For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കെലോയ്ഡ് ; ലക്ഷണങ്ങള്‍, പരിഹാരങ്ങള്‍, കാരണങ്ങള്‍ ഇവയാണ്

|

കലോയ്ഡ് എന്നത് കട്ടിയുള്ളതും ചര്‍മ്മത്തില്‍ കുമിഞ്ഞുകൂടുന്ന തരത്തില്‍ കാണുന്നതുമായ പാടാണ്. അത് പെട്ടെന്ന് ചര്‍മ്മത്തിന് മുകളില്‍ വരുന്നു. ചര്‍മ്മത്തിന് പരിക്കേറ്റാല്‍, മുറിവ് ഇല്ലാതാക്കി ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനുമായി മുറിവുകളുള്ള പ്രദേശത്ത് ടിഷ്യു എന്ന നാരുകളുള്ള തരത്തില്‍ കാണപ്പെുടുന്നതാണ്. എന്നാല്‍ കേലോയിഡുകള്‍ യഥാര്‍ത്ഥ മുറിവുകളേക്കാളും വടുക്കളേക്കാളും വലുതായിരിക്കും. അവ സാധാരണയായി നെഞ്ച്, തോളുകള്‍, ഇയര്‍ലോബ്‌സ്, കവിള്‍ എന്നിവയില്‍ കാണപ്പെടുന്നു. കെലോയിഡുകള്‍ ക്രമരഹിതമായ ആകൃതിയിലുള്ളവയാണ്, പാടുകള്‍ പോലെയല്ല, ക്രമേണ വികസിക്കുന്ന പ്രവണതയും ഇവക്കുണ്ട്.

കാലക്രമേണ കെലോയ്ഡുകള്‍ വളരുകയും വലുതാകുകയും ചെയ്യുന്നു. കേളോയിഡുകള്‍ നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമല്ലെങ്കിലും, ഒരു ഇയര്‍ലോബിലോ മുഖത്തോ പോലുള്ള വളരെ ദൃശ്യമായ സ്ഥലത്ത് വലുതാണെങ്കില്‍ അവ സൗന്ദര്യവര്‍ദ്ധക പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. അതുകൊണ്ട് തന്നെ ഇവയെ എങ്ങനെ ഇല്ലാതാക്കാം, എന്തൊക്കെയാണ് ഇതിന്റെ പരിഹാരങ്ങള്‍, പ്രതിരോധത്തിന് ചെയ്യാവുന്ന കാരണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

രോഗലക്ഷണങ്ങള്‍

രോഗലക്ഷണങ്ങള്‍

ഒരു കെലോയിഡിന്റെ പൊതുവായ ചില ലക്ഷണങ്ങള്‍ ഇവയാണ് പറയുന്നത്. മാംസ നിറമുള്ള, പിങ്ക് അല്ലെങ്കില്‍ ചുവപ്പ് നിറമുള്ള ഒന്നാണ് ഇതിന്റെ ആദ്യ ലക്ഷണങ്ങള്‍. ഇത് കൂടാതെ ചര്‍മ്മത്തില്‍ മുഴ പോലെ കാണപ്പെടുന്നുണ്ട്. ചര്‍മ്മത്തിന്റെ ചൊറിച്ചില്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. സാധാരണയായി, ചൊറിച്ചില്‍ ഉള്ള കെലോയ്ഡ് പാടുകള്‍ ആരോഗ്യത്തിന് ഹാനികരമല്ല. ഒരു വ്യക്തിക്ക് അസ്വസ്ഥത, അല്ലെങ്കില്‍ പ്രകോപനം എന്നിവ വസ്ത്രങ്ങളില്‍ നിന്നോ മറ്റ് സംഘര്‍ഷങ്ങളില്‍ നിന്നോ അനുഭവപ്പെടാം.

 കെലോയ്ഡ്

കെലോയ്ഡ്

കാലക്രമേണ വടുമൂലം ഉണ്ടാവുന്ന ടിഷ്യൂ വലുതായി വരുന്നുണ്ട്. എന്നാല്‍ ഇത് വികസിക്കുമ്പോള്‍, കട്ടിയുള്ളതും ഇറുകിയതുമായ പാടുകള്‍ ചലനത്തില്‍ ഉണ്ടാക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. എല്ലാ അവസ്ഥയിലും നിങ്ങള്‍ ഇത്തരം വടുക്കളെ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ലക്ഷണങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ അവസ്ഥയെ പ്രതിരോധിക്കുന്നതിന് സാധിക്കുന്നുണ്ട്.

വിറ്റാമിന്‍ എയിലുണ്ട് ചര്‍മ്മത്തിന്റെ എല്ലാ പ്രശ്‌നത്തിനും പരിഹാരംവിറ്റാമിന്‍ എയിലുണ്ട് ചര്‍മ്മത്തിന്റെ എല്ലാ പ്രശ്‌നത്തിനും പരിഹാരം

കാരണങ്ങള്‍

കാരണങ്ങള്‍

മിക്ക തരത്തിലുള്ള ചര്‍മ്മപ്രശ്‌നങ്ങളോ പരിക്കുകളോ കെലോയ്ഡ് പാടുകളിലേക്ക് നയിച്ചേക്കാം. ഇവയില്‍ ഉള്‍പ്പെടുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. മുഖക്കുരു പാടുകള്‍, ബേണ്‍സ്, ചിക്കന്‍പോക്‌സ് പാടുകള്‍, കാത് കുത്തല്‍, പോറലുകള്‍, ശസ്ത്രക്രിയാ മുറിവുണ്ടാക്കുന്ന സ്ഥലങ്ങള്‍, വാക്‌സിനേഷന്‍ എടുക്കുന്നത് എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ഏകദേശം 10% ആളുകള്‍ക്ക് കെലോയ്ഡ് പാടുകള്‍ അനുഭവപ്പെടുന്നു, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കെലോയ്ഡ് പാടുകള്‍ വരാന്‍ സാധ്യതയുണ്ട്. അതേസമയം, ഇരുണ്ട ചര്‍മ്മ ടോണുകളുള്ള ആളുകള്‍ക്ക് കൂടുതല്‍ സാധ്യതയുണ്ട്.

ഹൈപ്പര്‍ട്രോഫിക് പാടുകള്‍

ഹൈപ്പര്‍ട്രോഫിക് പാടുകള്‍

ഹൈപ്പര്‍ട്രോഫിക് പാടുകള്‍ എന്ന് വിളിക്കപ്പെടുന്ന മറ്റൊരു സാധാരണ തരത്തിലുള്ള പാടുകളുമായി ചില സമയങ്ങളില്‍ കെലോയിഡുകള്‍ ആശയക്കുഴപ്പത്തിലാകുന്നു. ഇവ പിങ്ക് മുതല്‍ തവിട്ട് വരെ നിറമുള്ളതും കാലക്രമേണ സ്വയം ഉണ്ടാവുന്നതുമായ ചെറിയ, വടുക്കളാണ്. ശരീരത്തില്‍ തുളച്ച് കയറുന്ന തരത്തിലുള്ള ലക്ഷണങ്ങളാണ് പലപ്പോഴും ഇതിന്റെ പിന്നിലുണ്ടാവുന്നത്. തുടക്കത്തില്‍, പുതിയ ഹൈപ്പര്‍ട്രോഫിക് പാടുകള്‍ ചൊറിച്ചിലും വേദനയുമാണ്, പക്ഷേ ചര്‍മ്മം സുഖപ്പെടുമ്പോള്‍ ലക്ഷണങ്ങള്‍ കുറയുന്നു.

രോഗനിര്‍ണയം

രോഗനിര്‍ണയം

നിങ്ങളുടെ മെഡിക്കല്‍ രേഖകള്‍ ശേഖരിച്ച് അതിന്റെ വലുപ്പം, ആകൃതി, വളര്‍ച്ച പാറ്റേണ്‍ എന്നിവ നിരീക്ഷിക്കുന്നതിനായി ഒരു ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കേണ്ടതാണ്. ചര്‍മ്മത്തിലെ ഒരു ഫംഗസ് അണുബാധയായ നോഡുലാര്‍ സ്‌ക്ലിറോഡെര്‍മ, ഒരു തരം കണക്റ്റീവ് ടിഷ്യു രോഗം അല്ലെങ്കില്‍ ലോബോമൈക്കോസിസ് തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഡോക്ടര്‍ ഒരു സ്‌കിന്‍ ബയോപ്‌സി നിര്‍ദ്ദേശിച്ചേക്കാം. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ചികിത്സ

ചികിത്സ

കെലോയ്ഡുകള്‍ ഭേദമാക്കുന്നതിന് ഡെര്‍മറ്റോളജിസ്റ്റ് സാധാരണയായി ലേസര്‍ ചികിത്സ ശുപാര്‍ശ ചെയ്യുന്നു. ഉയര്‍ന്ന പ്രകാശകിരണം കേലോയിഡിനെയും ചുറ്റുമുള്ള ചര്‍മ്മപ്രദേശങ്ങളെയും പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്നു. എന്നിരുന്നാലും, ലേസര്‍ ചികിത്സയില്‍ ഒരു അപകടസാധ്യതയുണ്ട്, അത് പാടുകളും ചുവപ്പും വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്.

English summary

Keloid: Symptoms, Causes, And Treatment In Malayalam

Here in this article we are discussing about the symptoms, causes and treatment of keloid. Take a look.
Story first published: Friday, September 17, 2021, 18:54 [IST]
X
Desktop Bottom Promotion