For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്‍തടത്തിലെ കറുപ്പ് നീക്കാന്‍ ഉരുളക്കിഴങ്ങ് പ്രയോഗം

|

നിങ്ങളുടെ കണ്ണുകള്‍ക്ക് കീഴിലുള്ള കറുത്ത പാടുകള്‍ നിങ്ങളുടെ സൗന്ദര്യത്തെ നശിപ്പിക്കുന്നുണ്ടോ? പല കാരണങ്ങളാല്‍ ഇത്തരം കറുപ്പ് കണ്ടുവരാം. പ്രായത്തിനനുസരിച്ച് ഇലാസ്തികത നഷ്ടപ്പെടാന്‍ തുടങ്ങുന്നതോടെ ചര്‍മ്മത്തിന് ഈര്‍പ്പം നിലനിര്‍ത്താനുള്ള കഴിവ് കുറയുന്നു. അതിനാല്‍ പ്രായമാകുംതോറും ഇത്തരം പാടുകള്‍ സാധാരണയായി കണ്ടുവരുന്നു. എന്നിരുന്നാലും കമ്പ്യൂട്ടറിന് മുന്നില്‍ ഏറെനേരം ഇരുന്ന് ജോലി ചെയ്യുന്നത്, അനാരോഗ്യകരമായ ഭക്ഷണക്രമം, സമ്മര്‍ദ്ദം, അധികനേരം ടിവി കാണുന്നത് എന്നിവയെല്ലാം നിങ്ങളുടെ കണ്ണുകള്‍ക്ക് കീഴില്‍ കറുത്ത പാടുകള്‍ക്ക് കാരണമാകും.

Most read: ചുളിവും മുഖക്കുരുവും നീക്കാന്‍ ആപ്പിള്‍ സിഡാര്‍ വിനാഗിരിMost read: ചുളിവും മുഖക്കുരുവും നീക്കാന്‍ ആപ്പിള്‍ സിഡാര്‍ വിനാഗിരി

കണ്‍തടത്തിലെ കറുത്ത പാടുകള്‍ നീക്കാന്‍ മികച്ചൊരു പ്രതിവിധിയാണ് ഉരുളക്കിഴങ്ങ്. ഈ പച്ചക്കറിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും കറുത്തപാടുകളെ ചികിത്സിക്കാന്‍ ഉപയോഗപ്രദമാകും. ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ സാന്നിധ്യം മൂലം ഉരുളക്കിഴങ്ങ് ചര്‍മ്മത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നത്. സജീവമായ എന്‍സൈമുകള്‍ മുതല്‍ വിറ്റാമിന്‍ സി, അന്നജം എന്നിവയെല്ലാം നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചര്‍മ്മത്തിന് മതിയായ പോഷണം നല്‍കുന്നു. കണ്‍തടത്തിലെ കറുത്ത പാടുകള്‍ കുറയ്ക്കാന്‍ ഉരുളക്കിഴങ്ങ് എങ്ങനെ സഹായിക്കുന്നുവെന്നും അത് എങ്ങനെ ഉപയോഗിക്കാമെന്നും അറിയാന്‍ ലേഖനം വായിക്കൂ.

ഉരുളക്കിഴങ്ങിന്റെ ഗുണങ്ങള്‍

ഉരുളക്കിഴങ്ങിന്റെ ഗുണങ്ങള്‍

ചര്‍മ്മത്തില്‍ പ്രയോഗിക്കുമ്പോള്‍ ഉരുളക്കിഴങ്ങ് നല്‍കുന്ന ചില ഗുണങ്ങള്‍ ഇതാ:

* ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന സ്വാഭാവിക ബ്ലീച്ചിംഗ് ഏജന്റുകള്‍ നിങ്ങളുടെ കറുത്ത പാടുകളെ ലഘൂകരിക്കാന്‍ സഹായിക്കുന്നു.

* വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, എന്‍സൈമുകള്‍, അന്നജം എന്നിവ കറുത്ത പാടുകളെ തടയാന്‍ സഹായിക്കുന്നു.

* ഉരുളക്കിഴങ്ങ് നിങ്ങളുടെ ചര്‍മ്മത്തിന്റെ വീക്കം കുറയ്ക്കുന്നതിനു സഹായിക്കുന്നു.

* ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കിക്കൊണ്ട് ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ ഉരുളക്കിഴങ്ങ് സഹായിക്കുന്നു.

* ഇതിലെ കാറ്റെകോളേസ് എന്ന സംയുക്തം നിങ്ങളുടെ കണ്ണുകള്‍ക്ക് താഴെയുള്ള പഫ്‌നെസ് കുറയ്ക്കുന്നു.

ഉരുളക്കിഴങ്ങ് നേരിട്ട്

ഉരുളക്കിഴങ്ങ് നേരിട്ട്

ഇരുണ്ട പാടുകള്‍ ഒഴിവാക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗമാണിത്. രണ്ട് ഇടത്തരം ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ മുറിച്ച് തണുത്ത വെള്ളത്തില്‍ മുക്കി നിങ്ങളുടെ കണ്ണുകള്‍ക്ക് മുകളില്‍ വയ്ക്കുക. 15-20 മിനിറ്റ് വിശ്രമിക്കുക. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യുക, വ്യത്യാസം കാണാന്‍ കഴിയും.

Most read:മുഖം വെട്ടിത്തിളങ്ങാന്‍ ചെറുനാരങ്ങയുടെ തൊലിMost read:മുഖം വെട്ടിത്തിളങ്ങാന്‍ ചെറുനാരങ്ങയുടെ തൊലി

ബദാമും ഉരുളക്കിഴങ്ങും

ബദാമും ഉരുളക്കിഴങ്ങും

ബദാം ഓയിലിന്റെ വിരുദ്ധ ബാഹ്യാവിഷ്‌ക്കാരം നിങ്ങളുടെ കണ്ണുകള്‍ക്ക് താഴെയുള്ള പഫ്‌നെസ് കുറയ്ക്കുകയും കറുത്ത പാടുകള്‍ നീക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പാല്‍മിറ്റിക് ആസിഡും റെറ്റിനോളും നിങ്ങളുടെ കണ്ണുകള്‍ക്ക് കീഴിലുള്ള അതിലോലമായ ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യാന്‍ സഹായിക്കുന്നു. 3-5 ബദാം രാത്രി മുഴുവന്‍ മുക്കിവയ്ക്കുക. രാവിലെ ഒരു കപ്പ് അരിഞ്ഞ ഉരുളക്കിഴങ്ങും ഈ ബദാമും എടുത്ത് മിക്‌സറില്‍ അടിച്ചെടുക്കുക. ഈ പേസ്റ്റ് ഒരു കോട്ടണ്‍ തുണിയുടെ സഹായത്തോടെ കണ്ണുകള്‍ക്ക് ചുറ്റും പുരട്ടുക. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. എല്ലാ ദിവസവും നിങ്ങള്‍ക്ക് ഇങ്ങനെ ചെയ്യാവുന്നതാണ്.

ഉരുളക്കിഴങ്ങ് ജ്യൂസും നാരങ്ങ നീരും

ഉരുളക്കിഴങ്ങ് ജ്യൂസും നാരങ്ങ നീരും

വിറ്റാമിന്‍ സി അടങ്ങിയതാണ് നാരങ്ങ നീര്. ചര്‍മ്മത്തിന് ഏറ്റവും മികച്ച വിറ്റാമിനാണ് ഇത്. നിങ്ങള്‍ക്ക് ഉരുളക്കിഴങ്ങ് ജ്യൂസും നാരങ്ങ നീരും തുല്യ അളവില്‍ സംയോജിപ്പിക്കാം. ഒരു കോട്ടണ്‍ തുണിയില്‍ മുക്കി ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക. അഞ്ച് മിനിറ്റോളം ഇത് ഉണങ്ങാന്‍ വിട്ട് മുഖം കഴുകുക. കറുത്തപാടുകള്‍ മായ്ക്കാന്‍ നിങ്ങള്‍ക്ക് ആഴ്ചയില്‍ മൂന്ന് തവണ ഇത് ആവര്‍ത്തിക്കാം.

Most read:സൗന്ദര്യം കൂട്ടണോ? കൂണിന്റെ ഗുണങ്ങള്‍ ഇതാണ്Most read:സൗന്ദര്യം കൂട്ടണോ? കൂണിന്റെ ഗുണങ്ങള്‍ ഇതാണ്

ഫേസ് പായ്ക്ക്

ഫേസ് പായ്ക്ക്

നിങ്ങളുടെ ചര്‍മ്മത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ് മുള്‍ട്ടാണി മിട്ടി. ഉരുളക്കിഴങ്ങ് ജ്യൂസാക്കി മുള്‍ട്ടാണി മിട്ടിയുമായി കൂട്ടി കലര്‍ത്തി കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഈ പായ്ക്ക് നിങ്ങളുടെ മുഖത്ത് പുരട്ടി ഉണങ്ങാന്‍ വിടുക. മുഖം പൂര്‍ണമായും ഉണങ്ങിക്കഴിഞ്ഞാന്‍ നല്ലപോലെ മുഖം കഴുകുക. കറുത്ത പാടുകള്‍ മായ്ക്കാന്‍ ആഴ്ചയില്‍ രണ്ടുതവണ ഇത് ആവര്‍ത്തിക്കുക.

ചര്‍മ്മ ടോണര്‍

ചര്‍മ്മ ടോണര്‍

മുഖത്തെ കറുത്ത പാടുകള്‍ നീക്കാന്‍ ഉരുളക്കിഴങ്ങ് ജ്യൂസ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു ടോണര്‍ തയ്യാറാക്കാം. ഒരു ഇടത്തരം ഉരുളക്കിഴങ്ങിന്റെ ജ്യൂസ് എടുത്ത് അതില്‍ ഒരു കപ്പ് വെള്ളം ചേര്‍ക്കുക. ഇവ രണ്ടും കലര്‍ത്തി ചര്‍മ്മത്തില്‍ ഈ മിശ്രിതം പുരട്ടുക. ചുരുങ്ങിയ ഉപയോഗം കൊണ്ട് കറുത്തപാടുകള്‍ നീങ്ങുന്നത് നിങ്ങള്‍ക്ക് കാണാനാകും. ഉരുളക്കിഴങ്ങ് ജ്യൂസ് നിങ്ങളുടെ ചര്‍മ്മത്തിന് ഗുണം ചെയ്യുന്ന ചില വഴികള്‍ ഇതാ.

Most read:കണ്‍തടത്തിലെ കറുപ്പകറ്റാം; ഈ ഭക്ഷണങ്ങള്‍ കഴിക്കൂMost read:കണ്‍തടത്തിലെ കറുപ്പകറ്റാം; ഈ ഭക്ഷണങ്ങള്‍ കഴിക്കൂ

ജലാംശം നിലനിര്‍ത്താന്‍

ജലാംശം നിലനിര്‍ത്താന്‍

ഉരുളക്കിഴങ്ങ് ജ്യൂസില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തെ ജലാംശം വര്‍ദ്ധിപ്പിക്കുന്നതിന് വളരെ ഗുണം ചെയ്യുന്നു. ആഴത്തിലുള്ള ജലാംശം നേടാനായി, ഉരുളക്കിഴങ്ങ് ജ്യൂസ് തൈരില്‍ കലര്‍ത്തി ചര്‍മ്മത്തില്‍ പുരട്ടുക. 15 മിനിറ്റിനുശേഷം കഴുകിക്കളയുക, നിങ്ങളുടെ ചര്‍മ്മം തിളക്കവും മോയ്സ്ചറൈസും ആയി മാറുന്നത് നിങ്ങള്‍ക്ക് കാണാനാകും.

കളങ്കങ്ങള്‍ അകറ്റാന്‍

കളങ്കങ്ങള്‍ അകറ്റാന്‍

ചര്‍മ്മത്തിലെ കളങ്കങ്ങള്‍ നീക്കാന്‍ ഉരുളക്കിഴങ്ങ് ജ്യൂസ് ഗുണം ചെയ്യുന്നു. തണുത്ത ഉരുളക്കിഴങ്ങ് ജ്യൂസ് ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖത്തെ കളങ്കങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

ചുളിവുകള്‍ നീക്കാന്‍

ചുളിവുകള്‍ നീക്കാന്‍

പ്രായമാകുന്നത് തടയാനും മുഖത്തെ ചുളിവുകള്‍ കുറയ്ക്കാനും ഉരുളക്കിഴങ്ങ് ജ്യൂസ് സഹായിക്കും. തൈരുമായി ഉരുളക്കിഴങ്ങ് ജ്യൂസ് കലര്‍ത്തി മുഖത്ത് പതിവായി പുരട്ടുക. മുഖത്തെ ചുളിവുകള്‍ കുറയുന്നത് നിങ്ങള്‍ക്ക് കാണാനാകും. ചുളിവുകളുടെ രൂപം കുറയ്ക്കുന്നതിനും മുഖത്തിന് യുവത്വ തിളക്കം നല്‍കുന്നതിനും ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് നിങ്ങളുടെ മുഖത്ത് ഉരുളക്കിഴങ്ങ് ജ്യൂസ് ദിവസവും പുരട്ടുക.

Most read:ചര്‍മ്മത്തെ നശിപ്പിക്കും ഈ മോശം ശീലങ്ങള്‍Most read:ചര്‍മ്മത്തെ നശിപ്പിക്കും ഈ മോശം ശീലങ്ങള്‍

എക്സിമയ്ക്ക് പരിഹാരം

എക്സിമയ്ക്ക് പരിഹാരം

വരണ്ട ചര്‍മ്മം, ചര്‍മ്മത്തിന്റെ ചുവപ്പ്, ചൊറിച്ചില്‍, സ്‌കെയിലിംഗ് തുടങ്ങിയ ലക്ഷണങ്ങളോടു കൂടിയതാണ് എക്സിമ. എക്സിമയ്ക്ക് മികച്ച പരിഹാരങ്ങളിലൊന്നാണ് ഉരുളക്കിഴങ്ങ് ജ്യൂസ്. നിങ്ങള്‍ക്ക് എല്ലാ ദിവസവും ഒരു ഗ്ലാസ് ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കാം, അല്ലെങ്കില്‍ ചര്‍മ്മത്തിലെ ബാധിത പ്രദേശങ്ങളില്‍ ഇത് പ്രയോഗിക്കാം.

English summary

How To Use Potato To Treat Dark Circles

Lets see the best way to use potato for dark circles you can try at home. Take a look.
Story first published: Wednesday, February 24, 2021, 10:39 [IST]
X
Desktop Bottom Promotion