Just In
- 4 min ago
തടി കുറക്കാം, വയറൊതുക്കാം, ആയുസ്സും ആരോഗ്യവും കൂട്ടാം: ദിനവും ഈ യോഗ മാത്രം
- 1 hr ago
മുടിയില്‍ നരകയറി തുടങ്ങിയോ: പേടിക്കേണ്ട കട്ടന്‍ചായയിലെ അഞ്ച് വഴികള്‍ നരമാറ്റും ഉറപ്പ്
- 1 hr ago
ചാണക്യനീതി; ആര്‍ക്കുവേണ്ടിയും ഈ 4 കാര്യങ്ങള്‍ വിട്ടുകളയരുത്, പിന്നീട് പശ്ചാത്തപിക്കേണ്ടിവരും
- 2 hrs ago
ജനിക്കുന്നത് കോടീശ്വര യോഗത്തില്‍! ഈ നാളിലെ ജനനം പിതാവിന്റെ ജീവിതം മാറ്റിമറിക്കും
Don't Miss
- News
ബജറ്റ് 2023: തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ചത് പാവങ്ങളോടുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക്: എംബി രാജേഷ്
- Automobiles
കേന്ദ്ര ബജറ്റിൽ സ്ക്രാപ്പേജ് പോളിസിയെ പരാമർശിച്ച് കേന്ദ്ര ധനമന്ത്രി പറഞ്ഞതിങ്ങനെ
- Movies
ഞാൻ നാടിന് പോലും അപമാനമാണെന്ന് പറഞ്ഞ് പരത്തി; സ്വന്തം നാട്ടുകാർ കാരണം വേദനിക്കേണ്ടി വന്നെന്ന് ബിനു അടിമാലി
- Sports
ഫ്ളോപ്പ് ഷോ തുടരുന്നവര്‍, എന്നാല്‍ ഇവര്‍ ഭാവി സൂപ്പര്‍ താരങ്ങളാവും-കുംബ്ലെ പറയുന്നു
- Finance
ബജറ്റ് 2023; ഇൻഷൂറൻസ് വരുമാനത്തിന് നികുതി ഇളവില്ല; ലീവ് എൻക്യാഷ്മെന്റിന് 25 ലക്ഷം വരെ നികുതി നൽകേണ്ട
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
തിന്നാന്‍ മാത്രമല്ല കാരറ്റ്; ഉപയോഗം ഇങ്ങനെയും
ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചര്‍മ്മം ഏവരും ആഗ്രഹിക്കുന്നതാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ അതിനായി പണം മുടക്കി വിപണിയില്‍ ലഭ്യമായ എല്ലാ സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളും പരീക്ഷിക്കുകയും ചെയ്യുന്നു. ഇവയൊക്കെ നിങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലം നല്കണമെന്നില്ല. ചര്‍മ്മസംരക്ഷണത്തിനായി നൂറ്റാണ്ടുകള്‍ക്കു മുന്നേ തന്നെ ആയുര്‍വേദത്തില്‍ പ്രകൃതി കനിഞ്ഞുനല്കിയ ചില പച്ചക്കറികളെയും പഴങ്ങളെയും കുറിച്ച് പറയുന്നു. അത്തരത്തിലൊരു പ്രകൃതിദത്ത പച്ചക്കറിയാണ് കാരറ്റ്.
Most
read:
ഒരു
നാരങ്ങ,
കൂടെ
ഇവയും;
കറുത്ത
പാടുകള്‍
മായും
കണ്ണും മുടിയും ഉള്‍പ്പെടെയുള്ള ശാരീരിക ആരോഗ്യത്തിന് കാരറ്റ് എത്ര നല്ലതാണെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാവും. ഇത് ഒരു മികച്ച ചര്‍മ്മ സംരക്ഷണ ഉപാധി കൂടിയാണെന്ന് ഓര്‍ത്തുവയ്ക്കുക. സലാഡുകള്‍, കറികള്‍, ജ്യൂസുകള്‍ മുതലായവയിലൂടെ കാരറ്റ് നിങ്ങള്‍ക്ക് ആരോഗ്യപരവും ചര്മ്മപരവുമായ ആനുകൂല്യങ്ങള്‍ നല്കുന്നു. ആന്തരിക ഉപയോഗം മാത്രം ലക്ഷ്യം വയ്ക്കാതെ കാരറ്റ് ബാഹ്യമായി ഉപയോഗിക്കുന്നതിലൂടെയും നിങ്ങളുടെ ചര്‍മ്മത്തിന് ഒരുപാട് ഗുണങ്ങള്‍ കൈവരുന്നതാണ്. നിങ്ങളുടെ മുഖത്തെ തിളക്കമുള്ളതും ഊര്‍ജ്ജസ്വലവുമാക്കാന്‍ കാരറ്റ് ഉപയോഗിച്ച് തയ്യാറാക്കാവുന്ന ചില ഫെയ്സ് മാസ്കുകള്‍ നോക്കാം.

വരണ്ട ചര്‍മ്മത്തിന്
പൊട്ടാസ്യം അടങ്ങിയ കാരറ്റ് നിങ്ങളുടെ ചര്‍മ്മത്തിന്റെ പാളികളിലെത്തി ചര്‍മ്മത്തെ വരള്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുന്നു. ഈ മാസ്ക് ചര്‍മ്മത്തെ ആഴത്തില്‍ ജലാംശമുള്ളതാക്കുകയും തിളക്കമുള്ളതാക്കി നിലനിര്‍ത്തുകയും ചെയ്യുന്നു. ഒരു കഷ്ണം കാരറ്റ് മിക്സറില് അടിച്ചെടുത്ത് ഒരു ടീസ്പൂണ്‍ തേനും ഒരു ടീസ്പൂണ്‍ പാലും ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം കുറഞ്ഞത് 15 മിനിറ്റെങ്കിലും മുഖത്തു പുരട്ടി ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ഈ പ്രവൃത്തി നിങ്ങളുടെ മുഖചര്‍മ്മത്തെ വരള്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുന്നു.

എണ്ണമയമുള്ള ചര്‍മ്മത്തിന്
കാരറ്റില്‍ അടങ്ങിയ വിറ്റാമിന്‍ എ നിങ്ങളുടെ മുഖത്തെ അമിതമായ എണ്ണ പുറന്തള്ളുകയും ചര്‍മ്മത്തെ ശുദ്ധവും വിഷവസ്തുക്കളില്ലാത്തതുമായി നിലനിര്‍ത്തുകയും ചെയ്യുന്നു. ഈ ഫെയ്സ് പായ്ക്ക് ഉപയോഗിക്കുന്നതിന് നിങ്ങള്‍ക്ക് വീട്ടില്‍ സ്ഥിരമായുള്ള ചില സാധനങ്ങള്‍ മാത്രം മതി. ഒരു കപ്പ് കാരറ്റ് ജ്യൂസ്, ഒരു ടേബിള്‍ സ്പൂണ്‍ തൈര്, കടല മാവ്, നാരങ്ങാ നീര് എന്നിവ ചേര്‍ത്ത് ഇളക്കിയെടുക്കുക. ഈ മാസ്ക് മുഖത്തും കഴുത്തിലും അര മണിക്കൂര്‍ പുരട്ടി ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. നിങ്ങളുടെ മുഖത്തെ എണ്ണമയം അകലുന്നതായിരിക്കും.

എണ്ണമയമുള്ള ചര്‍മ്മത്തിന്
രണ്ട് ടേബിള്‍സ്പൂണ്‍ കടല മാവ്, ഒരു ടേബിള്‍ സ്പൂണ്‍ ബട്ടര്‍ മില്‍ക്ക്, ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര്, മൂന്ന് ടേബിള്‍സ്പൂണ്‍ കാരറ്റ് ജ്യൂസ് എന്നിവ കലര്‍ത്തി നന്നായി ഇളക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി 30 മിനിറ്റ് ഉണങ്ങാന്‍ വിടുക. തുടര്‍ന്ന് ചെറുചൂടു വെള്ളത്തില്‍ മുഖം കഴുകുക. ചര്‍മ്മത്തെ എണ്ണമയമകറ്റി ശുദ്ധവും മിനുസമാര്‍ന്നതുമായി നിലനിര്‍ത്താന്‍ ഈ ലളിതമായ മാസ്ക് സഹായിക്കും.

കൃത്യമായ നിറത്തിന്
മൃതചര്‍മ്മകോശങ്ങളെ നീക്കം ചെയ്യുന്നതില്‍ കാരറ്റ് വലിയ പങ്ക് വഹിക്കുന്നു. ചര്‍മ്മത്തിന് ഒരു പുതിയ ഭംഗിയുള്ള പാളി ഇതിലൂടെ ലഭിക്കുന്നു. കാരറ്റ് ജ്യൂസ്, തൈര്, മുട്ടയുടെ വെള്ള എന്നിവ തുല്യമായി സംയോജിപ്പിക്കുക. ഈ മിശ്രിതം 15 മിനിറ്റ് നേരം മുഖത്ത് പുരട്ടി ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. നിങ്ങളുടെ മുഖത്തിന് മാറ്റം കാണാനാവും.

മുഖം തിളക്കാന്‍
ഒരു ടേബിള്‍സ്പൂണ്‍ തൈര്, ഒരു ടേബിള്‍ സ്പൂണ്‍ കാരറ്റ്, ഒരു ടേബിള്‍ സ്പൂണ്‍ മുട്ടയുടെ വെള്ള എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്തിലും കഴുത്തിലും പ്രയോഗിച്ച് കുറച്ച് നേരം ഉണങ്ങാന്‍ വിടുക. തുടര്‍ന്ന് ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. മുഖത്തിന് സ്വാഭാവികമായ തിളക്കം ചര്‍മ്മം ലഭിക്കാന്‍ ആഴ്ചയില്‍ രണ്ടുതവണ ഈ പായ്ക്ക് ഉപയോഗിക്കുക.

സൂര്യനില്‍ നിന്ന് സംരക്ഷിക്കാന്‍
കാരറ്റില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍, കരോട്ടിനോയിഡുകള്‍ എന്നിവ ചര്‍മ്മത്തെ സംരക്ഷിക്കുകയും അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. കാരറ്റ് ജ്യൂസും റോസ് വാട്ടറും തുല്യമായി കലര്‍ത്തി മിശ്രിതം ഒരു സ്പ്രേ കുപ്പിയില്‍ നിറയ്ക്കുക. ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും സൂര്യനില്‍ നിന്ന് രക്ഷയ്ക്കായും ഈ സ്പ്രേ മുഖത്തും ശരീരത്തിലും തളിക്കാവുന്നതാണ്.

പാടുകള്‍ നീക്കാന്‍
ഒരു പാത്രത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍, ഒരു ടീസ്പൂണ്‍ നാരങ്ങാ നീര് എന്നിവ ചേര്‍ത്ത് ഇളക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്തും കഴുത്തിലും പ്രയോഗിക്കുക. 30 മിനിറ്റ് ഉണങ്ങാന്‍ വിട്ട് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക.

വാര്‍ദ്ധക്യ ചുളിവ് തടയാന്‍
കാരറ്റ് കറ്റാര്‍ വാഴ ജ്യൂസുകള്‍ കലര്‍ത്തി ഉപയോഗിക്കുന്നത് പ്രായമാകുന്നതിന്റെ ലക്ഷണങ്ങളായ ചുളിവ് വീഴ്ച തടയാന്‍ സഹായിക്കുന്നു. കാരറ്റില്‍ ധാരാളമായി കാണപ്പെടുന്ന വിറ്റാമിന്‍ സി കൊളാജന്‍ ഉല്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചുളിവുകള്‍ മൃദുവാക്കുകയും ചെയ്യുന്നു.

കാരറ്റ് ചര്‍മ്മത്തെ എങ്ങനെ സഹായിക്കുന്നു
കാരറ്റിലെ ബീറ്റാ കരോട്ടിന്‍ നിങ്ങളുടെ ശരീരത്തിലെത്തി ചര്‍മ്മത്തിന്റെ പോഷകത്തിനാവശ്യമായ വൈറ്റമിന്‍ എ ആയി മാറുന്നു. ഒരു ചെറിയ കാരറ്റ് നിങ്ങളുടെ ദൈനംദിന ഉപഭോഗത്തിന്റെ മുന്നൂറ് ശതമാനം വൈറ്റമിന്‍ എ ശരീരത്തിലെത്തിക്കുന്നു. അങ്ങനെ കാരറ്റ് നിങ്ങളുടെ സൗന്ദര്യസംരക്ഷണത്തില്‍ ഒരു പ്രധാന പങ്കു വഹിക്കുന്നു.

കാരറ്റ് ചര്‍മ്മത്തെ എങ്ങനെ സഹായിക്കുന്നു
കാരറ്റിന് ആന്റി-ഇന്‍ഫ്ളമേറ്ററി, വിറ്റാമിന്‍ ഇ ഘടകങ്ങള്‍ ഉണ്ട്. ഇത് മുഖത്തെ മുറിവുകളും പോറലുകളും നീക്കാന്‍ സഹായിക്കുന്നു. കാരറ്റില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ ദിവസവും കാരറ്റ് കഴിക്കുന്നത് ചര്‍മ്മത്തെ കൂടുതല്‍ തിളക്കമുള്ളതും മൃദുവും ആരോഗ്യകരവുമാക്കുന്നു.

കാരറ്റ് ചര്‍മ്മത്തെ എങ്ങനെ സഹായിക്കുന്നു
വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, കരോട്ടിനോയിഡുകള്‍, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളും വിറ്റാമിനുകളും കാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ഇവ വിവിധ ചേരുവകള്‍ ഉപയോഗിച്ച് മുഖത്ത് അധിക എണ്ണ ഉല്പാദനം നിയന്ത്രിക്കുന്നു. ഇതിന്റെ ഫംഗസ്, ബാക്ടീരിയ വിരുദ്ധ ഗുണങ്ങളിലൂടെ നിങ്ങളിലെ മുഖക്കുരു സാന്നിധ്യവും തടയുന്നു.