For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്‍തടത്തിലെ കറുപ്പ് പെട്ടെന്ന് മാറാന്‍ നാരങ്ങ

|

കണ്‍തടത്തിലെ കറുത്ത പാടുകള്‍ പലര്‍ക്കും മുഖസൗന്ദര്യത്തിന് ഒരു വെല്ലുവിളിയാണ്. മിക്കവര്‍ക്കും അവരുടെ ആത്മവിശ്വാസം കെടുത്തുന്ന ഒന്നാണ് കണ്ണിനു ചുറ്റുമുള്ള കറുത്ത നിറം. കണ്ണുകള്‍ നമ്മുടെ ശരീരത്തിലെ ഏറ്റവും അതിലോലമായ ഭാഗമാണ്, മാത്രമല്ല നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യും. ശരീരം നിര്‍ജ്ജലീകരണം ചെയ്യുമ്പോള്‍, കണ്ണുകള്‍ക്ക് ചുറ്റുമുള്ള രക്തക്കുഴലുകള്‍ക്ക് പലപ്പോഴും ജലാംശത്തിന്റെ അഭാവം ഉണ്ടാകുകയും ഇരുണ്ടതായി മാറുകയും ചെയ്യും.

Most read: എളുപ്പത്തില്‍ താരന്‍ കളയാം; ലളിതമായ വഴികളിതാMost read: എളുപ്പത്തില്‍ താരന്‍ കളയാം; ലളിതമായ വഴികളിതാ

എന്നാല്‍ വിഷമിക്കേണ്ട, ചില പ്രതിവിധികള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് കണ്‍തടത്തിലെ കറുപ്പ് അകറ്റാവുന്നതാണ്. അതിനായി നാരങ്ങ നിങ്ങളെ സഹായിക്കും. കണ്‍തടത്തിലെ കറുപ്പ് എളുപ്പത്തില്‍ അകറ്റാന്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഉപയോഗിക്കാവുന്ന ചില നാരങ്ങ കൂട്ടുകളിതാ.

നാരങ്ങയും തേനും

നാരങ്ങയും തേനും

കണ്‍തടത്തിലെ കറുത്തപാടുകളും ചര്‍മ്മത്തിലെ പാടുകളും നീക്കാന്‍ തേന്‍ നിങ്ങളെ സഹായിക്കുന്നു. ഇതിന് വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങളുണ്ട്. കണ്ണിനു ചുറ്റുമുള്ള സെന്‍സിറ്റീവ് ചര്‍മ്മത്തില്‍ സുരക്ഷിതമായി ഉപയോഗിക്കാമെന്നതാണ് തേനിന്റെ പ്രത്യേകത. ചര്‍മ്മത്തില്‍ തേന്‍ ഒരു മോയ്‌സ്ചുറൈസറായി പ്രവര്‍ത്തിക്കുന്നു. കറുത്ത പാടുകള്‍ തടയാന്‍ തേനിന്റെയും നാരങ്ങയുടെയും സ്വാഭാവിക ബ്ലീച്ചിംഗ് സവിശേഷതകള്‍ ഗുണം ചെയ്യുന്നു.

തയാറാക്കേണ്ട വിധം

തയാറാക്കേണ്ട വിധം

ഒരു പാത്രത്തില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാ നീരും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി രണ്ടു മിനിറ്റ് നന്നായി മസാജ് ചെയ്യുക. 15 മിനിറ്റ് നേരം ഉണങ്ങാന്‍ വിട്ടശേഷം തണുത്ത വെള്ളത്തില്‍ മുഖം നന്നായി കഴുകുക. കറുത്ത പാടുകള്‍ അകറ്റാനായി നിങ്ങള്‍ക്ക് ദിവസവും ഇത് ചെയ്യാവുന്നതാണ്.

Most read:മുഖത്തെ ചുളിവകറ്റാന്‍ കറ്റാര്‍വാഴ ഒറ്റമൂലി; ഉപയോഗംMost read:മുഖത്തെ ചുളിവകറ്റാന്‍ കറ്റാര്‍വാഴ ഒറ്റമൂലി; ഉപയോഗം

നാരങ്ങയും കക്കിരിയും

നാരങ്ങയും കക്കിരിയും

ചര്‍മ്മ സംരക്ഷണ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് കക്കിരി. ഇതില്‍ അസ്‌കോര്‍ബിക് ആസിഡും കഫിക് ആസിഡും അടങ്ങിയിരിക്കുന്നു. നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റും ജലാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുത്ത പാടുകള്‍ നീക്കാന്‍ കക്കിരി, നാരങ്ങ മിശ്രിതം നിങ്ങളെ സഹായിക്കുന്നു.

തയാറാക്കേണ്ട വിധം

തയാറാക്കേണ്ട വിധം

നല്ല ഒരു കക്കിരി കഴുകി തൊലി കളഞ്ഞ് നേര്‍ത്ത കഷ്ണങ്ങളാക്കി മുറിക്കുക. ഈ കഷ്ണങ്ങള്‍ ചെറുനാരങ്ങാനീരില്‍ മുക്കി അഞ്ചു മിനിട്ട് വയ്ക്കുക. നിങ്ങളുടെ മുഖം നന്നായി വൃത്തിയാക്കിയ ശേഷം നാരങ്ങാ നീരില്‍ മുക്കിയ കക്കിരി കഷ്ണങ്ങള്‍ കണ്ണുകളില്‍ വയ്ക്കുക. 15 മിനിറ്റിനു ശേഷം ഇത് നീക്കി മുഖം കഴുകുക. ദിവസവും ഇങ്ങനെ ചെയ്യുന്നതിലൂടെ കറുത്ത പാടുകളില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷനേടാവുന്നതാണ്.

Most read:മുഖം വെളുക്കണോ? കടലമാവ് ഇങ്ങനെ പുരട്ടൂMost read:മുഖം വെളുക്കണോ? കടലമാവ് ഇങ്ങനെ പുരട്ടൂ

നാരങ്ങയും തക്കാളിയും

നാരങ്ങയും തക്കാളിയും

ചര്‍മ്മത്തിന്റെ തിളക്കത്തിനും ബ്ലീച്ചിംഗിനും പേരുകേട്ടതാണ് തക്കാളി. തക്കാളിയില്‍ ചര്‍മ്മസംരക്ഷണത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് ശരിയായ രക്തചംക്രമണത്തെ സഹായിക്കുന്നു. കറുത്ത പാടുകള്‍ അകറ്റാന്‍ തക്കാളി, നാരങ്ങ നീര് എന്നിവ മികച്ചൊരു വീട്ടുവൈദ്യമായി നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

തയാറാക്കേണ്ട വിധം

തയാറാക്കേണ്ട വിധം

നന്നായി പഴുത്ത ഒരു തക്കാളി കഷണങ്ങളായി മുറിക്കുക. അതില്‍ നിന്ന് പള്‍പ്പ് വേര്‍തിരിച്ചെടുക്കുക. വൃത്തിയുള്ള പാത്രത്തില്‍ ഒരു ടീസ്പൂണ്‍ തക്കാളി നീര് എടുത്ത് നാരങ്ങാ നീര് കലര്‍ത്തുക. വൃത്തിയുള്ള ഒരു കോട്ടണ്‍ തുണി ഇതില്‍ മുക്കിവയ്ക്കുക. അല്‍പം കഴിഞ്ഞ് ഈ തുണിയെടുത്ത് നിങ്ങളുടെ കണ്‍തടത്തില്‍ വയ്ക്കുക. 15 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം കഴുകിക്കളയുക. ദിവസവും ഉറങ്ങുന്നതിനു മുന്‍പ് ഇതു ചെയ്താല്‍ കറുത്ത പാടുകള്‍ നീക്കാവുന്നതാണ്.

Most read:പുരുഷസൗന്ദര്യത്തിന് ശ്രദ്ധിക്കണം ഈ 9 കാര്യങ്ങള്‍Most read:പുരുഷസൗന്ദര്യത്തിന് ശ്രദ്ധിക്കണം ഈ 9 കാര്യങ്ങള്‍

നാരങ്ങയും ഒലിവ് ഓയിലും

നാരങ്ങയും ഒലിവ് ഓയിലും

കറുത്തപാടുകള്‍ അകറ്റാന്‍ ഒലിവ് ഓയിലും നാരങ്ങാനീരും നിങ്ങളുടെ ചര്‍മ്മത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ധാതുക്കളും ഫാറ്റി ആസിഡുകളും ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുകയും പോഷിപ്പിക്കുകയും ചെയ്യുന്നു. ഇതിലെ വിറ്റാമിന്‍ കെ കണ്ണുകള്‍ക്ക് താഴെയുള്ള ചര്‍മ്മത്തിന്റെ ടോണ്‍ ക്രമപ്പെടുത്താന്‍ സഹായിക്കുന്നു. നാരങ്ങാ നീരില്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് പതിവായി പ്രയോഗിക്കുന്നത് കറുത്ത പാടുകള്‍ മായ്ക്കാന്‍ നിങ്ങളെ സഹായിക്കും.

തയാറാക്കേണ്ട വിധം

തയാറാക്കേണ്ട വിധം

ഒരു പാത്രത്തില്‍ അര സ്പൂണ്‍ ഒലിവ് ഓയിലും അര സ്പൂണ്‍ നാരങ്ങാ നീരും ചേര്‍ക്കുക. ഇത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം അഞ്ചു മിനിറ്റ് നേരം നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റും മസാജ് ചെയ്യുക. 10 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം ശുദ്ധമായ വെള്ളത്തില്‍ മുഖം കഴുകുക. ദിവസവും ഇങ്ങനെ ചെയ്യുന്നതിലൂടെ കണ്‍തടത്തിലെ കറുത്ത പാടുകള്‍ നീക്കാന്‍ നിങ്ങളെ സഹായിക്കും.

Most read:മുഖത്തെ എണ്ണമയം നീക്കാം എളുപ്പത്തില്‍; പരിഹാരംMost read:മുഖത്തെ എണ്ണമയം നീക്കാം എളുപ്പത്തില്‍; പരിഹാരം

നാരങ്ങയും ബദാം ഓയിലും

നാരങ്ങയും ബദാം ഓയിലും

ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ ഇ, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ബദാം ഓയില്‍. കണ്‍തടത്തിലെ കറുത്തപാടുകള്‍ നീക്കാന്‍ നാരങ്ങാ നീരും ബദാം ഓയിലും മികച്ച പരിഹാരമാണ്. ഇതിലെ വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിച്ച് കറുത്ത പാടുകളെ കുറയ്ക്കാന്‍ സഹായിക്കുന്നു. ബദാം ഓയിലിലെ വിറ്റാമിന്‍ കെ രക്തയോട്ടം നിയന്ത്രിക്കുന്നതിലൂടെ കണ്ണുകള്‍ക്ക് ചുറ്റുമുള്ള നിറം മെച്ചപ്പെടുത്തുകയും ചെയ്യുന്നും.

തയാറാക്കേണ്ട വിധം

തയാറാക്കേണ്ട വിധം

ഒരു പാത്രത്തില്‍ അല്‍പം നാരങ്ങ നീരും ബദാം ഓയിലും മിക്‌സ് ചെയ്യുക. ഇത് കണ്ണിനു ചുറ്റും സൗമ്യമായി മസാജ് ചെയ്യുക. 15-20 മിനിറ്റ് നേരം ഉണങ്ങാന്‍ വിട്ട ശേഷം ശുദ്ധമായ വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ശേഷം ചര്‍മ്മത്തില്‍ മൃദുവായ മോയ്‌സ്ചുറൈസര്‍ പുരട്ടുക. മികച്ച ഫലങ്ങള്‍ക്കായി എല്ലാ രാത്രിയിലും ഉറങ്ങുന്നതിന് മുമ്പ് ഇത് പ്രയോഗിക്കാവുന്നതാണ്.

Most read:കണ്‍തടത്തിലെ കറുപ്പ് എളുപ്പത്തില്‍ മാറ്റാംMost read:കണ്‍തടത്തിലെ കറുപ്പ് എളുപ്പത്തില്‍ മാറ്റാം

English summary

How to Use Lemon For Dark Circles Under Eyes

Using lemon juice for dark circles under eyes is one of the age-old and classic methods to treat darkness and puffiness around the eye region. Know more about using lemon for dark circles under eyes.
X
Desktop Bottom Promotion