For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖക്കുരു എളുപ്പം മാറും വേപ്പിലയും ഈ കൂട്ടും

|

വേപ്പിലയുടെ അതിശയകരമായ ആരോഗ്യഗുണങ്ങള്‍ നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ അതുമാത്രമല്ല, വേപ്പില ഉപയോഗിച്ച് നിങ്ങളുടെ സൗന്ദര്യവും വര്‍ധിപ്പിക്കാം. മിക്ക ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കുമുള്ള ആയുര്‍വേദ പരിഹാരമാണ് വേപ്പ്. നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും ഉണ്ടാകുന്ന വിവിധ പ്രശ്‌നങ്ങളെ നീക്കാനായി വേപ്പ് നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഇതിലെ ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ കാരണം പല സൗന്ദര്യവര്‍ധക വസ്തുക്കളിലും ഇന്ന് വേപ്പ് ചേര്‍ക്കുന്നു.

Most read: മുഖത്തെ എണ്ണമയം നീക്കാന്‍ മികച്ച 5 ഫെയ്‌സ് പാക്ക്Most read: മുഖത്തെ എണ്ണമയം നീക്കാന്‍ മികച്ച 5 ഫെയ്‌സ് പാക്ക്

വേപ്പിലെ ഗുണങ്ങളിലൂടെ നിങ്ങളുടെ എല്ലാ സൗന്ദര്യ പ്രശ്നങ്ങളും സ്വാഭാവികമായി പരിഹരിക്കാനും നിങ്ങളുടെ സൗന്ദര്യം സംരക്ഷിക്കാനും സാധിക്കും. ഈ ലേഖനത്തില്‍, മുഖക്കുരു തടയാനായി വേപ്പ് നിങ്ങള്‍ക്ക് ഏതൊക്കെ വിധത്തില്‍ ഉപയോഗിക്കാമെന്ന് വായിക്കാം.

വേപ്പും തുളസിയും

വേപ്പും തുളസിയും

മിക്കവാറും എല്ലാ വീടുകളിലും ലഭ്യമായൊരു സസ്യമാണ് തുളസി. വേപ്പിന്റെ ഗുണങ്ങളുമായി കൂടിച്ചേര്‍ന്ന് തുളസി നിങ്ങളുടെ മുഖത്ത് അത്ഭുതങ്ങള്‍ തീര്‍ക്കുന്നു. അതിന്റെ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ എല്ലാ ചര്‍മ്മ തരങ്ങള്‍ക്കും ഗുണം ചെയ്യും. കറുത്ത പാടുകള്‍, കളങ്കങ്ങള്‍, മുഖക്കുരു എന്നിവ കുറയ്ക്കാന്‍ ഈ ഫെയ്‌സ് പായ്ക്ക് നിങ്ങളെ സഹായിക്കും, മാത്രമല്ല തിളക്കമുള്ളതും ആരോഗ്യകരവുമായ ചര്‍മ്മം നല്‍കുകയും ചെയ്യുന്നു.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

ഒരുപിടി വേപ്പ്, തുളസി ഇലകള്‍, 1 ടീസ്പൂണ്‍ തേന്‍ (വരണ്ടതോ സാധാരണ ചര്‍മ്മമോ ആണെങ്കില്‍ മാത്രം), 1 ടീസ്പൂണ്‍ ചന്ദനപ്പൊടി അല്ലെങ്കില്‍ മുള്‍ട്ടാനി മിട്ടി (എണ്ണമയമുള്ള ചര്‍മ്മമുണ്ടെങ്കില്‍ മാത്രം) എന്നിവയാണ് ഇതിനായി ആവശ്യം. വേപ്പില വെയിലത്ത് ഉണക്കി പൊടിച്ചെടുക്കുക. ശേഷം, ചര്‍മ്മത്തിന്റെ തരം അനുസരിച്ച് തേന്‍, ചന്ദനം അല്ലെങ്കില്‍ മുള്‍ട്ടാനി മിട്ടി എന്നിവ പൊടിയില്‍ ചേര്‍ത്ത് അല്‍പം വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ പായ്ക്ക് നിങ്ങളുടെ മുഖത്ത് പുരട്ടി 10 - 15 മിനുട്ട് ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തില്‍ പായ്ക്ക് കഴുകിക്കളയുക.

Most read:താടിയിലെ കുരു ഇനി പ്രശ്‌നമാകില്ല; ചെയ്യേണ്ടത്Most read:താടിയിലെ കുരു ഇനി പ്രശ്‌നമാകില്ല; ചെയ്യേണ്ടത്

വേപ്പും മഞ്ഞളും

വേപ്പും മഞ്ഞളും

ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ അടങ്ങിയ സസ്യമാണ് വേപ്പ്. മഞ്ഞളുമായി ചേര്‍ത്ത് വേപ്പ് ഉപയോഗിക്കുന്നതിലൂടെ വരണ്ട ചര്‍മ്മത്തിലും എണ്ണമയമുള്ള ചര്‍മ്മത്തിലും മികച്ച രീതിയില്‍ ഇത് പ്രവര്‍ത്തിക്കുന്നു. വരള്‍ച്ചയും മുഖക്കുരുവും അകറ്റി ഈ ഫെയ്സ് പായ്ക്ക് നിങ്ങളുടെ ചര്‍മ്മത്തിന് ആവശ്യമായ തിളക്കം നല്‍കുകയും ചെയ്യുന്നു.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

2 ടീസ്പൂണ്‍ അരച്ചെടുത്ത വേപ്പ്, 3 - 4 നുള്ള് മഞ്ഞള്‍പ്പൊടി എന്നിവയാണ് നിങ്ങള്‍ക്ക് വേണ്ടത്. മഞ്ഞള്‍പ്പൊടിയും വേപ്പ് അരച്ചതും ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് ആക്കുക. ആവശ്യമെങ്കില്‍ കുറച്ച് വെള്ളം കൂടി ചേര്‍ക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് പുരട്ടി 10 മിനിറ്റ് ഉണങ്ങാന്‍ വിടുക. അതിനുശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകി മോയ്സ്ചുറൈസര്‍ പ്രയോഗിക്കുക.

Most read:കണ്‍തടത്തിലെ കറുപ്പ് പെട്ടെന്ന് മാറാന്‍ നാരങ്ങMost read:കണ്‍തടത്തിലെ കറുപ്പ് പെട്ടെന്ന് മാറാന്‍ നാരങ്ങ

വേപ്പും പപ്പായയും

വേപ്പും പപ്പായയും

ചര്‍മ്മത്തെ പെട്ടെന്ന് പുനരുജ്ജീവിപ്പിക്കാന്‍ ഈ പായ്ക്ക് നിങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും. ഈ പായ്ക്ക് നിങ്ങളുടെ മങ്ങിയ മുഖത്തെ പെട്ടെന്ന് പുതുക്കുകയും തിളക്കം നല്‍കുകയും ചെയ്യുന്നു.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

2 ടീസ്പൂണ്‍ വേപ്പ് പൊടി, 2 ടീസ്പൂണ്‍ പപ്പായ പള്‍പ്പ് എന്നിവയാണ് ഇതിനായി നിങ്ങള്‍ക്ക് ആവശ്യം. വേപ്പ് പൊടിയും പപ്പായ പള്‍പ്പും തുല്യ അളവില്‍ കലര്‍ത്തി പേസ്റ്റ് രൂപപ്പെടുത്തി മുഖത്ത് പുരട്ടുക. 10 - 15 മിനുട്ട് അല്ലെങ്കില്‍ പേസ്റ്റ് പൂര്‍ണ്ണമായും വരളുന്നതുവരെ മുഖത്ത് വിടുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകി വരണ്ടതാക്കുക.

Most read:എളുപ്പത്തില്‍ താരന്‍ കളയാം; ലളിതമായ വഴികളിതാMost read:എളുപ്പത്തില്‍ താരന്‍ കളയാം; ലളിതമായ വഴികളിതാ

English summary

How To Use Neem Leaves To Treat Acne

Neem is an exceptional remedy for acne. It is a very powerful anti-bacterial solution that offers freedom from acne marks too. Read on how to use neem leaves to treat acne.
Story first published: Wednesday, November 11, 2020, 14:18 [IST]
X
Desktop Bottom Promotion