങളുടെ ചര്‍മ്മത്തെ വരണ്ടതാക്കുന്നു. ചര്‍മ്മം മങ്ങിയതായി തോന്നുന്നു. മഴക്കാലത്ത് ചര്‍മ്മത്തിന് മതിയായ മോയ്‌സ്ചറൈസേഷന്‍ ചെയ്യുന്നത് നിങ്ങളെ ചുളിവുകള്‍ അകറ്റാനും ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താനും സഹായിക്കും.

Most read:ടൂത്ത് പേസ്റ്റ് പല്ലിന് മാത്രമല്ല, മുഖം തിളങ്ങാനും ഉത്തമം; ഉപയോഗം ഇങ്ങനെMost read:ടൂത്ത് പേസ്റ്റ് പല്ലിന് മാത്രമല്ല, മുഖം തിളങ്ങാനും ഉത്തമം; ഉപയോഗം ഇങ്ങനെ

ചര്‍മ്മം ഈര്‍പ്പമുള്ളതാക്കുക

ചര്‍മ്മം ഈര്‍പ്പമുള്ളതാക്കുക

മഴക്കാലത്തലും നിങ്ങള്‍ വിയര്‍ക്കും, പക്ഷേ അറിയില്ലെന്നു മാത്രം. ഇത് നിങ്ങളുടെ ചര്‍മ്മത്തെ വിളറിയതും മങ്ങിയതുമാക്കും. ഈ സീസണില്‍ നിങ്ങളുടെ ചര്‍മ്മത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗ്ഗം സ്വയം ജലാംശം നിലനിര്‍ത്തുക എന്നതാണ്. സ്വയം ജലാംശം നിലനിര്‍ത്താനും തിളങ്ങുന്ന ചര്‍മ്മം നേടാനും ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കുക. മുഖക്കുരുവിലേക്ക് നയിച്ചേക്കാവുന്ന ടോക്സിനുകളില്ലാതെ ചര്‍മ്മം നിലനിര്‍ത്താന്‍ ജലാംശം നിങ്ങളെ സഹായിക്കും.

ചുണ്ടുകള്‍ ശ്രദ്ധിക്കുക

ചുണ്ടുകള്‍ ശ്രദ്ധിക്കുക

തണുത്ത കാലാവസ്ഥ നിങ്ങളുടെ ചുണ്ടുകളെയും ബാധിക്കുന്നു. വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകള്‍ ഒഴിവാക്കാന്‍, നിങ്ങളുടെ ചുണ്ടുകള്‍ മിനുസമാര്‍ന്നതായി നിലനിര്‍ത്താന്‍ ഒരു മികച്ച സ്‌ക്രബ് ഉപയോഗിക്കുക.

Most read:ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ നിശ്ശേഷം നീക്കാന്‍ ഓട്‌സും അരിപ്പൊടിയുംMost read:ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ നിശ്ശേഷം നീക്കാന്‍ ഓട്‌സും അരിപ്പൊടിയും

ശരിയായ എണ്ണ ഉപയോഗിക്കുക

ശരിയായ എണ്ണ ഉപയോഗിക്കുക

മഴക്കാലത്ത് ശരിയായ മോയ്‌സ്ചറൈസര്‍ അല്ലെങ്കില്‍ ചര്‍മ്മ എണ്ണ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് ആരോഗ്യവും തിളക്കവും നല്‍കു. നിങ്ങള്‍ക്ക് ജോജോബ, ഹെംപ് സീഡ് ഓയില്‍ എന്നിവ ചര്‍മ്മത്തിന് ഉപയോഗിക്കാം. മുഖക്കുരു നീക്കി ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ ഇത് സഹായിക്കുന്നു.

ചര്‍മ്മം ശരിയായി വൃത്തിയാക്കുക

ചര്‍മ്മം ശരിയായി വൃത്തിയാക്കുക

മഴക്കാലത്ത് നിങ്ങളുടെ ചര്‍മ്മം വൃത്തിയുള്ളതും തിളക്കമുള്ളതുമാക്കാന്‍ ദിവസത്തില്‍ രണ്ടുതവണ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം ലഭിക്കണമെങ്കില്‍ രാവിലെ ഉറക്കമുണര്‍ന്നതിന് ശേഷവും രാത്രി കിടക്കുന്നതിന് മുമ്പും ചര്‍മ്മം ശരിയായി വൃത്തിയാക്കുക. ഇതിനായി ചര്‍മ്മത്തിന്റെ നിറത്തിനനുസരിച്ച് ഏത് ഫേസ് വാഷും ഉപയോഗിക്കാം. എണ്ണമയമുള്ള ചര്‍മ്മത്തിന് വേപ്പ്, ഗ്രീന്‍ ടീ അല്ലെങ്കില്‍ ടീ ട്രീ ഫെയ്‌സ് വാഷ് എന്നിവ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു.

Most read:പൂ പോലെ മൃദുലമായ കൈകള്‍ വേണോ; ഇത് ചെയ്താല്‍ മതിMost read:പൂ പോലെ മൃദുലമായ കൈകള്‍ വേണോ; ഇത് ചെയ്താല്‍ മതി

മേക്കപ്പ് കുറയ്ക്കുക

മേക്കപ്പ് കുറയ്ക്കുക

മഴക്കാലത്ത് മുഖത്ത് മേക്കപ്പ് ഉപയോഗിക്കുന്നത് കുറയ്ക്കുക. മേക്കപ്പും കെമിക്കല്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങളും ചര്‍മ്മത്തില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടത് പ്രധാനമാണ്. എപ്പോഴും കുറച്ച് മേക്കപ്പ് മാത്രം ഇടുക, അധികമാകരുത്. ഏതെങ്കിലും ഉല്‍പ്പന്നം ഉപയോഗിക്കുന്നുവെങ്കില്‍ ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക. ഇത് നിങ്ങളുടെ സുഷിരങ്ങള്‍ ശരിയായി ശ്വസിക്കാന്‍ സഹായിക്കുന്നു. നിങ്ങളുടെ ചുണ്ടുകള്‍ മോയ്‌സ്ചറൈസ് ചെയ്യാനും ജലാംശം നല്‍കാനും നിങ്ങള്‍ക്ക് ഒരു ലളിതമായ ലിപ് ബാം പുരട്ടാം.

പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക

പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക

കാപ്പി, മഞ്ഞള്‍, കറ്റാര്‍ വാഴ, നാരങ്ങ തുടങ്ങിയ വീട്ടില്‍ ലഭ്യമാകുന്ന ചേരുവകള്‍ ഉള്‍പ്പെടെ കഴിയുന്നത്ര പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ ചര്‍മ്മത്തിനായി ഉപയോഗിക്കുക. ഇവയുടെ ഉപയോഗം ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മത്തെ പ്രോത്സാഹിപ്പിക്കുന്നു. മഴക്കാല ചര്‍മ്മ സംരക്ഷണ പ്രശ്‌നങ്ങളെ ഫലപ്രദമായി നേരിടാന്‍ പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ക്ക് കഴിയും.

Most read:പ്രായമുണ്ടെന്ന് കണ്ടാല്‍ പറയാതിരിക്കാന്‍; ഈ മോശം ശീലങ്ങള്‍ ഒഴിവാക്കൂMost read:പ്രായമുണ്ടെന്ന് കണ്ടാല്‍ പറയാതിരിക്കാന്‍; ഈ മോശം ശീലങ്ങള്‍ ഒഴിവാക്കൂ

English summary

Monsoon Skincare Tips For Glowing Skin in Malayalam

It is important to change your skin care routine based on the season. Here is a list of monsoon skin care tips that you should follow.
Story first published: Saturday, May 21, 2022, 14:07 [IST]
X
Desktop Bottom Promotion