Latest Updates
-
മുംബൈ മഴക്കാലം: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ -
2026 ഗുരുപൂർണിമ: സൂര്യ-ഗുരു സംയോഗം; ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, അറിയേണ്ടതെല്ലാം -
ജൂലൈ 28: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും തേടിയെത്തും! -
ചന്ദ്രൻ മകരം രാശിയിലേക്ക്: അശ്വതി മുതൽ രേവതി വരെ ഈ നക്ഷത്രക്കാർക്ക് ഇന്ന് നിർണ്ണായക മാറ്റങ്ങൾ! -
ജൂലൈ 27 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നഗരം തിരിച്ചുള്ള ശുഭമുഹൂർത്തങ്ങൾ -
36-ാം വയസ്സിലും തിളങ്ങുന്ന കൃതി സനോൺ; 'കോക്ടെയിൽ 2'ന് വേണ്ടി താരം പരീക്ഷിച്ച ആ ഫിറ്റ്നസ് മന്ത്രം ഇതാണ് -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങളും അണുബാധയും: ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യം സുരക്ഷിതമാക്കാം -
വിദേശ കോസ്മെറ്റിക്സ് വാങ്ങുന്നവരാണോ? വ്യാജന്മാരെ തിരിച്ചറിയാൻ ഈ കാര്യങ്ങൾ നിർബന്ധം -
ചന്ദ്രൻ മകരം രാശിയിലേക്ക്: കരിയറിൽ വലിയ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടമുണ്ടാക്കാം
മുഖക്കുരുവിന് എളുപ്പ പരിഹാരം തുളസി: ഉപയോഗം ഇങ്ങനെ
പ്രമേഹത്തിനെതിരായ സംരക്ഷണം, ശ്വാസകോശ സംബന്ധമായ അസുഖങ്ങളില്‍ നിന്നു രക്ഷ തുടങ്ങി നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ് തുളസി. ആന്റിസെപ്റ്റിക് ഗുണങ്ങള്‍ ഉള്ളതിനാല്‍ ഇത് നിങ്ങളുടെ ചര്‍മ്മത്തിനും അത്ഭുതങ്ങള്‍ നല്കുന്നു. വിവിധ ചര്‍മ്മപ്രശ്നങ്ങള്‍ക്ക് പരിഹാരമായി കാലങ്ങളായി തുളസി ഉപയോഗിച്ചു വരുന്നു. ഇവ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ വളര്‍ത്തി ഉപയോഗിക്കാവുന്ന സൗന്ദര്യ സംരക്ഷക വസ്തുവാണ്.
ചര്‍മ്മത്തിന്റെ ഉപരിതലത്തില്‍ അടിഞ്ഞുകൂടിയ വരണ്ട മൃതചര്മ്മകോശങ്ങളില് നിന്ന് മുക്തി നേടാന്‍ തുളസി ഒരു പ്രകൃതിദത്ത ക്ലെന്‍സറായി ഉപയോഗിക്കാം. പ്രകൃതിദത്തമായി മുഖക്കുരു ചികിത്സിക്കാനും തുളസി ഏറെ ഫലപ്രദമാണ്. മുഖക്കുരു നീക്കാനും മുഖക്കുരു പാടുകള്‍ മായ്ക്കാനും തുളസി എങ്ങനെ ഉപയോഗിക്കണമെന്ന് ഈ ലേഖനത്തിലൂടെ നിങ്ങള്‍ക്ക് വായിച്ചറിയാം. ഇവ ഉപയോഗിക്കുന്നതിലൂടെ മുഖക്കുരു മായുന്നത് നിങ്ങള്‍ക്ക് കണ്ടറിയാവുന്നതാണ്.

ആവി പിടിക്കല്‍
തിളക്കുന്ന വെള്ളത്തില്‍ കുറച്ച് പുതിയ തുളസിയില ഇടുക. 10-15 മിനിറ്റ് നേരം ഈ വെള്ളം മുഖത്തിന് ആവി പിടിക്കുന്നത് ചര്‍മ്മത്തിന് മികച്ച ഗുണങ്ങള്‍ നല്കുന്നു. അടഞ്ഞ ചര്‍മ്മ സുഷിരങ്ങള്‍ തുറന്ന് ആഴത്തിലുള്ള ശുദ്ധീകരണം നടത്താന്‍ ഇത് സഹായകമാകുന്നു. വൃത്തിയുള്ളതും മികച്ചതും ഉന്മേഷദായകവുമായ മുഖം നേടാന്‍ ഇത് നിങ്ങളെ സഹായിക്കും. മുഖക്കുരു മാറ്റാനും അതിന്റെ വളര്‍ച്ച ഒഴിവാക്കുന്നതിനും ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഇത് ചെയ്യുക.

തുളസി നീര്
മുഖക്കുരു നീക്കാനായി നിങ്ങള്‍ക്ക് തുളസി നീര് നേരിട്ട് പ്രയോഗിക്കാവുന്നതാണ്. കുറച്ച് നല്ല തുളസി ഇലകള്‍ പറിച്ചെടുത്ത് നന്നായി വൃത്തിയാക്കുക. ഇവ ചതച്ച് നീര് പിഴിഞ്ഞെടുക്കുക. നിങ്ങളുടെ മുഖത്തുടനീളമോ അല്ലെങ്കില്‍ മുഖക്കുരു ബാധിത പ്രദേശങ്ങളിലോ ഈ നീര് ഒരു കോട്ടണ്‍ തുണിയുടെ സഹായത്തോടെ പുരട്ടുക. നീര് പൂര്‍ണ്ണമായും ചര്‍മ്മത്തില്‍ ആഗിരണം ചെയ്യുന്നതിനായി 15 മിനിറ്റ് കാത്തിരിക്കുക. തുടര്‍ന്ന്, തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. മുഖക്കുരു നീങ്ങുന്നതുവരെ ദിവസത്തില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യുക.

തുളസി ടോണര്‍
5-10 തുളസിയില ചതച്ച് ഒരു കപ്പ് വെള്ളത്തില്‍ 7 മുതല്‍ 10 മിനിറ്റ് വരെ തിളപ്പിച്ച് ഒരു തുളസി ടീ ടോണര്‍ തയ്യാറാക്കുക. ഈ ദ്രാവകം അരിച്ചെടുത്ത് തണുപ്പിക്കുക. എന്നിട്ട് ചര്‍മ്മത്തിലെ പ്രശ്നമുള്ള സ്ഥലങ്ങളില്‍ ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് പ്രയോഗിക്കുക. ഇത് തനിയെ വരണ്ടുപോയ്ക്കോളും. അതിനാല്‍ മുഖം കഴുകേണ്ടതില്ല. വ്യക്തമായ ചര്‍മ്മം നേടാന്‍ ദിവസം പല തവണ ഇത് പ്രയോഗിക്കാവുന്നതാണ്.

കാശിത്തുമ്പയും തുളസിയിലയും
കാശിത്തുമ്പയും തുളസിയിലയും വെള്ളത്തില്‍ തിളപ്പിച്ച് ലയിപ്പിച്ചെടുക്കുക. ഇതില്‍നിന്ന് 6 ടേബിള്‍സ്പൂണ്‍ ഒരു പാത്രത്തില്‍ എടുത്ത് അതിലേക്ക് കുറച്ച് തിളച്ച വെള്ളം ഒഴിക്കുക. ഇതിലേക്ക് 5-7 തുള്ളി ടീ ട്രീ ഓയില്‍ ചേര്‍ത്ത് 20 മിനിറ്റ് നേരം തണുപ്പിക്കുക. ഈ മിശ്രിതം ശ്രദ്ധാപൂര്‍വ്വം അരിച്ചെടുത്ത് അതില്‍ 1 ടേബിള്‍ സ്പൂണ്‍ ഓര്‍ഗാനിക് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒഴിക്കുക. മുഖക്കുരുവിനെ അകറ്റാനായി ഇതൊരു ഫേഷ്യല്‍ ടോണറായി ഉപയോഗിക്കാവുന്നതാണ്.

കടല മാവ്, തുളസി
ഒരു പാത്രത്തില്‍ കുറച്ച് ഉണങ്ങിയ തുളസി, പുതിനയില എന്നിവ എടുക്കുക. ഇവ ഒന്നിച്ച് പൊടിക്കുക. ഇതിലേക്ക് അല്പം കടലമാവും 3-4 ടേബിള്‍സ്പൂണ്‍ വെള്ളവും ചേര്‍ക്കുക. നന്നായി സംയോജിപ്പിച്ച് ഇതൊരു മിനുസമാര്‍ന്ന കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് പ്രയോഗിച്ച് 15 മിനിറ്റ് കാത്തിരിക്കുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. മികച്ച ഫലങ്ങള്‍ ലഭിക്കുന്നതിന് ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഈ മാസ്ക് ഉപയോഗിക്കാന്‍ ശ്രമിക്കുക.

തുളസി, വേപ്പ്
പുതിയ വൃത്തിയുള്ള 5-7 തുളസിയിലയും വേപ്പ് ഇലയും ചതച്ചെടുക്കുക. ഇതില്‍ അല്പം വെള്ളം ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖത്തുടനീളം പ്രയോഗിച്ച് 15 മിനിറ്റിനു ശേഷം ശുദ്ധമായ തണുത്ത വെള്ളത്തില്‍ കഴുകുക. തുളസിയും വേപ്പും ചര്‍മ്മത്തില്‍ ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ നല്കി മുഖക്കുരു വരുന്നത് തടയുന്നു. ആഴ്ചയില്‍ മൂന്ന് തവണ ഇത് പ്രയോഗിക്കുന്നതിലൂടെ മികച്ച ഫലങ്ങള്‍ നിങ്ങള്‍ക്ക് കാണാവുന്നതാണ്.

അരിമാവും തുളസിയും
ഈ രണ്ട് ചേരുവകളും നന്നായി കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. മുഖക്കുരുവിന് പുറമെ ചര്‍മ്മത്തിന്റെ നിറം വെളുപ്പിക്കുന്നതിനും ഈ മാസ്ക് ഫലപ്രദമാണ്. ഇത് മുഖത്തെ മിനുസമാര്‍ന്നതും തിളക്കമുള്ളതുമാക്കുന്നു.

തുളസിയും പപ്പായയും
ഒരു കഷ്ണം പപ്പായ അടിച്ചെടുത്ത് തുളസി പൊടിയുമായി നന്നായി ചേര്‍ത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. മുഖക്കുരുവിനെതിരായ ഗുണങ്ങള്‍ കാണുന്നതിനായി ആഴ്ചയില്‍ 2 തവണ ഈ പ്രതിവിധി പരീക്ഷിക്കുക.

തുളസിയും തേനും
തുളസി ഇലകള്‍ ഉണക്കി പൊടിച്ച് തേന്‍ ചേര്‍ത്ത് നിങ്ങള്‍ക്കിത് തയാറാക്കാം. തേന്‍ ചേര്‍ത്ത് നന്നായി ഇളക്കിയെടുത്ത തുളസിപൊടി മുഖത്തുടനീളം പുരട്ടുക. തേന്‍ അണുബാധകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും നിങ്ങളുടെ മുഖത്ത് ഈര്‍പ്പം നല്‍കുകയും ചെയ്യുന്നു. ഇത് മുഖക്കുരു നീക്കുകയും മുഖത്തിന് തിളക്കവും വെളുപ്പും നല്‍കുകയും ചെയ്യുന്നു.



Click it and Unblock the Notifications