For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖക്കുരു മായ്ക്കും ടീ ട്രീ ഓയില്‍ മാജിക്

|

മുഖക്കുരു പലര്‍ക്കും ഒരു ദു:സ്വപ്‌നം പോലെയാണ്. മുഖത്തെ കുരുക്കളും ഇതുകാരണമായുണ്ടാവുന്ന കറുത്ത പാടുകളും കൗമാരക്കാരുടെ ഉറക്കം കെടുത്തുന്ന ഒന്നാണ്. ഇത് ചികിത്സിച്ചു നീക്കാനായി പല ക്രീമുകളും ലോഷനുകളും വിപണിയിലുണ്ടെങ്കിലും ഇവയൊക്കെ എത്രത്തോളം ഫലപ്രദമാണെന്ന് തിരിച്ചറിയാനാവില്ല. എന്നാല്‍ ഇതില്‍ നിന്നു മുക്തി നേടാന്‍ ചില പ്രകൃതിദത്ത കൂട്ടുകള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ടീ ട്രീ ഓയില്‍ ഉപയോഗിച്ചുള്ള ഈ മുഖക്കുരു ചികിത്സ തീര്‍ച്ചയായും ഗുണം ചെയ്യും.

Most read: നെറ്റിയിലെ ചുളിവകറ്റി നിത്യയൗവ്വനം സ്വന്തമാക്കാംMost read: നെറ്റിയിലെ ചുളിവകറ്റി നിത്യയൗവ്വനം സ്വന്തമാക്കാം

ഒരു പ്രകൃതിദത്ത ആന്റിസെപ്റ്റിക് ആണ് ടീ ട്രീ ഓയില്‍. എണ്ണമയമുള്ളതും മുഖക്കുരു സാധ്യതയുള്ളതുമായ ചര്‍മ്മത്തിന് ഉത്തമമായ ചര്‍മ്മ ചികിത്സാ മാര്‍ഗമാണിത്. ടീ ട്രീ ഓയില്‍ ഉപയോഗിക്കുന്നത് മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളുടെ വളര്‍ച്ച തടയാന്‍ സഹായിക്കുന്നു. മുഖക്കുരുവും മുഖക്കുരു പാടുകളും നീക്കാന്‍ ടീ ട്രീ ഓയില്‍ എങ്ങനെ ഉപയോഗിക്കാമെന്ന് ഈ ലേഖനത്തിലൂടെ വായിക്കാം.

ശുദ്ധമായ ടീ ട്രീ ഓയില്‍

ശുദ്ധമായ ടീ ട്രീ ഓയില്‍

ഒരു പാത്രത്തില്‍ 1-2 തുള്ളി ടീ ട്രീ ഓയില്‍ 1-2 തുള്ളി വെള്ളത്തില്‍ ലയിപ്പിക്കുക. അതില്‍ കോട്ടണ്‍ തുണി മുക്കി മുഖക്കുരു ബാധിത പ്രദേശത്ത് നേരിട്ട് പ്രയോഗിക്കുക. രാത്രി കിടക്കാന്‍ നേരം ഇങ്ങനെ ചെയ്ത് അടുത്ത ദിവസം ഇത് കഴുകി കളുയുക. ആഴ്ചയില്‍ മൂന്നു തവണ അല്ലെങ്കില്‍ ഓരോ ഇതര ദിവസവും ഇത് ചെയ്യാവുന്നതാണ്. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ വളര്‍ച്ചയെ ടീ ട്രീ ഓയില്‍ തടയുന്നു. ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍, ആന്റിവൈറല്‍, ആന്റിസെപ്റ്റിക് ഗുണങ്ങള്‍ ഉള്ള ടീ ട്രീ ഓയില്‍ മുഖക്കുരു, മുഖക്കുരു പാടുകള്‍ എന്നിവ മാറ്റാന്‍ സഹായിക്കുന്നു.

ലാവെന്‍ഡറും ടീ ട്രീ ഓയിലും

ലാവെന്‍ഡറും ടീ ട്രീ ഓയിലും

2-3 തുള്ളി ലാവെന്‍ഡര്‍ ഓയില്‍, 2-3 തുള്ളി ടീ ട്രീ ഓയില്‍, 1 ടേബിള്‍ സ്പൂണ്‍ ജോജോബ ഓയില്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഈ ചേരുവകള്‍ മിക്‌സ് ചെയ്ത് ഒരു കോട്ടണ്‍ തുണിയില്‍ മുക്കി മുഖക്കുരുവില്‍ നേരിട്ട് പ്രയോഗിക്കുക. ഇത് കിടക്കാന്‍ നേരം പുരട്ടി പിറ്റേന്ന് രാവിലെ ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകുക. ഓരോ ഇതര രാത്രിയും ഇത് പ്രയോഗിക്കാവുന്നതാണ്.

Most read:മുഖത്തെ പാടുകളകറ്റാന്‍ നാരങ്ങയും ബേക്കിംഗ് സോഡയുംMost read:മുഖത്തെ പാടുകളകറ്റാന്‍ നാരങ്ങയും ബേക്കിംഗ് സോഡയും

ടീ ട്രീ ഓയില്‍, വെളിച്ചെണ്ണ

ടീ ട്രീ ഓയില്‍, വെളിച്ചെണ്ണ

3-5 തുള്ളി ടീ ട്രീ ഓയില്‍, 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ സംയോജിപ്പിക്കുക. രാത്രി കിടക്കാന്‍ നേരം മുഖത്ത് മിശ്രിതം പ്രയോഗിക്കുക. പിറ്റേന്ന് രാവിലെ ചെറുചൂടുള്ള വെള്ളത്തില്‍ കഴുകി കളയുക. മുഖക്കുരു നീക്കാനായി ദിവസേന നിങ്ങള്‍ക്കിത് ചെയ്യാവുന്നതാണ്. ചുവപ്പ്, മുഖക്കുരു, തിണര്‍പ്പ് എന്നിവ കുറയ്ക്കുന്നതിന് ഇത് വളരെ ഫലപ്രദമാണ്.

ബദാം ഓയിലും ടീ ട്രീ ഓയിലും

ബദാം ഓയിലും ടീ ട്രീ ഓയിലും

1 ടീസ്പൂണ്‍ ബദാം ഓയില്‍, 2-3 തുള്ളി ടീ ട്രീ ഓയില്‍ എന്നിവ നന്നായി മിക്‌സ് ചെയ്യുക. ഒരു കോട്ടണ്‍ തുണിയില്‍ ഈ മിശ്രിതം എടുത്ത് രാത്രി കിടക്കാന്‍ നേരം മുഖക്കുരുവില്‍ പുരട്ടുക. രാവിലെ കഴുകി കളയുക. ഓരോ ഇതര ദിവസവും ഇത് ചെയ്യാവുന്നതാണ്. ബദാം ഓയില്‍ വേഗത്തില്‍ ചര്‍മ്മത്തില്‍ തുളച്ചുകയറി മുഖക്കുരു, ബ്ലാക്ക്‌ഹെഡ്‌സ് എന്നിവ വികസിക്കുന്നത് തടയാന്‍ സഹായിക്കുന്നു.

Most read:എളുപ്പത്തിലകറ്റാം മുഖത്തെ കറുത്തപാടുകള്‍; വഴികളിതാMost read:എളുപ്പത്തിലകറ്റാം മുഖത്തെ കറുത്തപാടുകള്‍; വഴികളിതാ

ടീ ട്രീ ഓയിലും തേനും

ടീ ട്രീ ഓയിലും തേനും

1 ടീസ്പൂണ്‍ തേന്‍, 1-2 തുള്ളി ടീ ട്രീ ഓയില്‍ എന്നിവ നന്നായി മിക്‌സ് ചെയ്യുക. ഇത് നിങ്ങളുടെ മുഖക്കുരു ബാധിത പ്രദേശത്ത് പ്രയോഗിക്കുക. 10-15 മിനുട്ട് ഉണങ്ങാന്‍ വിട്ട ശേഷം മുഖം കഴുകുക. ചര്‍മ്മത്തിന്റെ തരം അനുസരിച്ച് ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യാവുന്നതാണ്. മുഖക്കുരു പാടുകള്‍ മാറ്റാന്‍ സഹായിക്കുന്ന മോയ്‌സ്ചറൈസിംഗ്, ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ തേനിനുണ്ട്. ഇത് ചര്‍മ്മത്തെ പുറംതള്ളുന്നു, സുഷിരങ്ങള്‍ അഴിക്കുന്നു, എല്ലാ അഴുക്കും മൃത കോശങ്ങളും നീക്കംചെയ്യുന്നു.

ടീ ട്രീ ഓയിലും ബേക്കിംഗ് സോഡയും

ടീ ട്രീ ഓയിലും ബേക്കിംഗ് സോഡയും

1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ, 1 ടീസ്പൂണ്‍ ജോജോബ അല്ലെങ്കില്‍ ബദാം ഓയില്‍, 2-3 തുള്ളി ടീ ട്രീ ഓയില്‍ എന്നിവയാണ് ഈ കൂട്ടിന് ആവശ്യം. എല്ലാ ചേരുവകളും ഒരു പാത്രത്തിലെടുത്ത് പേസ്റ്റ് രൂപത്തിലാകുന്ന വരെ മിക്‌സ് ചെയ്യുക. ഇത് മുഖക്കുരു ബാധിത പ്രദേശങ്ങളില്‍ പ്രയോഗിക്കുക. 5 മിനിറ്റിനു ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. ചര്‍മ്മത്തിന്റെ തരം അനുസരിച്ച് ആഴ്ചയില്‍ മൂന്നുതവണ ഇത് പുരട്ടാവുന്നതാണ്.

Most read:തിളങ്ങുന്ന ചര്‍മ്മത്തിന് കഴിക്കാനിതാ ഭക്ഷണങ്ങള്‍Most read:തിളങ്ങുന്ന ചര്‍മ്മത്തിന് കഴിക്കാനിതാ ഭക്ഷണങ്ങള്‍

നാരങ്ങ നീര്, ടീ ട്രീ ഓയില്‍

നാരങ്ങ നീര്, ടീ ട്രീ ഓയില്‍

1 ടീസ്പൂണ്‍ നാരങ്ങ നീര്, 2-3 തുള്ളി ടീ ട്രീ ഓയില്‍ എന്നിവയാണ് ആവശ്യം. കുറച്ച് തുള്ളി വെള്ളത്തില്‍ നാരങ്ങ നീര് നേര്‍പ്പിക്കുക. അതില്‍ ടീ ട്രീ ഓയില്‍ മിക്‌സ് ചെയ്യുക. ഇത് നിങ്ങളുടെ മുഖക്കുരു ബാധിത പ്രദേശങ്ങളില്‍ പ്രയോഗിക്കുക. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ഓരോ ഇതര ദിവസവും ഉപയോഗിക്കുക.

ടീ ട്രീ ഓയിലും കറ്റാര്‍ വാഴയും

ടീ ട്രീ ഓയിലും കറ്റാര്‍ വാഴയും

2-3 തുള്ളി ടീ ട്രീ ഓയില്‍, 1/2 ടീസ്പൂണ്‍ ഫ്രഷ് കറ്റാര്‍ വാഴ ജെല്‍ എന്നിവ നന്നായി മിക്‌സ് ചെയ്ത് മുഖക്കുരു ബാധിത പ്രദേശത്ത് പുരട്ടി വരണ്ടതാക്കാന്‍ വിടുക. ശേഷം ഇത് തണുത്ത വെള്ളത്തില്‍ കഴുകി കളയുക. മികച്ച ഫലങ്ങള്‍ക്കായി, ഓരോ ഇതര ദിവസവും ഉപയോഗിക്കുക. വിവിധ ചര്‍മ്മരോഗങ്ങള്‍ക്ക് അറിയപ്പെടുന്ന ഒരു പരിഹാരമാണ് കറ്റാര്‍ വാഴ, കൂടാതെ ചര്‍മ്മത്തിലെ മൃത കോശങ്ങളെ ഇല്ലാതാക്കുകയും പുതിയവയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൊളാജന്‍ സിന്തസിസ് വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഇത് പാടുകളും മുഖക്കുരുവും സുഖപ്പെടുത്തുന്നു.

Most read:മുഖം വെട്ടിത്തിളങ്ങാന്‍ ഒരു തക്കാളി ധാരാളംMost read:മുഖം വെട്ടിത്തിളങ്ങാന്‍ ഒരു തക്കാളി ധാരാളം

English summary

How to Use Tea Tree Oil for Acne Prone Skin

Here is a guide on tea tree oil benefits for acne and how tea tree oil acne treatment is helpful. Read on to know more.
X
Desktop Bottom Promotion