For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറുത്ത പാടുകള്‍ നീക്കി തിളക്കമുള്ള മുഖം ഉറപ്പ്; ഉരുളക്കിഴങ്ങ് ജ്യൂസ് ഇങ്ങനെ തേക്കൂ

|

മുഖക്കുരു കാരണം ചര്‍മ്മത്തില്‍ പലപ്പോഴും കറുത്ത പാടുകള്‍ ഉണ്ടാകാറുണ്ട്. ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങളെ മറികടക്കാന്‍, നിങ്ങള്‍ക്ക് അടുക്കളയില്‍ ലഭ്യമായ പച്ചക്കറികള്‍ ഉപയോഗിക്കാം. മഞ്ഞള്‍ പോലുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ മുതല്‍ തക്കാളി പോലുള്ള പച്ചക്കറികള്‍ വരെ ചര്‍മ്മ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. അതുപോലെ, ഉരുളക്കിഴങ്ങും നിങ്ങളുടെ ചര്‍മ്മത്തിന് ഉപയോഗിക്കാം. എല്ലാ വീടുകളിലും ഉപയോഗിക്കുന്ന പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. ഇത് ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിനും വളരെയേറെ ഗുണം ചെയ്യുന്നു. ഉരുളക്കിഴങ്ങില്‍ ഇരുമ്പ്, പൊട്ടാസ്യം, നാരുകള്‍, കാല്‍സ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍, വിറ്റാമിന്‍ എ, ബി, സി എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിന് വളരെ ഗുണം ചെയ്യും.

Also read: വിയര്‍പ്പും സൂര്യപ്രകാശവും തട്ടി നിര്‍ജീവമായ മുടിയെ പുനരുജ്ജീവിപ്പിക്കാന്‍ വഴിയിത്‌Also read: വിയര്‍പ്പും സൂര്യപ്രകാശവും തട്ടി നിര്‍ജീവമായ മുടിയെ പുനരുജ്ജീവിപ്പിക്കാന്‍ വഴിയിത്‌

ഉരുളക്കിഴങ്ങ് ജ്യൂസ് നിങ്ങളുടെ ചര്‍മ്മത്തിലെ പാടുകളും നേര്‍ത്ത വരകളും നീക്കംചെയ്യുന്നു. കൂടാതെ മങ്ങിയ ചര്‍മ്മത്തെയും ഇത് സുഖപ്പെടുത്തുന്നു. ഉരുളക്കിഴങ്ങിന്റെ നീര് കറുത്ത പാടുകളും ചര്‍മ്മ സംബന്ധമായ മറ്റ് പല പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കറുത്ത പാടുകള്‍ കുറയ്ക്കാന്‍ പല വിധത്തില്‍ ഉരുളക്കിഴങ്ങ് ജ്യൂസ് ഉപയോഗിക്കാം. അത് എങ്ങനെയെന്ന് നമുക്ക് നോക്കാം.

ഉരുളക്കിഴങ്ങ് ജ്യൂസ്, നാരങ്ങ നീര്

ഉരുളക്കിഴങ്ങ് ജ്യൂസ്, നാരങ്ങ നീര്

വിറ്റാമിന്‍ സി അടങ്ങിയതാണ് നാരങ്ങ നീര്. ചര്‍മ്മത്തിന് ഏറ്റവും മികച്ച വിറ്റാമിനാണ് ഇത്. നിങ്ങള്‍ക്ക് ഉരുളക്കിഴങ്ങ് ജ്യൂസും നാരങ്ങ നീരും തുല്യ അളവില്‍ സംയോജിപ്പിക്കാം. ഒരു കോട്ടണ്‍ തുണിയില്‍ മുക്കി ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക. അഞ്ച് മിനിറ്റോളം ഇത് ഉണങ്ങാന്‍ വിട്ട് മുഖം കഴുകുക. കറുത്തപാടുകള്‍ മായ്ക്കാന്‍ നിങ്ങള്‍ക്ക് ആഴ്ചയില്‍ മൂന്ന് തവണ ഇത് ആവര്‍ത്തിക്കാം.

ഉരുളക്കിഴങ്ങ് ജ്യൂസ് ഫേസ് പായ്ക്ക്

ഉരുളക്കിഴങ്ങ് ജ്യൂസ് ഫേസ് പായ്ക്ക്

നിങ്ങളുടെ ചര്‍മ്മത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ് മുള്‍ട്ടാണി മിട്ടി. ഉരുളക്കിഴങ്ങ് ജ്യൂസാക്കി മുള്‍ട്ടാണി മിട്ടിയുമായി കൂട്ടി കലര്‍ത്തി കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഈ പായ്ക്ക് നിങ്ങളുടെ മുഖത്ത് പുരട്ടി ഉണങ്ങാന്‍ വിടുക. മുഖം പൂര്‍ണമായും ഉണങ്ങിക്കഴിഞ്ഞാന്‍ നല്ലപോലെ മുഖം കഴുകുക. കറുത്ത പാടുകള്‍ മായ്ക്കാന്‍ ആഴ്ചയില്‍ രണ്ടുതവണ ഇത് ആവര്‍ത്തിക്കുക.

Most read:ചൂടുകാലത്ത് ചര്‍മ്മത്തില്‍ ചുവപ്പും ചൊറിച്ചിലും; പ്രതിവിധി ഈ ആയുര്‍വേദ വഴി</p><p>Most read:ചൂടുകാലത്ത് ചര്‍മ്മത്തില്‍ ചുവപ്പും ചൊറിച്ചിലും; പ്രതിവിധി ഈ ആയുര്‍വേദ വഴി

ഉരുളക്കിഴങ്ങ് ജ്യൂസ് ടോണര്‍

ഉരുളക്കിഴങ്ങ് ജ്യൂസ് ടോണര്‍

മുഖത്തെ കറുത്ത പാടുകള്‍ നീക്കാന്‍ ഉരുളക്കിഴങ്ങ് ജ്യൂസ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു ടോണര്‍ തയ്യാറാക്കാം. ഒരു ഇടത്തരം ഉരുളക്കിഴങ്ങിന്റെ ജ്യൂസ് എടുത്ത് അതില്‍ ഒരു കപ്പ് വെള്ളം ചേര്‍ക്കുക. ഇവ രണ്ടും കലര്‍ത്തി ചര്‍മ്മത്തില്‍ ഈ മിശ്രിതം പുരട്ടുക. ചുരുങ്ങിയ ഉപയോഗം കൊണ്ട് കറുത്തപാടുകള്‍ നീങ്ങുന്നത് നിങ്ങള്‍ക്ക് കാണാനാകും. ഉരുളക്കിഴങ്ങ് ജ്യൂസ് നിങ്ങളുടെ ചര്‍മ്മത്തിന് ഗുണം ചെയ്യുന്ന ചില വഴികള്‍ ഇതാ.

ചര്‍മ്മത്തെ ജലാംശത്തോടെ നിലനിര്‍ത്തുന്നു

ചര്‍മ്മത്തെ ജലാംശത്തോടെ നിലനിര്‍ത്തുന്നു

ഉരുളക്കിഴങ്ങ് ജ്യൂസില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തെ ജലാംശം വര്‍ദ്ധിപ്പിക്കുന്നതിന് വളരെ ഗുണം ചെയ്യുന്നു. ആഴത്തിലുള്ള ജലാംശം നേടാനായി, ഉരുളക്കിഴങ്ങ് ജ്യൂസ് തൈരില്‍ കലര്‍ത്തി ചര്‍മ്മത്തില്‍ പുരട്ടുക. 15 മിനിറ്റിനുശേഷം കഴുകിക്കളയുക, നിങ്ങളുടെ ചര്‍മ്മം തിളക്കവും മോയ്‌സ്ചറൈസും ആയി മാറുന്നത് നിങ്ങള്‍ക്ക് കാണാനാകും.

Most read:വേനലില്‍ കുഴപ്പക്കാരനാണ് താരന്‍; ശല്യമാകാതെ തടയാനുള്ള വഴിയിത്</p><p>Most read:വേനലില്‍ കുഴപ്പക്കാരനാണ് താരന്‍; ശല്യമാകാതെ തടയാനുള്ള വഴിയിത്

ചര്‍മ്മത്തിലെ കളങ്കങ്ങള്‍ അകറ്റുന്നു

ചര്‍മ്മത്തിലെ കളങ്കങ്ങള്‍ അകറ്റുന്നു

ചര്‍മ്മത്തിലെ കളങ്കങ്ങള്‍ നീക്കാന്‍ ഉരുളക്കിഴങ്ങ് ജ്യൂസ് ഗുണം ചെയ്യുന്നു. തണുത്ത ഉരുളക്കിഴങ്ങ് ജ്യൂസ് ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖത്തെ കളങ്കങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

ചുളിവുകള്‍ നീക്കുന്നു

ചുളിവുകള്‍ നീക്കുന്നു

പ്രായമാകുന്നത് തടയാനും മുഖത്തെ ചുളിവുകള്‍ കുറയ്ക്കാനും ഉരുളക്കിഴങ്ങ് ജ്യൂസ് സഹായിക്കും. തൈരുമായി ഉരുളക്കിഴങ്ങ് ജ്യൂസ് കലര്‍ത്തി മുഖത്ത് പതിവായി പുരട്ടുക. മുഖത്തെ ചുളിവുകള്‍ കുറയുന്നത് നിങ്ങള്‍ക്ക് കാണാനാകും. ചുളിവുകളുടെ രൂപം കുറയ്ക്കുന്നതിനും മുഖത്തിന് യുവത്വ തിളക്കം നല്‍കുന്നതിനും ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് നിങ്ങളുടെ മുഖത്ത് ഉരുളക്കിഴങ്ങ് ജ്യൂസ് ദിവസവും പുരട്ടുക.

Most read:മുഖക്കുരു മായ്ക്കും ടീ ട്രീ ഓയില്‍ മാജിക്Most read:മുഖക്കുരു മായ്ക്കും ടീ ട്രീ ഓയില്‍ മാജിക്

എക്‌സിമ തടയുന്നു

എക്‌സിമ തടയുന്നു

വരണ്ട ചര്‍മ്മം, ചര്‍മ്മത്തിന്റെ ചുവപ്പ്, ചൊറിച്ചില്‍, സ്‌കെയിലിംഗ് തുടങ്ങിയ ലക്ഷണങ്ങളോടു കൂടിയതാണ് എക്‌സിമ. എക്‌സിമയ്ക്ക് മികച്ച പരിഹാരങ്ങളിലൊന്നാണ് ഉരുളക്കിഴങ്ങ് ജ്യൂസ്. നിങ്ങള്‍ക്ക് എല്ലാ ദിവസവും ഒരു ഗ്ലാസ് ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കാം, അല്ലെങ്കില്‍ ചര്‍മ്മത്തിലെ ബാധിത പ്രദേശങ്ങളില്‍ ഇത് പ്രയോഗിക്കാം.

English summary

How To Use Potato Juice To Fight Dark Spots

Here we will tell you about the different uses of potato juice to fight dark spots. Take a look.
X
Desktop Bottom Promotion