For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിളങ്ങുന്ന മുഖം സ്വന്തം; മഞ്ഞള്‍ മാഹാത്മ്യം

|

പുരാതനകാലം മുതലേ ആയുര്‍വേദത്തില്‍ വിവരിച്ചിരിക്കുന്ന പ്രസിദ്ധമായൊരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞള്‍. ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതിനാല്‍ നിരവധി ഔഷധക്കൂട്ടുകളില്‍ മഞ്ഞള്‍ പണ്ടുകാലം തൊട്ടേ ഉപയോഗിച്ചു വരുന്നു. സൗന്ദര്യസംരക്ഷണ ഗുണങ്ങള്‍ക്കും പേരുകേട്ട മഞ്ഞള്‍ നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം നല്‍കാനും മറ്റു കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനും ഉത്തമ പരിഹാരമാണ്.

Most read: മുഖക്കുരുവില്‍ ബദാം ഓയില്‍ തീര്‍ക്കും അത്ഭുതംMost read: മുഖക്കുരുവില്‍ ബദാം ഓയില്‍ തീര്‍ക്കും അത്ഭുതം

മഞ്ഞള്‍ പുരാതന കാലം മുതല്‍ സൗന്ദര്യ ചികിത്സയില്‍ ഉപയോഗിക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യവും ഘടനയും മെച്ചപ്പെടുത്തുന്നതിന് ഇന്നും ഇത് വീടുകളില്‍ ഉപയോഗിക്കുന്നു. നിങ്ങളുടെ മുഖം തിളക്കമുള്ളതാക്കാനും സംരക്ഷിക്കാനുമായി എളുപ്പത്തില്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ തയാറാക്കി ഉപയോഗിക്കാവുന്ന ചില മഞ്ഞള്‍ കൂട്ടുകള്‍ ഇവിടെ വായിക്കാം.

കടലമാവും മഞ്ഞളും

കടലമാവും മഞ്ഞളും

മഞ്ഞള്‍പ്പൊടി കടല മാവില്‍ കലര്‍ത്തി ഉപയോഗിക്കുന്നത് എല്ലാ ചര്‍മ്മ തരങ്ങള്‍ക്കും ഉത്തമമായൊരു സ്‌ക്രബ് ആണ. ഇത് ചര്‍മ്മത്തില്‍ നിന്ന് അധിക എണ്ണയും നീക്കി മുഖം തിളക്കമുള്ളതാക്കുന്നു. മഞ്ഞള്‍പ്പൊടി കടല മാവില്‍ കലര്‍ത്തി അല്‍പം വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം ചര്‍മ്മത്തില്‍ പുരട്ടുക. മിനുസമാര്‍ന്നതും തിളക്കമുള്ളതുമായ ചര്‍മ്മം നിങ്ങള്‍ക്ക് കാണാവുന്നതാണ്.

നാരങ്ങ നീരും മഞ്ഞളും

നാരങ്ങ നീരും മഞ്ഞളും

ബ്ലീച്ചിംഗ് ഗുണങ്ങളുള്ള നാരങ്ങ നീര്, മഞ്ഞളുമായി ചേര്‍ന്ന് നിങ്ങളുടെ ചര്‍മ്മത്തിന് മികച്ച തിളക്കം നല്‍കുന്നു. മഞ്ഞള്‍പ്പൊടി നാരങ്ങ നീരില്‍ കലര്‍ത്തി ഉപയോഗിക്കുന്നത് പിഗ്മെന്റേഷനും ചര്‍മ്മത്തിന് മങ്ങിയ നിറം വീണ്ടെടുക്കാനും സഹായിക്കും. ഈ കൂട്ടിന്റെ പതിവ് ഉപയോഗത്തിലൂടെ നിങ്ങളുടെ ചര്‍മ്മത്തിന്റെ ടോണ്‍ കൂടുന്നത് നിങ്ങള്‍ക്ക് കാണാനാകും.

Most read:മുഖം തിളങ്ങാന്‍ ചീരയിലൂടെ കിടിലന്‍ കൂട്ട്Most read:മുഖം തിളങ്ങാന്‍ ചീരയിലൂടെ കിടിലന്‍ കൂട്ട്

പാലും മഞ്ഞളും

പാലും മഞ്ഞളും

പാലില്‍ മഞ്ഞള്‍ കലര്‍ത്തി ചര്‍മ്മത്തില്‍ പുരട്ടുന്നത് ചര്‍മ്മത്തെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്നു. മഞ്ഞള്‍പ്പൊടി അസംസ്‌കൃത പാലില്‍ കലര്‍ത്തി മുഖത്തും കഴുത്തിലും പുരട്ടുക. തിളങ്ങുന്നതും ഇളം നിറമുള്ളതുമായ ചര്‍മ്മം നേടുന്നത് നിങ്ങള്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ കാണാനാകും.

തേനും മഞ്ഞളും

തേനും മഞ്ഞളും

ഈ മിശ്രിതം അകത്ത് നിന്ന് മോയ്‌സ്ചറൈസ് ചെയ്ത് നിങ്ങള്‍ക്ക് തിളങ്ങുന്ന ചര്‍മ്മം നേടാന്‍ സഹായിക്കും. മഞ്ഞള്‍ ചര്‍മ്മത്തിന് തിളക്കം നല്‍കുമ്പോള്‍ തേന്‍ പ്രകൃതിദത്ത മോയ്‌സ്ചുറൈസറായി പ്രവര്‍ത്തിക്കുന്നു. തേനും മഞ്ഞളും ഒരുമിച്ച് കലര്‍ത്തി ചര്‍മ്മത്തെ ആകര്‍ഷണീയമാക്കുന്നതിനായി ഫെയ്‌സ് പായ്ക്ക് ആയി നിങ്ങള്‍ക്ക് ഉപയോഗിക്കാം.

Most read:നാരങ്ങയും പിന്നൊരു പഴത്തൊലിയും, മുഖക്കുരു മായുംMost read:നാരങ്ങയും പിന്നൊരു പഴത്തൊലിയും, മുഖക്കുരു മായും

വെളിച്ചെണ്ണയും മഞ്ഞളും

വെളിച്ചെണ്ണയും മഞ്ഞളും

മഞ്ഞള്‍, വെളിച്ചെണ്ണ എന്നിവയ്ക്ക് ഫംഗസ് വിരുദ്ധ ഗുണങ്ങളുണ്ട്. വെളിച്ചെണ്ണ ഒരു മികച്ച മോയ്‌സ്ചുറൈസര്‍ കൂടിയാണ്. മഞ്ഞള്‍പ്പൊടി ശുദ്ധമായ വെളിച്ചെണ്ണയില്‍ കലര്‍ത്തി ചര്‍മ്മത്തില്‍ പുരട്ടുന്നത് ചര്‍മ്മത്തിലെ ചുവപ്പ്, വീക്കം, വരണ്ട പാടുകള്‍ എന്നിവ കുറയ്ക്കും. ഇത് പുരട്ടി അല്‍പ നേരം കഴിഞ്ഞ് നനഞ്ഞ തുണി ഉപയോഗിച്ച് നന്നായി തുടയ്ച്ചു കളയുക. നിങ്ങളുടെ ചര്‍മ്മത്തിന് നവോന്മേഷം ലഭിക്കും.

ഒലിവ് ഓയിലും മഞ്ഞളും

ഒലിവ് ഓയിലും മഞ്ഞളും

മഞ്ഞളില്‍ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തെ ചെറുപ്പവും പുതുമയുള്ളതുമാക്കി മാറ്റാന്‍ സഹായിക്കും. ഒലിവ് ഓയില്‍ ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താന്‍ സഹായിക്കും. മഞ്ഞള്‍പ്പൊടിയും ഒലിവ് ഓയിലും കലര്‍ത്തി മുഖത്തും കഴുത്തിലും ഉപയോഗിക്കുക. പുതിയ കോശങ്ങളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്നതിന് ഇത് കുറച്ച് നേരം മസാജ് ചെയ്യുക.

Most read:മുഖം മിനുക്കാന്‍ ഓറഞ്ച് തൊലി ഒരു കേമന്‍Most read:മുഖം മിനുക്കാന്‍ ഓറഞ്ച് തൊലി ഒരു കേമന്‍

നാരങ്ങ നീരും തേനും മഞ്ഞളും

നാരങ്ങ നീരും തേനും മഞ്ഞളും

മുഖക്കുരുവിനോടും പോരാടാനും ചര്‍മ്മം മങ്ങുന്നത് തടയാനും ഈ കരുത്തുറ്റ കൂട്ട് സഹായിക്കും. മഞ്ഞള്‍പ്പൊടി, നാരങ്ങ നീര്, തേന്‍ എന്നിവ ഉപയോഗിച്ച് പേസ്റ്റ് ഉണ്ടാക്കി മുഖത്തും കഴുത്തിലും പുരട്ടുക. ഇത് ഉണങ്ങി ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. പതിവായി ഉപയോഗിക്കുന്നത് ചര്‍മ്മത്തെ തിളക്കമുള്ളതാക്കുകയും മുഖക്കുരുവിനെ തടയാന്‍ സഹായിക്കുകയും ചെയ്യും.

തേന്‍, പാല്‍, മഞ്ഞള്‍

തേന്‍, പാല്‍, മഞ്ഞള്‍

നിങ്ങളുടെ സ്വാഭാവിക തിളക്കം ലഭിക്കാനും അസമമായ ചര്‍മ്മത്തെ ചികിത്സിക്കാനും മഞ്ഞള്‍ സഹായിക്കും. സ്‌കിന്‍ ടോണ്‍ മെച്ചപ്പെടുത്തുന്നതിനും ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും ഒരു ടീസ്പൂണ്‍ തേന്‍, 1 ടീസ്പൂണ്‍ പാല്‍, 1/4 ടീസ്പൂണ്‍ മഞ്ഞള്‍ എന്നിവ ചേര്‍ത്ത് ഫെയ്‌സ് പായ്ക്ക് ഉണ്ടാക്കുക. ഇത് മുഖത്തു തേച്ച് 25 മിനിറ്റ് വിടുക, തുടര്‍ന്ന് കഴുകുക. ഫലങ്ങള്‍ കാണുന്നത് വരെ ആഴ്ചയില്‍ മൂന്നോ നാലോ തവണ ആവര്‍ത്തിക്കുക.

Most read:ഏതു മുഖവും തിളങ്ങാന്‍ കുങ്കുമപ്പൂ മാജിക്Most read:ഏതു മുഖവും തിളങ്ങാന്‍ കുങ്കുമപ്പൂ മാജിക്

English summary

How to Use Turmeric For Glowing Skin

Here are few magical ways in which you can use turmeric powder for beautiful and glowing skin
X
Desktop Bottom Promotion