For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എണ്ണമയമുള്ള മുഖത്ത് മുള്‍ട്ടാനിമിട്ടി അത്ഭുതം

|

എണ്ണമയമുള്ള ചര്‍മ്മം പലര്‍ക്കും ഒരു അഭംഗിയായി തോന്നിയേക്കാം. ചര്‍മ്മത്തിലെ അമിതമായ എണ്ണ ചര്‍മ്മ സുഷിരങ്ങള്‍ അടയ്ക്കുകയും മുഖക്കുരു, പാടുകള്‍ എന്നിവ വരുത്തുകയും ചെയ്യുന്നതിന് കാരണമാകുന്നു. എന്നിവയില്‍ കലാശിക്കുന്നു. എന്നാല്‍ വിഷമിക്കേണ്ട, എണ്ണമയമുള്ള ചര്‍മ്മമുള്ള ആളുകള്‍ക്ക് ചര്‍മ്മത്തെ ശരിയായ രീതിയില്‍ പരിപാലിക്കുകയാണെങ്കില്‍ ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മം നേടാവുന്നതാണ്.

Most read: മുഖക്കുരു മായ്ക്കും ടീ ട്രീ ഓയില്‍ മാജിക്Most read: മുഖക്കുരു മായ്ക്കും ടീ ട്രീ ഓയില്‍ മാജിക്

നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം ഇതാ. എണ്ണമയമുള്ള ചര്‍മ്മത്തിന് മുള്‍ട്ടാനി മിട്ടി ഒരു അത്ഭുത പ്രതിവിധിയാണ്. നിങ്ങളുടെ വീട്ടില്‍ ലഭ്യമായ ചില ചേരുവകള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ മുള്‍ട്ടാനി മിട്ടിയുമായി കലര്‍ത്തി എണ്ണമയമുള്ള ചര്‍മ്മത്തിലെ പ്രശ്‌നങ്ങള്‍ നീക്കാവുന്നതാണ്.

എണ്ണമയമുള്ള ചര്‍മ്മത്തിന് മുള്‍ട്ടാനി മിട്ടി

എണ്ണമയമുള്ള ചര്‍മ്മത്തിന് മുള്‍ട്ടാനി മിട്ടി

മുള്‍ട്ടാനി മിട്ടി എണ്ണമയമുള്ള ചര്‍മ്മത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നു. ഇത് ചര്‍മ്മത്തിലെ കോശങ്ങളെ പുറംതള്ളുകയും സുഷിരങ്ങള്‍ തുറക്കുകയും ചെയ്യുന്നു. അധിക സെബം നീക്കംചെയ്യുകയും എണ്ണ ഉല്‍പാദനം നിയന്ത്രിക്കുകയും ചെയ്യുന്നു, ഇത് ചര്‍മ്മത്തിന് ആവശ്യമായ തിളക്കം നല്‍കുന്നു. മുഖക്കുരുവിനെ നിയന്ത്രിക്കുകയും കളങ്കങ്ങളും പാടുകളും മായ്ക്കുകയും ചെയ്യുന്നു. രക്തചംക്രമണം മെച്ചപ്പെടുത്തുകയും വൈറ്റ്‌ഹെഡുകളും ബ്ലാക്ക് ഹെഡുകളും നീക്കംചെയ്യുകയും ചെയ്യുന്നു. മുള്‍ട്ടാനി മിട്ടി ഫെയ്‌സ് പായ്ക്കുകള്‍ ഉപയോഗിച്ച് എണ്ണമയമുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് എങ്ങനെയെന്ന് വായിച്ചറിയൂ.

മുള്‍ട്ടാനി മിട്ടി, റോസ് വാട്ടര്‍

മുള്‍ട്ടാനി മിട്ടി, റോസ് വാട്ടര്‍

എണ്ണമയമുള്ള ചര്‍മ്മത്തിന് വളരെ ഉപയോഗപ്രദമാണ് റോസ് വാട്ടര്‍. കാരണം അതിന്റെ രൂക്ഷമായ രേതസ് ഗുണങ്ങള്‍ സുഷിരങ്ങള്‍ അടയ്ക്കാന്‍ സഹായിക്കുകയും ചര്‍മ്മത്തിലെ അഴുക്കും എണ്ണയും നീക്കം ചെയ്യുകയും ചെയ്യുന്നു. റോസ് വാട്ടര്‍ തനിച്ച് ഉപയോഗിക്കുമ്പോള്‍ ഒരു ടോണറായി പ്രവര്‍ത്തിക്കുന്നു. എണ്ണമയമുള്ള ചര്‍മ്മത്തിന് മുള്‍ട്ടാനി മിട്ടിക്കൊപ്പം റോസ് വാട്ടര്‍ ചേര്‍ക്കുമ്പോള്‍ ഫലങ്ങള്‍ ഇരട്ടിക്കുന്നു.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

2 ടീസ്പൂണ്‍ റോസ് വാട്ടര്‍, 2 ടേബിള്‍സ്പൂണ്‍ മുള്‍ട്ടാനി മിട്ടി എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. വൃത്തിയുള്ള പാത്രത്തില്‍ 2 ടേബിള്‍സ്പൂണ്‍ മുള്‍ട്ടാനി മിട്ടി ഇടുക. പേസ്റ്റ് മിനുസമാര്‍ന്നതുവരെ ക്രമേണ റോസ് വാട്ടര്‍ ചേര്‍ക്കുക. നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റുമുള്ള സെന്‍സിറ്റീവ് ഏരിയ ഒഴിവാക്കിക്കൊണ്ട് മുഖത്ത് ഉടനീളം ഈ പേസ്റ്റ് പ്രയോഗിക്കുക. ഇതിനായി വൃത്തിയുള്ള ബ്രഷ് ഉപയോഗിക്കാം. 15-20 മിനിറ്റ് ഉണങ്ങാന്‍ വിട്ട് ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. ശേഷം മോയ്‌സ്ചുറൈസര്‍ പ്രയോഗിക്കുക. എണ്ണമയമുള്ള ചര്‍മ്മത്തില്‍ നിന്ന് മുക്തി നേടാന്‍ മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഈ ഫേസ് പായ്ക്ക് ഉപയോഗിക്കുക.

Most read:മുടികൊഴിച്ചിലകറ്റി മുട്ടോളം മുടിക്ക് കറ്റാര്‍ വാഴMost read:മുടികൊഴിച്ചിലകറ്റി മുട്ടോളം മുടിക്ക് കറ്റാര്‍ വാഴ

മുള്‍ട്ടാനി മിട്ടിയും തേനും

മുള്‍ട്ടാനി മിട്ടിയും തേനും

ചര്‍മ്മത്തിന് ഒരു അത്ഭുതമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മറ്റൊരു പ്രകൃതിദത്ത ഘടകമാണ് തേന്‍. വിറ്റാമിനുകളും പോഷകങ്ങളും നിറഞ്ഞ തേന്‍ മുഖക്കുരു, എണ്ണമയമുള്ള ചര്‍മ്മം, ബ്ലാക്ക്‌ഹെഡ്‌സ് എന്നിവയില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. തേനുമായി ചേര്‍ന്ന് എണ്ണമയമുള്ള ചര്‍മ്മം ചികിത്സിക്കാനായി നിങ്ങള്‍ക്ക് മുള്‍ട്ടാനി മിട്ടി ഉപയോഗിക്കാം.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

2 ടേബിള്‍സ്പൂണ്‍ തേന്‍, 2 ടേബിള്‍സ്പൂണ്‍ മുള്‍ട്ടാനി മിട്ടി എന്നിവയാണ് ആവശ്യം. വൃത്തിയുള്ളൊരു പാത്രത്തില്‍ 2 ടേബിള്‍സ്പൂണ്‍ മുള്‍ട്ടാനി മിട്ടി ഇടുക. ഇതിലേക്ക് തേന്‍ ക്രമേണ ചേര്‍ക്കുക. വൃത്തിയുള്ള ബ്രഷ് ഉപയോഗിച്ച് മുഖം മുഴുവന്‍ പേസ്റ്റ് പ്രയോഗിക്കുക. കണ്ണുകള്‍ക്ക് ചുറ്റുമുള്ള പ്രദേശം ഒഴിവാക്കുക. ഇത് ഉണങ്ങിയ ശേഷം മുഖം നല്ല വെള്ളത്തില്‍ കഴുകുക. ശേഷം എണ്ണരഹിതമായ മിതമായ മോയ്‌സ്ചുറൈസര്‍ പ്രയോഗിക്കുക. എണ്ണമയമുള്ള ചര്‍മ്മത്തിന് ആഴ്ചയില്‍ രണ്ടുതവണ ഈ മുള്‍ട്ടാനി മിട്ടി പായ്ക്ക് ഉപയോഗിക്കുക.

മുള്‍ട്ടാനി മിട്ടി, മഞ്ഞള്‍

മുള്‍ട്ടാനി മിട്ടി, മഞ്ഞള്‍

ഒരു അത്ഭുത സൗന്ദര്യ വര്‍ധക വസ്തുവാണ് മഞ്ഞള്‍. എല്ലാവരുടെയും അടുക്കളയില്‍ എളുപ്പത്തില്‍ ലഭ്യമായ ഒന്ന്. എണ്ണമയമുള്ള ചര്‍മ്മത്തില്‍ മുഖക്കുരു, പാടുകള്‍ തുടങ്ങിയവ എളുപ്പത്തില്‍ ചികിത്സിക്കാനും ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കാനും ചുളിവുകള്‍ കുറയ്ക്കാനും മഞ്ഞള്‍, മുള്‍ട്ടാനി മിട്ടി പായ്ക്ക് ഉപയോഗിക്കാവുന്നതാണ്.

Most read:നെറ്റിയിലെ ചുളിവകറ്റി നിത്യയൗവ്വനം സ്വന്തമാക്കാംMost read:നെറ്റിയിലെ ചുളിവകറ്റി നിത്യയൗവ്വനം സ്വന്തമാക്കാം

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

1 ടീസ്പൂണ്‍ മഞ്ഞള്‍, 2 ടേബിള്‍സ്പൂണ്‍ മുള്‍ട്ടാനി മിട്ടി എന്നിവ മിനുസമാര്‍ന്ന പേസ്റ്റ് രൂപത്തിലാക്കുക. ഈ മാസ്‌ക് നിങ്ങളുടെ കൈകൊണ്ടോ അല്ലെങ്കില്‍ ഒരു ബ്രഷ് ഉപയോഗിച്ചോ മുഖത്ത് പുരട്ടാവുന്നതാണ്. ഇത് പുരട്ടി 10-15 മിനിറ്റ് കാത്തിരുന്ന് മുഖം കഴുകുക. ചര്‍മ്മം വളരെയധികം വരണ്ടതായി തോന്നുകയാണെങ്കില്‍ മോയ്‌സ്ചുറൈസര്‍ പുരട്ടുക. മികച്ച ഫലങ്ങള്‍ക്കായി രാത്രി ഉറങ്ങുന്നതിന് മുമ്പും ആഴ്ചയില്‍ രണ്ടുതവണയും ഇത് ഉപയോഗിക്കാവുന്നതാണ്.

മുള്‍ട്ടാനി മിട്ടിയും തക്കാളിയും

മുള്‍ട്ടാനി മിട്ടിയും തക്കാളിയും

മുഖക്കുരു ഭേദമാക്കാനും സൂര്യന്റെ കളങ്കങ്ങളില്‍ നിന്നു മുക്തമാകാനും തക്കാളി ജ്യൂസ് സഹായിക്കുന്നു. തക്കാളിക്ക് വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ലൈക്കോപീന്‍, പ്രോട്ടീന്‍ എന്നീ ഗുണങ്ങളുണ്ട്. എണ്ണമയമുള്ള ചര്‍മ്മത്തില്‍ മുള്‍ട്ടാനി മിട്ടി ഫെയ്‌സ് മാസ്‌കുമായി തക്കാളി സംയോജിപ്പിക്കുമ്പോള്‍ അത് യുവത്വമുള്ള ചര്‍മ്മം നിങ്ങള്‍ക്ക് നല്‍കുന്നു.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

അര ടേബിള്‍സ്പൂണ്‍ തക്കാളി പള്‍പ്പ്, 1 ടീസ്പൂണ്‍ നാരങ്ങ നീര്, 2 ടേബിള്‍സ്പൂണ്‍ മുള്‍ട്ടാനി മിട്ടി എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. വൃത്തിയുള്ള പാത്രത്തില്‍ 2 ടേബിള്‍സ്പൂണ്‍ മുള്‍ട്ടാനി മിട്ടി ഇടുക. പേസ്റ്റ് രൂപത്തിലാക്കാന്‍ തക്കാളി പള്‍പ്പ്, നാരങ്ങ എന്നിവ ചേര്‍ക്കുക. മുഖം നന്നായി കഴുകി ഒരു വൃത്തിയുള്ള ബ്രഷ് ഉപയോഗിച്ച് ഈ പേസ്റ്റ് മുഖത്ത് പുരട്ടുക. നിങ്ങളുടെ കണ്ണുകള്‍ക്കും ചുണ്ടുകള്‍ക്കും ചുറ്റുമുള്ള സ്ഥലം ഒഴിവാക്കുക. 10-15 മിനിറ്റ് ഉണങ്ങാന്‍ വിട്ട് മുഖം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. തിളക്കമുള്ളതും ചുളിവില്ലാത്തതുമായ ചര്‍മ്മം ലഭിക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്‌ക് ഉപയോഗിക്കുക.

Most read:മുഖത്തെ പാടുകളകറ്റാന്‍ നാരങ്ങയും ബേക്കിംഗ് സോഡയുംMost read:മുഖത്തെ പാടുകളകറ്റാന്‍ നാരങ്ങയും ബേക്കിംഗ് സോഡയും

മുള്‍ട്ടാനി മിട്ടി, ചന്ദനപ്പൊടി

മുള്‍ട്ടാനി മിട്ടി, ചന്ദനപ്പൊടി

സ്വാഭാവിക ആന്റിഏജിംഗ് പാക്കായി ചന്ദനം പ്രവര്‍ത്തിക്കുന്നു. മള്‍ട്ടാനി മിട്ടി ചര്‍മ്മത്തില്‍ ചുളിവുകള്‍ക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളുടെ രൂപീകരണം തടയുന്നു. 2 ടീസ്പൂണ്‍ ചന്ദനപ്പൊടി, 1 ടീസ്പൂണ്‍ നാരങ്ങ നീര്, 1 ടീസ്പൂണ്‍ റോസ് വാട്ടര്‍, 2 ടീസ്പൂണ്‍ മുള്‍ട്ടാനി മിട്ടി എന്നിവയാണ് ഈ പായ്ക്കിനായി നിങ്ങള്‍ക്ക് ആവശ്യം. വൃത്തിയുള്ള പാത്രത്തില്‍ 2 ടീസ്പൂണ്‍ മുള്‍ട്ടാനി മിട്ടി, ചന്ദനപ്പൊടി എന്നിവ ഇടുക. മിനുസമാര്‍ന്ന പേസ്റ്റ് രൂപത്തിലാക്കാന്‍ റോസ് വാട്ടറും നാരങ്ങയും ചേര്‍ക്കുക. ഈ മാസ്‌ക് മുഖത്ത് പുരട്ടി 15-20 മിനിറ്റിനു ശേഷം മുഖം കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ മൂന്നുതവണ ഇത് പ്രയോഗിക്കാം.

മുള്‍ട്ടാനി മിട്ടിയും തൈരും

മുള്‍ട്ടാനി മിട്ടിയും തൈരും

വിറ്റാമിന്‍ എ യുടെ സമ്പുഷ്ടമായ ഉറവിടമാണ് തൈര്. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു. 2 ടീസ്പൂണ്‍ തൈര്, 2 ടേബിള്‍സ്പൂണ്‍ മുള്‍ട്ടാനി മിട്ടി എന്നിവ നന്നായി മിക്‌സ് ചെയ്യുക. നിങ്ങളുടെ മുഖത്തും കഴുത്തിലും ഈ പേസ്റ്റ് പ്രയോഗിക്കുക. 15 മിനിറ്റിനു ശേഷം മുഖം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. ഫലപ്രദമായ ഗുണങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഇത് ഉപയോഗിക്കുക. തൈര് ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിന് പ്രകോപനമുണ്ടായാല്‍ നിങ്ങള്‍ക്ക് ഒരു നുള്ള് മഞ്ഞള്‍ കൂടി ചേര്‍ക്കാം.

Most read:നല്ല പ്രായത്തിലും കൈകളില്‍ ചുളിവു വീഴുന്നോ?Most read:നല്ല പ്രായത്തിലും കൈകളില്‍ ചുളിവു വീഴുന്നോ?

English summary

How to Use Multani Mitti For Oily Skin

Multani Mitti is a natural wonder for your oily skin, acne, and many more issues. Here is how to use multani mitti face pack for oily skin.
X
Desktop Bottom Promotion