For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖം തിളങ്ങാന്‍ ഉഗ്രന്‍ മാമ്പഴ കൂട്ടുകള്‍; ഉപയോഗം ഇങ്ങനെ

|

'പഴങ്ങളുടെ രാജാവ്' എന്ന് മാമ്പഴത്തെ വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പോഷകമൂല്യം കൊണ്ടാണിത്. ഇത് നിങ്ങളുടെ രുചി മുകുളങ്ങളെ ഉത്തേജിപ്പിക്കുക മാത്രമല്ല, നിങ്ങളുടെ ചര്‍മ്മവും ഇത് സംരക്ഷിക്കുന്നു. ചര്‍മ്മത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു പഴമാണ് മാമ്പഴം. വേനല്‍ക്കാലങ്ങളില്‍ വളരെ സുലഭമായി ഇത് ലഭിക്കുന്നു.

Most read: കൈമുട്ടിലെ കറുപ്പിന് പരിഹാരം കറിവേപ്പില; ഉപയോഗം ഇങ്ങനെMost read: കൈമുട്ടിലെ കറുപ്പിന് പരിഹാരം കറിവേപ്പില; ഉപയോഗം ഇങ്ങനെ

സൗന്ദര്യം കൊതിക്കുന്ന ആര്‍ക്കും മാമ്പഴം ഉപയോഗിക്കാവുന്നതാണ്. മാമ്പഴത്തിന് ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും കഴിയും. ഈ വേനല്‍ സീസണില്‍ ചര്‍മ്മത്തിന് മൃദുത്വവും തിളക്കവും നല്‍കാനായി നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന കുറച്ച് മാമ്പഴ ഫെയ്‌സ് പായ്ക്കുകള്‍ ഇതാ.

സ്വാഭാവിക തിളക്കത്തിന്

സ്വാഭാവിക തിളക്കത്തിന്

മാമ്പഴത്തില്‍ ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ എ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കം തിരികെ നല്‍കാന്‍ സഹായിക്കുന്നു. ഈ ഫെയ്‌സ് പായ്ക്കിനായി, നിങ്ങള്‍ക്ക് ഒരു ടേബിള്‍ സ്പൂണ്‍ മാമ്പഴ പള്‍പ്പ്, രണ്ട് ടീസ്പൂണ്‍ ഗോതമ്പ് മാവ്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ആവശ്യമാണ്. എല്ലാ ചേരുവകളും ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് തയാറാക്കി മുഖത്ത് പുരട്ടുക. ഇത് 15 മിനിറ്റ് നേരം ഉണങ്ങാന്‍ വിട്ട ശേഷം മുഖം നന്നായി വെള്ളത്തില്‍ കഴുകുക.

എക്‌സ്‌ഫോളിയേഷന്‍

എക്‌സ്‌ഫോളിയേഷന്‍

ചര്‍മ്മത്തില്‍ നിന്ന് മൃതകോശങ്ങളെ നീക്കംചെയ്യാന്‍ സഹായിക്കുന്നതിനാല്‍ എക്‌സ്‌ഫോളിയേഷന്‍ അനിവാര്യമാണ്. ഇതിനായി വേനല്‍ക്കാലത്ത് ഒരു മാമ്പഴ സ്‌ക്രബ് ഉപയോഗിക്കുന്നതാണ് ഏറ്റവും മികച്ചത്. എക്‌സ്‌ഫോളിയേഷന് ഒരു ഫെയ്‌സ് പായ്ക്ക് നിര്‍മ്മിക്കുന്നതിനായി നിങ്ങള്‍ക്ക് ഒരു ടേബിള്‍ സ്പൂണ്‍ മാമ്പഴ പള്‍പ്പ്, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ അരി മാവ്, ഒരു ടേബിള്‍ സ്പൂണ്‍ പാല്‍ എന്നിവ ആവശ്യമാണ്. ഈ ചേരുവകള്‍ നന്നായി കലര്‍ത്തി മുഖത്ത് പുരട്ടുക. ഇത് 10 മിനിറ്റ് ഉണങ്ങാന്‍ വിടുക, എന്നിട്ട് തണുത്ത വെള്ളത്തില്‍ കഴുകുക. നിങ്ങളുടെ ചര്‍മ്മത്തിന് തല്‍ക്ഷണം മൃദുത്വം അനുഭവപ്പെടും.

Most read:അറിഞ്ഞ് ഉപയോഗിച്ചാല്‍ മുഖകാന്തിക്ക് ഉത്തമമാണ് മാമ്പഴംMost read:അറിഞ്ഞ് ഉപയോഗിച്ചാല്‍ മുഖകാന്തിക്ക് ഉത്തമമാണ് മാമ്പഴം

ടാന്‍ നീക്കം ചെയ്യാന്‍

ടാന്‍ നീക്കം ചെയ്യാന്‍

മാമ്പഴം ഉപയോഗിച്ചുള്ള ആന്റി-ടാന്‍ ഫെയ്‌സ് പായ്ക്ക് വളരെ ഫലപ്രദമാണ്. മാത്രമല്ല ഇത് ചര്‍മ്മത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഒരു ടേബിള്‍ സ്പൂണ്‍ മാമ്പഴ പള്‍പ്പ്, രണ്ട് ടേബിള്‍ സ്പൂണ്‍ കടല മാവ്, രണ്ട് ടീസ്പൂണ്‍ ബദാം പൊടി, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ എടുക്കുക. കട്ടിയുള്ള പേസ്റ്റ് ആക്കി ഇത് മുഖത്തും സൂര്യപ്രകാശം തട്ടുന്ന ഭാഗങ്ങളിലും പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. മികച്ച ഫലങ്ങള്‍ക്കായി ഇത് ആഴ്ചയില്‍ മൂന്നോ നാലോ തവണ ആവര്‍ത്തിക്കുക.

മൃദുത്വമുള്ള ചര്‍മ്മത്തിന്

മൃദുത്വമുള്ള ചര്‍മ്മത്തിന്

ഓട്‌സ്, മാമ്പഴം, ബദാം എന്നിവ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു ഫെയ്‌സ് പായ്ക്ക് തയാറാക്കാം. ഇത് ചര്‍മ്മത്തിന് ഓര്‍ഗാനിക് സ്‌ക്രബറായി പ്രവര്‍ത്തിക്കും. ഇതിതനായി നിങ്ങള്‍ക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ മാമ്പഴ പള്‍പ്പ്, ഒരു ടേബിള്‍ സ്പൂണ്‍ ഓട്‌സ്, രണ്ട് ടീസ്പൂണ്‍ പാല്‍, മൂന്ന് നാല് ബദാം എന്നിവ ആവശ്യമാണ്. ഇതെല്ലാം മിക്‌സ് ചെയ്ത് ഈ ഫെയ്‌സ് പായ്ക്ക് നിങ്ങളുടെ മുഖത്ത് പുരട്ടുക. 15 മിനിറ്റിനു ശേഷം ഇത് വൃത്തിയാക്കുക, തുടര്‍ന്ന് സാധാരണ വെള്ളത്തില്‍ മുഖം കഴുകുക.

Most read:ചുണ്ടിലെ കറുപ്പ് നിശ്ശേഷം നീക്കാം; പരിഹാരം ഈ കൂട്ടുകള്‍Most read:ചുണ്ടിലെ കറുപ്പ് നിശ്ശേഷം നീക്കാം; പരിഹാരം ഈ കൂട്ടുകള്‍

മുഖക്കുരു നീക്കാന്‍

മുഖക്കുരു നീക്കാന്‍

തൈരും തേനും ചേര്‍ത്ത് മാമ്പഴ പള്‍പ്പ് പ്രയോഗിക്കുന്നത് എണ്ണമയമുള്ള ചര്‍മ്മത്തിന് ഗുണം ചെയ്യുന്നു. മുഖത്ത് നിന്ന് അമിതമായ എണ്ണ നീക്കുന്നതിലൂടെ പിഗ്മെന്റേഷനും മുഖക്കുരുവും ചെറുക്കാന്‍ ഇത് സഹായിക്കുന്നു. ഈ ഫെയ്‌സ് പായ്ക്ക് ഉണ്ടാക്കാന്‍, മാമ്പഴ പള്‍പ്പ് വേര്‍തിരിച്ചെടുക്കുക, രണ്ട് ടേബിള്‍ സ്പൂണ്‍ തൈരും രണ്ട് ടീസ്പൂണ്‍ തേനും ചേര്‍ക്കുക. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയുക.

മാമ്പഴം - മുള്‍ട്ടാനി മിട്ടി ഫേസ്പാക്ക്

മാമ്പഴം - മുള്‍ട്ടാനി മിട്ടി ഫേസ്പാക്ക്

1 പഴുത്ത മാമ്പഴം, 1 ടീസ്പൂണ്‍ തൈര്, 3 ടീസ്പൂണ്‍ മുള്‍ട്ടാനി മിട്ടി എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. മാമ്പഴം നന്നായി അടിച്ചെടുത്ത്. അതിലേക്ക് മുള്‍ട്ടാനി മിട്ടിയും തൈരും ചേര്‍ത്ത് കുഴച്ച് യോജിപ്പിക്കുക. മുഖം നന്നായി കഴുകിയതിന് ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടുക. 20 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം കഴുകി കളയുക. മാമ്പഴം ചര്‍മ്മം മൃദുലമാക്കുകയും മുള്‍ട്ടാനി മിട്ടി ചര്‍മ്മത്തിലെ അഴുക്കും എണ്ണമയവും നീക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ചര്‍മ്മം തെളിച്ചമുള്ളതാക്കുന്നു.

Most read:മുടിപൊട്ടല്‍ പ്രശ്‌നമാണോ നിങ്ങള്‍ക്ക് ? എളുപ്പ പരിഹാരം ഈ മാസ്‌ക്Most read:മുടിപൊട്ടല്‍ പ്രശ്‌നമാണോ നിങ്ങള്‍ക്ക് ? എളുപ്പ പരിഹാരം ഈ മാസ്‌ക്

മാമ്പഴം - അവൊക്കാഡോ ഫേസ്പാക്ക്

മാമ്പഴം - അവൊക്കാഡോ ഫേസ്പാക്ക്

2 പഴുത്ത മാങ്ങ, 2 ടേബിള്‍സ്പൂണ്‍ ഉടച്ച അവൊക്കാഡോ എന്നിവയില്‍ തേന്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് നിങ്ങളുടെ മുഖത്തും കഴുത്തിലുമായി പുരട്ടിയ ശേഷം ഉണങ്ങിക്കഴിഞ്ഞ് കഴുകിക്കളയുക. ഈ മാസ്‌ക് നിങ്ങളുടെ ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും ചര്‍മ്മം മൃദുവാക്കാനും സഹായിക്കുന്നു. മുഖത്തെ കുരുക്കളും പാടുകളും അകറ്റാന്‍ തേന്‍ സഹായിക്കുന്നു. ചര്‍മ്മത്തിലെ അടഞ്ഞുകിടക്കുന്ന സുഷിരങ്ങള്‍ തുറക്കാനും മാമ്പഴവും അവൊക്കാഡോയും സഹായിക്കുന്നു.

മാമ്പഴം ഓട്സ് ഫേസ് മാസ്‌ക്

മാമ്പഴം ഓട്സ് ഫേസ് മാസ്‌ക്

1 പഴുത്ത മാമ്പഴം, 3 ടീസ്പൂണ്‍ ഓട്്സ്, 7-8 ബദാം (ഒരു രാത്രി വെള്ളത്തില്‍ ഇട്ടുവച്ചത്), 2 ടീസ്പൂണ്‍ പാല്‍ എന്നിവയാണ് ഇതിനായി ആവശ്യം. മാങ്ങ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഉടയ്ക്കുക. ഓട്ട്സ് പൊടിയ്ക്കുക. ബദാം പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ഈ ചേരുവകള്‍ ഒരുമിച്ച് പാല് ചേര്‍ത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. ഇത് പുരട്ടുന്നതിലൂടെ നിര്‍ജ്ജീവമായ ചര്‍മ്മ കോശങ്ങളെ നീക്കാനാവുന്നു. പാല്‍ നിറം വര്‍ദ്ധിപ്പിക്കുവാനും സഹായിക്കുന്നു.

Most read:ഇഞ്ചി ഉപയോഗം ഇങ്ങനെയെങ്കില്‍ സൗന്ദര്യം ഉറപ്പ്Most read:ഇഞ്ചി ഉപയോഗം ഇങ്ങനെയെങ്കില്‍ സൗന്ദര്യം ഉറപ്പ്

ചര്‍മ്മത്തിന് മാമ്പഴത്തിന്റെ ഗുണങ്ങള്‍

ചര്‍മ്മത്തിന് മാമ്പഴത്തിന്റെ ഗുണങ്ങള്‍

* മാങ്ങയുടെ പള്‍പ്പ് ചര്‍മ്മത്തില്‍ പുരട്ടുന്നത് സുഷിരങ്ങള്‍ മായ്ക്കാനും ബ്ലാക്ക് ഹെഡ്, മുഖക്കുരു എന്നിവ തടയുകയും ചെയ്യും

* മാമ്പഴത്തിന് ചര്‍മ്മത്തിലെ വീക്കം കുറയ്ക്കാന്‍ കഴിയും

* മാമ്പഴം കൊളാജന്‍ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചര്‍മ്മത്തെ ചുളിവില്ലാതെ സൂക്ഷിക്കുകയും ചെയ്യുന്നു

* കറുത്ത പാടുകള്‍ കുറയ്ക്കുന്നതിനും ചര്‍മ്മത്തിന്റെ ടോണ്‍ മെച്ചപ്പെടുത്തുന്നതിനും മാമ്പഴം സഹായിക്കുന്നു

* അകാല വാര്‍ദ്ധക്യത്തെ ചെറുക്കുന്നു

English summary

Mango Face Packs For Glowing Skin

Here are a few DIY mango face packs that’ll leave your skin feeling soft, supple and glowing this season. Take a look.
X
Desktop Bottom Promotion