For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിറ്റാമിന്‍ ഇ ക്യാപ്‌സൂള്‍ ഈ വിധം പുരട്ടിയാല്‍ തിളങ്ങുന്ന മുഖം സ്വന്തം

|

ചര്‍മ്മസംരക്ഷണത്തിന് പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിന്‍ ഇ. മിക്കവാറും എല്ലാ ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങളിലും ഇത് ഉപയോഗിക്കുന്നു. സണ്‍സ്‌ക്രീനുകള്‍ മുതല്‍ ആന്റി ഏജിംഗ് സെറം, മോയ്സ്ചുറൈസറുകള്‍ എന്നിവകളില്‍ വരെ വിറ്റാമിന്‍ ഇയുടെ അതിശയകരമായ ഗുണങ്ങളുണ്ട്. വിറ്റാമിന്‍ ഇ നിങ്ങളുടെ ചര്‍മ്മത്തിന് ഒരു മാന്ത്രികക്കൂട്ടാണ്. ഫ്രീ റാഡിക്കലുകളെ ചെറുക്കുന്ന ഒരു പോഷക ഘടകവും ശക്തമായ ആന്റിഓക്സിഡന്റുമാണ് ഇത്. ഇത് പ്രായമാകല്‍ പ്രക്രിയയെ ത്വരിതപ്പെടുത്തുന്ന സെല്ലുലാര്‍ കേടുപാടുകള്‍ തടയുന്നു.

Most read: ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണോ? കര്‍പ്പൂര തൈലം ഈ വിധം പുരട്ടൂMost read: ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണോ? കര്‍പ്പൂര തൈലം ഈ വിധം പുരട്ടൂ

മുഖക്കുരു പാടുകള്‍, ഹൈപ്പര്‍പിഗ്മെന്റേഷന്‍, പ്രായത്തിന്റെ പാടുകള്‍ എന്നിങ്ങനെയുള്ള പാടുകള്‍ പെട്ടെന്ന് മായ്ക്കാന്‍ വൈറ്റമിന്‍ ഇ ക്യാപ്‌സൂള്‍ നിങ്ങളെ സഹായിക്കുന്നു. അത്തരം അത്ഭുതകരമായ ഗുണങ്ങള്‍ നിറഞ്ഞ വിറ്റാമിന്‍ ഇ നിങ്ങളുടെ ചര്‍മ്മത്തെ ആരോഗ്യകരവും മിനുസമാര്‍ന്നതുമാക്കുകയും യുവത്വം നിലനിര്‍ത്തുകയും ചെയ്യും. വിറ്റാമിന്‍ ഇ എട്ട് രാസരൂപങ്ങളിലുണ്ട്. നമ്മള്‍ ഉപയോഗിക്കേണ്ട ഒരേയൊരു രൂപമാണ് ടോക്കോഫെറോള്‍. വിറ്റാമിന്‍ ഇ എണ്ണ കാപ്‌സ്യൂളുകളുടെ രൂപത്തില്‍ ഇത് ലഭ്യമാണ്. നിങ്ങളുടെ ചര്‍മ്മത്തെ തിളക്കമുള്ളതാക്കാന്‍ വിറ്റാമിന്‍ ഇ കാപ്‌സ്യൂളുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

ചര്‍മ്മത്തിന് വിറ്റാമിന്‍ ഇ നല്‍കുന്ന ഗുണങ്ങള്‍

ചര്‍മ്മത്തിന് വിറ്റാമിന്‍ ഇ നല്‍കുന്ന ഗുണങ്ങള്‍

ഫ്രീ റാഡിക്കലുകളെ ചെറുക്കുന്ന ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ് വിറ്റാമിന്‍ ഇ. ഇത് കേടായ കോശങ്ങളെ നന്നാക്കുന്നു. കേടായ ടിഷ്യൂകളുടെ രൂപം നന്നാക്കാനും മെച്ചപ്പെടുത്താനും പ്രവര്‍ത്തിക്കുന്നു. മുഖക്കുരു പാടുകളും കറുത്ത പാടുകളും നീക്കം ചെയ്യാനും ഇത് മികച്ചതാണ്. വിറ്റാമിന്‍ ഇ ക്യാപ്‌സ്യൂള്‍ നിങ്ങളുടെ ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുകയും ഹൈഡ്രേറ്റ് ചെയ്യുകയും ചെയ്യുന്നു. ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രോട്ടീനായ കൊളാജന്റെ ഉത്പാദനം ഇത് വര്‍ദ്ധിപ്പിക്കുന്നു. ചര്‍മ്മത്തിലെ വരകളും ചുളിവുകളും കുറച്ച് തിളക്കമുള്ളതും ചെറുപ്പമായി ചര്‍മ്മത്തെ മാറ്റുന്നു. തിളങ്ങുന്ന ചര്‍മ്മത്തിന് വിറ്റാമിന്‍ ഇ കാപ്സ്യൂളുകള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് നമുക്ക് നോക്കാം.

വിറ്റാമിന്‍ ഇ സ്‌കിന്‍ സെറം

വിറ്റാമിന്‍ ഇ സ്‌കിന്‍ സെറം

ഒരു വൈറ്റമിന്‍ ഇ ക്യാപ്സ്യൂള്‍ തുറന്ന് കൈപ്പത്തിയിലേക്ക് ദ്രാവകം പിഴിഞ്ഞെടുക്കുക. ഇത് നിങ്ങളുടെ മുഖത്ത് അല്‍പം മാത്രം തേച്ച് രാത്രി മുഴുവന്‍ വിടുക. അധികം ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കാരണം ഇത് വളരെ ഒട്ടിപ്പിടിക്കുന്നതും എണ്ണമയമുള്ളതുമാണ്. അതിനാല്‍ ഇത് വളരെ മിതമായി ഉപയോഗിക്കുക. മുഖത്തെ ചുളിവുകള്‍ കുറയ്ക്കാനും ചര്‍മ്മം മെച്ചപ്പെടുത്താനും വിറ്റാമിന്‍ ഇ ഓയില്‍ ഉപയോഗിക്കുക. ദിവസവും കുറച്ച് വൈറ്റമിന്‍ ഇ ക്യാപ്സ്യൂളുകള്‍ കണ്ണുകള്‍ക്ക് ചുറ്റും നെറ്റിയിലും മൃദുവായി പുരട്ടുന്നത് ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാനും മുഖത്തെ ചുളിവുകള്‍ കുറയ്ക്കാനും സഹായിക്കും.

Most read:തലയില്‍ കഷണ്ടി പാടുകളുണ്ടോ? അവിടെയും മുടി കിളിര്‍പ്പിക്കും ഈ വീട്ടുവൈദ്യങ്ങള്‍Most read:തലയില്‍ കഷണ്ടി പാടുകളുണ്ടോ? അവിടെയും മുടി കിളിര്‍പ്പിക്കും ഈ വീട്ടുവൈദ്യങ്ങള്‍

വിറ്റാമിന്‍ ഇ സ്‌കിന്‍ ക്രീം

വിറ്റാമിന്‍ ഇ സ്‌കിന്‍ ക്രീം

നിങ്ങളുടെ നൈറ്റ് ക്രീമില്‍ ഒരു വിറ്റാമിന്‍ ഇ കാപ്‌സ്യൂള്‍ ചേര്‍ക്കുക. ഇത് നന്നായി മിക്‌സ് ചെയ്താല്‍ വിറ്റാമിന്‍ ഇ സമ്പുഷ്ടമായ ചര്‍മ്മ ക്രീം തയ്യാറാക്കാം. ഇത് യഥാര്‍ത്ഥത്തില്‍ കൂടുതല്‍ ഗുണമുള്ളതാണ്. നിങ്ങള്‍ ഇത് ഒരു തവണ മാത്രമേ ചെയ്യേണ്ടതുള്ളൂ. ഇതുകൂടാതെ, വിറ്റാമിന്‍ ഇ സമ്പുഷ്ടമായ ബോഡി ലോഷനുകള്‍ ഉണ്ടാക്കാന്‍ ഇത് നിങ്ങളുടെ ബോഡി ലോഷനുകളിലും ചേര്‍ക്കാം.

വിറ്റാമിന്‍ ഇ സോഫ്റ്റനര്‍

വിറ്റാമിന്‍ ഇ സോഫ്റ്റനര്‍

കൈമുട്ടിലും കാല്‍മുട്ടിലും എക്സ്ഫോളിയേറ്റ് ചെയ്തതിന് ശേഷം വിറ്റാമിന്‍ ഇ ക്യാപ്‌സൂള്‍ പൊട്ടിച്ച് തടവുക. ഇത് വരണ്ടതും അടരുകളുള്ളതുമായ ചര്‍മ്മത്തെ അകറ്റി നിര്‍ത്തുകയും ചര്‍മ്മത്തിലെ പരുക്കന്‍ പാടുകള്‍ സുഖപ്പെടുത്തുകയും ചെയ്യും.

Most read:മുടിക്ക് മോര് നല്‍കും അത്ഭുതഫലം; ഈവിധം തേച്ചാല്‍ ഇടതൂര്‍ന്ന മുടി സ്വന്തംMost read:മുടിക്ക് മോര് നല്‍കും അത്ഭുതഫലം; ഈവിധം തേച്ചാല്‍ ഇടതൂര്‍ന്ന മുടി സ്വന്തം

മുഖക്കുരു ചികിത്സിക്കാന്‍

മുഖക്കുരു ചികിത്സിക്കാന്‍

ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ കാരണം, വൈറ്റമിന്‍ ഇ പ്രാദേശികമായി പ്രയോഗിക്കുമ്പോള്‍ ഇത് മുഖക്കുരു ചികിത്സിക്കാനും സഹായിക്കുന്നു. അതുപോലെ തന്നെ മുഖക്കുരു പാടുകളും ഇല്ലാതാക്കുന്നു. ഇത് കോശങ്ങളുടെ പുനരുജ്ജീവനത്തെ വേഗത്തിലാക്കുന്നതിനാല്‍ ചുളിവുകള്‍ ചികിത്സിക്കാനും സഹായിക്കുന്നു. വൈറ്റമിന്‍ ഇ ക്യാപ്സ്യൂള്‍ തുളച്ച് മുഖക്കുരു പാടുകളില്‍ ദിവസവും വിറ്റാമിന്‍ ഇ ഓയില്‍ പുരട്ടുക.

സൂര്യാഘാതത്തെ ചികിത്സിക്കാന്‍

സൂര്യാഘാതത്തെ ചികിത്സിക്കാന്‍

ചൂടുള്ള വെയില്‍ നിങ്ങളുടെ ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കും. ചിലപ്പോള്‍ നിങ്ങള്‍ക്ക് സൂര്യാതപവുമേല്‍ക്കും. ഇത്തരം അവസ്ഥയില്‍ വിറ്റാമിന്‍ ഇ ഓയില്‍ ഉപയോഗിച്ച് ചര്‍മ്മത്തെ സുഖപ്പെടുത്താം. 2-3 വിറ്റാമിന്‍ ഇ ക്യാപ്സ്യൂളുകള്‍ പൊട്ടിച്ച്, തൈരും നാരങ്ങാനീരും ഉപയോഗിച്ച് കലര്‍ത്തി ചര്‍മ്മത്തില്‍ പുരട്ടുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് മുഴുവന്‍ പുരട്ടി ഉണങ്ങാന്‍ വിടുക, തുടര്‍ന്ന് കഴുകുക. ഇത് പൊള്ളലേറ്റ ചര്‍മ്മത്തെ ശമിപ്പിക്കുകയും ആശ്വാസം നല്‍കുകയും ചെയ്യും.

Most read:മോണയിലെ കറുപ്പ് നീക്കി പിങ്ക് കളര്‍ മോണ നേടാം; ഈ വീട്ടുവൈദ്യങ്ങള്‍ ഫലപ്രദംMost read:മോണയിലെ കറുപ്പ് നീക്കി പിങ്ക് കളര്‍ മോണ നേടാം; ഈ വീട്ടുവൈദ്യങ്ങള്‍ ഫലപ്രദം

English summary

How To Use Vitamin E Capsules For Glowing Skin in Malayalam

Here in this article we list out some ways to apply vitamin E capsules for glowing skin. Take a look.
Story first published: Thursday, August 18, 2022, 12:38 [IST]
X
Desktop Bottom Promotion