For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖം വെളുത്ത് തുടുക്കും; നെയ്യ് ഇങ്ങനെ പുരട്ടിയാല്‍

|

പണ്ടുകാലം മുതല്‍ക്കേ ഇന്ത്യക്കാരുടെ ജീവിതത്തിന്റെ ഭാഗമാണ് നെയ്യ്. ഭക്ഷണങ്ങളിലും പൂജകളിലുമൊക്കെയായി നെയ്യ് ഇന്ത്യന്‍ ജീവിത രീതിയുമായി വളരെ ചേര്‍ന്നു നില്‍ക്കുന്നു. ആയുര്‍വേദം അനുസരിച്ച് ശരീരത്തെ പോഷിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ് നെയ്യ്. ഇത് ഒരു പോസിറ്റീവ് ഭക്ഷണം ആയി കണക്കാക്കപ്പെടുന്നു. ശരീരത്തിലെ താപ മൂലകങ്ങളെ സന്തുലിതമാക്കുന്നതും എളുപ്പത്തില്‍ ആഗിരണം ചെയ്യാവുന്നതുമായ കൊഴുപ്പുകളില്‍ ഒന്നാണിത്.

Most read: മുഖം വെട്ടിത്തിളങ്ങും; ഈ എണ്ണ ഒന്നുമതിMost read: മുഖം വെട്ടിത്തിളങ്ങും; ഈ എണ്ണ ഒന്നുമതി

ആരോഗ്യഗുണങ്ങള്‍ മാത്രമല്ല, സൗന്ദര്യ ഗുണങ്ങളും നെയ്യ് നിങ്ങള്‍ക്ക് നല്‍കുന്നു. ചര്‍മ്മം മെച്ചപ്പെടുത്താനും ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമായി നിങ്ങള്‍ക്ക് നെയ്യ് ഉപയോഗിക്കാം. ചര്‍മ്മസംരക്ഷണത്തിനായി നെയ്യ് എങ്ങനെ ഗുണം ചെയ്യുന്നുവെന്നും ഇത് എങ്ങനെ ഉപയോഗിക്കാമെന്നും അറിയാന്‍ ലേഖനം വായിക്കൂ.

സൗന്ദര്യസംരക്ഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ ലേഖനങ്ങള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

കറുത്ത പാടുകള്‍ നീക്കുന്നു

കറുത്ത പാടുകള്‍ നീക്കുന്നു

കണ്‍തടത്തിലെ കറുത്ത പാടുകള്‍ നിങ്ങളെ അലട്ടുന്നോ? എങ്കില്‍ അതിനുള്ള മികച്ച പരിഹാരമാണ് നെയ്യ്. നിങ്ങളുടെ അണ്ടര്‍-ഐ ക്രീമുകള്‍ക്കും സെറമുകള്‍ക്കും പകരമായി നെയ്യ് പരീക്ഷിക്കുക. ഉറങ്ങുന്നതിനുമുമ്പ് എല്ലാ രാത്രിയിലും കണ്‍പോളകളിലും കണ്ണിനു താഴെയുമായി നെയ്യ് പുരട്ടുക. രാവിലെ ശുദ്ധമായ വെള്ളത്തില്‍ കഴുകുക. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ കാണാനാവും.

ഇരുണ്ട ചുണ്ടുകള്‍ക്ക് പരിഹാരം

ഇരുണ്ട ചുണ്ടുകള്‍ക്ക് പരിഹാരം

ചുണ്ടുകള്‍ കറുത്തതായി നിങ്ങളുടെ മുഖത്തിന്റെ ഭംഗി കെടുത്തുന്നുണ്ടോ? അതിനുള്ള പരിഹാരം നെയ്യിലുണ്ട്. നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ഒരു തുള്ളി നെയ്യ് ഒഴിച്ച് ചുണ്ടുകള്‍ക്ക് മുകളില്‍ മസാജ് ചെയ്യുക. ഒരു രാത്രി ഇങ്ങനെ പുരട്ടി വിടുക. അടുത്ത ദിവസം രാവിലെ നിങ്ങളുടെ ചുണ്ടിലെ മാറ്റം നിങ്ങള്‍ക്ക് കാണാവുന്നതാണ്.

Most read:നല്ല കട്ടിയുള്ള മുടി വളരാന്‍ എളുപ്പവഴി ഇതിലുണ്ട്Most read:നല്ല കട്ടിയുള്ള മുടി വളരാന്‍ എളുപ്പവഴി ഇതിലുണ്ട്

വരണ്ട ചര്‍മ്മത്തിന് പരിഹാരം

വരണ്ട ചര്‍മ്മത്തിന് പരിഹാരം

വരണ്ട ചര്‍മ്മത്താല്‍ ബുദ്ധിമുട്ടുന്നവരാണ് നിങ്ങളെങ്കില്‍ നെയ്യ് നിങ്ങളുടെ രക്ഷയ്‌ക്കെത്തും. മൃദുവായതും മിനുസമാര്‍ന്നതുമായ ചര്‍മ്മത്തിനായി കുളിക്കുന്നതിന് മുമ്പ് അല്‍പം നെയ്യ് ചൂടാക്കി ശരീരത്തില്‍ പുരട്ടുക. മുഖം വരണ്ടതാണെങ്കില്‍ നെയ്യ് വെള്ളത്തില്‍ കലര്‍ത്തി ചര്‍മ്മത്തില്‍ മസാജ് ചെയ്യുക. 15 മിനിറ്റിനു ശേഷം കഴുകുക. ചുരുങ്ങിയ ഉപയോഗത്തിലൂടെ നല്ല ഫലങ്ങള്‍ കാണാനാകും.

മങ്ങിയ ചര്‍മ്മത്തിന് പരിഹാരം

മങ്ങിയ ചര്‍മ്മത്തിന് പരിഹാരം

മങ്ങിയ ചര്‍മ്മം നീക്കി ഭംഗിയുള്ള മുഖം നേടാനായി നിങ്ങള്‍ക്ക് നെയ്യ് ഉപയോഗിക്കാം. നിങ്ങളുടെ ഫെയ്‌സ് പാക്കില്‍ നെയ്യ് ഉപയോഗിച്ച് മങ്ങിയതും നിര്‍ജീവവുമായ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാം. പാലിലും കടലമാവിലും നെയ്യ് കലര്‍ത്തി പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുക.

Most read:മുടി പ്രശ്‌നങ്ങള്‍ തീര്‍ക്കണോ? ഈ മാസ്‌ക് സഹായിക്കുംMost read:മുടി പ്രശ്‌നങ്ങള്‍ തീര്‍ക്കണോ? ഈ മാസ്‌ക് സഹായിക്കും

ചന്ദനം + മഞ്ഞള്‍ + നെയ്യ്

ചന്ദനം + മഞ്ഞള്‍ + നെയ്യ്

നിങ്ങളുടെ ചര്‍മ്മം വളരെ വരണ്ടതും പരുക്കനുമാണെന്ന് തോന്നുകയാണെങ്കില്‍ ഈ മാസ്‌ക് നിങ്ങള്‍ക്ക് ഉപകരിക്കും. നിര്‍ജ്ജലീകരണം സംഭവിച്ച ചര്‍മ്മത്തിന് പരിഹാരമാണ് ഈ മാസ്‌ക്. ഫെയ്‌സ് മാസ്‌ക് ഉണ്ടാക്കാന്‍, കുറച്ച് ചന്ദനപ്പൊടി, മഞ്ഞള്‍, നെയ്യ് എന്നിവ നന്നായി മിക്‌സ് ചെയ്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കി മുഖത്ത് പുരട്ടുക. അല്‍പനേരം കഴിഞ്ഞ് വെള്ളം നന്നായി കഴുകുക.

കടലമാവ് + നെയ്യ്

കടലമാവ് + നെയ്യ്

ചര്‍മ്മത്തെ മൃദുത്വവും പുതുമയുള്ളതുമാക്കി മാറ്റുന്നതിന് ഈ മാസ്‌ക് സഹായിക്കും. നിങ്ങള്‍ ചെയ്യേണ്ടത് കുറച്ച് നെയ്യും കടലമാവോ അല്ലെങ്കില്‍ അരിപ്പൊടിയോ എടുത്ത് മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 30 മിനിറ്റ് ഉണങ്ങാന്‍ വിടുക. അതിനുശേഷം, ഇളം ചൂടുള്ള വെള്ളത്തില്‍ ഇത് കഴുകി കളയുക.

Most read:മുടി പ്രശ്‌നങ്ങള്‍ തീര്‍ക്കണോ? ഈ മാസ്‌ക് സഹായിക്കുംMost read:മുടി പ്രശ്‌നങ്ങള്‍ തീര്‍ക്കണോ? ഈ മാസ്‌ക് സഹായിക്കും

പാല്‍ + നെയ്യ്

പാല്‍ + നെയ്യ്

ഈ എളുപ്പമുള്ള ഫെയ്‌സ് മാസ്‌ക് തയാറാക്കുന്നതിന് നിങ്ങള്‍ക്ക് അല്‍പം ചുവന്നപരിപ്പും പാലും നെയ്യുമാണ് ആവശ്യമുള്ളത്. പാല്‍ ഒരു മികച്ച ക്ലെന്‍സറാണ്, മാത്രമല്ല മുഖത്തിന് തിളക്കം നല്‍കാനും വെളുപ്പ് നല്‍കാനും സഹായിക്കും. പരിപ്പ് ചര്‍മ്മത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയും മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചര്‍മ്മത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പരിപ്പ് അരച്ചെടുത്ത് നെയ്യും പാലും ചേര്‍ത്ത് മുഖത്ത് പുരട്ടി അല്‍പനേരം കഴിഞ്ഞ് കഴുകിക്കളയുക.

തേന്‍ + നെയ്യ്

തേന്‍ + നെയ്യ്

അനാരോഗ്യകരമായ ജീവിതശൈലി പലപ്പോഴും ചര്‍മ്മത്തെ അകാല വാര്‍ദ്ധക്യത്തിലേക്ക് നയിക്കുന്നു. ചര്‍മ്മത്തിന് വേഗത്തില്‍ വാര്‍ദ്ധക്യം വരാതിരിക്കാന്‍, നിങ്ങള്‍ക്ക് ഈ ഫെയ്‌സ് മാസ്‌ക് ഉപയോഗിക്കാം. പാല്‍, തേന്‍, നെയ്യ് എന്നിവ മാത്രമാണ് നിങ്ങള്‍ക്ക് വേണ്ടത്. ഈ ചേരുവകള്‍ ഒരുമിച്ച് ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഇത് 25 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ചുളിവുകള്‍, കളങ്കങ്ങള്‍, നേര്‍ത്ത വരകള്‍ എന്നിവ ഒഴിവാക്കാന്‍ ഈ മാസ്‌ക് സഹായിക്കും. ഇത് ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യും.

Most read:കഴുത്തിലെ ചുളിവ് ഇനി ഇല്ലേയില്ല; മാറ്റാന്‍ എളുപ്പവഴിMost read:കഴുത്തിലെ ചുളിവ് ഇനി ഇല്ലേയില്ല; മാറ്റാന്‍ എളുപ്പവഴി

English summary

How to Use Ghee For Glowing Skin

Here’s how you can use ghee for glowing skin. Take a look.
X
Desktop Bottom Promotion