For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറുപ്പ് നീങ്ങി വെളുത്ത മുഖം; ഉരുളക്കിഴങ്ങ് ജ്യൂസ്

|

പലര്‍ക്കും അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതാണ് മുഖത്തെ കറുത്ത പാടുകള്‍. മുഖക്കുരു, മറ്റ് ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവ പലപ്പോഴും കറുത്ത പാടുകള്‍ക്ക് കാരണമാകുന്നു. ഒരു സാധാരണ ചര്‍മ്മ പ്രശ്‌നമാണ് ഇത്. എന്നാല്‍ ഇതിനായി പലരും ഫലപ്രദമായ പരിഹാരം തേടുന്നു. ക്രീമുകള്‍ക്കും മറ്റ് രാസ സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങള്‍ക്കും പുറകേ പോകുന്നതിനു മുന്‍പ് നിങ്ങള്‍ക്ക് ചില അടുക്കള കൂട്ടുകള്‍ പരീക്ഷിക്കാം.

Most read: മുടികൊഴിച്ചില്‍, താരന്‍, പേന്‍ശല്യം; ഒറ്റ പരിഹാരം

ഈ ചേരുവകള്‍ ചര്‍മ്മ പ്രശ്‌നങ്ങളെ നേരിടാന്‍ സഹായിക്കും. മുഖത്തെ കറുത്ത പാടുകളെയും മറ്റ് പല ചര്‍മ്മ പ്രശ്‌നങ്ങളെയും പ്രതിരോധിക്കാന്‍ ഉരുളക്കിഴങ്ങ് ജ്യൂസ് നിങ്ങള്‍ക്ക് ഗുണം ചെയ്യും. കറുത്ത പാടുകള്‍ കുറയ്ക്കുന്നതിന് ഉരുളക്കിഴങ്ങ് ജ്യൂസ് ഉപയോഗിക്കുന്നതിനുള്ള വ്യത്യസ്ത വഴികള്‍ അറിയാന്‍ ലേഖനം വായിക്കൂ.

ഉരുളക്കിഴങ്ങ് ജ്യൂസ്, നാരങ്ങ നീര്

ഉരുളക്കിഴങ്ങ് ജ്യൂസ്, നാരങ്ങ നീര്

വിറ്റാമിന്‍ സി അടങ്ങിയതാണ് നാരങ്ങ നീര്. ചര്‍മ്മത്തിന് ഏറ്റവും മികച്ച വിറ്റാമിനാണ് ഇത്. നിങ്ങള്‍ക്ക് ഉരുളക്കിഴങ്ങ് ജ്യൂസും നാരങ്ങ നീരും തുല്യ അളവില്‍ സംയോജിപ്പിക്കാം. ഒരു കോട്ടണ്‍ തുണിയില്‍ മുക്കി ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക. അഞ്ച് മിനിറ്റോളം ഇത് ഉണങ്ങാന്‍ വിട്ട് മുഖം കഴുകുക. കറുത്തപാടുകള്‍ മായ്ക്കാന്‍ നിങ്ങള്‍ക്ക് ആഴ്ചയില്‍ മൂന്ന് തവണ ഇത് ആവര്‍ത്തിക്കാം.

ഉരുളക്കിഴങ്ങ് ജ്യൂസ് ഫേസ് പായ്ക്ക്

ഉരുളക്കിഴങ്ങ് ജ്യൂസ് ഫേസ് പായ്ക്ക്

നിങ്ങളുടെ ചര്‍മ്മത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ് മുള്‍ട്ടാണി മിട്ടി. ഉരുളക്കിഴങ്ങ് ജ്യൂസാക്കി മുള്‍ട്ടാണി മിട്ടിയുമായി കൂട്ടി കലര്‍ത്തി കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഈ പായ്ക്ക് നിങ്ങളുടെ മുഖത്ത് പുരട്ടി ഉണങ്ങാന്‍ വിടുക. മുഖം പൂര്‍ണമായും ഉണങ്ങിക്കഴിഞ്ഞാന്‍ നല്ലപോലെ മുഖം കഴുകുക. കറുത്ത പാടുകള്‍ മായ്ക്കാന്‍ ആഴ്ചയില്‍ രണ്ടുതവണ ഇത് ആവര്‍ത്തിക്കുക.

Most read: മുഖക്കുരു നീക്കും ടൂത്ത്‌പേസ്റ്റ് പ്രയോഗം ഇങ്ങനെ

ഉരുളക്കിഴങ്ങ് ജ്യൂസ് ടോണര്‍

ഉരുളക്കിഴങ്ങ് ജ്യൂസ് ടോണര്‍

മുഖത്തെ കറുത്ത പാടുകള്‍ നീക്കാന്‍ ഉരുളക്കിഴങ്ങ് ജ്യൂസ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു ടോണര്‍ തയ്യാറാക്കാം. ഒരു ഇടത്തരം ഉരുളക്കിഴങ്ങിന്റെ ജ്യൂസ് എടുത്ത് അതില്‍ ഒരു കപ്പ് വെള്ളം ചേര്‍ക്കുക. ഇവ രണ്ടും കലര്‍ത്തി ചര്‍മ്മത്തില്‍ ഈ മിശ്രിതം പുരട്ടുക. ചുരുങ്ങിയ ഉപയോഗം കൊണ്ട് കറുത്തപാടുകള്‍ നീങ്ങുന്നത് നിങ്ങള്‍ക്ക് കാണാനാകും. ഉരുളക്കിഴങ്ങ് ജ്യൂസ് നിങ്ങളുടെ ചര്‍മ്മത്തിന് ഗുണം ചെയ്യുന്ന ചില വഴികള്‍ ഇതാ.

ചര്‍മ്മത്തെ ജലാംശത്തോടെ നിലനിര്‍ത്തുന്നു

ചര്‍മ്മത്തെ ജലാംശത്തോടെ നിലനിര്‍ത്തുന്നു

ഉരുളക്കിഴങ്ങ് ജ്യൂസില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തെ ജലാംശം വര്‍ദ്ധിപ്പിക്കുന്നതിന് വളരെ ഗുണം ചെയ്യുന്നു. ആഴത്തിലുള്ള ജലാംശം നേടാനായി, ഉരുളക്കിഴങ്ങ് ജ്യൂസ് തൈരില്‍ കലര്‍ത്തി ചര്‍മ്മത്തില്‍ പുരട്ടുക. 15 മിനിറ്റിനുശേഷം കഴുകിക്കളയുക, നിങ്ങളുടെ ചര്‍മ്മം തിളക്കവും മോയ്‌സ്ചറൈസും ആയി മാറുന്നത് നിങ്ങള്‍ക്ക് കാണാനാകും.

Most read: എണ്ണമയമുള്ള മുഖത്ത് മുള്‍ട്ടാനിമിട്ടി അത്ഭുതം

ചര്‍മ്മത്തിലെ കളങ്കങ്ങള്‍ അകറ്റുന്നു

ചര്‍മ്മത്തിലെ കളങ്കങ്ങള്‍ അകറ്റുന്നു

ചര്‍മ്മത്തിലെ കളങ്കങ്ങള്‍ നീക്കാന്‍ ഉരുളക്കിഴങ്ങ് ജ്യൂസ് ഗുണം ചെയ്യുന്നു. തണുത്ത ഉരുളക്കിഴങ്ങ് ജ്യൂസ് ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖത്തെ കളങ്കങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

ചുളിവുകള്‍ നീക്കുന്നു

ചുളിവുകള്‍ നീക്കുന്നു

പ്രായമാകുന്നത് തടയാനും മുഖത്തെ ചുളിവുകള്‍ കുറയ്ക്കാനും ഉരുളക്കിഴങ്ങ് ജ്യൂസ് സഹായിക്കും. തൈരുമായി ഉരുളക്കിഴങ്ങ് ജ്യൂസ് കലര്‍ത്തി മുഖത്ത് പതിവായി പുരട്ടുക. മുഖത്തെ ചുളിവുകള്‍ കുറയുന്നത് നിങ്ങള്‍ക്ക് കാണാനാകും. ചുളിവുകളുടെ രൂപം കുറയ്ക്കുന്നതിനും മുഖത്തിന് യുവത്വ തിളക്കം നല്‍കുന്നതിനും ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് നിങ്ങളുടെ മുഖത്ത് ഉരുളക്കിഴങ്ങ് ജ്യൂസ് ദിവസവും പുരട്ടുക.

Most read: മുഖക്കുരു മായ്ക്കും ടീ ട്രീ ഓയില്‍ മാജിക്

എക്‌സിമ തടയുന്നു

എക്‌സിമ തടയുന്നു

വരണ്ട ചര്‍മ്മം, ചര്‍മ്മത്തിന്റെ ചുവപ്പ്, ചൊറിച്ചില്‍, സ്‌കെയിലിംഗ് തുടങ്ങിയ ലക്ഷണങ്ങളോടു കൂടിയതാണ് എക്‌സിമ. എക്‌സിമയ്ക്ക് മികച്ച പരിഹാരങ്ങളിലൊന്നാണ് ഉരുളക്കിഴങ്ങ് ജ്യൂസ്. നിങ്ങള്‍ക്ക് എല്ലാ ദിവസവും ഒരു ഗ്ലാസ് ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കാം, അല്ലെങ്കില്‍ ചര്‍മ്മത്തിലെ ബാധിത പ്രദേശങ്ങളില്‍ ഇത് പ്രയോഗിക്കാം.

English summary

How To Use Potato Juice To Fight Dark Spots

Dark spots are common skin issues. You can use potato juice to reduce dark spots. Here are different ways to use potato juice to fight dark spots.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X