Latest Updates
-
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഓഗസ്റ്റ് 5-ലെ ഈ ഗ്രഹമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇതാ! -
ഓഗസ്റ്റ് 3: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
2026 ഓഗസ്റ്റ്: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ 5 രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു! -
2026 ഓഗസ്റ്റ് 3: ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ, ഭാഗ്യം കൂടെയുണ്ടാകും! -
ഓഗസ്റ്റ് 2 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം -
സങ്കഷ്ടി ചതുർത്ഥി: പൂജാമുറിയിൽ ഗണപതി വിഗ്രഹം വെക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
ഫ്രണ്ട്ഷിപ്പ് ഡേ: സുഹൃത്തിന്റെ വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു സമ്മാനങ്ങൾ നൽകൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ ഓഫറുകൾ മിസ്സാക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കും എണ്ണ; ഒറ്റത്തവണ ഉപയോഗത്തില്‍ അറിയാം മാറ്റം

ചര്മ്മസംരക്ഷത്തിനായി നിങ്ങളെ സഹായിക്കുന്ന നിരവധി എണ്ണകളുണ്ട്. അതില്‍ മികച്ചു നില്ക്കുന്ന ഒന്നാണ് ജൊജോബ എണ്ണ. വടക്കേ അമേരിക്കയില്‍ വളരുന്ന ഒരു സസ്യമാണ് ജൊജോബ പ്ലാന്റ്. ഈ ചെടിയില്‍ ധാരാളം രോഗശാന്തി ഗുണങ്ങളുള്ള ഒരു നട്ട് ഉണ്ടാകുന്നുണ്ട്. ഈ നട്ട് പിന്നീട് എണ്ണയാക്കി മാറ്റുന്നു. അതാണ് ജൊജോബ ഓയില്‍.
നിരവധി ചര്‍മ്മ സംരക്ഷണ ഗുണങ്ങള്‍ അടങ്ങിയതാണ് ഈ എണ്ണ. വരണ്ടതും മങ്ങിയതും ഉഷ്ണമുള്ളതുമായ ചര്‍മ്മത്തിന് ഇത് പ്രതിവിധിയായി പ്രവര്‍ത്തിക്കുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് വളരെയേറെ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഈ എണ്ണ നിങ്ങളുടെ ചര്‍മ്മം മെച്ചപ്പെടുത്താന്‍ എങ്ങനെ സഹായിക്കുന്നുവെന്നും അത് ഉപയോഗിക്കേണ്ടത് എങ്ങനെയെന്നും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.
മോയ്സ്ചറൈസിംഗ് ഗുണങ്ങള്‍
ചര്‍മ്മത്തിന്റെ മുകളിലെ പാളിയില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന വിധത്തില്‍ മോയ്സ്ചറൈസിംഗ് ഗുണങ്ങള്‍ അടങ്ങിയതാണ് ജോജോബ ഓയില്‍. ഇത് ചര്‍മ്മത്തെ ഈര്‍പ്പത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് നിങ്ങള്‍ക്ക് ആരോഗ്യകരമായ തിളക്കം നല്‍കുകയും ചര്‍മ്മത്തെ മൃദുവാക്കുകയും ചെയ്യുന്നു.
ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍
ആന്റിമൈക്രോബയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന എണ്ണയാണ് ജൊജോബ ഓയില്‍. ഇത് സാല്‍മൊണല്ല, കാന്ഡിഡ, ഇ.കോളി തുടങ്ങി അണുബാധയ്ക്ക് കാരണമാകുന്ന ചില ബാക്ടീരിയകളെയും ഫംഗസുകളെയും കൊല്ലുന്നു.
ആന്റിഓക്സിഡന്റ് ഗുണങ്ങള്‍
ജോജോബ എണ്ണയില്‍ വിറ്റാമിന്‍ ഇ, ബി തുടങ്ങിയ പോഷകങ്ങളും ആന്റിഓക്സിഡന്റുകളും ക്രോമിയം, ചെമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചര്‍മ്മത്തെ പോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. മാലിന്യങ്ങളും മറ്റ് വിഷവസ്തുക്കളും മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തെ ചെറുക്കാന്‍ ഇത് നിങ്ങളുടെ ചര്‍മ്മത്തെ സഹായിക്കും.
കൊളാജന്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നു
ജോജോബ ഓയിലിലെ ആന്റിഓക്സിഡന്റുകള്‍ കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ ശരീരത്തെ സഹായിക്കും. പ്രായമാകുന്തോറും കൊളാജന്റെ അളവ് കുറയുന്നു. ഇത് പ്രായത്തിനനുസരിച്ച് മുഖത്തിന്റെ ഘടനയില്‍ മാറ്റം വരുത്തുന്നു. ജോജോബ ഓയില്‍ ചര്‍മ്മത്തില്‍ പുരട്ടുന്നത് കൊളാജന്‍ സിന്തസിസ് മെച്ചപ്പെടുത്തുന്നു.
മുഖക്കുരുവിനെ ചെറുക്കുന്നു
മുഖക്കുരു ഒരു സാധാരണ പ്രശ്നമാണ്, പ്രത്യേകിച്ച് എണ്ണമയമുള്ള ചര്‍മ്മമുള്ള ആളുകള്‍ക്ക്. എണ്ണമയമുള്ളതും മുഖക്കുരു സാധ്യതയുള്ളതുമായ ചര്‍മ്മത്തിന് മികച്ചതാണ് ജോജോബ ഓയില്‍. ജോജോബ ഓയിലിന്റെ ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ മുഖക്കുരു ചികിത്സിക്കാനും മുഖക്കുരു ഉണ്ടാകുന്നത് തടയാനും സഹായിക്കുന്നു.
ചുണ്ടുകള്‍ വിണ്ടുകീറുന്നത് തടയുന്നു
വിറ്റാമിന്‍ ബി, ഇ തുടങ്ങിയ വിറ്റാമിനുകളും സിങ്ക്, കോപ്പര്‍ തുടങ്ങിയ ധാതുക്കളും ജോജോബ ഓയിലില്‍ അടങ്ങിയിട്ടുണ്ട്. ജൊജോബ ഓയില്‍ ചുണ്ടുകളില്‍ മസാജ് ചെയ്യുന്നത് നിങ്ങളുടെ ചുണ്ടുകള്‍ക്ക് മൃദുത്വം നല്‍കുകയും വിണ്ടുകീറലില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
ചുളിവുകള്‍ കുറയ്ക്കുന്നു
ജോജോബ ഓയിലില്‍ അടങ്ങിയിരിക്കുന്ന അവശ്യ വിറ്റാമിനുകള്‍ ചുളിവുകളും വാര്‍ദ്ധക്യത്തിന്റെ ഫലങ്ങളും കുറയ്ക്കാന്‍ സഹായിക്കുന്നു.
പ്രകൃതിദത്ത സണ്‍സ്ക്രീന്‍
സൂര്യന്റെ ദോഷകരമായ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ വിവിധ ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഈ ദോഷകരമായ രശ്മികളില്‍ നിന്ന് നിങ്ങളുടെ ചര്‍മ്മത്തെ സഹായിക്കാന്‍ ജൊജോബ ഓയിലിന് സാധിക്കും. ശരീരത്തില്‍ സണ്‍സ്ക്രീന്‍ ക്രീമുകള്‍ക്ക് ബദലായി നിങ്ങളുടെ ചര്‍മ്മത്തില്‍ ജോജോബ ഓയില്‍ പ്രയോഗിക്കാവുന്നതാണ്.
ഉപയോഗിക്കുന്ന വിധം
ജോജോബ ഓയില്‍ ലയിപ്പിക്കേണ്ട ആവശ്യമില്ല. മാത്രമല്ല ഇത് ചര്‍മ്മത്തില്‍ നേരിട്ട് പ്രയോഗിക്കാനും കഴിയും. ജോജോബ ഓയില്‍ ഉപയോഗിക്കുന്നതിന് മുമ്പ്, നിങ്ങള്‍ക്ക് അലര്‍ജിയല്ലെന്ന് ഉറപ്പാക്കാന്‍ പാച്ച് ടെസ്റ്റ് നടത്തുക. ആദ്യം നിങ്ങളുടെ കൈത്തണ്ടയില്‍ മൂന്നോ നാലോ തുള്ളി ജോജോബ ഓയില്‍ പുരട്ടി ഒരു മണിക്കൂര്‍ കാത്തിരുന്ന് പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തുക. വരണ്ടതും പൊട്ടിയതുമായ ചുണ്ടുകളെ ചികിത്സിക്കാന്‍ നിങ്ങള്‍ക്ക് ഇത് ഒരു ലിപ് ബാം ആയി ഉപയോഗിക്കാം. അല്ലെങ്കില്‍ കിടക്കുന്നതിന് മുമ്പായി നിങ്ങളുടെ മുഖത്ത് ആന്റിഏജിംഗ് സെറം ആയി പുരട്ടാം.



Click it and Unblock the Notifications