For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരണ്ട ചർമ്മത്തിന് രണ്ട് തുള്ളി റോസ് വാട്ടർ

|

ചർമ്മത്തിന് ഓരോ സമയത്തും ഓരോ തരത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാവുന്നത്. എന്നാൽ അതിനെ എങ്ങനെ മറികടക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. പലപ്പോഴും ചർമ്മത്തിൽ ഉണ്ടാവുന്ന വരൾച്ചയാണ് ചർമ്മത്തെ കൂടുതൽ പ്രതിസന്ധികളിലേക്ക് തള്ളി വിടുന്നത്. എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ ബ്യൂട്ടി പാർലർ തോറും കയറിയിറങ്ങുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ചർമ്മത്തിന് വില്ലനാവുന്ന അസ്വസ്ഥതകളിലേക്ക് ഈ സന്ദർശനം പലപ്പോഴും നിങ്ങളെ എത്തിക്കാറുണ്ട്.

Most read: മുടി മുഴുവന്‍ നരച്ചോ, പരിഹാരം ഉറപ്പ് നൽകും മാർഗ്ഗംMost read: മുടി മുഴുവന്‍ നരച്ചോ, പരിഹാരം ഉറപ്പ് നൽകും മാർഗ്ഗം

വരണ്ട ചർമ്മത്തിന് പലപ്പോഴും പരിഹാരം തേടുമ്പോൾ പലരും പരാജയപ്പെടുന്ന അവസ്ഥ നിങ്ങൾ കണ്ടിട്ടുണ്ട്. എന്നാല്‍ ചർമ്മത്തിൽ ഉണ്ടാവുന്ന ഇത്തരം പ്രതിസന്ധിയെ രണ്ട് തുള്ളി റോസ് വാട്ടർ കൊണ്ട് നമുക്ക് ഇല്ലാതാക്കാം. സൗന്ദര്യ സംരക്ഷണത്തിന് നമുക്ക് റോസ് വാട്ടർ പല തരത്തിൽ ഉപയോഗിക്കാവുന്നതാണ്. ചർമ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകൾക്കും റോസ് വാട്ടർ മികച്ച ഒരു പരിഹാരമാർഗ്ഗം തന്നെയാണ്. എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

അൽപം റോസ് വാട്ടർ എടുത്ത് ഒരു പഞ്ഞിയിൽ മിക്സ് ചെയ്ത് ദിവസവും രണ്ടോ മൂന്നോ തവണ ഇത് മുഖത്ത് ഉരച്ച് നോക്കാവുന്നതാണ്. ഇത് ചർമ്മത്തിൽ ഇടക്കിടക്ക് ചെയ്യുന്നതിലൂടെ അത് ചർമ്മത്തിൽ അടർന്ന് നിൽക്കുന്ന പാളികളെ ഇല്ലാതാക്കി ചർമ്മത്തിനെ വരൾച്ചയിൽ നിന്ന് സംരക്ഷിക്കുന്നു. ഇത് ദിവസവും ശീലമാക്കാം. റോസ് വാട്ടർ ഉപയോഗിക്കുമ്പോൾ ഒരു കാരണവശാലും ഇതിൽ വെള്ളം മിക്സ് ചെയ്യാൻ പാടുള്ളതല്ല. ഇത് യാതൊരു ഫലവും ഇല്ലാത്ത അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ചർമ്മത്തില്‍ റോസ് വാട്ടർ കാണിക്കുന്ന അത്ഭുതം എന്ന് പറയുന്നത് ചില്ലറയല്ല.

ഗ്ലിസറിൻ മിക്സ് ചെയ്യാം

ഗ്ലിസറിൻ മിക്സ് ചെയ്യാം

ചര്‍മ്മത്തിൽ റോസ് വാട്ടർ ഉപയോഗിക്കുമ്പോൾ ഗ്ലിസറിൻ മിക്സ് ചെയ്യാവുന്നതാണ്. ഇത് ചർമ്മത്തിൽ എന്തുകൊണ്ടും വളരെയധികം ഗുണങ്ങൾ നൽകുന്നതാണ്. അൽപം ഗ്ലിസറിൻ മിക്സ് ചെയ്ത് ഇത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. പഞ്ഞി ഉപയോഗിച്ച് വേണം ഇതും ചെയ്യാൻ. പത്ത് മിനിട്ടെങ്കിലും ഇത്തരത്തിൽ ചെയ്യേണ്ടതുണ്ട്. ഇത് ചർമ്മത്തിൽ ഉണ്ടാക്കുന്ന ഗുണങ്ങൾ എന്ന് പറയുന്നത് ചില്ലറയല്ല. ഇതിലൂടെ ചർമ്മത്തിന് നല്ല തിളക്കവും നിറവും ലഭിക്കുന്നു. മാത്രമല്ല വരണ്ട ചർമ്മത്തിന് പരിഹാരവും കാണുന്നു.

 തേനും റോസ് വാട്ടറും

തേനും റോസ് വാട്ടറും

തേനും അൽപം റോസ് വാട്ടറും മിക്സ് ചെയ്ത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിച്ച് നോക്കൂ. ഇത് ചർമ്മത്തിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കി വരണ്ട ചർമ്മമെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഓരോ അവസ്ഥയിലും ചർമ്മത്തിന് ഉണ്ടാവുന്ന ഗുണങ്ങളിൽ തേനും റോസ് വാട്ടറും നൽകുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ചർമ്മത്തിന് മികച്ച ഗുണമാണ് ഇത് നൽകുന്നത്. ചർമ്മത്തിൽ ഉണ്ടാവുന്ന പല അസ്വസ്ഥതകൾക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്.

മുള്‍ട്ടാണി മിട്ടി

മുള്‍ട്ടാണി മിട്ടി

മുള്‍ട്ടാണി മിട്ടി സൗന്ദര്യത്തിന് നൽകുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇതിൽ അൽപം റോസ് വാട്ടർ ചേരുമ്പോൾ അത് നിങ്ങളുടെ ചർമ്മത്തിലെ പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. റോസ് വാട്ടർ മുൾട്ടാണി മിട്ടി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. വരണ്ട ചർമ്മം, ചർമ്മത്തിലെ ചുളിവ് എന്ന പ്രതിസന്ധികൾക്കെല്ലാം നമുക്ക് പരിഹാരം കാണുന്നതിന് മുൾട്ടാണി മിട്ടി റോസ് വാട്ടർ മിക്സ് ഉപയോഗിക്കാവുന്നതാണ്.

നാരങ്ങ നീരും റോസ് വാട്ടറും

നാരങ്ങ നീരും റോസ് വാട്ടറും

ചർമ്മം ക്ലീന്‍ ചെയ്യുന്നതിനും നിറത്തിനും ചർമ്മത്തിലെ അസ്വസ്ഥതകൾ പരിഹാരം കാണുന്നതിനും എല്ലാം നമുക്ക് നാരങ്ങ നീരും റോസ് വാട്ടറും മിക്സ് ചെയ്ത് പഞ്ഞി ഉപയോഗിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചർമ്മത്തിന് നല്ല നിറം വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിനെ ആഴത്തിൽ ക്ലീൻ ചെയ്യുന്നതിനും സഹായിക്കുന്നുണ്ട്. പല വിധത്തിലുള്ള ചർമ്മ പ്രശ്നങ്ങൾക്കുള്ള നല്ലൊരു കിടിലൻ ഒറ്റമൂലിയാണ് ഇതെന്ന കാര്യത്തിൽ സംശയംവേണ്ട.

പാലുംറോസ് വാട്ടറും

പാലുംറോസ് വാട്ടറും

ഒരു സ്പൂൺ പാലില്‍ അതേ അളവിൽ റോസ് വാട്ടർ മിക്സ് ചെയ്ത് ഇത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. അതിന് ശേഷം ചർമ്മത്തിൽ പത്ത് മിനിട്ട് മസ്സാജ് ചെയ്യുക. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ അത് ചർമ്മത്തിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും വരണ്ട ചർമ്മത്തിനും ചർമ്മത്തിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ഏത് വിധത്തിലും ചർമ്മ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം.

English summary

How To Use Rose Water For Dry Skin

In this article we are discussing about how to use rose water for dry skin. Read on.
Story first published: Thursday, October 31, 2019, 16:36 [IST]
X
Desktop Bottom Promotion