For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിനയില ഇങ്ങനെയെങ്കില്‍ തിളങ്ങുന്ന മുഖം ഉറപ്പ്

|

സാധാരണയായി വിഭവങ്ങളില്‍ രുചി വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു ഘടകമാണ് പുതിന. ആരോഗ്യ ഗുണങ്ങള്‍ക്ക് പുറമേ ചില സൗന്ദര്യഗുണങ്ങളും ഇത് നിങ്ങള്‍ക്ക് നല്‍കുന്നു. അതിനാല്‍ത്തന്നെ പല സൗന്ദര്യ വര്‍ദ്ധക ഉല്‍പന്നങ്ങളിലും ഇത് ഒരു ഘടകമായി ഉപയോഗിച്ചുവരുന്നു. മോയ്‌സ്ചറൈസറുകള്‍, ക്ലെന്‍സറുകള്‍, കണ്ടീഷണറുകള്‍, ലിപ് ബാം, ഷാംപൂ എന്നിവയില്‍ പുതിന ചേര്‍ക്കുന്നു. പുതിന നിങ്ങളുടെ ചര്‍മ്മത്തിന് ഒരു 'കൂളിംഗ് ഇഫക്റ്റ്' നല്‍കുന്നു. ഇത് ചര്‍മ്മം കൂടുതല്‍ സുന്ദരവുമാക്കി മാറ്റുന്നു.

Most read: ഏതു ചര്‍മ്മവും എളുപ്പം വെളുക്കാന്‍ ഡ്രൈ ഫ്രൂട്‌സ്‌Most read: ഏതു ചര്‍മ്മവും എളുപ്പം വെളുക്കാന്‍ ഡ്രൈ ഫ്രൂട്‌സ്‌

മുഖക്കുരു ചികിത്സിക്കുന്നത് മുതല്‍ ചര്‍മ്മത്തെ ആഴത്തില്‍ ശുദ്ധീകരിക്കാനും ചര്‍മ്മത്തെ എണ്ണരഹിതമാക്കാനും മറ്റ് ചര്‍മ്മപ്രശ്‌നങ്ങള്‍ക്കുമുള്ള ഏറ്റവും മികച്ച പരിഹാരമാണ് പുതിന. അതിനാല്‍, കൃത്രിമ സൗന്ദര്യ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ക്കായി പണം ചെലവഴിക്കുന്നതിനുപകരം, ഈ പുതിന ഫെയ്സ് പാക്കുകള്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്. ഈ ലേഖനത്തില്‍, പുതിനയുടെ വിവിധ ചര്‍മ്മ ഗുണങ്ങളും നിങ്ങള്‍ക്ക് ഇത് മുഖത്ത് എങ്ങനെ പ്രയോഗിക്കാമെന്നും വായിച്ചറിയാം.

ചര്‍മ്മത്തിന് പുതിനയുടെ ഗുണങ്ങള്‍

ചര്‍മ്മത്തിന് പുതിനയുടെ ഗുണങ്ങള്‍

* ചര്‍മ്മത്തിന്റെ ടോണ്‍ ക്രമീകരിക്കുന്നു

* മുഖക്കുരു മായ്ക്കുന്നു

* ചര്‍മ്മത്തിലെ പാടുകള്‍ നീക്കുന്നു

* ജലാംശം നിലനിര്‍ത്തുന്നു

* കറുത്ത പാടുകള്‍ നീക്കുന്നു

* ചുളിവുകള്‍ നീക്കുന്നു

* മുഖക്കുരു പാടുകള്‍ നീക്കുന്നു

* കണ്‍തടത്തിലെ കറുപ്പ് നീക്കുന്നു

പുതിന, മുള്‍ട്ടാനി മിട്ടി ഫെയ്‌സ് മാസ്‌ക്

പുതിന, മുള്‍ട്ടാനി മിട്ടി ഫെയ്‌സ് മാസ്‌ക്

മുള്‍ട്ടാനി മിട്ടിയില്‍ ചര്‍മ്മത്തിന് അനുയോജ്യമായ എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു, കറുത്ത പാടുകള്‍, ചര്‍മ്മത്തിലെ കളങ്കങ്ങള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. പുതിനയിലയുമായി മുള്‍ട്ടാനി മിട്ടി ചേര്‍ക്കുമ്പോള്‍, അതിന്റെ ഫലപ്രാപ്തി ഇരട്ടിയാക്കുന്നു. ഇത് വേഗത്തില്‍ ശ്രദ്ധേയമാ ഫലങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. ഈ മാസ്‌ക് തയ്യാറാക്കാന്‍, ഒരു ടീസ്പൂണ്‍ മള്‍ട്ടാനി മിട്ടിയില്‍ തേനും തൈരും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് കുറച്ച് പുതിനയില പേസ്റ്റ് ചേര്‍ത്ത് ഈ പായ്ക്ക് നിങ്ങളുടെ മുഖത്ത് പുരട്ടുക. ഇത് 20 മിനിറ്റ് ഉണങ്ങാന്‍ വിട്ടശേഷം കഴുകിക്കളയുക.

Most read:മുഖക്കുരു നീക്കാം; ഈ പച്ചക്കറികളിലുണ്ട് പരിഹാരംMost read:മുഖക്കുരു നീക്കാം; ഈ പച്ചക്കറികളിലുണ്ട് പരിഹാരം

പുതിന, കക്കിരി ഫെയ്‌സ് മാസ്‌ക്

പുതിന, കക്കിരി ഫെയ്‌സ് മാസ്‌ക്

കക്കിരിയും പുതിനയും ഒരുമിച്ച് ചേര്‍ക്കുമ്പോള്‍ മുഖത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. അല്‍പം പുതിനയില, കക്കിരി എന്നിവ അടിച്ചെടുത്ത് നിങ്ങള്‍ക്ക് ഈ പായ്ക്ക് തയ്യാറാക്കാം. മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കാന്‍ ഈ മിശ്രിതത്തില്‍ തേന്‍ ചേര്‍ക്കുക. ഇത് മുഖത്ത് പുരട്ടി ഏകദേശം 15-20 മിനുട്ട് വിട്ട ശേഷം കഴുകിക്കളയുക.

പുതിന, മഞ്ഞള്‍ പായ്ക്ക്

പുതിന, മഞ്ഞള്‍ പായ്ക്ക്

മഞ്ഞള്‍ ഒരു സുഗന്ധവ്യഞ്ജനം മാത്രമല്ല, പല ഗുണങ്ങളും നിങ്ങള്‍ക്ക് നല്‍കുന്ന ഒന്നാണ്. ആയുര്‍വേദം അനുസരിച്ച് മഞ്ഞള്‍ ചര്‍മ്മത്തിലെ കളങ്കങ്ങളും പാടുകളും ഒഴിവാക്കാന്‍ സഹായിക്കുന്നു. ബ്ലാക്ക്‌ഹെഡ്‌സ്, മുഖക്കുരു, ചര്‍മ്മ തിണര്‍പ്പ് എന്നിവയ്ക്കും ഇത് ഫലപ്രദമാണ്. കുറച്ച് വെള്ളത്തില്‍ അല്‍പം പുതിനയില ചതച്ചെടുത്ത് അതില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ക്കാം. ഈ പായ്ക്ക് നിങ്ങളുടെ മുഖത്ത് പുരട്ടി 15 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

Most read:മുടികൊഴിച്ചിലാണോ പ്രശ്‌നം? വിഷമിക്കേണ്ട വഴിയുണ്ട്Most read:മുടികൊഴിച്ചിലാണോ പ്രശ്‌നം? വിഷമിക്കേണ്ട വഴിയുണ്ട്

പുതിന, ഓട്‌സ്, കക്കിരി ഫെയ്‌സ് സ്‌ക്രബ്

പുതിന, ഓട്‌സ്, കക്കിരി ഫെയ്‌സ് സ്‌ക്രബ്

ചര്‍മ്മത്തെ ശുദ്ധീകരിക്കാന്‍ കൃത്രിമ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് പകരമായി പുതിനയില, ഓട്‌സ്, കക്കിരി പേസ്റ്റ് എന്നിവ ഉപയോഗിക്കുക. ആദ്യമായി അല്‍പം പുതിനയില ചതച്ചെടുത്ത് അതിലേക്ക് കക്കിരി ജ്യൂസ്, ഓട്‌സ്, തേന്‍ എന്നിവ ചേര്‍ത്ത് ഇളക്കുക. ഈ പായ്ക്ക് ഏകദേശം 30 മിനിറ്റ് മുഖത്ത് പുരട്ടി വച്ചശേഷം കഴുകിക്കളയുക. ഇത് ചര്‍മ്മത്തെ ശുദ്ധീകരിക്കുക മാത്രമല്ല മുഖക്കുരു ചികിത്സിക്കുകയും ചര്‍മ്മത്തെ എണ്ണരഹിതമായി നിലനിര്‍ത്തുകയും ചെയ്യും.

പുതിന, റോസ് വാട്ടര്‍ ഫെയ്‌സ് മാസ്‌ക്

പുതിന, റോസ് വാട്ടര്‍ ഫെയ്‌സ് മാസ്‌ക്

ചര്‍മ്മത്തിന്റെ ഇലാസ്തികതയെ പ്രോത്സാഹിപ്പിക്കുന്ന സ്വഭാവസവിശേഷതകളും ഇതില്‍ അടങ്ങിയിരിക്കുന്നു. ഈ മാസ്‌ക് തയ്യാറാക്കാന്‍, പുതിനയില ചതച്ചെടുത്ത് പേസ്റ്റ് ആക്കി അതിലേക്ക് റോസ് വാട്ടര്‍ ചേര്‍ക്കുക. കട്ടിയുള്ള സ്ഥിരത കൈവരിക്കുന്നതിന് നിങ്ങള്‍ക്ക് കുറച്ച് കടലമാവും ഇതിലേക്ക് ചേര്‍ക്കാവുന്നതാണ്. ഈ പായ്ക്ക് നിങ്ങളുടെ മുഖത്ത് പുരട്ടി അരമണിക്കൂറോളം ഉണങ്ങാന്‍ വിടുക. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയുക.

Most read:മുട്ടറ്റം മുടിക്ക് ഒരു കൂട്ടുണ്ട് അശ്വഗന്ധയില്‍Most read:മുട്ടറ്റം മുടിക്ക് ഒരു കൂട്ടുണ്ട് അശ്വഗന്ധയില്‍

പുതിനയും തേനും

പുതിനയും തേനും

ഈ ഫെയ്‌സ് പായ്ക്കിനായി 10-15 പുതിനയില ചതച്ച് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഇവ നന്നായി കലര്‍ത്തി പേസ്റ്റ് മുഖത്ത് പുരട്ടുക. മുഖക്കുരു ബാധിത പ്രദേശങ്ങളില്‍ നന്നായി മസാജ് ചെയ്യുക. തുടര്‍ന്ന് 30 മിനിറ്റിനു ശേഷം ഇത് കഴുകി കളയുക. മികച്ച ഫലങ്ങള്‍ക്കായി നിങ്ങള്‍ക്ക് ഈ പായ്ക്ക് ദിവസവും പ്രയോഗിക്കുന്നത് നല്ലതാണ്.

തുളസി, വേപ്പ്, പുതിന ഫെയ്‌സ് പായ്ക്ക്

തുളസി, വേപ്പ്, പുതിന ഫെയ്‌സ് പായ്ക്ക്

തുളസി, പുതിന, വേപ്പ് എന്നിവ നന്നായി ഇടിച്ചു പിഴിഞ്ഞ് മിനുസമാര്‍ന്ന പേസ്റ്റ് ആക്കുക. ഈ മിശ്രിതത്തിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ തൈര് ചേര്‍ത്ത് നന്നായി ഇളക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് പുരട്ടി അരമണിക്കൂറോളം ഉണങ്ങാന്‍ വിട്ട ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. എത്ര കഠിനമായ മുഖക്കുരുവും നിങ്ങള്‍ക്ക് ഈ ഫെയ്‌സ് പാക്ക് ഉപയോഗിച്ച് നീക്കാവുന്നതാണ്.

Most read:വാല്‍നട്ട് ഓയിലില്‍ ഈ പൊടിക്കൈ; മുഖം തിളങ്ങുംMost read:വാല്‍നട്ട് ഓയിലില്‍ ഈ പൊടിക്കൈ; മുഖം തിളങ്ങും

English summary

Mint Face Pack For Glowing Skin

Here are some efficient mint face packs to get a glowing skin. Take a look.
X
Desktop Bottom Promotion