For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചന്ദനപ്പൊടിയിലൊതുങ്ങാത്ത ചര്‍മ്മ പ്രശ്‌നങ്ങളില്ല; ഉപയോഗം ഇങ്ങനെ

|

ചര്‍മ്മത്തിന്റെ സംരക്ഷണ ഗുണങ്ങള്‍ക്ക് പേരുകേട്ട ഒന്നാണ് ചന്ദനപ്പൊടി. ചര്‍മ്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ചര്‍മ്മരോഗങ്ങളെ ചികിത്സിക്കുന്നതിനുമുള്ള ഒരു സുപ്രധാന ചര്‍മ്മ സംരക്ഷണ ഘടകമായി ഇത് അറിയപ്പെടുന്നു. ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞ ചന്ദനപ്പൊടി ചര്‍മ്മത്തിന്റെ അടിസ്ഥാന സംരക്ഷണത്തിന് ഉത്തമമാണ്.

Most read: ക്വിനോവ വിത്തിലുണ്ട് മുടിക്ക് ശക്തിയും തിളക്കവും കൂട്ടും സൂത്രംMost read: ക്വിനോവ വിത്തിലുണ്ട് മുടിക്ക് ശക്തിയും തിളക്കവും കൂട്ടും സൂത്രം

ഈ പ്രകൃതിദത്ത പ്രതിവിധി ഉപയോഗിച്ച് വിവിധ ചര്‍മ്മ അവസ്ഥകള്‍ നിങ്ങള്‍ക്ക് സ്വയം കൈകാര്യം ചെയ്യാന്‍ സാധിക്കും. നിങ്ങളുടെ ചര്‍മ്മത്തിന്റെ തരത്തിന് ഏത് രീതിയിലാണ് ഇത് ഉപയോഗിക്കേണ്ടതെന്ന് അറിയാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും. വിവിധ ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ചന്ദനപ്പൊടി എങ്ങനെ ഉപയോഗിക്കണമെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

എണ്ണമയമുള്ള ചര്‍മ്മത്തിന്

എണ്ണമയമുള്ള ചര്‍മ്മത്തിന്

½ ടീസ്പൂണ്‍ ചന്ദനപ്പൊടി, ½ ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടി 2 ടീസ്പൂണ്‍ റോസ് വാട്ടര്‍. ഈ ചേരുവകള്‍ ഉപയോഗിച്ച് ഒരു മിശ്രിതം ഉണ്ടാക്കുക. ഇത് നിങ്ങളുടെ മുഖത്തും കഴുത്തിലും തേക്കുക. ഏകദേശം 10 മിനിറ്റ് ഉണങ്ങാന്‍ വയ്ക്കുക. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. എണ്ണമയമുള്ള ചര്‍മ്മവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഈ പ്രത്യേക ചന്ദനപ്പൊടി മാസ്‌ക് ഉപയോഗിക്കുക.

വരണ്ട ചര്‍മ്മത്തിന്

വരണ്ട ചര്‍മ്മത്തിന്

½ ടീസ്പൂണ്‍ ചന്ദനപ്പൊടി, 1 ടീസ്പൂണ്‍ വെളിച്ചെണ്ണ. ഈ രണ്ട് ചേരുവകളും പേസ്റ്റ് പോലെയാക്കി മുഖം നനച്ച് മുഖത്ത് ഇത് പുരട്ടുക. കുറഞ്ഞത് 15 മിനിറ്റെങ്കിലും മുഖത്ത് വച്ച് വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ചന്ദനപ്പൊടി ഇങ്ങനെ ആഴ്ചയിലൊരിക്കല്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ പുരട്ടുന്നത് വരണ്ട ചര്‍മ്മം അകറ്റാന്‍ സാധിക്കും.

Most read:വേനലില്‍ മുടി വരണ്ടുപൊട്ടും; അഴകും ആരോഗ്യവും നല്‍കാന്‍ ചെയ്യേണ്ടത്Most read:വേനലില്‍ മുടി വരണ്ടുപൊട്ടും; അഴകും ആരോഗ്യവും നല്‍കാന്‍ ചെയ്യേണ്ടത്

മുഖക്കുരു സാധ്യതയുള്ള ചര്‍മ്മത്തിന്

മുഖക്കുരു സാധ്യതയുള്ള ചര്‍മ്മത്തിന്

1 ടീസ്പൂണ്‍ ഗ്രീന്‍ ടീ, 1 ടീസ്പൂണ്‍ ചന്ദനപ്പൊടി, 3-4 തുള്ളി ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. മുഖക്കുരു ചികിത്സിക്കുന്നതിനുള്ള ഫെയ്‌സ് മാസ്‌ക് തയാറാക്കാന്‍ ഈ എല്ലാ ചേരുവകളും സംയോജിപ്പിക്കുക. വീര്യം കുറഞ്ഞ ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം കഴുകി ചര്‍മ്മത്തില്‍ ഉടനീളം പുരട്ടുക. ഏകദേശം 10 മിനിറ്റ് ഉണങ്ങാന്‍ വിട്ടശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ഉണങ്ങാന്‍ അനുവദിക്കുക. മാസത്തില്‍ രണ്ടുതവണ ചന്ദനപ്പൊടി ഇപ്രകാരം ഉപയോഗിച്ചാല്‍ മുഖക്കുരു മാറും.

ടാന്‍ നീക്കാന്‍

ടാന്‍ നീക്കാന്‍

2 ടീസ്പൂണ്‍ കക്കിരി നീര്, ½ ടീസ്പൂണ്‍ ചന്ദനപ്പൊടി, 1 ടീസ്പൂണ്‍ ഓട്‌സ് എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യമുള്ളത്. എല്ലാ ചേരുവകളും ഒരു പാത്രത്തില്‍ ഇട്ട് അവ മിക്‌സ് ചെയ്യുക. നിങ്ങളുടെ ചര്‍മ്മത്തില്‍ ബാധിത പ്രദേശങ്ങളിലെല്ലാം ഈ പേസ്റ്റ് പുരട്ടുക, ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുന്നതിന് മുമ്പ് കുറഞ്ഞത് 10 മിനിറ്റെങ്കിലും ഉണങ്ങാന്‍ വയ്ക്കുക. ആഴ്ചയിലൊരിക്കല്‍ ഈ മാസ്‌ക് ഉപയോഗിച്ച് നിങ്ങളുടെ ചര്‍മ്മത്തില്‍ നിന്ന് ടാന്‍ ഇല്ലാതാക്കൂ.

Most read:എണ്ണമയമുള്ള ചര്‍മ്മത്തിന് ഫലപ്രദമായ പ്രതിവിധി വിറ്റാമിന്‍ സി സെറംMost read:എണ്ണമയമുള്ള ചര്‍മ്മത്തിന് ഫലപ്രദമായ പ്രതിവിധി വിറ്റാമിന്‍ സി സെറം

ചുളിവുകള്‍ നീക്കാന്‍

ചുളിവുകള്‍ നീക്കാന്‍

1 ടീസ്പൂണ്‍ ബദാം ഓയില്‍, ½ ടീസ്പൂണ്‍ ചന്ദനപ്പൊടി, 1 ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ എന്നിവയാണ് നിങ്ങള്‍ക്ക് വേണ്ടത്. ഒരു പാത്രത്തില്‍ എല്ലാ ചേരുവകളും ഇട്ട് ഇളക്കുക. ഈ മിശ്രിതം നേര്‍ത്ത പാളിയായി നിങ്ങളുടെ മുഖത്ത് പുരട്ടുക. ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുന്നതിനുമുമ്പ് 15 മിനിറ്റ് നന്നായി ഉണങ്ങാന്‍ അനുവദിക്കുക. ഈ ചന്ദനപ്പൊടി മാസ്‌ക് ആഴ്ചയിലൊരിക്കല്‍ പുരട്ടുന്നത് ചുളിവുകളുടെയും നേര്‍ത്ത വരകളുടെയും പ്രശ്‌നം കുറയ്ക്കാന്‍ സഹായിക്കും.

കോമ്പിനേഷന്‍ ചര്‍മ്മത്തിന്

കോമ്പിനേഷന്‍ ചര്‍മ്മത്തിന്

½ ടീസ്പൂണ്‍ ചന്ദനപ്പൊടി, 1 ടേബിള്‍സ്പൂണ്‍ പപ്പായ പള്‍പ്പ് എന്നിവയാണ് നിങ്ങള്‍ക്ക് വേണ്ടത്. ചര്‍മ്മത്തിന് ഗുണം ചെയ്യുന്ന ഈ മാസ്‌ക് തയ്യാറാക്കാന്‍ 2 ചേരുവകള്‍ ഒരുമിച്ച് മിക്‌സ് ചെയ്യുക. ഇത് നിങ്ങളുടെ മുഖത്ത് മുഴുവന്‍ പുരട്ടി കുറഞ്ഞത് 10 മിനിറ്റെങ്കിലും വിടുക. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. ഈ രീതിയില്‍ ആഴ്ചതോറും ചന്ദനപ്പൊടി ഉപയോഗിച്ച് നിങ്ങളുടെ കോമ്പിനേഷന്‍ ചര്‍മ്മത്തിന്റെ തരം ആരോഗ്യകരവും മനോഹരവുമാക്കാന്‍ സാധിക്കും.

Most read:കട്ടിയും ഭംഗിയുമുള്ള കണ്‍പീലി നേടാന്‍ എളുപ്പവഴി ഇത്Most read:കട്ടിയും ഭംഗിയുമുള്ള കണ്‍പീലി നേടാന്‍ എളുപ്പവഴി ഇത്

പിഗ്മെന്റേഷന്‍ നീക്കാന്‍

പിഗ്മെന്റേഷന്‍ നീക്കാന്‍

½ ടീസ്പൂണ്‍ വിറ്റാമിന്‍ സി പൊടി, ½ ടീസ്പൂണ്‍ ചന്ദനപ്പൊടി, 1 ടീസ്പൂണ്‍ നാരങ്ങ നീര്, ഒരു വിറ്റാമിന്‍ ഇ ക്യാപ്സ്യൂളില്‍ നിന്നുള്ള എണ്ണ എന്നിവയാണ് നിങ്ങള്‍ക്ക് വേണ്ടത്. എല്ലാ ചേരുവകളും പരസ്പരം നന്നായി മിക്‌സ് ചെയ്യുക. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടുക. ഏകദേശം 10 മിനിറ്റ് അവിടെ ഉണങ്ങാന്‍ വിടുക. ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് മുഖം വൃത്തിയാക്കുക. ചര്‍മ്മത്തിന്റെ പിഗ്മെന്റേഷന്‍ കൈകാര്യം ചെയ്യാന്‍ രണ്ടാഴ്ചയിലൊരിക്കല്‍ ഈ രീതി ഉപയോഗിക്കുക.

English summary

How To Use Sandalwood Powder For Different Skin Problems in Malayalam

Read on how to use sandalwood powder for different skin problems.
Story first published: Wednesday, April 27, 2022, 13:22 [IST]
X
Desktop Bottom Promotion