For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖം തിളങ്ങാന്‍ ചീരയിലൂടെ കിടിലന്‍ കൂട്ട്

|

ആരോഗ്യത്തിന് ഉത്തമമാണ് ചീര എന്ന് എല്ലാവര്‍ക്കും അറിവുള്ളതാവും. എന്നാല്‍ ചീര ചില സൗന്ദര്യ ഗുണങ്ങള്‍ കൂടി നല്‍കുന്നു എന്നു നമ്മളില്‍ പലര്‍ക്കും അറിയില്ല. അതെ, ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ചീര വളരെ ഫലപ്രദമാണ്. പോഷകങ്ങളുടെ ശക്തി കേന്ദ്രമാണ് ചീര. വിറ്റാമിന്‍ കെ, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 1, ബി 2, ബി 6, മാംഗനീസ്, ഫോളേറ്റ്, ഇരുമ്പ്, കാല്‍സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, പ്രോട്ടീന്‍, ഫോസ്ഫറസ്, സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്.

Most read: നാരങ്ങയും പിന്നൊരു പഴത്തൊലിയും, മുഖക്കുരു മായുംMost read: നാരങ്ങയും പിന്നൊരു പഴത്തൊലിയും, മുഖക്കുരു മായും

മോശം ചര്‍മ്മം നന്നാക്കാന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട് ചീരയില്‍. ചീരയില്‍ അടങ്ങിയിരിക്കുന്ന എല്ലാ പോഷകങ്ങളും നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യും, മാത്രമല്ല അവ ചര്‍മ്മത്തില്‍ സ്വാധീനം കാണിക്കുകയും ചര്‍മ്മരോഗങ്ങള്‍ നീക്കുകയും തിളക്കവും യുവത്വവുമുള്ള ചര്‍മ്മം നിലനിര്‍ത്തുകയും ചെയ്യുന്നു. ചീര ഉപയോഗിച്ച് ചര്‍മ്മത്തിന് തിളക്കം നല്‍കാനായി ഫെയ്‌സ് മാസ്‌ക് എങ്ങനെ തയാറാക്കി ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ഇവിടെ വായിക്കാം.

ചീര ഫെയ്‌സ് മാസ്‌ക് എങ്ങനെ ഉണ്ടാക്കാം

ചീര ഫെയ്‌സ് മാസ്‌ക് എങ്ങനെ ഉണ്ടാക്കാം

തിളങ്ങുന്ന ചര്‍മ്മത്തിനായി ചീര ഫെയ്‌സ് മാസ്‌ക് തയാറാക്കാന്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങളാണ്: ചീര ഇലകള്‍: 10 - 15, കടല മാവ്: 1-2 ടീസ്പൂണ്‍, പാല്‍: 2-3 ടീസ്പൂണ്‍, തേന്‍: 1 ടീസ്പൂണ്‍ എന്നിവ.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ചീര ഇലകള്‍ എടുത്ത് നന്നായി കഴുകുക. എന്നിട്ട് ഒരു നന്നായി അരച്ച് അല്‍പം വെള്ളം ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക. ഒരു പാത്രത്തില്‍ 4 - 5 ടീസ്പൂണ്‍ ചീര പേസ്റ്റ് എടുത്ത് ബാക്കിയുള്ള ചേരുവകള്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഇപ്പോള്‍ നിങ്ങള്‍ക്കിത് മുഖത്തു പുരട്ടാന്‍ തയ്യാറായിക്കഴിഞ്ഞു.

Most read:മുഖം മിനുക്കാന്‍ ഓറഞ്ച് തൊലി ഒരു കേമന്‍Most read:മുഖം മിനുക്കാന്‍ ഓറഞ്ച് തൊലി ഒരു കേമന്‍

പ്രയോഗിക്കുന്ന വിധം

പ്രയോഗിക്കുന്ന വിധം

മുഖം നന്നായി കഴുകി വരണ്ടതാക്കുക. ഈ ചീര ഫെയ്‌സ് മാസ്‌ക് മുഖത്തുടനീളം ബ്രഷിന്റെ സഹായത്തോടെ പ്രയോഗിക്കുക. ഇത് 30 മിനിറ്റ് നേരം ഉണങ്ങാന്‍ വിടുക. തുടര്‍ന്ന് ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. ആദ്യ ഉപയോഗത്തിനുശേഷം തന്നെ മുഖത്ത് മനോഹരമായ തിളക്കം നിങ്ങള്‍ക്ക് കാണാനാകും. തിളക്കമുള്ള ചര്‍മ്മം നേടാനായി ആഴ്ചയില്‍ രണ്ടുതവണ ഈ ഫെയ്‌സ് മാസ്‌ക് നിങ്ങള്‍ക്ക് മുഖത്ത് പ്രയോഗിക്കാവുന്നതാണ്.

ചീര ഫെയ്‌സ് മാസ്‌കിന്റെ ഗുണങ്ങള്‍

ചീര ഫെയ്‌സ് മാസ്‌കിന്റെ ഗുണങ്ങള്‍

നിങ്ങളുടെ ചര്‍മ്മം മങ്ങിയതും വരണ്ടതും നിര്‍ജീവവുമാണെന്ന് തോന്നുകയാണെങ്കില്‍, ചര്‍മ്മം തിളങ്ങാനായി ഈ ചീര ഫെയ്‌സ് മാസ്‌ക് പരീക്ഷിക്കുക. ചീരയില്‍ റെറ്റിനോള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഈ ഫെയ്‌സ് മാസ്‌ക് ആന്റി ഏജിംഗ് ഗുണം നല്‍കുന്നു. ഈ ഫെയ്‌സ് മാസ്‌കില്‍ ഉപയോഗിക്കുന്ന ചേരുവകളും സൗന്ദര്യ ഗുണങ്ങള്‍ നല്‍കുന്നവയാണ്.

Most read:ഏതു മുഖവും തിളങ്ങാന്‍ കുങ്കുമപ്പൂ മാജിക്Most read:ഏതു മുഖവും തിളങ്ങാന്‍ കുങ്കുമപ്പൂ മാജിക്

ചര്‍മത്തെ തിളക്കമുള്ളതാക്കുന്നു

ചര്‍മത്തെ തിളക്കമുള്ളതാക്കുന്നു

ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ചീര ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുകയും ചര്‍മ്മത്തിന് ഉണ്ടാകുന്ന ക്ഷതം തടയുകയും ചെയ്യുന്നു. ചീരയില്‍ ജലത്തിന്റെ അംശം കൂടുതലാണ്, ഇത് ചര്‍മ്മത്തെ ജലാംശം നിലനിര്‍ത്താനും തിളക്കമാര്‍ന്നതാക്കാനും സഹായിക്കുന്നു. ഇതിലെ വിറ്റാമിന്‍ സി, കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തുകയും ചെയ്യുന്നു. ചീരയിലെ വിറ്റാമിന്‍ എ ഒരു മികച്ച ആന്റി ഏജിംഗ് ഘടകമായി പ്രവര്‍ത്തിക്കുകയും ചുളിവുകളില്‍ നിന്നും നേര്‍ത്ത വരകളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

പ്രകൃതിദത്ത ഫെയ്‌സ് മാസ്‌ക്

പ്രകൃതിദത്ത ഫെയ്‌സ് മാസ്‌ക്

ചീരയിലെ വിറ്റാമിന്‍ ബി ചര്‍മ്മത്തെ സൂര്യതാപത്തില്‍ നിന്ന് സംരക്ഷിക്കുന്നു. വിറ്റാമിനുകളും മറ്റ് പോഷകങ്ങളും ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുകയും തിളക്കം കൂട്ടുകയും ചെയ്യുന്നു. അതിനാല്‍ മുഖകാന്തിക്കുള്ള ഏറ്റവും മികച്ച പ്രകൃതിദത്ത ഘടകങ്ങളില്‍ ഒന്നാണ് ചീര. ചീരയിലെ ഒമേഗ 3 ഫാറ്റി ആസിഡ് ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുന്നു, അതേസമയം വിറ്റാമിന്‍ കെ, ഫോളേറ്റ് എന്നിവ വരണ്ട ചര്‍മ്മം, സ്‌ട്രെച്ച് മാര്‍ക്കുകള്‍, പാടുകള്‍ എന്നിവ ഒഴിവാക്കാനും സഹായിക്കുന്നു.

Most read:വിടചൊല്ലാം വരണ്ട ചര്‍മ്മത്തിന്; വീട്ടുവഴികളിതാMost read:വിടചൊല്ലാം വരണ്ട ചര്‍മ്മത്തിന്; വീട്ടുവഴികളിതാ

English summary

How To Use Spinach For Glowing Skin

Spinach is good for our health, but many of us do not know that Spinach can also give us glowing skin. Lets see how to use spinach for glowing skin.
X
Desktop Bottom Promotion