For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ കുരു ഇനി നിങ്ങളെ അലട്ടില്ല; പരിഹാരം ഈ ഇല

|

പുതിനയുടെ വാസന ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഇത് ശരീരത്തിന് ഉന്‍മേഷം പകരുന്നു. പുതിനയില ശരീരത്തിന് ഉന്മേഷം പകരാന്‍ മാത്രമല്ല, സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. പുതിനയില കൊണ്ട് ഉണ്ടാക്കുന്ന പേസ്റ്റ് നിങ്ങളുടെ മുഖക്കുരു പ്രശ്നങ്ങള്‍ ഇല്ലാതാക്കും. ഇതോടൊപ്പം മുഖക്കുരു കുറയ്ക്കാനും തുളസി സഹായിക്കും. അതിനാല്‍ നിങ്ങള്‍ മുഖക്കുരു നീക്കാനായി മറ്റ് സൗന്ദര്യവര്‍ദ്ധക വസ്തുക്കളെല്ലാം മുഖത്ത് പുരട്ടി മടുത്തവരാണെങ്കില്‍ പുതിന ഇല നിങ്ങള്‍ക്ക് പരീക്ഷിക്കാം.

Also read: വേനലില്‍ മുടി കേടാകില്ല, കരുത്തും ആരോഗ്യവും ഉറപ്പ്; ആയുര്‍വ്വേദ വഴികള്‍ ഇതാAlso read: വേനലില്‍ മുടി കേടാകില്ല, കരുത്തും ആരോഗ്യവും ഉറപ്പ്; ആയുര്‍വ്വേദ വഴികള്‍ ഇതാ

ഇത് നിങ്ങളുടെ ചര്‍മ്മത്തിനും മുഖത്തിനും പ്രത്യേക ശ്രദ്ധ നല്‍കും. ഇത് ഉപയോഗിച്ച് മുഖക്കുരുവും മുഖത്തെ പാടുകളും ഇല്ലാതാക്കാം. അതുകൊണ്ട് പുതിനയില കൊണ്ടുള്ള ഈ ഫേസ് പാക്ക് പരീക്ഷിച്ചു നോക്കൂ. മുഖക്കുരുവില്‍ നിന്ന് തീര്‍ച്ചയായും നിങ്ങള്‍ക്ക് മോചനം ലഭിക്കും. മുഖക്കുരു നീക്കാനായി പുതിന ഇല നിങ്ങളെ എങ്ങനെ സഹായിക്കുന്നുവെന്നും ഏതൊക്കെ വിധത്തില്‍ പുതിന നിങ്ങളുടെ മുഖത്ത് പുരട്ടാമെന്നും അറിയാന്‍ ലേഖനം വായിക്കൂ.

മുഖക്കുരുവിന് എന്തുകൊണ്ട് പുതിന

മുഖക്കുരുവിന് എന്തുകൊണ്ട് പുതിന

ശക്തമായ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയതാണ് പുതിനയില. ഇതില്‍ സാലിസിലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും മുഖക്കുരുവിനെ ഫലപ്രദമായി തടയുന്ന ഘടകങ്ങളാണ്. ഇതിലെ വിറ്റാമിന്‍ എ എണ്ണമയമുള്ളതും മുഖക്കുരു സാധ്യതയുള്ളതുമായ ചര്‍മ്മത്തില്‍ എണ്ണയുടെ അമിത ഉത്പാദനം നിയന്ത്രിക്കുന്നു. ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വൃത്തിയാക്കുകയും മുഖക്കുരു വരാവുന്ന ഘടകങ്ങളെ ചെറുക്കുകയും ചെയ്യുന്നു.

മുള്‍ട്ടാനി മിട്ടി, തൈര്, പുതിന ഫെയ്‌സ് പായ്ക്ക്

മുള്‍ട്ടാനി മിട്ടി, തൈര്, പുതിന ഫെയ്‌സ് പായ്ക്ക്

ഒരു പാത്രത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാനി മിട്ടി, ചതച്ച പുതിനയില, ഒരു ടേബിള്‍ സ്പൂണ്‍ തൈര് എന്നിവ നന്നായി യോജിപ്പിക്കുക. മിനുസമാര്‍ന്ന പേസ്റ്റ് ലഭിക്കുന്നതുവരെ ഇത് നന്നായി ഇളക്കുക. മുഖത്തും കഴുത്തിലും ഈ പുതിന പേസ്റ്റ് പ്രയോഗിക്കുക. കണ്ണിന് ചുറ്റുമുള്ള ഭാഗം ഒഴിവാക്കുക. വിരല്‍ത്തുമ്പ് കൊണ്ട് സൗമ്യമായി മസാജ് ചെയ്ത് 15 - 20 മിനിറ്റ് നേരം ഉണങ്ങാന്‍ വിട്ടശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഈ പുതിന ഫെയ്‌സ് പായ്ക്ക് ഉപയോഗിച്ചാല്‍ മുഖത്തെ കുരുക്കളും പാടുകളും നീക്കാവുന്നതാണ്.

Most read:തലചൊറിഞ്ഞ് പൊട്ടാന്‍ തുടങ്ങിയോ? ഇത് പരീക്ഷിച്ചാല്‍ മതി, ചൊറിച്ചില്‍ പമ്പകടക്കുംMost read:തലചൊറിഞ്ഞ് പൊട്ടാന്‍ തുടങ്ങിയോ? ഇത് പരീക്ഷിച്ചാല്‍ മതി, ചൊറിച്ചില്‍ പമ്പകടക്കും

തുളസി, വേപ്പ്, പുതിന ഫെയ്‌സ് പായ്ക്ക്

തുളസി, വേപ്പ്, പുതിന ഫെയ്‌സ് പായ്ക്ക്

തുളസി, പുതിന, വേപ്പ് എന്നിവ നന്നായി ഇടിച്ചു പിഴിഞ്ഞ് മിനുസമാര്‍ന്ന പേസ്റ്റ് ആക്കുക. ഈ മിശ്രിതത്തിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ തൈര് ചേര്‍ത്ത് നന്നായി ഇളക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് പുരട്ടി അരമണിക്കൂറോളം ഉണങ്ങാന്‍ വിട്ട ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. എത്ര കഠിനമായ മുഖക്കുരുവും നിങ്ങള്‍ക്ക് ഈ ഫെയ്‌സ് പാക്ക് ഉപയോഗിച്ച് നീക്കാവുന്നതാണ്.

കക്കിരി, പുതിന ഫെയ്‌സ് പായ്ക്ക്

കക്കിരി, പുതിന ഫെയ്‌സ് പായ്ക്ക്

നല്ലൊരു കക്കിരി എടുത്ത് കഴുകി കഷണങ്ങളാക്കി മുറിച്ച് മിക്‌സറില്‍ നന്നായി അടിച്ചെടുക്കുക. അതിന്റെ പിണ്ടി എടുത്ത് അല്‍പം വെള്ളം ചേര്‍ത്ത് ചെറുതായി ചൂടാക്കുക. ഇതിലേക്ക് പുതിനയില ചേര്‍ത്ത് ഇളക്കുക. ഈ മിശ്രിതം തണുത്ത ശേഷം നിങ്ങളുടെ മുഖത്തും കഴുത്തിലുമായി പ്രയോഗിക്കുക. കണ്ണുകള്‍ക്ക് സമീപം പ്രയോഗിക്കരുത്. ഏകദേശം 15 -20 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ചര്‍മ്മത്തിന്റെ സുഷിരങ്ങള്‍ വൃത്തിയാക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ഈ ഫെയ്‌സ് മാസ്‌ക് ഉപയോഗിക്കാം. മുഖക്കുരുവിനെ അകറ്റാനും പാടുകള്‍ കുറയ്ക്കാനും ഈ ഫെയ്‌സ് പായ്ക്ക് ഗുണം ചെയ്യുന്നു.

Most read:വേനലില്‍ എണ്ണമയമുള്ള ചര്‍മ്മം വഷളാകുന്നത് പെട്ടെന്ന്; നിയന്ത്രിക്കാനുള്ള വഴിയിത്Most read:വേനലില്‍ എണ്ണമയമുള്ള ചര്‍മ്മം വഷളാകുന്നത് പെട്ടെന്ന്; നിയന്ത്രിക്കാനുള്ള വഴിയിത്

പുതിന, ഓട്‌സ് ഫേസ് പായ്ക്ക്

പുതിന, ഓട്‌സ് ഫേസ് പായ്ക്ക്

10-15 പുതിനയില, 1 ടേബിള്‍സ്പൂണ്‍ ഓട്‌സ്, 1 ടേബിള്‍ സ്പൂണ്‍ കക്കിരി പള്‍പ്പ്, 1 ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യം. പുതിനയിലയും ഓട്‌സും ചതച്ച് ഇരു ചേരുവകളും ഒരു പാത്രത്തില്‍ കലര്‍ത്തി തേനും കക്കിരി നീരും ചേര്‍ക്കുക. നന്നായി യോജിപ്പിക്കുക. ഇത് വളരെ കട്ടിയുള്ളതാണെങ്കില്‍, കുറച്ച് റോസ് വാട്ടര്‍ ചേര്‍ക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പ്രയോഗിക്കുക. വരണ്ടതായിക്കഴിഞ്ഞ് നല്ല വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ മൂന്ന് തവണ ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ മുഖക്കുരു തടയാവുന്നതാണ്.

പുതിനയും തേനും

പുതിനയും തേനും

ഈ ഫെയ്‌സ് പായ്ക്കിനായി 10-15 പുതിനയില ചതച്ച് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഇവ നന്നായി കലര്‍ത്തി പേസ്റ്റ് മുഖത്ത് പുരട്ടുക. മുഖക്കുരു ബാധിത പ്രദേശങ്ങളില്‍ നന്നായി മസാജ് ചെയ്യുക. തുടര്‍ന്ന് 30 മിനിറ്റിനു ശേഷം ഇത് കഴുകി കളയുക. മികച്ച ഫലങ്ങള്‍ക്കായി നിങ്ങള്‍ക്ക് ഈ പായ്ക്ക് ദിവസവും പ്രയോഗിക്കുന്നത് നല്ലതാണ്.

Most read:മുഖത്തെ ബ്ലാക്ക്ഹെഡ്സ് നീക്കാന്‍ മഞ്ഞള്‍; ചുരുങ്ങിയ ഉപയോഗത്തില്‍ ഫലം; ഇങ്ങനെ തേക്കണംMost read:മുഖത്തെ ബ്ലാക്ക്ഹെഡ്സ് നീക്കാന്‍ മഞ്ഞള്‍; ചുരുങ്ങിയ ഉപയോഗത്തില്‍ ഫലം; ഇങ്ങനെ തേക്കണം

English summary

How To Use Mint Leaves To Treat Pimples in Malayalam

Here we will discuss about the best mint leaves face packs to prevent acne from your skin. Take a look.
X
Desktop Bottom Promotion