For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിറയൗവ്വനം സമ്മാനിക്കും നാല്‍പ്പാമരാദി തൈലം

|

സൗന്ദര്യ സംരക്ഷണം ഇപ്പോഴും ഒരു വെല്ലുവിളി തന്നെയാണ്. അതിനെ പ്രതിരോധിക്കുന്നതിനാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ പ്രായമാവുന്നത് മുഖത്ത് കാണിക്കാന്‍ തുടങ്ങുമ്പോള്‍ നമ്മള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം അത് നിങ്ങളില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു എന്നുള്ളതാണ് സത്യം. പ്രായാധിക്യം മുഖത്തേക്കാള്‍ മനസ്സിനെ ബാധിക്കുമ്പോഴാണ് പല പ്രശ്‌നങ്ങളും തുടക്കം കുറിക്കുന്നത്. ഇത് പിന്നീട് നമ്മളെ വളരെയധികം പ്രശ്‌നങ്ങളുള്ള അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിനും യുവത്വവും യൗവ്വനവും നിലനിര്‍ത്തുന്നതിനും നാല്‍പ്പാമരാദി തൈലം സഹായിക്കുന്നുണ്ട്.

നാല്‍പ്പാമരാദി തൈലത്തിന് സണ്‍ടാന്‍ പോലുള്ള കൂടിയ ചര്‍മ്മ പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഇതിലൂടെ സൗന്ദര്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകളേയും തുടച്ച് നീക്കുന്നതിന് കഴിയുന്നുണ്ട്. ചര്‍മ്മത്തിലുണ്ടാവുന്ന പല പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മികച്ച ഒറ്റമൂലി തന്നെയാണ് നാല്‍പ്പാമരം. എന്നാല്‍ നാല്‍പ്പാമരാദി കൂട്ടുകള്‍ എങ്ങനെ തയ്യാറാക്കണം എന്ന് നമുക്ക് നോക്കാം.

നാല്‍പ്പാമരാദി തൈലം തയ്യാറാക്കാം

നാല്‍പ്പാമരാദി തൈലം തയ്യാറാക്കാം

നാല്‍പ്പാമരാദി തൈലത്തിന് ചേര്‍ക്കുന്ന കൂട്ടുകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇതില്‍ പ്രധാന കൂട്ടുകള്‍ എന്ന് പറയുന്നത് രാമച്ചം, മഞ്ഞള്‍, എള്ളെണ്ണ, നെല്ലിക്ക എന്നിവയാണ്. ഈ മിശ്രിതം ഉപയോഗിച്ച് തൈലം തയ്യാറാക്കി തേച്ചാല്‍ ഇത് നല്‍കുന്ന ഗുണങ്ങള്‍ നിങ്ങള്‍ വിചാരിക്കുന്നതിലും അപ്പുറമാണ്. ചര്‍മസംരക്ഷണത്തിനും സൗന്ദര്യത്തിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് നാല്‍പ്പാമരാദി തൈലം. ഇതിലൂടെ സണ്‍ടാന്‍, പ്രായാധിക്യം മൂലം മുഖത്തുണ്ടാവുന്ന പ്രശ്‌നങ്ങള്‍ എന്നിവയെ എല്ലാം പ്രതിരോധിക്കാന്‍ സാധിക്കുന്നു.

യുവത്വം നിലനിര്‍ത്തുന്നു

യുവത്വം നിലനിര്‍ത്തുന്നു

നിങ്ങളുടെ യുവത്വം നിലനിര്‍ത്തുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗമാണ് നാല്‍പ്പാമരാദി തൈലം. ഇത് മുഖത്തും ദേഹത്തും നല്ലതു പോലെ തേച്ച് പിടിപ്പിച്ച് പതിനഞ്ച് മിനിട്ടിന് ശേഷം കഴുകിക്കളയണം. ഇത് ചര്‍മ്മത്തിലെ പ്രായാധിക്യം മൂലമുണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുകയും യൗവ്വനം നല്‍കുകയും ചെയ്യുന്നുണ്ട്. വരണ്ട ചര്‍മ്മം പോലുള്ള അസ്വസ്ഥതകളെ പൂര്‍ണമായും ഇല്ലാതാക്കി ചര്‍മ്മം തിളങ്ങുന്നതിന് സഹായിക്കുന്നു.

സണ്‍ടാന്‍ പരിഹാരം

സണ്‍ടാന്‍ പരിഹാരം

സണ്‍ടാന്‍ പലപ്പോഴും ചര്‍മ്മത്തില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അതില്‍ ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് എപ്പോഴും നാല്‍പ്പാമരാദി തൈലം. ഇത് ചര്‍മ്മത്തിലെ സണ്‍ടാനിനെ പാടേ തുടച്ച് നീക്കി ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ വിധത്തിലും ചര്‍മ്മത്തിനുണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് നമുക്ക് നാല്‍പാമരാദി തൈലം ഉപയോഗിക്കാവുന്നതാണ്.

ചര്‍മ്മ രോഗങ്ങള്‍ക്ക് പരിഹാരം

ചര്‍മ്മ രോഗങ്ങള്‍ക്ക് പരിഹാരം

ചര്‍മ്മ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നാല്‍പ്പാമരാദി തൈലം ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ ചൊറിച്ചില്‍, അലര്‍ജി, അസ്വസ്ഥത എന്നിവയെ എല്ലാം പാചേ ഇല്ലാതാക്കുന്നുണ്ട്. ചര്‍മ്മത്തില്‍ മഴക്കാലത്തുണ്ടാവുന്ന പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും നാല്‍പ്പാമരാദി തൈലം ഉപയോഗിക്കാവുന്നതാണ്. എക്‌സിമ, ചര്‍മ്മത്തിന്റെ അലര്‍ജികളെ പൂര്‍ണമായും ഇല്ലാതാക്കുന്നുണ്ട്. ദിവസവും ഇത് ഉപയോഗിക്കാന്‍ ശ്രമിക്കാവുന്നതാണ്.

വരണ്ട ചര്‍മ്മത്തിന് പരിഹാരം

വരണ്ട ചര്‍മ്മത്തിന് പരിഹാരം

വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ നാല്‍പാമരാദി തൈലം മികച്ച് നില്‍ക്കുന്ന ഒറ്റമൂലിയാണ്. അല്‍പം തൈലം ഉപയോഗിച്ച് നല്ലതു പോലെ മുഖത്തും ദേഹത്തും തേച്ച് പിടിപ്പിച്ച് മസ്സാജ് ചെയ്യുക. ഇത് ചര്‍മസംരക്ഷണത്തിന് വില്ലനാവുന്ന വരണ്ട ചര്‍മ്മമെന്ന പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. വരണ്ട ചര്‍മ്മമെന്ന പ്രതിസന്ധിയെ മറി കടക്കുന്നതിന് ഇനി സംശയിക്കാതെ നമുക്ക് നാല്‍പ്പാമരാദി തൈലം ഉപയോഗിക്കാം. എന്തുകൊണ്ടും മികച്ച് നില്‍ക്കുന്നത് തന്നെയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

തൂങ്ങി നില്‍ക്കുന്ന ചര്‍മ്മത്തിന് പരിഹാരം

തൂങ്ങി നില്‍ക്കുന്ന ചര്‍മ്മത്തിന് പരിഹാരം

നിങ്ങളുടെ ചര്‍മ്മം തൂങ്ങി നില്‍ക്കുന്ന അവസ്ഥയില്‍ ആണെങ്കില്‍ അതിനെ പ്രതിരോധിക്കുന്നതിന് നമുക്ക് നാല്‍പ്പാമരാദി തൈലം ഉപയോഗിക്കാം. കാരണം പ്രായമാകുന്തോറും ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകളും ചര്‍മ്മം തൂങ്ങി നില്‍ക്കുന്നതിനും കാരണമാകുന്നുണ്ട്. എന്നാല്‍ ഇതിനെ വളരെ എളുപ്പത്തില്‍ പരിഹിച്ച് ചര്‍മ്മം ക്ലിയറാക്കുന്ന ഒന്നാണ് നാല്‍പ്പാമരാദി തൈലം എന്ന കാര്യത്തില്‍ സംശയം വേണ്ട. ദിവസവും ഇത് ഉപയോഗിക്കാന്‍ ശ്രമിക്കാവുന്നതാണ്.

ഉരുളക്കിഴങ്ങിൽ അല്‍പം തേൻ, ഫേഷ്യലിനേക്കാൾ ഫലംഉരുളക്കിഴങ്ങിൽ അല്‍പം തേൻ, ഫേഷ്യലിനേക്കാൾ ഫലം

 കണ്ണിന് താഴെയുള്ള കറുപ്പ്

കണ്ണിന് താഴെയുള്ള കറുപ്പ്

ഉറക്കം കുറയുന്നതും കരയുന്നതും എല്ലാം ചിലപ്പോള്‍ പലര്‍ക്കും കണ്ണിന് പണി തരുന്നു. കാരണം ഇവയെല്ലാം കണ്ണിന് താഴെ കറുപ്പ് ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. എന്നാല്‍ ഇനി ഈ പ്രശ്‌നത്തെ നമുക്ക് നിസ്സാരമായി ഇല്ലാതാക്കാവുന്നതാണ്. അതിന് വേണ്ടി അല്‍പം നാല്‍പാമരാദി തൈലം കണ്ണിന് താഴെ തേച്ച് പിടിപ്പിച്ച് മസ്സാജ് ചെയ്യാവുന്നതാണ്. ഇതിലൂടെ കണ്ണിന് താഴെയുള്ള കറുപ്പിനെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്.

നെല്ലിക്കനീര് മഞ്ഞള്‍ ചേര്‍ത്ത് തേക്കൂ, പൊന്‍നിറംനെല്ലിക്കനീര് മഞ്ഞള്‍ ചേര്‍ത്ത് തേക്കൂ, പൊന്‍നിറം

English summary

How To Use Nalpamaradi Thailam To Remove Tan In Malayalam

Here in this article we are discussing about how to use nalpamaradi thailam to remove tan. Take a look.
X
Desktop Bottom Promotion