For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖം വെട്ടിത്തിളങ്ങട്ടെ; ഗ്ലിസറിന്‍ ഉപയോഗം ഇങ്ങനെ

|

വളരെക്കാലമായി സ്ത്രീകള്‍ അവരുടെ സൗന്ദര്യ സംരക്ഷണത്തിന്റെ പ്രധാന ഭാഗമായി ഗ്ലിസറിന്‍ ഉപയോഗിച്ചുവരുന്നു. ഗ്ലിസറിന്റെ ചര്‍മ്മ സംരക്ഷണ ഗുണങ്ങള്‍ കണ്ടറിഞ്ഞ് മിക്ക ചര്‍മ്മ സംരക്ഷണ ക്രീമുകളും ലോഷനുകളും അവയുടെ കൂട്ടുകളില്‍ ഗ്ലിസറിന്‍ ഉപയോഗിക്കുന്നു. മുഖത്തിന്റെയും ചര്‍മ്മത്തിന്റെയും പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി നിങ്ങള്‍ക്ക് ഗ്ലിസറിന്‍ ഉപയോഗിക്കാവുന്നതാണ്.

Most read: ആരും കൊതിക്കും ചര്‍മ്മം സ്വന്തം വിറ്റാമിനുകളിലൂടെMost read: ആരും കൊതിക്കും ചര്‍മ്മം സ്വന്തം വിറ്റാമിനുകളിലൂടെ

ഗ്ലിസറോള്‍ എന്നും അറിയപ്പെടുന്ന ഗ്ലിസറിന്‍ നിറമില്ലാത്തതും മണമില്ലാത്തതും മധുരമുള്ള രുചിയുള്ളതുമായ ദ്രാവകമാണ്. അത് വളരെ കട്ടിയുള്ളതും വിസ്‌കോസ് സ്ഥിരതയുള്ളതുമാണ്. സോപ്പ് നിര്‍മ്മാണ പ്രക്രിയയിലും ഗ്ലിസറിന്‍ ഉപയോഗിച്ചുവരുന്നുണ്ട്. നിങ്ങളുടെ ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മുഖസൗന്ദര്യം വര്‍ധിപ്പിക്കാനുമായി ഗ്ലിസറിന്‍ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള ചില എളുപ്പ നുറുങ്ങുകള്‍ നിങ്ങള്‍ക്കിവിടെ വായിക്കാം.

മോയ്‌സ്ചുറൈസര്‍

മോയ്‌സ്ചുറൈസര്‍

വായുവില്‍ നിന്നുള്ള ഈര്‍പ്പം ആഗിരണം ചെയ്യാന്‍ ചര്‍മ്മത്തെ സഹായിക്കുന്നതിനാല്‍ ഗ്ലിസറിന്‍ ഏറ്റവും ഫലപ്രദമായ മോയ്‌സ്ചറൈസറുകളില്‍ ഒന്നാണ്. ചര്‍മ്മത്തിലെ ജലം ബാഷ്പീകരിക്കപ്പെടാതിരിക്കുന്ന ഈര്‍പ്പം നിലനിര്‍ത്തുന്ന അല്ലെങ്കില്‍ സംരക്ഷിക്കുന്ന ഒരു പദാര്‍ത്ഥമായി ഗ്ലിസറിന്‍ പ്രവര്‍ത്തിക്കുന്നു. ഗ്ലിസറിന്‍ പതിവായി പ്രയോഗിക്കുന്നത് ചര്‍മ്മത്തെ മൃദുവും ജലാംശം ഉള്ളതുമായി നിലനിര്‍ത്തും. 250 മില്ലി ഗ്ലിസറിനിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് വീട്ടില്‍ തന്നെ നിങ്ങള്‍ക്ക് ഒരു ഗ്ലിസറിന്‍ മോയ്‌സ്ചുറൈസര്‍ ഉണ്ടാക്കാവുന്നതാണ്. ഉറങ്ങുന്നതിനു മുമ്പ് രാത്രിയില്‍ ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക, രാവിലെ കഴുകി കളയുക.

ചുളിവുകള്‍ നീക്കാന്‍

ചുളിവുകള്‍ നീക്കാന്‍

നിങ്ങളുടെ മുഖത്ത് നേര്‍ത്ത വരകളും ചുളിവുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയെങ്കില്‍ ഗ്ലിസറിന്‍ നിങ്ങള്‍ക്ക് പ്രയോഗിക്കാവുന്നതാണ്. ചര്‍മ്മത്തിന്റെ ശേഷിക്കുറവ് കാരണം ചെറുപ്പത്തിലേ പ്രായാധിക്യത്തിന്റെ സ്വാഭാവിക പ്രക്രിയ കാണിക്കുന്ന ഇത്തരം ചുളിവുകള്‍ നീക്കാന്‍ ഗ്ലിസറിന്‍ സഹായിക്കും. ഗ്ലിസറിന്‍ ഉപയോഗിക്കുമ്പോള്‍ കാലക്രമേണ നേര്‍ത്ത വരകള്‍ കുറയുന്നത് നിങ്ങള്‍ക്ക് കാണാനാവും. കാരണം ഇത് ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുകയും ചര്‍മ്മത്തിലെ ചെറിയ വിള്ളലുകള്‍ നിറച്ച് ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യും.

Most read:കഴുത്തിലെ കറുപ്പിന് പരിഹാരം ദിവസങ്ങള്‍ക്കുള്ളില്‍Most read:കഴുത്തിലെ കറുപ്പിന് പരിഹാരം ദിവസങ്ങള്‍ക്കുള്ളില്‍

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

ആന്റിഏജിംഗ് ചികിത്സയ്ക്കായി ഗ്ലിസറിന്‍, മുട്ട വെള്ള, തേന്‍ എന്നിവ നിങ്ങള്‍ക്ക് ആവശ്യമാണ്. നുരയെത്തുന്നതുവരെ മുട്ടയുടെ വെള്ള അടിക്കുക. അതിനുശേഷം, ഒരു ടീസ്പൂണ്‍ തേനും ഗ്ലിസറിനും കലര്‍ത്തുക. ഈ മിശ്രിതം മുകളിലേക്കും വൃത്താകൃതിയിലുമായി മുഖത്ത് മസാജ് ചെയ്യുക. 20 മിനിറ്റിനു ശേഷം കഴുകി കളയുക.

മുഖക്കുരു ചികിത്സിക്കാന്‍

മുഖക്കുരു ചികിത്സിക്കാന്‍

നിങ്ങളുടെ മുഖക്കുരുവിന് പരിഹാരം തേടുന്ന ഒരാളാണ് നിങ്ങളെങ്കില്‍, നിങ്ങളുടെ ചര്‍മ്മ സംരക്ഷണത്തിനായി നിങ്ങള്‍ക്ക് ഗ്ലിസറിന്‍ ഉപയോഗിക്കാവുന്നതാണ്. മുഖക്കുരു വരുന്നത് കുറയ്ക്കാന്‍ ഗ്ലിസറിന്‍ ഉപയോഗിക്കുന്നത് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടതാണ്. ഈ പേസ്റ്റ് ദിവസവും നിങ്ങളുടെ മുഖത്ത് പുരട്ടുക, നിങ്ങള്‍ ഉടന്‍ ഫലങ്ങള്‍ കാണും. ഗ്ലിസറിന്‍, ബോറാക്‌സ് പൊടി (വെണ്‍കാരം), കര്‍പ്പൂരം എന്നിവയാണ് നിങ്ങള്‍ക്ക് മുഖക്കുരു ചികിത്സയ്ക്കായി വേണ്ടത്. ഒരു ടേബിള്‍ സ്പൂണ്‍ ഗ്ലിസറിന്‍, അര ടേബിള്‍ സ്പൂണ്‍ ബോറാക്‌സ് പൊടി എന്നിവ ഒരു ഗ്ലാസ് വെള്ളത്തില്‍ അല്‍പം കര്‍പ്പൂരവും കലര്‍ത്തി യോജിപ്പിക്കുക. മിനുസമാര്‍ന്ന പേസ്റ്റ് തയ്യാറാക്കിയ ശേഷം ഇത് മുഖത്ത് പുരട്ടി വരണ്ടതാക്കുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകി അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക.

Most read:വൃത്തിയുള്ള മുഖത്തിന് അല്‍പം തൈരും കൂടെ ഇവയുംMost read:വൃത്തിയുള്ള മുഖത്തിന് അല്‍പം തൈരും കൂടെ ഇവയും

കറുത്ത കുത്തുകള്‍ നീക്കാന്‍

കറുത്ത കുത്തുകള്‍ നീക്കാന്‍

ബ്ലാക്ക്‌ഹെഡ്‌സ് അല്ലെങ്കില്‍ മുഖത്തെ കറുത്ത കുത്തുകള്‍ പലരെയും അലട്ടുന്ന പ്രശ്‌നമാണ്. ഈ കറുത്ത കുത്തുകള്‍ നീക്കാന്‍ ചിലപ്പോള്‍, ഫേഷ്യലുകളും മറ്റും ഫലപ്രദമായി എന്നു വരില്ല. എന്നാല്‍, ബ്ലാക്ക് ഹെഡുകളില്‍ സ്വാധീനം ചെലുത്തുന്ന അത്ഭുത ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ് ഗ്ലിസറിന്‍. ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാനി മിട്ടി, നാല് ടേബിള്‍സ്പൂണ്‍ ബദാം പൊടി, രണ്ട് ടീസ്പൂണ്‍ ഗ്ലിസറിന്‍ എന്നിവ എടുക്കുക. ഇവ ഒരുമിച്ച് കലര്‍ത്തി, മുഖത്തെ ബാധിത പ്രദേശത്ത് പുരട്ടുക. ഉണങ്ങിക്കഴിഞ്ഞ് മുഖം നന്നായി കഴുകുക, കറുത്ത കുത്തുകള്‍ കുറയുന്നത് കാണാവുന്നതാണ്.

ചര്‍മ്മരോഗങ്ങള്‍ തടയാന്‍

ചര്‍മ്മരോഗങ്ങള്‍ തടയാന്‍

സോറിയാസിസ് പോലുള്ള ചര്‍മ്മരോഗങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ഗ്ലിസറിന്‍ സഹായിക്കുന്നു. സോറിയാസിസില്‍, ചര്‍മ്മകോശങ്ങള്‍ പൂര്‍ണ്ണ പക്വത പ്രാപിക്കുന്നതിനുമുമ്പ് ചൊരിയാന്‍ തുടങ്ങുകയും അതുവഴി കട്ടിയുള്ള പുറംതൊലി ഉണ്ടാകുകയും ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ ഗ്ലിസറിന്‍ പ്രയോഗിക്കുമ്പോള്‍ കോശങ്ങള്‍ പൂര്‍ണ്ണമായി പക്വത പ്രാപിക്കുകയും അസാധാരണമായ കൊഴിച്ചില്‍ തടയുകയും ചെയ്യുന്നു. ഗ്ലിസറിന്‍ ചര്‍മ്മത്തെ സുഖപ്പെടുത്താനും എക്‌സിമ പോലുള്ള ഫംഗസ് അണുബാധകള്‍ക്കെതിരെ പോരാടാനും ചര്‍മ്മത്തിന്റെ പുനരുജ്ജീവനത്തിനും സഹായിക്കുന്നു.

Most read:പാലും തേനും; മുഖം വെളുക്കാന്‍ രണ്ടേ രണ്ടു കൂട്ട്Most read:പാലും തേനും; മുഖം വെളുക്കാന്‍ രണ്ടേ രണ്ടു കൂട്ട്

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

4 ടീസ്പൂണ്‍ മുള്‍ട്ടാനി മിട്ടി, ഒരു ടീസ്പൂണ്‍ ഗ്ലിസറിന്‍ എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച മാസ്‌ക് മുഖത്ത് പ്രയോഗിക്കാവുന്നതാണ്. ഇവ വെള്ളം ചേര്‍ത്ത് കൂട്ടിക്കലര്‍ത്തി മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കിയെടുക്കുക. വായ, കണ്ണ് ഭാഗങ്ങള്‍ ഒഴിവാക്കിക്കൊണ്ട് വൃത്താകൃതിയില്‍ വിരലുകള്‍ ഉപയോഗിച്ച് ഇത് മുഖത്ത് പുരട്ടുക. ഇത് ഉണങ്ങിയ ശേഷം വെള്ളത്തില്‍ മുഖം കഴുകുക.

കളങ്കങ്ങളും പാടുകളും നീക്കാന്‍

കളങ്കങ്ങളും പാടുകളും നീക്കാന്‍

കളങ്കങ്ങള്‍, പാടുകള്‍, ചുളിവുകള്‍ എന്നിവ ഒഴിവാക്കാന്‍ അല്‍പം പ്രയാസമാണ്. എന്നിരുന്നാലും, ഗ്ലിസറിന്‍ പതിവായി ഉപയോഗിക്കുന്നത് ഈ അടയാളങ്ങള്‍ കാലക്രമേണ മങ്ങാന്‍ സഹായിക്കുന്നു. ഗ്ലിസറിന്‍ ചര്‍മ്മത്തെ ജലാംശത്തോടെ നിലനിര്‍ത്തുന്നു. ധാരാളം ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ ചര്‍മ്മത്തിന്റെ പിഎച്ച് അളവ് നിലനിര്‍ത്താനും ഗ്ലിസറിന്‍ സഹായിക്കുന്നു. പെട്രോളിയം ജെല്ലിയില്‍ കുറച്ച് ഗ്ലിസറിന്‍ കലര്‍ത്തി ചര്‍മ്മത്തില്‍ പുരട്ടുക. അല്‍പം കഴിഞ്ഞ് നനഞ്ഞ കോട്ടണ്‍ തുണി ഉപയോഗിച്ച് മുഖം തുടക്കുക.

ചുണ്ട് സംരക്ഷിക്കാന്‍

ചുണ്ട് സംരക്ഷിക്കാന്‍

വിണ്ടുകീറിയ ചുണ്ടുകള്‍ ഏതൊരു സ്ത്രീയുടെയും പേടിസ്വപ്‌നമാണ്. പ്രത്യേകിച്ച് തണുപ്പുള്ള മാസങ്ങളില്‍ ഇത് കഠിനമായിരിക്കും. ഈ പ്രശ്‌നത്തില്‍ നിന്ന് മുക്തി നേടുന്നതിന് മിക്കവരും വാണിജ്യപരമായി ലഭ്യമായതും രാസവസ്തുക്കള്‍ നിറഞ്ഞതുമായ ലിപ് ബാം ഉപയോഗിക്കുന്നുണ്ടാവും. എന്നാല്‍, പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ഗ്ലിസറിന്‍ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ വരണ്ട ചുണ്ടുകള്‍ക്ക് പരിഹാരം കാണാവുന്നതാണ്. നിങ്ങളുടെ ചുണ്ടിലുടനീളം ഗ്ലിസറിന്‍, തേന്‍ എന്നിവ മിക്‌സ് ചെയ്ത് പുരട്ടുക. തേനിന്റെയും ഗ്ലിസറിന്റെയും മധുര രുചി അത് നക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചേക്കാം, പക്ഷേ ഇത് അവസ്ഥയെ കൂടുതല്‍ വഷളാക്കും. പകരം, അത് ഉണങ്ങാന്‍ കാത്തിരിക്കുക. തുടര്‍ന്ന് നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ചുമാറ്റുക. എല്ലാ രാത്രിയിലും ഇത് ചെയ്യുന്നത് വരണ്ട ചുണ്ടുകളില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷ നല്‍കും.

Most read:മഴക്കാല ചര്‍മ്മസംരക്ഷണം ഇനി എത്രയെളുപ്പംMost read:മഴക്കാല ചര്‍മ്മസംരക്ഷണം ഇനി എത്രയെളുപ്പം

വരണ്ട ചര്‍മ്മത്തിന് പരിഹാരം

വരണ്ട ചര്‍മ്മത്തിന് പരിഹാരം

നിങ്ങളുടെ വരണ്ട ചര്‍മ്മത്തെ ചികിത്സിക്കാന്‍ വിലയേറിയ ലോഷനുകളും മറ്റും ഉപയോഗിച്ച് മടുത്തുവെങ്കില്‍ ഗ്ലിസറിന്‍ പരീക്ഷിക്കുക. അത് നിങ്ങളുടെ ചര്‍മ്മത്തെ മൃദുവാക്കുകയും വരണ്ട ചര്‍മ്മത്തെ ശമിപ്പിക്കുകയും ചെയ്യും. അല്പം ഗ്ലിസറിന്‍ വെള്ളത്തില്‍ ലയിപ്പിച്ച് എല്ലാ ദിവസവും കൈയും കാലും മസാജ് ചെയ്യുക. മൃത കോശങ്ങളെ പുറംതള്ളാനും മൃദുവായ പുതിയ ചര്‍മ്മത്തിന്റെ പാളി സൃഷ്ടിക്കാനും ഗ്ലിസറിന് കഴിവുണ്ട്. ചര്‍മ്മത്തെ എക്‌സ്‌ഫോളിയേറ്റ് ചെയ്യാനായി പഞ്ചസാരയും ഗ്ലിസറിനും തുല്യ അളവില്‍ ചേര്‍ത്ത് അതില്‍ കുറച്ച് കറ്റാര്‍ വാഴ ചേര്‍ക്കുക. ഇതുപയോഗിച്ച് നിങ്ങളുടെ മുഖത്ത് മസാജ് ചെയ്യുക. ഇത് ചര്‍മ്മം പുറംതള്ളുകയും പുതിയ ചര്‍മ്മം മോയ്‌സ്ചുറൈസ് ചെയ്യുകയും ചെയ്യുന്നു.

English summary

How to Use Glycerin on Face

There are many ways to use glycerin on face, a miracle worker when it comes to skincare. Know how to use glycerin in your beauty applications and their benefits.
Story first published: Wednesday, July 1, 2020, 12:36 [IST]
X
Desktop Bottom Promotion