Just In
- 1 hr ago
പ്രസവ ശേഷം വെരിക്കോസ് വെയിന്‍ ആണ് സ്ത്രീകളെ വലക്കുന്നത്
- 3 hrs ago
സൂര്യന് ചിങ്ങം രാശിയിലേക്ക്: ദിവസങ്ങള്‍ക്കുള്ളില്‍ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും
- 3 hrs ago
അതിശയിപ്പിക്കും വിലക്കിഴിവില്‍ ആമസോണില്‍ കളിപ്പാട്ടങ്ങള്‍
- 4 hrs ago
മഴക്കാലത്ത് ഈ പച്ചക്കറികള്‍ കഴിക്കണം; ആരോഗ്യവും പ്രതിരോധശേഷിയും ഒപ്പം നില്ക്കും
Don't Miss
- News
india at 75 :നൊബേൽ പുരസ്കാരത്തിലെ ഇന്ത്യൻ മുദ്ര; ടാഗോര്‍ മുതല്‍ കൈലാഷ് സത്യാര്‍ഥി വരെ...
- Movies
താൻ കാണാൻ ആഗ്രഹിച്ച ചാക്കോച്ചനാണിതെന്ന് പ്രിയ; അമ്മയ്ക്കൊപ്പം അച്ഛന്റെ സിനിമ തിയേറ്ററിൽ കണ്ട് ഇസ്ഹാഖും
- Automobiles
2022 Tucson-ന് ആവശ്യക്കാര്‍ ഏറെ; ഈ വര്‍ഷത്തേക്കുള്ളത് പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Hyundai
- Sports
മുംബൈക്ക് അര്‍ജുനെ വേണ്ട!, ഗോവന്‍ ടീമില്‍ അവസരം തേടി സച്ചിന്റെ മകന്, അനുമതിയായില്ല
- Travel
നാടോടിക്കഥകളില്‍ നിന്നും നേരിട്ടിറങ്ങി വന്നപോലെ... അതിശയിപ്പിക്കുന്ന ഭംഗിയുള്ള അഞ്ച് നിര്‍മ്മിതികള്‍
- Finance
ശമ്പളക്കാർക്കും കോടീശ്വരനാകാം, മാസം 9,000 രൂപ മാറ്റിവെയ്ക്കാമോ; കയ്യിൽ വേണം ഈ നിക്ഷേപം
- Technology
ഏറ്റവും കുറഞ്ഞ എആർപിയുവും 7,297 കോടിയുടെ നഷ്ടവും; നട്ടം തിരിഞ്ഞ് VI
മുഖക്കുരുവിനെ പാടുപോലുമില്ലാതെ മായ്ച്ച് കളയും എള്ളെണ്ണ
മുഖക്കുരു എന്നത് പലര്‍ക്കും അസ്വസ്ഥതതയും പ്രശ്നങ്ങളും ഉണ്ടാക്കുന്നതാണ്. ഇതിനെ എങ്ങനെ പ്രതിരോധിക്കണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. പലപ്പോഴും നിങ്ങളില്‍ ഉണ്ടാവുന്ന പല ആരോഗ്യപ്രശ്നങ്ങളുടേയും സൂചനയായി മുഖക്കുരുവിനെ കണക്കാക്കാവുന്നതാണ്. എന്നാല്‍ എന്തൊക്കെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം. ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ നിങ്ങള്‍ അല്പം ജാഗരൂകരായി ഇരിക്കുന്നത് നല്ലതാണ്. എന്നാല്‍ സൗന്ദര്യത്തിന് വെല്ലുവിളിയായി മുഖക്കുരു മാറുമ്പോള്‍ അല്പം ശ്രദ്ധിക്കണം. ഇതിനെ എങ്ങനെ പ്രതിരോധിക്കണം എന്നുള്ളതിനെക്കുറിച്ച് ആലോചിച്ച് പലരും തല പുകക്കുന്നുണ്ട്.
ആരോഗ്യ പ്രശ്നത്തിന് പ്രതിരോധം തീര്‍ക്കുന്ന പോലെ തന്നെ സൗന്ദര്യ പ്രശ്നത്തിന് പ്രതിരോധം തീര്‍ക്കുന്നതിന് നമുക്ക് ശ്രദ്ധിക്കാം. എള്ളെണ്ണ കൊണ്ട് ഒരു പരിധി വരെ നമുക്ക് ഈ പ്രശ്നത്തെ പ്രതിരോധിക്കാം. മുഖക്കുരുവിനെ പ്രതിരോധിക്കാന്‍ എള്ളെണ്ണ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. ഇത് നിങ്ങളുടെ മുഖത്ത് പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാക്കുന്നുണ്ട്. കൂടുതല്‍ അറിയാന്‍ ലേഖനം വായിക്കൂ.

മുഖക്കുരുവിന് എള്ളെണ്ണ
മുഖക്കുരുവിന് എള്ളെണ്ണ ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങള്‍ മുന്‍പ് ഉപയോഗിച്ചിട്ടുണ്ടോ? എന്നാല്‍ അത് നിങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പല ചര്‍മ്മസംരക്ഷണ ഉത്പ്പന്നങ്ങള്‍ക്കും എള്ളെണ്ണ ഉപയോഗിക്കുന്നുണ്ട്. ഇത് കൂടാതെ ആരോഗ്യ പ്രശ്നങ്ങളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മുഖക്കുരു നിങ്ങളുടെ മുഖത്ത് നിന്നും പാടേ ഇല്ലാതാക്കുന്നതിന് നമുക്ക് എള്ളെണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ എന്തൊക്കെയാണ് മുഖക്കുരുവിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഉപയോഗിക്കേണ്ട വസ്തുക്കള്‍ എന്ന് നോക്കാം.

ആപ്പിള്‍ സിഡെര്‍ വിനെഗറും എള്ളെണ്ണയും
ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ ആന്റി ബാക്ടീരിയല്‍, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ഉണ്ടെന്ന് നമുക്കറിയാം. ഇത് മുഖക്കുരുവിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. എള്ളെണ്ണ വീക്കം കുറക്കുന്നതിനും മികച്ചതാണ്.
4 ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍
4 ടേബിള്‍സ്പൂണ്‍ എള്ളെണ്ണ
2 ടേബിള്‍സ്പൂണ്‍ വെള്ളം
തയ്യാറാക്കുന്നത്
2 ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ 4 ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗറും എള്ളെണ്ണയും മിക്സ് ചെയ്യുക. ഈ മിശ്രിതം നല്ലതുപോലെ മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം ഇത് വെള്ളത്തില്‍ കഴുകുക.

അരിപ്പൊടിയും എള്ളെണ്ണയും
ചര്‍മ്മസംരക്ഷണത്തിന് അരിപ്പൊടി വളരെ മികച്ചതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ അമിത എണ്ണമയത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇതില്‍ എള്ളെണ്ണ മിക്സ് ചെയ്യുമ്പോള്‍ അത് ഗുണം വര്‍ദ്ധിപ്പിക്കുന്നു.
1 ടേബിള്‍സ്പൂണ്‍ അരിപ്പൊടി
2 ടേബിള്‍സ്പൂണ്‍ എള്ളെണ്ണ എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍
നിങ്ങള്‍ ചെയ്യേണ്ടത്
ഒരു പാത്രത്തില്‍ അരിപ്പൊടിയും എള്ളെണ്ണയും മിക്സ് ചെയ്ത് അത് നല്ലതുപോലെ മിക്സ് ചെയ്ത് മുഖത്ത് തേച്ച്പിടിപ്പിക്കുക. അതിന് ശേഷം 20 മിനിറ്റ് കഴിഞ്ഞ് ഇത് തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ആഴ്ചയില്‍ ഒരിക്കല്‍ ഇത് ചെയ്യാവുന്നതാണ്.

മഞ്ഞള്‍, എള്ളെണ്ണ
നിങ്ങള്‍ മഞ്ഞളും എള്ളെണ്ണയും മിക്സ് ചെയ്ത് ഉപയോഗിക്കുന്നതും നിങ്ങളുടെ ചര്‍മ്മത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇതിലുള്ള ആന്റിസെപ്റ്റിക് ഗുണങ്ങള്‍ ആണ് ഇതിന് സഹായിക്കുന്നത്. മുഖക്കുരു ചികിത്സിക്കാന്‍ സഹായിക്കുന്ന തരത്തിലാണ് ഇത് സഹായിക്കുന്നത്.
നിങ്ങള്‍ ചെയ്യേണ്ടത്
1 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍
4 മുതല്‍ 5 ടേബിള്‍സ്പൂണ്‍ എള്ളെണ്ണ
നിങ്ങള്‍ ചെയ്യേണ്ടത്
ഒരു പാത്രത്തില്‍ മഞ്ഞളും എള്ളെണ്ണയും മിക്സ് ചെയ്യുക. ഇത് നല്ലതുപോലെ മിക്സ് ആയതിന് ശേഷം മുഖത്ത് മുഖക്കുരു ഉള്ള സ്ഥലത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ട് തവണ ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് മുഖക്കുരുവിനെ പൂര്‍ണമായും ഇല്ലാതാക്കുന്നു.

മറ്റ് മാര്‍ഗ്ഗങ്ങള്‍
പലപ്പോഴും മുഖക്കുരുവിന് പരിഹാരം കാണാന്‍ മറ്റുള്ള തരത്തിലുള്ള മാര്‍ഗ്ഗങ്ങളിലും എള്ളെണ്ണ ഉപയോഗിക്കാവുന്നതാണ്. അല്പം എള്ളെണ്ണ ഒരു പഞ്ഞിയില്‍ എടുത്ത് അത് മുഖത്ത് മുഖക്കുരു ഉള്ള ഭാഗത്ത് വെക്കാവുന്നതാണ്. 20 മിനിറ്റോ അതില്‍ കൂടുതലോ ചര്‍മ്മം എണ്ണ ആഗിരണം ചെയ്തതിന് ശേഷം നമുക്ക് ഈ മുഖക്കുരു മാറാവുന്നതാണ്. എള്ളെണ്ണ മുഖത്ത് തേച്ച് കുളിക്കുന്നതും കഴുകിക്കളയുന്നതും എല്ലാം മുഖക്കുരുവിനെ ഇല്ലാതാക്കുന്നു.

മറ്റ് മാര്‍ഗ്ഗങ്ങള്‍
ഭക്ഷണത്തിന് എള്ളെണ്ണ ഉപയോഗിക്കുന്നതും നല്ലതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിലും പ്രതിഫലിക്കുന്നു. എണ്ണ പാകം ചെയ്യുമ്പോള്‍ വര്‍ദ്ധിക്കുന്ന ആന്റിഓക്സിഡന്റ് (സെസാമോള്‍) ഇതില്‍ അടങ്ങിയിരിക്കുന്നു. ഇതാണ് മുഖക്കുരുവിനെ തടയുന്നത്. അതുകൊണ്ട് തന്നെ എള്ളെണ്ണ ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് മികച്ച ഗുണങ്ങള്‍ നല്കുന്നു. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും നമ്മളെ സഹായിക്കുന്നു.

മുന്‍കരുതലുകള്‍ എന്തൊക്കെ?
എന്തൊക്കെ മുന്‍കരുതലുകള്‍ ആണ് എള്ളണ്ണ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്. എന്നാല്‍ പൊതുവേ എള്ളെണ്ണ ഉപയോഗിക്കുമ്പോള്‍ അത് പലപ്പോഴും പാര്‍ശ്വഫലങ്ങള്‍ കൂടുതല്‍ ഉണ്ടാക്കുന്നതല്ല. അതുകൊണ്ട് തന്നെ ഇത്ഉ പയോഗിക്കാവുന്നതാണ്. എന്നാല്‍ നിങ്ങളുടെ ചര്‍മ്മം എണ്ണമയമുള്ളതാണെങ്കില്‍ അല്പം ശ്രദ്ധിച്ച് ഉപയോഗിക്കാവുന്നതാണ്. ഇത് മാത്രമാണ് നിങ്ങള്‍ക്ക് ഉണ്ടാവുന്ന പാര്‍ശ്വഫലം.
മുഖത്താണ്
വാക്സിംഗ്
എങ്കില്‍
അപകടം
കൂടെയുണ്ട്
most read:മുടി കൊഴിഞ്ഞതുപോലെ തന്നെ വളരും: നെല്ലിക്ക ഗ്യാരണ്ടി