For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മം ക്ലീന്‍ ആക്കും പ്രായം കുറക്കും നാല്‍പ്പാമരാദി തൈലം

|

ചര്‍മ്മസംരക്ഷണം എന്നത് എപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. കാരണം ചര്‍മ്മ സംരക്ഷണത്തില്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ സ്ത്രീകളേയും പുരുഷന്‍മാരേയും പ്രശ്‌നത്തിലാക്കുന്നതാണ് എപ്പോഴും ചര്‍മ്മത്തിന് പ്രായമാവുന്നത്. പ്രായത്തിലേക്ക് കടക്കുമ്പോള്‍ പലപ്പോഴും അത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാക്കുന്നു. ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് നാല്‍പാമരാദി തൈലം ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ പലപ്പോഴും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പ്രായാധിക്യം നിങ്ങളുടെ ചര്‍മ്മത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കണം.

How To Use Nalpamaradhi Thailam

അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില മാര്‍ഗ്ഗങ്ങള്‍ തേടാവുന്നതാണ്. അതില്‍ വരുന്നതാണ് നാല്‍പ്പാമരാദി തൈലം. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ വരുത്തുന്ന മാറ്റം നിസ്സാരമല്ല. എല്ലാ വിധത്തിലും ചര്‍മ്മസംരക്ഷണത്തിന് സഹായിക്കുന്ന നാല്‍പ്പാമരാദി തൈലം എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നു എന്നത് അറിഞ്ഞിരിക്കണം. സൗന്ദര്യത്തിന് വില്ലനാവുന്ന പല പ്രശ്‌നങ്ങളേയും തുടച്ച് നീക്കുന്ന അവസ്ഥയിലേക്ക് നാല്‍പ്പാമരാദി തൈലം നിങ്ങളെ എത്തിക്കുന്നു. ഇത്തരത്തില്‍ വരണ്ട ചര്‍മ്മത്തേയും പൂര്‍ണമായും മാറ്റുന്നതിന് നാല്‍പാപമരാദി തൈലം സഹായിക്കുന്നു.

വരണ്ട ചര്‍മ്മത്തിന്

വരണ്ട ചര്‍മ്മത്തിന്

വരണ്ട ചര്‍മ്മത്തിന് നാല്‍പ്പാമരാദി തൈലം ഉപയോഗിക്കാവുന്നതാണ്. നിങ്ങള്‍ എപ്പോഴും ലോഷനും മറ്റും ഉപയോഗിക്കുന്നവരെങ്കില്‍ ഇനി അതിനെല്ലാം വിടനല്‍കൂ. നിങ്ങള്‍ക്ക് നാല്‍പ്പാമരാദി തൈലം ഇതിന് വേണ്ടി ഉപയോഗിക്കാവുന്നതാണ്. വരണ്ട ചര്‍മ്മമെന്ന പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് പതിവായി നാല്‍പ്പാമരാദി തൈലം ഉപയോഗിക്കാം. പൊതുവായി വരണ്ട ചര്‍മ്മമുള്ളവര്‍ പലപ്പോഴും ചര്‍മ്മം കഴുകുന്നു. ഇത് വരണ്ട ചര്‍മ്മം വര്‍ദ്ധിപ്പിക്കുന്നു. ഇത്തരത്തില്‍ ഈര്‍പ്പത്തിന്റെ അഭാവം നിങ്ങളുടെ ചര്‍മ്മം വരണ്ടതാക്കുന്നതിലേക്ക് എത്തിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ സ്വാഭാവിക എണ്ണമയത്തെ ഇല്ലാതാക്കുകയും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

വരണ്ട ചര്‍മ്മത്തിന്

വരണ്ട ചര്‍മ്മത്തിന്

എന്നാല്‍ നാല്‍പ്പാമരാദി തൈലം ഉപയോഗിക്കുന്നവരില്‍ ഈ പ്രശ്‌നത്തെ നമുക്ക് ഒഴിവാക്കാന്‍ സാധിക്കുന്നു. ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സെബം അത്യാവശ്യമാണ്. നിങ്ങളുടെ ചര്‍മ്മത്തില്‍ ആവശ്യത്തിന് എണ്ണയുടെ അഭാവം ചൊറിച്ചില്‍, വീക്കം, ഏറ്റവും മോശമായ സന്ദര്‍ഭങ്ങളില്‍ എക്‌സിമ എന്നിവയ്ക്ക് കാരണമാകുന്നു. മൃതകോശങ്ങള്‍ അതിവേഗം രൂപപ്പെടുന്നതിനാല്‍ വരണ്ട ചര്‍മ്മക്കാരില്‍ ഇത്തരം ഒരു ഭീഷണിയും പ്രശ്‌നത്തിലാവുന്നു. വിറ്റാമിന്‍ ഡി ഉപയോഗിച്ചും ഇത്തരം പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ സാധിക്കുന്നു.

വരണ്ട ചര്‍മ്മത്തില്‍ ശ്രദ്ധിക്കാന്‍

വരണ്ട ചര്‍മ്മത്തില്‍ ശ്രദ്ധിക്കാന്‍

നിങ്ങള്‍ക്ക് വരണ്ട ചര്‍മ്മം ആണെന്നുണ്ടെങ്കില്‍ എന്തുകൊണ്ടാണ് വരണ്ട ചര്‍മ്മമുണ്ടാവുന്നത് എന്ന് നാം വായിച്ചു. എന്നാല്‍ വരണ്ട ചര്‍മ്മമുള്ളവരെങ്കില്‍ ഇവര്‍ക്ക് മൃതകോശങ്ങളെ ചര്‍മ്മത്തില്‍ നിന്ന് പുറംതള്ളേണ്ട അവസ്ഥയുണ്ടാവുന്നു. കൂടാതെ ചര്‍മ്മത്തിലെ എണ്ണമയം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ചര്‍മ്മത്തിന്റെ തൊലി പൊളിഞ്ഞ് പോരുന്നതിനെ പ്രതിരോധിക്കുന്നതിനും ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നാല്‍പാമരാദി തൈലത്തിന് ഇതിനെല്ലാം പരിഹാരം കാണുന്നതിന് സാധിക്കുന്നു. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

നാല്‍പമരാധി തൈലം എങ്ങനെ ഉപയോഗിക്കാം?

നാല്‍പമരാധി തൈലം എങ്ങനെ ഉപയോഗിക്കാം?

നാല്‍പാമരാദി തൈലം 1-2 സ്പൂണ്‍ എടുത്ത് മുഖത്ത് പുരട്ടുക, കവിള്‍, നെറ്റി, മൂക്ക്, കഴുത്ത് എന്നീ ഭാഗങ്ങളില്‍ എല്ലാം ഇത് നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. നഖങ്ങള്‍ ചര്‍മ്മത്തില്‍ കൊള്ളാതെ വേണം ഇത്തരം മസ്സാജ് ചെയ്യുന്നതിന്. മുകളിലേക്ക് വിരലുകള്‍ ഉപയോഗിച്ച് മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കുക. നഖങ്ങള്‍ കൊള്ളുമ്പോള്‍ അത് വേദനയ്ക്കും അണുബാധയ്ക്കും കാരണമാകുന്നു. നാല്‍പാമരാദി തൈലം തേക്കുമ്പോള്‍ അത് ചര്‍മ്മത്തില്‍ 15 മിനിറ്റ് - 30 മിനിറ്റ് നേരം വെക്കണം. പിന്നീട് വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് കഴുകിക്കളയുന്നതിന് ശ്രദ്ധിക്കണം.

ദിവസേന ഉപയോഗിക്കുക

ദിവസേന ഉപയോഗിക്കുക

നാല്‍പ്പാമരാദി തൈലം ഉപയോഗിക്കുമ്പോള്‍ ദിവസവും ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത് ശരിക്കും നിങ്ങളുടെ ചര്‍മ്മത്തില്‍ ഒരു ക്ലെന്‍സിംഗ് ഏജന്റായി പ്രവര്‍ത്തിക്കുന്നതാണ്. ചര്‍മ്മത്തില്‍ ഇത് ഈര്‍പ്പം നിലനിര്‍ത്തുന്നു എന്നതാണ് സത്യം. മഴക്കാലത്തും ശീതകാലത്തും അമിതമായ വരള്‍ച്ച ചര്‍മ്മ വൈകല്യങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. കൂടാതെ വീക്കം, ചൊറിച്ചില്‍, വിള്ളല്‍, പരുക്കന്‍ ചര്‍മ്മം എന്നീ അവസ്ഥകളിലേക്കും കാര്യങ്ങള്‍ എത്തുന്നു. കാലാവസ്ഥാ വ്യതിയാനം അനുസരിച്ച് മാറ്റങ്ങള്‍ വരുത്താവുന്നതാണ്.

നാല്‍പാമരാദി തൈലത്തിന്റെ ഗുണങ്ങള്‍

നാല്‍പാമരാദി തൈലത്തിന്റെ ഗുണങ്ങള്‍

നാല്‍പ്പാമരാദി തൈലം വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതോടൊപ്പം തന്നെ ഇത് ചര്‍മ്മത്തില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും മനസ്സിലാക്കേണ്ടതാണ്. വരണ്ട ചര്‍മ്മത്തെ മാത്രമല്ല നാല്‍പാമരാദി തൈലം പ്രതിരോധിക്കുന്നത് ഇത് ചര്‍മ്മത്തില്‍ മറ്റ് ചില മാറ്റങ്ങളും വരുത്തുന്നു. ചര്‍മ്മത്തെ മിനുസപ്പെടുത്തുന്നതിനും സോഫ്റ്റ് ആക്കുന്നതിനും നാല്‍പ്പാമരാദി തൈലം സഹായിക്കുന്നു. കൂടാതെ മൃതകോശങ്ങളെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും ഇത് സഹായിക്കുന്നു. ചര്‍മ്മത്തിന്റെ വരള്‍ച്ച പ്രതിരോധിക്കുന്നതോടൊപ്പം തന്നെ ചര്‍മ്മത്തില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന വാര്‍ദ്ധക്യം പോലുള്ള പ്രശ്‌നങ്ങള്‍ സമ്മാനിക്കുന്ന പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇത് വഴി ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നിലനിര്‍ത്താന്‍ സാധിക്കുന്നു.

മുഖത്തെ മങ്ങിയ കറുത്ത പുള്ളികളും പാടുകളും നിസ്സാരമാക്കല്ലേ: പരിഹാരമിതാമുഖത്തെ മങ്ങിയ കറുത്ത പുള്ളികളും പാടുകളും നിസ്സാരമാക്കല്ലേ: പരിഹാരമിതാ

ചര്‍മ്മത്തിലെ ചുളിവ് അകറ്റി പ്രായം കുറക്കാന്‍ ഉത്തമം ഈ എണ്ണകള്‍ചര്‍മ്മത്തിലെ ചുളിവ് അകറ്റി പ്രായം കുറക്കാന്‍ ഉത്തമം ഈ എണ്ണകള്‍

English summary

How To Use Nalpamaradhi Thailam For Dry Skin In Malayalam

Here in this article we are discussing about how to use Nalpamaradhi thailam for dry skin in malayalam. Take a look.
Story first published: Thursday, September 15, 2022, 13:47 [IST]
X
Desktop Bottom Promotion