For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖം മിനുക്കാന്‍ പുതിനയില ഫെയ്‌സ് പാക്കുകള്‍

|

ഭക്ഷണങ്ങളിലും പാനീയങ്ങളിലും പുതിന നല്‍കുന്ന രുചിക്കൂട്ട് നമുക്കെല്ലാം പരിചിതമാണ്. ദഹനം വര്‍ദ്ധിപ്പിക്കുന്നത് മുതല്‍ വായ്നാറ്റം അകറ്റുന്നത് വരെ ആരോഗ്യപരമായ പല ഗുണങ്ങളും പുതിന ഇലകളിലുണ്ട്. എന്നാല്‍ ഇതിനുമപ്പുറം അവ സൗന്ദര്യസംരക്ഷണത്തിലും നമ്മെ സഹായിക്കുന്ന ഒന്നാണെന്ന് അറിയാമോ? പുതിന പേസ്റ്റ് ചര്‍മ്മത്തെ മെച്ചപ്പെടുത്താനും മുഖക്കുരുവിനെ അകറ്റാനും സഹായിക്കുന്ന ഒരു അത്ഭുത വസ്തു കൂടിയാണ്.

Most read: ഒരു നാരങ്ങ, കൂടെ ഇവയും; കറുത്ത പാടുകള്‍ മായുംMost read: ഒരു നാരങ്ങ, കൂടെ ഇവയും; കറുത്ത പാടുകള്‍ മായും

പുതിനയില്‍ ധാരളമായി അടങ്ങിയ മെന്തോള്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ക്ക് പേരു കേട്ടതാണ്. മുഖക്കുരു, മുഖത്തെ പാടുകള്‍, സൂര്യതാപം, തിണര്‍പ്പ് എന്നിവയകറ്റാന്‍ പുതിനയ്ക്ക് ശേഷിയുണ്ട്. ചര്‍മ്മത്തെ ശുദ്ധീകരിക്കല്‍ മുതല്‍ ടോണിംഗ്, ജലാംശം നിലനിര്‍ത്തല്‍ എന്നിവയ്ക്കായും വേനല്‍ക്കാല ഫെയ്‌സ് പായ്ക്കായി പുതിന ഉപയോഗിക്കാവുന്നതാണ്.

പുതിന ഫെയ്‌സ് പായ്ക്ക് നിര്‍മ്മിക്കാം

പുതിന ഫെയ്‌സ് പായ്ക്ക് നിര്‍മ്മിക്കാം

മിക്ക ഫെയ്‌സ് പായ്ക്കുകള്‍, ഹെര്‍ബല്‍ ഫെയ്‌സ് വാഷുകള്‍, ഷാംപൂകള്‍, കണ്ടീഷണറുകള്‍ എന്നിവയില്‍ ഒരു സാധാരണമായ ഘടകമാണ് പുതിന. മുഖത്തിന് തിളക്കമേകാന്‍ പുതിനയില നല്ലൊരു ഔഷധമാണ്. പുതിന ഉപയോഗിച്ച് നിങ്ങള്‍ക്ക് എളുപ്പത്തില്‍ വീട്ടില്‍ നിന്നു തന്നെ ഉണ്ടാക്കാവുന്ന ചില ഫെയ്‌സ് പാക്കുകള്‍ നമുക്കു നോക്കാം.

ബേസിക് മിന്റ് ഫെയ്‌സ് പായ്ക്ക്

ബേസിക് മിന്റ് ഫെയ്‌സ് പായ്ക്ക്

നല്ലൊരു കക്കിരി എടുത്ത് കഴുകിയ കഷണങ്ങളാക്കി മുറിച്ച് മിക്‌സറില്‍ നന്നായി അടിക്കുക. ഇത് അരിച്ചെടുത്ത് ജ്യൂസിനു പകരം അതിന്റെ പിണ്ടി എടുക്കുക. ഇതില്‍ അല്‍പം വെള്ളം ചേര്‍ത്ത് ചെറുതായി ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞ പുതിനയില ചേര്‍ത്ത് ഇളക്കുക. ഈ മിശ്രിതം തണുത്ത ശേഷം നിങ്ങളുടെ മുഖത്തിനും കഴുത്തിനും പ്രയോഗിക്കുക.

ബേസിക് മിന്റ് ഫെയ്‌സ് പായ്ക്ക്

ബേസിക് മിന്റ് ഫെയ്‌സ് പായ്ക്ക്

ഇത് പുരട്ടി ഇവിടങ്ങളില്‍ നന്നായി മസാജ് ചെയ്യുക. കണ്ണുകള്‍ക്ക് സമീപം പ്രയോഗിക്കരുത്. ഏകദേശം 15 - 20 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ചര്‍മ്മത്തിന്റെ സുഷിരങ്ങള്‍ വൃത്തിയാക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ഈ ഫെയ്‌സ് മാസ്‌ക് ഉപയോഗിക്കാവുന്നതാണ്. ഇത് മുഖക്കുരുവിനെ അകറ്റുകയും പാടുകള്‍ കുറയ്ക്കുകയും ചെയ്യുന്നു.

മുള്‍ട്ടാനിമിട്ടി, തൈര്, പുതിന ഫെയ്‌സ് പായ്ക്ക്

മുള്‍ട്ടാനിമിട്ടി, തൈര്, പുതിന ഫെയ്‌സ് പായ്ക്ക്

ഒരു പാത്രത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാനിമിട്ടി, പുതിനയില ചതച്ചത്, ഒരു ടേബിള്‍ സ്പൂണ്‍ തൈര് എന്നിവ നന്നായി യോജിപ്പിക്കുക. നല്ല മിനുസമാര്‍ന്ന പേസ്റ്റ് ലഭിക്കുന്നതുവരെ ഇത് നന്നായി ഇളക്കുക. മുഖത്തിനും കഴുത്തിനുമായി ഈ പുതിന പേസ്റ്റ് പ്രയോഗിക്കുക. കണ്ണിന് ചുറ്റുമുള്ള ഭാഗം ഒഴിവാക്കുക. പേസ്റ്റ് പരത്തുമ്പോള്‍ വിരല്‍ത്തുമ്പ് കൊണ്ട് സൗമ്യമായി മസാജ് ചെയ്യുക. 15 - 20 മിനിറ്റ് നേരം ഉണങ്ങാന്‍ വിട്ട ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഈ പുതിന ഫെയ്‌സ് പായ്ക്ക് ഉപയോഗിക്കുന്നത് മുഖത്തെ കളങ്കങ്ങളും വടുക്കളും നീക്കാന്‍ സഹായിക്കുന്നു.

തുളസി, വേപ്പ്, പുതിന ഫെയ്‌സ് പായ്ക്ക്

തുളസി, വേപ്പ്, പുതിന ഫെയ്‌സ് പായ്ക്ക്

ഓരോ വീട്ടിലും ഈ ചേരുവകള്‍ സാധാരണമായി കാണപ്പെടുന്നതാണ്. തുളസി, പുതിന, വേപ്പ് എന്നിവ നന്നായി ഇടിച്ചു പിഴിഞ്ഞ മിനുസമാര്‍ന്ന പേസ്റ്റ് ആക്കുക. ഈ മിശ്രിതത്തിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ തൈര് ചേര്‍ത്ത് നന്നായി ഇളക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് പുരട്ടി അരമണിക്കൂറോളം ഉണങ്ങാന്‍ വിട്ട ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. നിങ്ങള്‍ക്ക് കഠിനമായ മുഖക്കുരു ഉണ്ടെങ്കില്‍ ദിവസേന ഇങ്ങനെ ചെയ്യുന്നത് മികച്ച ഫലം നല്‍കുന്നതാണ്.

വരണ്ട ചര്‍മ്മത്തിന് പുതിന ഫെയ്‌സ് പായ്ക്ക്

വരണ്ട ചര്‍മ്മത്തിന് പുതിന ഫെയ്‌സ് പായ്ക്ക്

വരണ്ട ചര്‍മ്മത്തിന് മികച്ച പ്രതിവിധിയാണ് പുതിന ഫെയ്‌സ് പായ്ക്ക്. കണ്ണുകള്‍ക്ക് താഴെയുള്ള കറുത്ത പാടുകളെ കുറയ്ക്കുന്നതിന് ഇത് സഹായിക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ ബട്ടര്‍ മില്‍ക്ക്, ഒരു ടേബിള്‍ സ്പൂണ്‍ തൈര്, കുറച്ച് പുതിനയില എന്നിവ നന്നായി ഇളക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും തുല്യമായി പുരട്ടുക. കറുത്ത പാടുകള്‍ കുറയ്ക്കുന്നതിന് കണ്ണിനു താഴെ ഈ പേസ്റ്റ് പ്രയോഗിക്കാം. 15-20 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം സാധാരണ വെള്ളത്തില്‍ കഴുകുക. ഉറങ്ങുന്നതിനുമുമ്പ് ഈ ഫെയ്‌സ് പായ്ക്ക് ദിവസവും ഉപയോഗിച്ചാല്‍ നിങ്ങളുടെ ചര്‍മ്മം മൃദുവും മിനുസമാര്‍ന്നതുമാകുന്നു.

പനിനീരും പുതിനയിലയും

പനിനീരും പുതിനയിലയും

പുതിനയിലയും ഏതാനും തുള്ളി പനിനീരും കൂട്ടിക്കലര്‍ത്തി മിനുസമാര്‍ന്ന പേസ്റ്റാക്കി മാറ്റുക. ഇത് മുഖത്തുടനീളം പ്രയോഗിച്ച് മസാജ് ചെയ്ത് പത്ത് മിനിറ്റോളം ഉണങ്ങാന്‍ വിടുക. ശേഷം സാധാരണ വെള്ളത്തില്‍ കഴുകുക. ഈ പായ്ക്ക് ദിവസവും ഉറങ്ങുന്നതിനുമുമ്പ് ഉപയോഗിക്കാം.

ചര്‍മ്മത്തിന് എന്തുകൊണ്ട് പുതിന?

ചര്‍മ്മത്തിന് എന്തുകൊണ്ട് പുതിന?

മെന്തോളിന്റെ സമൃദ്ധമായ ഉറവിടമാണ് പുതിന. ശക്തമായ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട് ഇതിന്. മിക്ക ക്ലെന്‍സറുകള്‍, ടോണറുകള്‍, മോയ്സ്ചുറൈസറുകള്‍ എന്നിവയില്‍ പുതിന ഉപയോഗിക്കുന്നു. ഏകദേശം 18 വ്യത്യസ്ത ഇനം പുതിനകള്‍ ലോകത്തുണ്ട്. കടും പച്ച മുതല്‍ ഇളം മഞ്ഞ വരെ നിറങ്ങളായി വ്യത്യാസപ്പെടുന്നു. തണുത്ത കാലാവസ്ഥയില്‍ നന്നായി വളരുന്നവയാണ് ഇവ. ചര്‍മ്മത്തിന് പുതിന നല്‍കുന്ന ഗുണങ്ങള്‍ നമുക്കു നോക്കാം.

ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു

ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു

പുതിന നിങ്ങളുടെ ചര്‍മ്മത്തെ വളരെയധികം തിളക്കമുള്ളതും ശാന്തവുമാക്കുന്നു. മുഖത്തെ കളങ്കങ്ങള്‍ മായ്ക്കാന്‍ പുതിന ഉത്തമമാണ്. ഓരോ പ്രാവശ്യവും പുതിന മുഖത്ത് ഉപയോഗിക്കുമ്പോള്‍ ചര്‍മ്മത്തിന് തിളക്കവും ഉന്മേഷവും നല്‍കുന്നു.

മുഖക്കുരു അകറ്റുന്നു

മുഖക്കുരു അകറ്റുന്നു

പുതിനയില്‍ ശക്തമായ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇതില്‍ സാലിസിലിക് ആസിഡ് അടങ്ങിയിരിക്കുന്നു. ഇവ രണ്ടും മുഖക്കുരുവിനെ ഫലപ്രദമായി തടയുന്നതാണ്. ഇതിലെ വിറ്റാമിന്‍ എ എണ്ണമയമുള്ളതും മുഖക്കുരു സാധ്യതയുള്ളതുമായ ആളുകളില്‍ എണ്ണയുടെ സ്രവണം നിയന്ത്രിക്കുന്നു. നിങ്ങളുടെ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വൃത്തിയാക്കി മുഖക്കുരു വരാവുന്ന ഘടകങ്ങളെ ചെറുക്കുകയും ചെയ്യുന്നു.

ചര്‍മ്മത്തെ ജലാംശത്തോടെ നിര്‍ത്തുന്നു

ചര്‍മ്മത്തെ ജലാംശത്തോടെ നിര്‍ത്തുന്നു

ശരിയായ ചേരുവകള്‍ ഉപയോഗിക്കുമ്പോള്‍ പുതിന നിങ്ങളുടെ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വൃത്തിയാക്കി ചര്‍മ്മത്തിലെ ഈര്‍പ്പം വര്‍ധിപ്പിക്കുന്നു. വരണ്ടതും ചൊറിച്ചിലുമുള്ള ചര്‍മ്മത്തെ മൃദുലമാക്കുകയും ശാന്തമാക്കുകയും ചെയ്യുന്നു.

ചര്‍മ്മത്തെ ടോണ്‍ ചെയ്യുന്നു

ചര്‍മ്മത്തെ ടോണ്‍ ചെയ്യുന്നു

ചര്‍മ്മത്തിന് കൃത്യമായ ടോണ്‍ നല്‍കാന്‍ സഹായിക്കുന്ന ഒരു മിതമായ സംയുക്തമാണ് പുതിന. ഈ ഘടകം നിങ്ങളുടെ ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ നിന്ന് അഴുക്കു നീക്കംചെയ്യുകയും മൃദുവായതും നന്നായി ജലാംശം ഉള്ളതുമായ ചര്‍മ്മം നല്‍കുകയും ചെയ്യും.

ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു

ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു

പുതിനയുടെ ഉപയോഗം മുഖത്തെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തെ നന്നായി പോഷിപ്പിക്കുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ആരോഗ്യകരമായി നിലനിര്‍ത്തുകയും ചെയ്യുന്നു. ചര്‍മ്മത്തെ ആരോഗ്യകരവും കേടുപാടുകള്‍ കൂടാതെ സൂക്ഷിക്കുന്നതുമായ ആന്റിഓക്സിഡന്റുകള്‍ പുതിനയില്‍ അടങ്ങിയിട്ടുണ്ട്.

കറുത്ത പാടുകള്‍ അകറ്റുന്നു

കറുത്ത പാടുകള്‍ അകറ്റുന്നു

അഴുക്കും എണ്ണയും നിങ്ങളുടെ ചര്‍മ്മ സുഷിരങ്ങളെ തളര്‍ത്തുന്നു. പുതിന നിങ്ങളുടെ സുഷിരങ്ങള്‍ വൃത്തിയാക്കുകയും അവയെ ശക്തമാക്കുകയും ചെയ്യുന്നു. ഇത് കറുത്ത പാടുകളില്‍ നിന്ന് നിങ്ങളുടെ മുഖത്തെ സംരക്ഷിക്കുന്നു.

വാര്‍ദ്ധക്യ ചുളിവുകള്‍ അകറ്റുന്നു

വാര്‍ദ്ധക്യ ചുളിവുകള്‍ അകറ്റുന്നു

നിങ്ങളുടെ ചര്‍മ്മത്തെ പോഷിപ്പിക്കുകയും ജലാംശം നല്‍കുകയും ചെയ്യുക വഴി പുതിന വാര്‍ദ്ധക്യ ചുളിവുകള്‍ വരുന്നതിനെ മന്ദഗതിയിലാക്കുന്നു. നിങ്ങളുടെ ചര്‍മ്മത്തിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ജലാംശം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിനാല്‍ പുതിന ചുളിവുകളും നേര്‍ത്ത വരകളും ഉണ്ടാകുന്നത് വൈകിപ്പിക്കുന്നു.

English summary

Mint Leaves Face Pack For Oily And Pimple Skin

Here we are talking about the mint leaves face packs for oily and pimple skin. Read on.
Story first published: Tuesday, January 21, 2020, 16:26 [IST]
X
Desktop Bottom Promotion