For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടില്‍ പരീക്ഷിക്കാം കരുവാളിപ്പ് അകറ്റും സൂത്രം

|

സൗന്ദര്യ സംരക്ഷണം പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ ഇത് കുറച്ച് കൂടി സൂപ്പറാക്കുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കാവുന്ന ചിലതുണ്ട്. അവയില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ആരോഗ്യ പരിരക്ഷാ പദ്ധതികള്‍ക്കൊപ്പം നിങ്ങളുടെ സൗന്ദര്യത്തിലും ചര്‍മ്മസംരക്ഷണത്തിലും വളരെയധികം മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്, എളുപ്പത്തില്‍ ലഭ്യമായ അടുക്കളക്കൂട്ടുകള്‍ കൊണ്ട് തന്നെ നമുക്ക് ഈ പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.

most read: മുഖക്കുരു ഇങ്ങനെയെങ്കില്‍ അപകടം

കൊറോണക്കാലത്ത് ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലഘൂകരിക്കുകയും സലൂണുകളും പാര്‍ലറുകളും തുറക്കാന്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, അങ്ങോട്ട് പോവുന്നത് സുരക്ഷിതമാണോ എന്ന കാര്യം പലപ്പോഴും പലര്‍ക്കും ഉറപ്പില്ല. അതിനാല്‍, ഇപ്പോള്‍ നിങ്ങളുടെ വീട്ടിലെ ചില വീട്ടിലെ ചിട്ടകളിലൂടെ നിങ്ങളെ വലക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. ഇന്ന് അല്‍പം വ്യത്യാസമായി കൊറിയയില്‍ നിന്നുള്ള ചില സൗന്ദര്യ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. ഇവ എന്തൊക്കെയെന്ന് നോക്കാം.

ബാര്‍ലി ടീ കുടിക്കുക

ബാര്‍ലി ടീ കുടിക്കുക

ഈ ചായ സാധാരണയായി കൊറിയന്‍ റെസ്റ്റോറന്റുകളില്‍ ആണ് കൂടുതല്‍ കാണുന്നത്. വാസ്തവത്തില്‍, കൊറിയയില്‍ കുഞ്ഞുങ്ങള്‍ക്ക് ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഇത് നല്‍കുന്നു. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെ ബാര്‍ലി ടീ നിങ്ങളുടെ മുഖത്തിന് തിളക്കം നല്‍കുന്നുവെന്നും നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മാത്രമല്ല, ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഇത്. നിങ്ങളുടെ ചര്‍മ്മത്തിന് ഘടനയും ഇലാസ്തികതയും നല്‍കുന്ന കൊളാജന്‍ എന്ന പ്രോട്ടീന്‍ രൂപപ്പെടുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ലൈസിന്‍ എന്ന അമിനോ ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതാണ്. ഇത് മാത്രമല്ല നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള പാനീയമായും ഇത് ഉപയോഗിക്കാവുന്നതാണ്.

മസ്സാജ് ചെയ്യാം

മസ്സാജ് ചെയ്യാം

എക്‌സ്‌ഫോളിയേഷനായി ഒരു മസ്ലിന്‍ തുണിയും ചൂടുവെള്ളവും ഉപയോഗിക്കുക

ചൂടുവെള്ളത്തില്‍ ഒരു മസ്ലിന്‍ തുണി മുക്കി മുഖത്ത് മസാജ് ചെയ്യുക. മസ്സാജ് ആരംഭിക്കുന്നതിന് മുന്‍പ് നിങ്ങളുടെ വിരലുകള്‍ മുകളിലേക്കും താഴേക്കും ചലിപ്പിക്കുക. വൃത്താകൃതിയിലുള്ള സ്‌ട്രോക്കുകള്‍ ഉപയോഗിച്ച് ഇത് പിന്തുടരുക. എല്ലാ ദിവസവും ഇത് ചെയ്യുന്നത് മൃത കോശങ്ങളെ പുറംതള്ളുകയും ആഴത്തില്‍ ചര്‍മ്മത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. ഇത് മാത്രമല്ല ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിങ്ങളുടെ മുഖത്തിന് മാറ്റങ്ങള്‍ നല്‍കുന്നുണ്ട്.

 വായകൊണ്ട് വ്യായാമം

വായകൊണ്ട് വ്യായാമം

ഫേഷ്യല്‍ യോഗ എന്നത് പ്രായാധിക്യ വിരുദ്ധ ആനുകൂല്യങ്ങള്‍ക്കായി പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പിന്തുടരുന്ന ഒരു ജനപ്രിയ പ്രവണതയാണ്. എന്നിരുന്നാലും, കൊറിയക്കാര്‍ക്ക് ഫേഷ്യല്‍ വ്യായാമത്തിന്റെ ലളിതമായ പതിപ്പുണ്ട്. ഇതും രസകരമാണ്. A-E-I-O-U സ്വരാക്ഷരങ്ങള്‍ അവര്‍ ആവര്‍ത്തിച്ച് ഉച്ചരിക്കുക. ഓരോ സ്വരാക്ഷരവും ഉച്ചരിക്കാന്‍ കുറഞ്ഞത് 5 സെക്കന്‍ഡ് എടുക്കുക. ഇത് ചെയ്യുന്നത് നിങ്ങളുടെ മുഖത്തെ പേശികളെ വലിച്ചുനീട്ടുകയും വായിലെ രക്തചംക്രമണം മുഖത്തെ വരകളെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്.

ഫേഷ്യല്‍ പരീക്ഷിക്കുക

ഫേഷ്യല്‍ പരീക്ഷിക്കുക

അതെ, സലൂണുകള്‍ സന്ദര്‍ശിക്കാന്‍ കഴിയാത്തപ്പോള്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഈ ഫേഷ്യല്‍ ചെയ്യാവുന്നതാണ്. നിങ്ങളുടെ മുഖം ക്രീം ഉപയോഗിച്ച് സോഫ്റ്റായി ലെയര്‍ ചെയ്യുക, തുടര്‍ന്ന് വൃത്താകൃതിയിലുള്ള ചലനത്തിലൂടെ വിരലുകള്‍ ടാപ്പുചെയ്യുക. നിങ്ങളുടെ വായില്‍ ഓരോ ഭാഗവും നെറ്റി മുതല്‍ താടിയെല്ല് വരെ മസ്സാജ് ചെയ്യുക. സ്വരാക്ഷര വ്യായാമം പോലെ, ഇത് മുഖത്തേക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും തിളക്കം നല്‍കുകയും ചെയ്യും.

ബ്യൂട്ടി നാപ്പ്

ബ്യൂട്ടി നാപ്പ്

ഇത് വളരെയധികം രസകരമായ ഒരു മാര്‍ഗ്ഗമാണ്. എന്നാല്‍ ഇത് പ്രവര്‍ത്തിക്കുന്നു എന്നുള്ളത് പലപ്പോഴും നിങ്ങളെ അതിശയപ്പെടുത്തിയേക്കാം. ഉറങ്ങാന്‍ പോകുമ്പോള്‍ കുറച്ച് നനഞ്ഞ ടവലുകള്‍ നിങ്ങളുടെ കിടപ്പുമുറിയില്‍ തൂക്കിയിടുക. ഇത് ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും രാത്രി മുഴുവന്‍ മോയ്‌സ്ചുറൈസ് പോലെ പ്രവര്‍ത്തിക്കുകയും ചെയ്യും. ഇതിനെ ബ്യൂട്ടി നാപ് എന്ന് വിളിക്കുന്നു.

English summary

Korean beauty hacks you can try at home

Here in this article we are discussing about some Korean beauty hacks you can try at home. Read on.
Story first published: Thursday, October 1, 2020, 20:37 [IST]
X