Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ചർമ്മം ചൊറിഞ്ഞ് മൊരിയിളകുന്നുവോ, പരിഹാരം ഈ എണ്ണ
ചർമ്മ പ്രശ്നങ്ങളിൽ ഏറ്റവും പ്രതിസന്ധി ഉണ്ടാക്കുന്നതാണ് പലപ്പോഴും ചർമ്മത്തിലുണ്ടാവുന്ന ചൊറിച്ചിൽ. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ അത് നിങ്ങളിൽ എന്തൊക്കെ പ്രശ്നങ്ങൾ പിന്നീട് ഉണ്ടാക്കുന്നുണ്ട് എന്നത് വളരെയധികം ശ്രദ്ധേയമായ ഒരു കാര്യമാണ്. ചർമ്മത്തിൽ ഉണ്ടാവുന്ന ഈ അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യാൻ ഓടി നടക്കുന്നവരാണ് പലരും. ചർമ്മം പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നതിന് പിന്നിൽ ശ്രദ്ധിക്കേണ്ട ചിലതുണ്ട്.
ചർമ്മ രോഗങ്ങൾ പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. എന്നാൽ ചർമ്മത്തിന് വെല്ലുവിളി ഉയർത്തുന്ന ഈ അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ടീ ട്രീ ഓയിൽ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങൾക്ക് ഉണ്ടാവുന്ന പല ചർമ്മ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. സ്കാബീസ് പോലുള്ള ചർമ്മ പ്രശ്നങ്ങളെ പെട്ടെന്ന് തന്നെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചർമ്മത്തിൽ എന്തൊക്കെ മാജിക് കാണിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം.

എന്താണ് സ്കാബീസ്
എന്താണ് സ്കാബീസ് എന്നുള്ളത് പലപ്പോഴും പലർക്കും അറിയില്ല. ചർമ്മത്തിൽ ചൊറി വന്നാൽ അത് സാധാരണ ഒന്നാണ് എന്ന് കരുതി നടക്കുന്നവരാണ് പലരും. എന്നാൽ പകരുന്ന ചർമ്മ പ്രശ്നങ്ങളിൽ ഒന്നാണ് സ്കാബീസ് എന്ന കാര്യത്തിൽ സംശയം വേണ്ട. ഇതിനെ വരട്ടു ചൊറി എന്നാണ് നാടൻഭാഷയിൽ പറയുന്നത്. സാധാരണ തണുപ്പുള്ള സമയത്താണ് ഈ രോഗം കൂടുതൽ ബാധിക്കുന്നത്. വിരലിനിടയിൽ സ്വകാര്യഭാഗങ്ങളിൽ കക്ഷത്തിൽ ഒക്കെയാണ് ഇതിന്‍റെ പ്രശ്നങ്ങൾ കാണപ്പെടുന്നത്.

ലക്ഷണങ്ങൾ
എന്താണ് ഇതിന്‍റെ ലക്ഷണങ്ങൾ എന്നുള്ളത് വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. രോഗബാധിതമായ ചർമ്മപ്രദേശത്ത് ചുവന്ന പാടുകൾ ഉണ്ടാവുന്നുണ്ട്. രാത്രിയാവുമ്പോഴാണ് ചൊറിച്ചിൽ വർദ്ധിക്കുന്നത്. മാത്രമല്ല ഇത് മറ്റുള്ളവരിലേക്ക് പെട്ടെന്ന് പകരുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ചർമ്മത്തിൽ മൊരിച്ചിൽ പോലെ കാണപ്പെടുന്നതും സ്കാബീസിന്‍റെ ലക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടനേ തന്നെ പ്രതിരോധ നടപടികൾ തേടേണ്ടതാണ്.

ടീ ട്രീ ഓയിൽ എന്ന പരിഹാരം
ടീ ട്രീ ഓയിൽ ആണ് സ്കാബീസിന് പരിഹാരമായി ഉപയോഗിക്കേണ്ടത്. ഇത് പെട്ടെന്ന് തന്നെ നിങ്ങളുടെ ചർമ്മത്തിൽ നിന്ന് ഈ പ്രശ്നത്തെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും അണുബാധയെ തടയുന്നതിനും സഹായിക്കുന്നുണ്ട്. രണ്ടോ മൂന്നോ സ്പൂൺ ടീ ട്രീ ഓയിൽ എടുത്ത് അത് ആൽമണ്ട് ഓയിലിലോ മറ്റോ മിക്സ് ചെയ്ത് ഇത് ചർമ്മത്തിൽ അണുബാധയുള്ള സ്ഥലത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചർമ്മത്തിൽ നിന്ന് പെട്ടെന്ന് തന്നെ ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

വേപ്പെണ്ണയും ടീ ട്രീ ഓയിലും
ചർമ്മത്തിൽ ഉണ്ടാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് വേപ്പെണ്ണയും ടീ ട്രീ ഓയിലും. ഇത് രണ്ടും മിക്സ് ചെയ്ത് ദേഹത്ത് തേക്കുന്നതിലൂടെ അത് നിങ്ങളുടെ ചർമ്മത്തിൽ സ്കാബീസ് മൂലമുണ്ടാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും ചർമ്മത്തിലെ മൊരിച്ചിലും മറ്റും ഇല്ലാതാക്കുന്നതിനും ആരോഗ്യമുള്ള ചർമ്മത്തിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ അവസ്ഥകളിൽ പെട്ടെന്ന് പരിഹാരം കാണുന്നതിന് മികച്ചത് തന്നെയാണ് വേപ്പെണ്ണയും ടീ ട്രീ ഓയിലും.

ടീ ട്രീ ഓയിലും എപ്സം സാള്‍ട്ടും
ടീ ട്രീ ഓയിലും അല്പം എപ്സം സാൾട്ടും മിക്സ് ചെയ്ത് തേക്കുന്നതും ചർമ്മത്തിലെ ഈ അസ്വസ്ഥതക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ചർമ്മം ക്ലിയറാവുന്നതിനും മറ്റ് സൗന്ദര്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും നമുക്ക് എപ്സം സാൾട്ട് ഉപയോഗിക്കാവുന്നതാണ്. ഇത് ചർമ്മത്തിലെ പല അസ്വസ്ഥതകൾക്കും പെട്ടെന്നാണ് പരിഹാരം നൽകുന്നത്. ടീ ട്രീ ഓയിൽ ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിലെ വരള്‍ച്ചക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. ഒരാഴ്ച കൃത്യമായി ഇത് ചെയ്യുന്നതിലൂടെ അത് ചർമ്മത്തിലെ ഇത്തരം അസ്വസ്ഥതകളെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

കറ്റാർ വാഴയും ടീ ട്രീ ഓയിലും
കറ്റാർ വാഴയും ടീ ട്രീ ഓയിലും മിക്സ് ചെയ്ത് രോഗബാധയുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കുന്നതും സ്കാബീസ് എന്ന ചർമ്മ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ്. ഒരാഴ്ച കൃത്യമായി ചെയ്താൽ തന്നെ ഇതിലൂടെ നമുക്ക് പല വിധത്തിലുള്ള ചർമ്മ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് ചെയ്യാവുന്നതാണ്. ദിവസവും നിങ്ങളുടെ ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കുന്നതിനും ഈ കറ്റാർ വാഴ ടീ ട്രീ ഓയിൽ സഹായിക്കുന്നുണ്ട്.

ടീ ട്രീ ഓയിലും ഗ്രാമ്പൂ എണ്ണയും
ഗ്രാമ്പൂ എണ്ണയിൽ അൽപം ടീ ട്രീ ഓയിൽ മിക്സ് ചെയ്ത് തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് ചർമ്മത്തിലെ സ്കാബീസ് എന്ന അസ്വസ്ഥതയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും കിടക്കുന്നതിന് മുൻപ് രോഗബാധയുള്ള സ്ഥലത്ത് ഇത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഓരോ ദിവസവും നിങ്ങളുടെ ചർമ്മത്തിൽ ഉണ്ടാവുന്ന അസ്വസ്ഥതകളെയും ചൊറിച്ചിലിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.



Click it and Unblock the Notifications
