Latest Updates
-
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
അഴുക്ക് അടിഞ്ഞുകൂടി ചര്‍മ്മം കേടാകും; മഴക്കാലത്ത് ചര്‍മ്മം ശ്രദ്ധിക്കേണ്ടത് ഇങ്ങനെ
മഴക്കാലം വളരെ വ്യത്യസ്തമായ ഒരു അനുഭവമാണ്. ഇറ്റുവീഴുന്ന വെള്ളത്തുള്ളികള്‍ ആരുടെയും മനസ്സിനെ ആകര്‍ഷിക്കുന്നു. മഴക്കാലത്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അമിതമായ ഈര്‍പ്പം കാരണം, പലപ്പോഴും ചര്‍മ്മത്തിനും മുടിക്കും വളരെയധികം കേടുപാടുകള്‍ സംഭവിക്കുന്നുവെന്ന് നിങ്ങള്‍ക്ക് അറിയാമോ? കടുത്ത ചൂടില്‍ നിന്ന് മഴ നിങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും അണുബാധകള്‍, അലര്‍ജികള്‍, ഫംഗസ് തുടങ്ങിയ വിവിധ തരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ ഈ സീസണില്‍ വര്‍ധിക്കുന്നു.
എണ്ണമയമുള്ള ചര്‍മ്മമുള്ളവരിലാണ് ഈ സൗന്ദര്യ പ്രശ്നങ്ങള്‍ കൂടുതലായി കാണുന്നത്. വിയര്‍പ്പും ഈര്‍പ്പവും കാരണം മുഖത്തും തലയോട്ടിയിലും അഴുക്ക് അടിഞ്ഞു കൂടുന്നു. ഇതുമൂലം മുഖക്കുരു, പാടുകള്‍ എന്നിവയും മഴക്കാലത്ത് വര്‍ധിച്ചുവരുന്നു. മാറുന്ന സീസണുകള്‍ക്കനുസരിച്ച് നിങ്ങളുടെ ചര്‍മ്മസംരക്ഷണ വ്യവസ്ഥയില്‍ മാറ്റം വരുണമെന്ന് നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. മഴക്കാലത്ത് ചര്‍മ്മത്തിന് തിളക്കം നിലനിര്‍ത്താനായി നിങ്ങളുടെ ചര്‍മ്മത്തെ എങ്ങനെ പരിപാലിക്കാം എന്ന് അറിയാന്‍ ലേഖനം വായിക്കൂ.

സണ്‍സ്ക്രീന്‍ ഒഴിവാക്കരുത്
കാലാവസ്ഥ മേഘാവൃതമായാല്‍ സണ്‍സ്ക്രീന്‍ ഒഴിവാക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചേക്കാം. എന്നാല്‍ അത് പാടില്ല. ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ക്കെതിരായ ഒരു കവചമായി സണ്‍സ്ക്രീന്‍ പ്രവര്‍ത്തിക്കുന്നു. മണ്‍സൂണ്‍ സമയത്ത്, പുറത്ത് വെയിലില്ലെങ്കില്‍ പോലും സൂര്യരശ്മികള്‍ നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കും. നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ജെല്‍ അടിസ്ഥാനമാക്കിയുള്ള വാട്ടര്‍ റെസിസ്റ്റന്റ് സണ്‍സ്ക്രീന്‍ ഉപയോഗിക്കുക. വീടിന് പുറത്തിറങ്ങുന്നതിന് 20 മിനിറ്റ് മുമ്പെങ്കിലും സണ്‍സ്ക്രീന്‍ പുരട്ടുക.

മുഖം കഴുകുക
മഴക്കാലത്ത് ചര്‍മ്മത്തില്‍ പൊടിയും അഴുക്കും എണ്ണയും അമിതമായി അടിഞ്ഞുകൂടുന്നു. അതിനാല്‍, നിങ്ങളുടെ മുഖം വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. ദിവസം മൂന്ന് തവണയെങ്കിലും മുഖം കഴുകുക. ഇത് ഫംഗസ് അണുബാധ ഒഴിവാക്കാനും അതുവഴി കൊഴുപ്പുള്ള ചര്‍മ്മത്തെയും തുറന്ന സുഷിരങ്ങളെയും ചെറുക്കാനും സഹായിക്കും.

പതിവായി എക്സ്ഫോളിയേറ്റ് ചെയ്യുക
മഴക്കാലത്ത് നിങ്ങളുടെ ചര്‍മ്മം ഗുരുതരമായ മുഖക്കുരുവും ചര്‍മ്മപ്രശ്നങ്ങളും ഉണ്ടാക്കുന്ന അണുക്കള്‍ക്കും ബാക്ടീരിയകള്‍ക്കും വളരാനുള്ള മികച്ച ഇടമായി മാറും. ഈ പ്രശ്നം തടയാന്‍, സുഷിരങ്ങള്‍ അണ്‍ക്ലോഗ് ചെയ്യാന്‍ നിര്‍ജ്ജീവമായ ചര്‍മ്മകോശങ്ങളെ അകറ്റാനായി ഏതെങ്കിലും മൃദുവായ സ്ക്രബ് ഉപയോഗിച്ച് ചര്‍മ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്യുക.

പതിവായി മോയ്സ്ചറൈസ് ചെയ്യുക
മണ്‍സൂണ്‍ സീസണ് ആകുമ്പോള്‍, ഈര്‍പ്പത്തിന്റെ അളവ് ഉയരും, അതിനാല്‍ നിങ്ങളുടെ ചര്‍മ്മത്തിന് മോയ്സ്ചറൈസര്‍ ആവശ്യമില്ലെന്ന് തോന്നിയേക്കാം. എന്നാല്‍ നിങ്ങളുടെ ചര്‍മ്മത്തിന് ഒരു ലോഷന്‍ ആവശ്യമാണ്, കാരണം ഈ കാലാവസ്ഥ നിങ്ങളുടെ ചര്‍മ്മത്തെ വരണ്ടതാക്കുന്നു. ചര്‍മ്മം മങ്ങിയതായി തോന്നുന്നു. മഴക്കാലത്ത് ചര്‍മ്മത്തിന് മതിയായ മോയ്സ്ചറൈസേഷന്‍ ചെയ്യുന്നത് നിങ്ങളെ ചുളിവുകള്‍ അകറ്റാനും ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താനും സഹായിക്കും.

ചര്‍മ്മം ഈര്‍പ്പമുള്ളതാക്കുക
മഴക്കാലത്തലും നിങ്ങള്‍ വിയര്‍ക്കും, പക്ഷേ അറിയില്ലെന്നു മാത്രം. ഇത് നിങ്ങളുടെ ചര്‍മ്മത്തെ വിളറിയതും മങ്ങിയതുമാക്കും. ഈ സീസണില്‍ നിങ്ങളുടെ ചര്‍മ്മത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗ്ഗം സ്വയം ജലാംശം നിലനിര്‍ത്തുക എന്നതാണ്. സ്വയം ജലാംശം നിലനിര്‍ത്താനും തിളങ്ങുന്ന ചര്‍മ്മം നേടാനും ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കുക. മുഖക്കുരുവിലേക്ക് നയിച്ചേക്കാവുന്ന ടോക്സിനുകളില്ലാതെ ചര്‍മ്മം നിലനിര്‍ത്താന്‍ ജലാംശം നിങ്ങളെ സഹായിക്കും.

ചുണ്ടുകള്‍ ശ്രദ്ധിക്കുക
തണുത്ത കാലാവസ്ഥ നിങ്ങളുടെ ചുണ്ടുകളെയും ബാധിക്കുന്നു. വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകള്‍ ഒഴിവാക്കാന്‍, നിങ്ങളുടെ ചുണ്ടുകള്‍ മിനുസമാര്‍ന്നതായി നിലനിര്‍ത്താന്‍ ഒരു മികച്ച സ്ക്രബ് ഉപയോഗിക്കുക.

ശരിയായ എണ്ണ ഉപയോഗിക്കുക
മഴക്കാലത്ത് ശരിയായ മോയ്സ്ചറൈസര്‍ അല്ലെങ്കില്‍ ചര്‍മ്മ എണ്ണ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് ആരോഗ്യവും തിളക്കവും നല്കു. നിങ്ങള്‍ക്ക് ജോജോബ, ഹെംപ് സീഡ് ഓയില്‍ എന്നിവ ചര്‍മ്മത്തിന് ഉപയോഗിക്കാം. മുഖക്കുരു നീക്കി ചര്‍മ്മത്തിന് തിളക്കം നല്കാന് ഇത് സഹായിക്കുന്നു.

ചര്‍മ്മം ശരിയായി വൃത്തിയാക്കുക
മഴക്കാലത്ത് നിങ്ങളുടെ ചര്‍മ്മം വൃത്തിയുള്ളതും തിളക്കമുള്ളതുമാക്കാന്‍ ദിവസത്തില്‍ രണ്ടുതവണ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം ലഭിക്കണമെങ്കില്‍ രാവിലെ ഉറക്കമുണര്‍ന്നതിന് ശേഷവും രാത്രി കിടക്കുന്നതിന് മുമ്പും ചര്‍മ്മം ശരിയായി വൃത്തിയാക്കുക. ഇതിനായി ചര്‍മ്മത്തിന്റെ നിറത്തിനനുസരിച്ച് ഏത് ഫേസ് വാഷും ഉപയോഗിക്കാം. എണ്ണമയമുള്ള ചര്‍മ്മത്തിന് വേപ്പ്, ഗ്രീന്‍ ടീ അല്ലെങ്കില്‍ ടീ ട്രീ ഫെയ്സ് വാഷ് എന്നിവ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു.

മേക്കപ്പ് കുറയ്ക്കുക
മഴക്കാലത്ത് മുഖത്ത് മേക്കപ്പ് ഉപയോഗിക്കുന്നത് കുറയ്ക്കുക. മേക്കപ്പും കെമിക്കല്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങളും ചര്‍മ്മത്തില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടത് പ്രധാനമാണ്. എപ്പോഴും കുറച്ച് മേക്കപ്പ് മാത്രം ഇടുക, അധികമാകരുത്. ഏതെങ്കിലും ഉല്‍പ്പന്നം ഉപയോഗിക്കുന്നുവെങ്കില്‍ ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക. ഇത് നിങ്ങളുടെ സുഷിരങ്ങള്‍ ശരിയായി ശ്വസിക്കാന്‍ സഹായിക്കുന്നു. നിങ്ങളുടെ ചുണ്ടുകള്‍ മോയ്സ്ചറൈസ് ചെയ്യാനും ജലാംശം നല്‍കാനും നിങ്ങള്‍ക്ക് ഒരു ലളിതമായ ലിപ് ബാം പുരട്ടാം.

പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക
കാപ്പി, മഞ്ഞള്‍, കറ്റാര്‍ വാഴ, നാരങ്ങ തുടങ്ങിയ വീട്ടില്‍ ലഭ്യമാകുന്ന ചേരുവകള്‍ ഉള്‍പ്പെടെ കഴിയുന്നത്ര പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ ചര്‍മ്മത്തിനായി ഉപയോഗിക്കുക. ഇവയുടെ ഉപയോഗം ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മത്തെ പ്രോത്സാഹിപ്പിക്കുന്നു. മഴക്കാല ചര്‍മ്മ സംരക്ഷണ പ്രശ്നങ്ങളെ ഫലപ്രദമായി നേരിടാന്‍ പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ക്ക് കഴിയും.



Click it and Unblock the Notifications
