For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖക്കുരു നീക്കും ടൂത്ത്‌പേസ്റ്റ് പ്രയോഗം ഇങ്ങനെ

|

കൗമാരക്കാര്‍ക്ക് മുഖക്കുരു എന്നും ഒരു വെല്ലുവിളിയാണ്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരുപോലെ ശല്യം സൃഷ്ടിക്കുന്ന പ്രശ്‌നമാണിത്. മുഖക്കുരു മൊത്തത്തിലുള്ള നിങ്ങളുടെ മുഖത്തിന്റെ സൗന്ദര്യത്തെ തളര്‍ത്തുന്നു. എന്നാല്‍ വിഷമിക്കേണ്ട, ഇതു നീക്കാനുള്ള ഉത്തമ പ്രതിവിധി നിങ്ങളുടെ വീട്ടില്‍ത്തന്നെയുണ്ട്. ഇതിനായി ടൂത്ത് പേസ്റ്റ് നിങ്ങളുടെ രക്ഷയ്‌ക്കെത്തും.

Most read: എണ്ണമയമുള്ള മുഖത്ത് മുള്‍ട്ടാനിമിട്ടി അത്ഭുതംMost read: എണ്ണമയമുള്ള മുഖത്ത് മുള്‍ട്ടാനിമിട്ടി അത്ഭുതം

ബേക്കിംഗ് സോഡ, മദ്യം, ഹൈഡ്രജന്‍ പെറോക്‌സൈഡ്, ട്രൈക്ലോസന്‍, മെന്തോള്‍, മുഖക്കുരു വരണ്ടതാക്കുന്ന അവശ്യ എണ്ണകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് മുഖക്കുരുവിനെ എങ്ങനെ സുഖപ്പെടുത്താമെന്നും എങ്ങനെ ഇത് ഉപയോഗിക്കാമെന്നും അറിയാന്‍ ലേഖനം വായിക്കൂ.

മുഖക്കുരുവിന് ടൂത്ത് പേസ്റ്റ് എങ്ങനെ ഉപയോഗിക്കാം

മുഖക്കുരുവിന് ടൂത്ത് പേസ്റ്റ് എങ്ങനെ ഉപയോഗിക്കാം

വിപണിയില്‍, പലതരം ടൂത്ത് പേസ്റ്റുകള്‍ ലഭ്യമാണ്. ഇവയെല്ലാം ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നിലധികം ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍, വെള്ള ടൂത്ത് പേസ്റ്റ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. അതില്‍ ബേക്കിംഗ് സോഡ, ട്രൈക്ലോസന്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് തുടങ്ങിയവ അടങ്ങിയിരിക്കുക. ഈ പേസ്റ്റിലെ ചേരുവകള്‍ മുഖക്കുരുവിന് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. മുഖക്കുരുവില്‍ ജെല്‍ അടിസ്ഥാനമാക്കിയുള്ള ടൂത്ത് പേസ്റ്റ് ഒഴിവാക്കുക. കുറഞ്ഞ ഫ്‌ളൂറൈഡ് ഉള്ളടക്കമുള്ള ടൂത്ത് പേസ്റ്റ് തിരഞ്ഞെടുക്കുക. ഫ്‌ളൂറൈഡ് അടങ്ങിയിട്ടില്ലാത്ത ഓര്‍ഗാനിക് ടൂത്ത് പേസ്റ്റും ഗുണം ചെയ്യും. ചര്‍മ്മത്തില്‍ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതിന് മുമ്പ് ചര്‍മ്മം ശുദ്ധവും വരണ്ടതുമായിരിക്കണം. മുഖം ഫെയ്‌സ് വാഷ് ഉപയോഗിച്ച് വൃത്തിയാക്കുക. മുഖക്കുരു നീക്കം ചെയ്യാന്‍ ടൂത്ത് പേസ്റ്റ് എങ്ങനെ ഉപയോഗിക്കാമെന്നതിനുള്ള ചില വഴികള്‍ ഇതാ.

ടൂത്ത് പേസ്റ്റ് നേരിട്ട് പ്രയോഗിക്കുക

ടൂത്ത് പേസ്റ്റ് നേരിട്ട് പ്രയോഗിക്കുക

ഒരിക്കലും മുഖം മുഴുവനായി പുരട്ടാന്‍ പേസ്റ്റ് ഉപയോഗിക്കരുത്. മുഖക്കുരുവില്‍ ചെറിയ അളവില്‍ പ്രയോഗിച്ച് ചുറ്റുമുള്ള സ്ഥലം ഒഴിവാക്കുക. ചര്‍മ്മത്തിന്റെ തരവുമായി പ്രതികൂലമായി പ്രതികരിക്കുന്നുണ്ടോ എന്നറിയാന്‍ കൈയില്‍ ഒരു പാച്ച് പരിശോധന നടത്തുന്നത് എല്ലായ്‌പ്പോഴും സുരക്ഷിതമാണ്. ഒരു ചെറിയ കടല വലുപ്പത്തില്‍ ടൂത്ത് പേസ്റ്റ് എടുത്ത് മുഖക്കുരുവില്‍ നേരിട്ട് പുരട്ടുക. രാത്രി മുഴുവനായി മുഖത്ത് വിട്ട് രാവിലെ ഇത് കഴുകിക്കളയുക. ആഴ്ചയില്‍ 2-3 തവണ ഇത് ചെയ്യാവുന്നതാണ്.

Most read:മുഖക്കുരു മായ്ക്കും ടീ ട്രീ ഓയില്‍ മാജിക്Most read:മുഖക്കുരു മായ്ക്കും ടീ ട്രീ ഓയില്‍ മാജിക്

ടൂത്ത് പേസ്റ്റും ബേക്കിംഗ് സോഡയും

ടൂത്ത് പേസ്റ്റും ബേക്കിംഗ് സോഡയും

അറിയപ്പെടുന്ന ഒരു വിരുദ്ധ ബാഹ്യാവിഷ്‌ക്കാരമാണ് ബേക്കിംഗ് സോഡ. ഇത് മുഖക്കുരുവിന്റെ വീക്കവും ചുവപ്പും കുറയ്ക്കുന്നു. മുഖക്കുരു നീക്കം ചെയ്യാന്‍ ബേക്കിംഗ് സോഡയുമായി ചേര്‍ന്ന് ടൂത്ത് പേസ്റ്റ് ഉപയോഗിക്കാവുന്നതാണ്. ഇത് മുഖക്കുരു വരണ്ടതാക്കുകയും വലുപ്പം കുറയ്ക്കുകയും ചെയ്യുന്നു.

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

ബേക്കിംഗ് സോഡയും കടല വലിപ്പത്തില്‍ ടൂത്ത് പേസ്റ്റും എടുത്ത് നന്നായി യോജിപ്പിക്കുക. മുഖം നന്നായി വൃത്തിയാക്കാന്‍ ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ശേഷം മുഖക്കുരുവിന് മുകളില്‍ മാത്രം ഈ പേസ്റ്റ് പുരട്ടുക. ഇത് 20 മിനിറ്റ് അല്ലെങ്കില്‍ ഒരുരാത്രി മുഖത്ത് തുടരാന്‍ അനുവദിക്കുക. മുഖം തണുത്ത വെള്ളത്തില്‍ കഴുകിയ ശേഷം മോയ്‌സ്ചുറൈസര്‍ പുരട്ടുക. നിങ്ങള്‍ക്ക് ഇത് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഉപയോഗിക്കാവുന്നതാണ്.

Most read:മുടികൊഴിച്ചിലകറ്റി മുട്ടോളം മുടിക്ക് കറ്റാര്‍ വാഴMost read:മുടികൊഴിച്ചിലകറ്റി മുട്ടോളം മുടിക്ക് കറ്റാര്‍ വാഴ

നാരങ്ങയും ടൂത്ത് പേസ്റ്റും

നാരങ്ങയും ടൂത്ത് പേസ്റ്റും

മുഖക്കുരുവിനെ ഉണക്കാന്‍ സഹായിക്കുന്ന രേതസ് ഗുണങ്ങള്‍ നാരങ്ങയിലുണ്ട്. ടൂത്ത് പേസ്റ്റുമായി ചേര്‍ത്ത് നാരങ്ങ ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് മുഖക്കുരുവില്‍ നിന്ന് പെട്ടെന്ന് ആശ്വാസം ലഭിക്കുന്നു.

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

1 ടീസ്പൂണ്‍ നാരങ്ങ നീര്, ഒരു പയര്‍ വലുപ്പത്തില്‍ ടൂത്ത് പേസ്റ്റ് എന്നിവ ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖക്കുരുവിന് മുകളില്‍ പേസ്റ്റ് പുരട്ടുക. 10-15 മിനിറ്റ് ഉണങ്ങാന്‍ വിട്ടശേഷം ശുദ്ധജലം ഉപയോഗിച്ച് മുഖം കഴുകുക. ശേഷം മോയ്‌സ്ചുറൈസര്‍ പുരട്ടുക. നല്ല ഫലങ്ങള്‍ക്കായി കിടക്കും മുന്‍പ് ആഴ്ചയില്‍ രണ്ടുതവണ ഉപയോഗിക്കുക.

Most read:നെറ്റിയിലെ ചുളിവകറ്റി നിത്യയൗവ്വനം സ്വന്തമാക്കാംMost read:നെറ്റിയിലെ ചുളിവകറ്റി നിത്യയൗവ്വനം സ്വന്തമാക്കാം

ഉപ്പും ടൂത്ത് പേസ്റ്റും

ഉപ്പും ടൂത്ത് പേസ്റ്റും

പി.എച്ച് ബാലന്‍സ് നിലനിര്‍ത്താനും ഒരു എക്‌സ്‌ഫോളിയേറ്ററായി പ്രവര്‍ത്തിക്കാനും ഉപ്പ് ഗുണം ചെയ്യുന്നു. ഈ കൂട്ട് മുഖക്കുരുവിന് മുകളില്‍ സൗമ്യമായി സ്‌ക്രബ് ചെയ്യുന്നത് അഴുക്കും എണ്ണയും വൃത്തിയാക്കാന്‍ സഹായിക്കുന്നു. കുറച്ച് ദിവസത്തെ ഉപയോഗത്തിലൂടെ നിങ്ങളുടെ മുഖക്കുരു മായുന്നത് നിങ്ങള്‍ക്ക് കാണാവുന്നതാണ്.

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

ഒരു നുള്ള് ഉപ്പ്, കടല വലുപ്പത്തില്‍ ടൂത്ത് പേസ്റ്റ് എന്നിവ മിക്‌സ് ചെയ്യുക. ഇത് നന്നായി യോജിപ്പിച്ച് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക. മുഖക്കുരുവിന് മുകളില്‍ പേസ്റ്റ് പ്രയോഗിക്കുക. കുറച്ച് മിനിറ്റ് മുഖക്കുരുവിന് മുകളില്‍ ഇത് ഒരു സ്‌ക്രബായി ഉപയോഗിക്കുക. ശേഷം മുഖം കഴുകി മോയ്‌സ്ചുറൈസര്‍ പ്രയോഗിക്കുക. മികച്ച ഫലങ്ങള്‍ക്കായി നിങ്ങള്‍ക്ക് ഇത് ആഴ്ചയില്‍ രണ്ടുതവണ ഉപയോഗിക്കാം.

ഐസും ടൂത്ത് പേസ്റ്റും

ഐസും ടൂത്ത് പേസ്റ്റും

മുഖക്കുരു നീക്കം ചെയ്യാന്‍ ടൂത്ത് പേസ്റ്റ് എങ്ങനെ ഉപയോഗിക്കാമെന്നതിനുള്ള മറ്റൊരു എളുപ്പമാര്‍ഗ്ഗം ഐസ് ഉപയോഗിക്കുക എന്നതാണ്. മുഖക്കുരുവിലെ പ്രകോപനവും വേദനയും ഐസ് തണുപ്പിക്കും. ടൂത്ത് പേസ്റ്റുമായി ചേര്‍ന്ന് ഐസ് മുഖക്കുരുവിന്റെ ചുവപ്പ് കുറയ്ക്കും.

Most read:മുഖത്തെ പാടുകളകറ്റാന്‍ നാരങ്ങയും ബേക്കിംഗ് സോഡയുംMost read:മുഖത്തെ പാടുകളകറ്റാന്‍ നാരങ്ങയും ബേക്കിംഗ് സോഡയും

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

കുറച്ച് ഐസ് ക്യൂബുകളും കടല വലുപ്പത്തില്‍ ടൂത്ത് പേസ്റ്റും എടുക്കുക. ഐസ് ക്യൂബുകള്‍ വൃത്തിയുള്ള തൂവാലയില്‍ പൊതിയുക. മുഖക്കുരുവില്‍ ടൂത്ത് പേസ്റ്റ് പുരട്ടി ഇവിടെ 15-20 മിനിറ്റ് നേരം ഐസ് പായ്ക്ക് പിടിക്കുക. ശേഷം മുഖം കഴുകി നനഞ്ഞ ചര്‍മ്മത്തില്‍ മൃദുവായ മോയ്‌സ്ചുറൈസര്‍ പുരട്ടുക. മികച്ച ഫലങ്ങള്‍ക്കായി ഇതര ദിവസങ്ങളില്‍ ഇത് ഉപയോഗിക്കാവുന്നതാണ്.

English summary

How To Use Toothpaste For Acne

There are multiple ways of using toothpaste for acne. It is also called a magical mini mask, which works wonderfully and removes acne in no time. Read on the ways to use toothpaste to treat acne.
X
Desktop Bottom Promotion