For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ കൂട്ട് മതി; മുഖം വെളുത്തു തുടുക്കും

|

മത്തങ്ങയുടെ ആരോഗ്യഗുണങ്ങള്‍ നിങ്ങള്‍ക്ക് അറിവുള്ളതാവും. എന്നാല്‍ ഈ ഭീമന്‍ പച്ചക്കറി നിങ്ങളുടെ സൗന്ദര്യവും വര്‍ധിപ്പിക്കും. എങ്ങനെയെന്ന് ചിന്തിക്കുകയാണോ? അതിനുള്ള വഴികള്‍ ഞങ്ങള്‍ പറഞ്ഞുതരാം. വിറ്റാമിന്‍ സി പോലുള്ള ആന്റി ഓക്സിഡന്റുകളുടെയും മറ്റ് പോഷകങ്ങളുടെയും ശക്തമായ ഉറവിടമാണ് മത്തങ്ങ. ഇത് ചര്‍മ്മത്തെ പോഷിപ്പിക്കുകയും നന്നായി പരിപാലിക്കുകയും ചെയ്യുന്നു. മത്തങ്ങ വിത്ത് എണ്ണയും ചര്‍മ്മത്തിന് ഗുണം ചെയ്യും.

Most read: വേനല്‍ സമ്മാനിക്കും ഈ ചര്‍മ്മ പ്രശ്‌നങ്ങള്‍; ശ്രദ്ധിക്കണംMost read: വേനല്‍ സമ്മാനിക്കും ഈ ചര്‍മ്മ പ്രശ്‌നങ്ങള്‍; ശ്രദ്ധിക്കണം

മുഖത്തെ പാടുകളെയും വരള്‍ച്ചയും ചെറുക്കാന്‍ ഇത് സഹായിക്കുന്നു. കൂടാതെ, സോറിയാസിസ് ചികിത്സിക്കാനും ഫലപ്രദമാണ് മത്തങ്ങ. മത്തങ്ങ എണ്ണയില്‍ സിങ്കും മഗ്‌നീഷ്യവും അടങ്ങിയിട്ടുണ്ട്, ഇത് മുടിക്കും ചര്‍മ്മ സംരക്ഷണത്തിനും ആവശ്യമായ രണ്ട് ധാതുക്കളാണ്. മുഖം വെളുക്കാനുള്ള വഴികളാണ് നിങ്ങള്‍ തേടുന്നതെങ്കില്‍ മത്തങ്ങ നിങ്ങളെ സഹായിക്കും. മത്തങ്ങ ഉപയോഗിച്ച് തയാറാക്കാവുന്ന ചില ഫെയ്‌സ് പാക്കുകളും മത്തങ്ങയുടെ ചര്‍മ്മ സംരക്ഷണ ഗുണങ്ങളും ഈ ലേഖനത്തില്‍ വായിച്ചറിയാം.

മത്തങ്ങ, തേന്‍

മത്തങ്ങ, തേന്‍

ഏകദേശം ½ കപ്പ് അരിഞ്ഞ മത്തങ്ങ, 1 മുട്ട, 1 ടീസ്പൂണ്‍ തേന്‍, 1 ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. മത്തങ്ങ അടിച്ചെടുത്ത് അതില്‍ മുട്ട, തേന്‍, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ഇത് നിങ്ങളുടെ മുഖത്ത് പ്രയോഗിക്കുക. 15 മുതല്‍ 20 മിനിറ്റ് വരെ ഉണങ്ങാന്‍ വിട്ടശേഷം മുഖം നന്നായി കഴുകുക. മുഖം തിളങ്ങാന്‍ മികച്ചൊരു ഫെയ്‌സ് പാക്ക് ആണ് ഇത്

മത്തങ്ങ സ്‌ക്രബ്

മത്തങ്ങ സ്‌ക്രബ്

½ കപ്പ് മത്തങ്ങ, ½ കപ്പ് ബ്രൗണ്‍ പഞ്ചസാര, 1 ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍, 1 ടേബിള്‍ സ്പൂണ്‍ തേന്‍, 2 തുള്ളി വാനില എക്‌സ്ട്രാക്റ്റ് എന്നിവ ഉപയോഗിച്ച് നിങ്ങള്‍ക്ക് മികച്ച എക്‌സ്‌ഫോളിയേറ്റ് സ്‌ക്രബ് തയാറാക്കാവുന്നതാണ്. മത്തങ്ങ നന്നായി അടിച്ചെടുത്ത് മറ്റു ചേരുവകള്‍ ചേര്‍ത്ത് മിശ്രിതമാക്കുക. മുഖത്ത് ഈ സ്‌ക്രബ് പുരട്ടുക. മൃതകോശങ്ങളെ പുറംതള്ളാന്‍ സൗമ്യമായി തടവുക. ശേഷം സ്‌ക്രബ് കഴുകിക്കളയുക. നിങ്ങളുടെ ചര്‍മ്മത്തിന് തല്‍ക്ഷണം മൃദുലത അനുഭവപ്പെടും.

Most read:മുഖക്കുരു നിശ്ശേഷം നീക്കും ഈ എണ്ണMost read:മുഖക്കുരു നിശ്ശേഷം നീക്കും ഈ എണ്ണ

എന്‍സൈം മാസ്‌ക്

എന്‍സൈം മാസ്‌ക്

മത്തങ്ങ, 1 പപ്പായ, 1 മുട്ട എന്നിവ ഉപയോഗിച്ച് ഒരു മികച്ച എന്‌സൈം മാസ്‌ക് തയാറാക്കാവുന്നതാണ്. മത്തങ്ങയും പപ്പായയും നന്നായി അടിച്ചെടുക്കുക. ഈ മാസ്‌കിലേക്ക് മുട്ട മിക്‌സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടി 10 മിനിറ്റ് വരെ വിടുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം നന്നായി കഴുകുക.

വരണ്ട ചര്‍മ്മത്തിന് പരിഹാരം

വരണ്ട ചര്‍മ്മത്തിന് പരിഹാരം

ഫ്രൂട്ട് എന്‍സൈമുകളും ആല്‍ഫ ഹൈഡ്രോക്സി ആസിഡുകളും അടങ്ങിയ മത്തങ്ങ ചര്‍മ്മകോശത്തെ പ്രോത്സാഹിപ്പിക്കുന്നു. ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ ഫേഷ്യല്‍ മാസ്‌കായി മത്തങ്ങ ഉപയോഗിക്കാവുന്നതാണ്. രണ്ടു ടേബിള്‍ സ്പൂണ്‍ മത്തങ്ങ നീര്, കാല്‍ ടീസ്പൂണ്‍ പാല്‍, അര ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് പായ്ക്ക് തയാറാക്കി മുഖത്ത് പുരട്ടുക.

കറുത്ത പാടുകള്‍ നീക്കുന്നു

കറുത്ത പാടുകള്‍ നീക്കുന്നു

വിറ്റാമിന്‍ എ ധാരാളമായി മത്തങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു ചികിത്സിക്കാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായിക്കും. ഒരു ടേബിള്‍ സ്പൂണ്‍ മത്തങ്ങയും പാലും ഒരു ടീസ്പൂണ്‍ നാരങ്ങാ നീരും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് കറുത്ത പാടുകള്‍ കുറയ്ക്കാന്‍ സഹായിക്കും.

Most read:കണ്‍തടത്തിലെ കറുപ്പ് നീക്കാന്‍ ഉരുളക്കിഴങ്ങ് പ്രയോഗംMost read:കണ്‍തടത്തിലെ കറുപ്പ് നീക്കാന്‍ ഉരുളക്കിഴങ്ങ് പ്രയോഗം

ചുളിവുകള്‍ മായ്ക്കുന്നു

ചുളിവുകള്‍ മായ്ക്കുന്നു

വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് മത്തങ്ങ. ഇത് ചര്‍മ്മത്തിന്റെ ഘടന, ടോണ്‍, ഇലാസ്തികത എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റാണ്. ചര്‍മ്മത്തിലെ പ്രായമാകല്‍ ചുളിവുകള്‍ കുറയ്ക്കാനും മത്തങ്ങ ഉപകരിക്കും.

എണ്ണമയം നീക്കുന്നു

എണ്ണമയം നീക്കുന്നു

മത്തങ്ങ വിത്ത് എണ്ണയില്‍ സിങ്കും സെലിനിയവും അടങ്ങിയിട്ടുണ്ട്. ഇത് എണ്ണമയമുള്ള ചര്‍മ്മത്തെ ആരോഗ്യമുള്ളതും വൃത്തിയുള്ളതുമാക്കി മാറ്റുന്നു. പാരിസ്ഥിതിക സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്ന ആന്റി ഓക്‌സിഡന്റായ വിറ്റാമിന്‍ ഇയും ഇതില്‍ അടങ്ങിയിട്ടുണ്ട്. എണ്ണമയമുള്ള ചര്‍മ്മത്തിന് മികച്ച പരിഹാരമാണ് മത്തങ്ങ.

Most read:ചുളിവും മുഖക്കുരുവും നീക്കാന്‍ ആപ്പിള്‍ സിഡാര്‍ വിനാഗിരിMost read:ചുളിവും മുഖക്കുരുവും നീക്കാന്‍ ആപ്പിള്‍ സിഡാര്‍ വിനാഗിരി

ആന്റി ഏജിംഗ് ഗുണങ്ങള്‍

ആന്റി ഏജിംഗ് ഗുണങ്ങള്‍

ചര്‍മ്മത്തിലെ പ്രായമാകല്‍ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ മത്തങ്ങ സഹായിക്കുന്നു. മത്തങ്ങയില്‍ ധാരളമായി ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇത് സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചര്‍മ്മ പ്രകോപനങ്ങളെ ചെറുക്കുകയും ചെയ്യുന്നു.

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

മത്തങ്ങയില്‍ നിയാസിന്‍, റൈബോഫ്ളേവിന്‍, ബി 6, ഫോളേറ്റ് തുടങ്ങിയ ബി വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും കോശങ്ങള്‍ പുതുക്കുന്നതിനും സഹായിക്കുന്നു. അതിലൂടെ നിങ്ങളുടെ മുഖക്കുരു പ്രശ്‌നം ചെറുക്കുകയും ചെയ്യുന്നു.

Most read:മുഖം വെട്ടിത്തിളങ്ങാന്‍ ചെറുനാരങ്ങയുടെ തൊലിMost read:മുഖം വെട്ടിത്തിളങ്ങാന്‍ ചെറുനാരങ്ങയുടെ തൊലി

English summary

How to Use Pumpkin For Skin Care

Pumpkin contains vitamin A, C, and E, and antioxidants, which help fight sun damage and wrinkles. Here is how to use pumpkin for skin care.
X
Desktop Bottom Promotion