Latest Updates
-
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം
മുഖത്തെ പാടുകള് ഒന്നില്ലാതെ മാറ്റും അടുക്കളക്കൂട്ടുകള്: ഒരു സ്പോട്ട് പോലും ഇല്ല
ചര്മ്മത്തില് പല വിധത്തിലുള്ള പ്രശ്നങ്ങള് ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി പലരും ബ്യൂട്ടിപാര്ലറുകളില് കയറിയിറങ്ങുന്നവരുണ്ട്. എന്നാല് ചില അവസരങ്ങളില് പലപ്പോഴും ഈ ബ്യൂട്ടിപാര്ലര് വിസിറ്റുകള് നിങ്ങളുടെ ചര്മ്മത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം അവസ്ഥയില് അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നാം ചെയ്യേണ്ട ചില കാര്യങ്ങള് ഉണ്ട്. അതിന് നമ്മുടെ അടുക്കളക്കൂട്ടുകള് നമുക്ക് ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ ചുണ്ടുകള്ക്ക് ചുറ്റുമാണ് ഫ്രക്കിള്സ് എന്ന അവസ്ഥ ആദ്യം കാണപ്പെടുന്നത്. അത് പിന്നീട് കവിളിലേക്കും മൂക്കിലേക്കും മാറുന്നു. ഇത്തരം അവസ്ഥയില് അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള് ശ്രദ്ധിക്കാവുന്നതാണ്.

നിങ്ങളുടെ മുഖത്ത് മാറാതെ നില്ക്കുന്ന ഡസന് കണക്കിന് പാടുകള് ഉണ്ടെങ്കില് അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള് ശ്രദ്ധിക്കാവുന്നതാണ്. കറുപ്പ് നിറത്തിലും തവിട്ട് നിറത്തിലും ഇത്തരം പാടുകള് ഉണ്ടാവുന്നു. വൃത്താകൃതിയിലോ അല്ലെങ്കില് ഇതല്ലാതെ നിങ്ങള്ക്ക് ആകൃതിയില്ലാത്ത അവസ്ഥയിലോ ഉണ്ടെങ്കില് നമുക്ക് ഈ പ്രശ്നത്തെ സംശയിക്കാവുന്നതാണ്. ഇനി നിങ്ങളെ ശല്യപ്പെടുത്തുന്ന ഈ പാടുകള്ക്ക് പരിഹാരം കാണാന് അടുക്കളയില് ഒന്ന് തപ്പി നോക്കാം. എങ്ങനെയെല്ലാം നിങ്ങള്ക്ക് ഇതിന് പ്രതിരോധിക്കാം എന്ന് നോക്കാം. കൂടുതല് അറിയാന് വായിക്കൂ.

എന്താണ് ഫ്രക്കിള്സ്?
ഫ്രക്കിള്സ് എന്നത് ചര്മ്മത്തില് പല വിധത്തിലുള്ള പ്രശ്നങ്ങള് ഉണ്ടാക്കുന്നു. ഇത് ചര്മ്മത്തില് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറുമ്പോള് അല്പം ശ്രദ്ധിക്കണം. പ്രധാനമായും മൂക്ക്, കവിള്, നെറ്റി, കൈകള്, കാലുകള് എന്നീ ഭാഗങ്ങളില് എല്ലാം നിങ്ങളില് ഫ്രക്കിള്സ് ഉണ്ടാവുന്നു. പരമാവധി അള്ട്രാവയലറ്റ് ലൈറ്റ് എക്സ്പോഷര് ലഭിക്കുന്ന ഭാഗങ്ങളിലാണ് ഇത്തരം പ്രശ്നങ്ങള് ഉണ്ടാവുന്നത്. ഇത് സാധാരണ അവസ്ഥയല്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പ്രത്യേകിച്ച് വേനല്ക്കാലത്താണ് ഇത് കൂടുതല് പ്രശ്നങ്ങള് ഉണ്ടാക്കുന്നത്. മെലാനിന് പിഗ്മെന്റ് ഉള്ക്കൊള്ളുന്ന ചര്മ്മകോശങ്ങളുടെ ഒരു കൂട്ടമാണ് ഫ്രക്കിള്സിലേക്ക് നിങ്ങളെ നയിക്കുന്നത്. ഇത് പലരിലും ആത്മവിശ്വാസക്കുറവ് ഉണ്ടാക്കുന്നു.

കാരണങ്ങള്
നിങ്ങളുടെ ചര്മ്മത്തില് ഫ്രക്കിള്സ് ഉണ്ടാവുന്നതിന് പിന്നിലെ കാരണം എന്താണെന്ന് നമുക്ക് നോക്കാം. പലപ്പോഴും ചര്മ്മത്തില് സൂര്യപ്രകാശം അല്ലെങ്കില് അള്ട്രാ വയലറ്റ് വികിരണം ഏല്ക്കുമ്പോഴാണ് ഈ പ്രശ്നം ഉണ്ടാവുന്നത്. ഇത് മെലാനിന് അമിതമായി വര്ദ്ധിക്കുകയും ഇത്തരം ഏരിയകളില് പാടുകള് ഉണ്ടാവുകയും ചെയ്യുന്നു. ഇത് കൂടാതെ ഹോര്മോണ് അസന്തുലിതാവസ്ഥയും പോലും പുള്ളികള്ക്ക് കാരണമാകാം. ചര്മ്മത്തിന്റെ നിറം വളരെയധികം വെളുത്തതാണെങ്കില് ഇവരില് പലപ്പോഴും ഇത് പ്രത്യേകിച്ച് കാണാവുന്നതാണ്. എന്നാല് നല്ലൊരു ഡെര്മറ്റോളജിസ്റ്റിന്റെ സഹായത്തോടെ ഇത്തരം പ്രശ്നത്തിന് നമുക്ക് പരിഹാരം കാണാവുന്നതാണ്. എന്നാല് വീട്ടിലെ ചില മാര്ഗ്ഗങ്ങളിലൂടെ ഈ പ്രശ്നത്തെ നമുക്ക് പരിഹരിക്കാം. എങ്ങനെയെന്ന് നോക്കാം.

കറ്റാര്വാഴ ജെല്
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗിക്കാവുന്നതാണ് കറ്റാര്വാഴ ജെല്. ഇത് ഉപയോഗിക്കുന്നത് ചര്മ്മത്തിലെ എല്ലാ പാടുകളും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു, അത് മാത്രമല്ല ഇത് മെലാനിന്റെ അളവിനെ മാറ്റം വരുത്തുകയും ചര്മ്മത്തിലേക്ക് എത്തുന്ന യു വി രശ്മികളില് നിന്ന് ചര്മ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ചര്മ്മത്തിലുണ്ടാവുന്നസ്പോട്ടിനെ ഇല്ലാതാക്കുകയും ചര്മ്മം ക്ലിയറാവുകയും ചെയ്യുന്നു.

ആപ്പിള് സിഡാര് വിനീഗര്
ആപ്പിള് സിഡാര് വിനീഗര് നിങ്ങളില് പല വിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങളില് നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിലുള്ള ഗുണങ്ങള് എന്തുകൊണ്ടും ചര്മ്മകോശങ്ങളെ പ്രശ്നങ്ങളില് നിന്ന് പരിഹരിക്കുകയും നിങ്ങളുടെ ചര്മ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. എല്ലാ വിധത്തിലും ഇത് ചര്മ്മത്തില് മാറ്റം വരുത്തുന്നു.

നാരങ്ങ
നാരങ്ങ സൗന്ദര്യത്തിനും ആരോഗ്യത്തിനും മികച്ചതാണ്. എന്നാല് ഇത് ചര്മ്മത്തില് ഫ്രക്കിള്സ് ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്നതാണ്. ഇതിലുള്ള വിറ്റാമിന് സി ആണ് നിങ്ങളിലെ മെലാനിന്റെ ഉത്പാദനത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് ചര്മ്മത്തിലെ അസ്വസ്ഥതകള് പൂര്ണമായും ഇല്ലാതാക്കുന്നു. എല്ലാ വിധത്തിലും ചര്മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്ക്ക് പരിഹാരം കാണുന്നതിനും നിറം നിലനിര്ത്തുന്നതിനും സഹായിക്കുന്നു നാരങ്ങ.

മഞ്ഞള്
മഞ്ഞളില് ഒഴിഞ്ഞ് പോവാത്ത ആരോഗ്യ പ്രശ്നങ്ങള് ഇല്ല എന്ന് നമുക്കറിയാം. വിഷത്തെ വരെ പ്രതിരോധിക്കുന്നതിന് മഞ്ഞള് സഹായിക്കുന്നു. എല്ലാ ദിവസവും മഞ്ഞള് ഉപയോഗിക്കാവുന്നതാണ്. ഇത് ചര്മ്മത്തിലും അപ്രതീക്ഷിത മാറ്റങ്ങള് ഉണ്ടാക്കുന്നു. ചര്മ്മത്തില് നല്കുന്ന മാറ്റങ്ങളില് പ്രകടമായ മാറ്റം പെട്ടെന്ന് മനസ്സിലാക്കാന് സഹായിക്കുന്നതാണ് മഞ്ഞള്. നിങ്ങള്ക്ക് എല്ലാ ദിവസവും ഇത് ഉപയോഗിക്കാം എന്നതാണ് സത്യം.



Click it and Unblock the Notifications
