Just In
- 20 hrs ago
ഈ രാശിക്കാര്‍ക്ക് വളരെ മികച്ച ആഴ്ച
- 21 hrs ago
കടക്കെണിയില്‍ പെട്ട് കഷ്ടപ്പെടും രാശിക്കാർ ഇവരാണ്
- 1 day ago
മുഖത്തെ കൊഴുപ്പ് കുറച്ച് സ്ലിം ആവാൻ പൊടിക്കൈ
- 1 day ago
എക്സിമ നിങ്ങളുടെ ചര്‍മ്മത്തെ തളര്‍ത്തുന്നോ ?
Don't Miss
- News
അലിഗഡിലെ ഹോസ്റ്റലുകൾ ഒഴിപ്പിച്ചു: അക്രമത്തിൽ പോക്ടർക്ക് പരിക്ക്, ക്യാമ്പസിലെ ഗേറ്റുകൾ അടച്ചുപൂട്ടി
- Sports
ISL: ചാംപ്യന്മാര് ഞെട്ടി, ത്രില്ലറില്‍ ബെംഗളൂരുവിനെ വീഴ്ത്തി മുംബൈ
- Movies
50 കോടി പിന്നിട്ട് മാമാങ്കത്തിന്റെ ജൈത്രയാത്ര! ഡീഗ്രേഡിംഗിലും തളരാതെ ബ്രഹ്മാണ്ഡ ചിത്രം
- Automobiles
തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്
- Technology
ട്രൂകോളറിൽ ഒരു ഇന്ത്യൻ മൊബൈൽ ഉപയോക്താവിന് എല്ലാ മാസവും ലഭിക്കുന്നത് 25 സ്പാം കോളുകൾ
- Finance
ഫാസ്ടാഗ് ജനുവരി 15 മുതൽ; ബീം ആപ്പ് വഴി ഫാസ്ടാഗ് എങ്ങനെ വാങ്ങാം? — അറിയേണ്ടതെല്ലാം
- Travel
പുതുമന തറവാട്...തലകൊയ്യാൻ ചാവേറുകൾ പുറപ്പെട്ടിരുന്ന ഇടം
നാരങ്ങപഞ്ചസാര മിക്സ് ബ്ലാക്ക്ഹെഡ്സ് തുടച്ച്നീക്കും
നാരങ്ങ സൗന്ദര്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാൽ സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ഏതൊക്കെ രീതിയിൽ നാരങ്ങ ഉപയോഗിക്കാം എന്നുള്ളത് പലർക്കും അറിയുകയില്ല. നല്ലൊരു സ്ക്രബ്ബറാണ് നാരങ്ങ. കാരണം അത് നിങ്ങൾക്ക് നൽകുന്ന ഗുണങ്ങളിൽ മികച്ച് നിൽക്കുന്നതാണ് മുഖം ക്ലീനാക്കുന്നു എന്നുള്ളത്. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും നാരങ്ങ ഉപയോഗിക്കാവുന്നതാണ്. എന്നാൽ പലപ്പോഴും നാരങ്ങ കൃത്യമായി ഉപയോഗിക്കാൻ അറിയാത്തത് പല വിധത്തിലുള്ള ചർമ്മ പ്രശ്നങ്ങളും നിങ്ങളിൽ ഉണ്ടാക്കുന്നു എന്നുള്ളതാണ് സത്യം.
Most read:പഴത്തോലിലൊരു ഒറ്റമൂലിയുണ്ട് സോറിയാസിസിന്
മുഖത്തെ ആഴത്തിൽ വൃത്തിയാക്കി ചർമ്മത്തിലെ അഴുക്കിനെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് നാരങ്ങ. നാരങ്ങനീരിൽ മറ്റ് പലതും ചേരുമ്പോഴാണ് ഇത് തികഞ്ഞ ഒരു സൗന്ദര്യക്കൂട്ടായി മാറുന്നത്. സ്ക്രബ്ബറായി നാരങ്ങ നീര് ഉപയോഗിക്കുമ്പോള്‍ അത് ഏതൊക്കെ രീതിയിൽ നിങ്ങളുടെ ചർമ്മത്തെ സഹായിക്കുന്നുണ്ട് എന്ന് നോക്കാം. എന്തൊക്കെ ഗുണങ്ങൾ ഇത് നിങ്ങൾക്ക് നൽകുന്നുണ്ട് എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം
എങ്ങനെ നാരങ്ങ സ്ക്രബ്ബ് തയ്യാറാക്കണം എന്നുള്ളത് പലർക്കും അറിയുകയില്ല. അതിന് വേണ്ടി അൽപം നാരങ്ങ നീരില്‍ ഒരു സ്പൂണ്‍ പഞ്ചസാര മിക്സ് ചെയ്ത് ഇത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കണം. അത്തരത്തില്‍ തേച്ച് പിടിപ്പിച്ച ശേഷം ഇത് ചർമ്മത്തിൽ മസ്സാജ് ചെയ്യുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. പക്ഷേ മസ്സാജ് ചെയ്യുമ്പോൾ അത് നിങ്ങളുടെ ചര്‍മ്മത്തെ നോവിക്കാത്ത രീതിയിൽ ആയിരിക്കണം എന്നാണ് ശ്രദ്ധിക്കേണ്ടത്.

ബ്ലാക്ക്ഹെഡ്സ് കളയാൻ
ബ്ലാക്ക്ഹെഡ്സ് കളയുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട് ഈ നാരങ്ങ സ്ക്രബ്ബ്. ഇത് നിങ്ങളുടെ ചർമ്മത്തിലെ ബ്ലാക്ക്ഹെഡ്സിനെ വേരോടെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ചർമ്മം ക്ലിയറാവുന്നതിന് ഈ നാരങ്ങ നീര് മികച്ച ഓപ്ഷനാണ്. ബ്ലാക്ക്ഹെഡ്സ് പോലുള്ള അസ്വസ്ഥതകൾക്ക് പൂർണ പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് ഈ നാടൻ ഒറ്റമൂലി എന്ന കാര്യത്തിൽ സംശയം വേണ്ട.

നിറം വർദ്ധിപ്പിക്കാൻ
ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീരും പഞ്ചസാരയും. ഇത് രണ്ടും മിക്സ് ചെയ്ത് തേക്കുന്നതിലൂടെ അത് നിങ്ങളുടെ നിറം വർദ്ധിപ്പിക്കുന്നുണ്ട്. എന്നാല്‍ ചർമ്മത്തിൻറെ ഉള്ള നിറം വർദ്ധിപ്പിക്കുകയല്ല ചെയ്യുന്നത് ചർമ്മത്തിലെ ഉള്ള നിറത്തെ നിലനിർത്തുകയാണ് ചെയ്യുന്നത്. ഇത് ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

വിരൽമടക്കിലെ കറുപ്പ്
വിരൽ മടക്കിലെ കറുപ്പ് ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് നാരങ്ങ പഞ്ചസാര സ്ക്രബ്ബ്. അതിന് വേണ്ടി ഈ മിശ്രിതം വിരൽ മടക്കിൽ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. അൽപ സമയത്തിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് വിരൽ മടക്കിലെ കറുപ്പിനെ ഇല്ലാതാക്കുന്നതിന് മികച്ചതാണ്. അതുകൊണ്ട് തന്നെ ചർമ്മത്തെ ബാധിക്കുന്ന ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് നാരങ്ങ നീര് തന്നെയാണ് മികച്ചത്.

വരണ്ട ചർമ്മത്തിന്
വരണ്ട ചർമ്മത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് നാരങ്ങ നീര് പഞ്ചസാര മിക്സ് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് നിങ്ങളുടെ വരണ്ട ചർമ്മമെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നുണ്ട്. വരണ്ട ചർമ്മത്തെ പ്രതിരോധിക്കുന്നതിന് ഏറ്റവും മികച്ച മാർഗ്ഗമാണ് ഈ കിടിലൻ ഒറ്റമൂലി.

എണ്ണമയമുള്ള ചർമ്മം
എണ്ണമയമുള്ള ചർമ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ച് നിൽക്കുന്ന ഓപ്ഷനാണ് നാരങ്ങ പഞ്ചസാര മിക്സ്. ഇത് എണ്ണമയമുള്ള ചർമ്മത്തെ പൂര്‍ണമായും ഇല്ലാതാക്കി ചർമ്മം സോഫ്റ്റ് ആക്കുന്നുണ്ട്. ഇത് സ്ഥിരമായി ഉപയോഗിക്കാതെ ആഴ്ചയിൽ രണ്ട് ദിവസം ഉപയോഗിക്കുക.